Wednesday, 18 February 2026

ഗുണ്ടകളെയും പിടികിട്ടാപ്പുളളികളെയും പിടികൂടാൻ ഓപ്പറേഷൻ റൗണ്ട് അപ്പുമായി പൊലീസ്; ഇതുവരെ അറസ്റ്റിലായത് 1663 പേർ

ഗുണ്ടകളെയും പിടികിട്ടാപ്പുളളികളെയും പിടികൂടാൻ ഓപ്പറേഷൻ റൗണ്ട് അപ്പുമായി പൊലീസ്; ഇതുവരെ അറസ്റ്റിലായത് 1663 പേർ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പൊലീസ് നടപ്പിലാക്കിയ 'ഓപ്പറേഷന്‍ റൗണ്ട് അപ്പില്‍' ഇതുവരെ അറസ്റ്റിലായത് 1663 പേര്‍. ഒളിവില്‍ കഴിഞ്ഞ 972 പ്രതികള്‍ ഉള്‍പ്പെടെ പൊലീസിന്റെ പിടിയിലായി.

ഗുണ്ടകളെയും പിടികിട്ടാപ്പുളളികളെയും പിടികൂടുന്ന സ്‌പെഷ്യല്‍ ഡ്രൈവാണ് ഓപ്പറേഷന്‍ റൗണ്ട് അപ്പ്. കാപ്പ നടപടികളില്‍ 20 പേരെ കരുതല്‍ തടങ്കലിലാക്കി. 30 പേര്‍ക്കെതിരെ നാടുകടത്തല്‍ നടപടികളും തുടങ്ങി. 1343 പേര്‍ക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനും കേസെടുത്തിട്ടുണ്ട്. ഈ മാസം 12 മുതല്‍ 14 വരെ നടന്ന ഓപ്പറേഷനിലാണ് 1663 പേര്‍ അറസ്റ്റിലായത്. എഡിജിപി എച്ച് വെങ്കിടേഷാണ് ഡ്രൈവിന് നേതൃത്വം നല്‍കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടർക്കെതിരെ രണ്ട് പരാതികൾ കൂടി; നിർബന്ധിത അവധിയിൽ പോകാൻ ഉത്തരവ്

സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടർക്കെതിരെ രണ്ട് പരാതികൾ കൂടി; നിർബന്ധിത അവധിയിൽ പോകാൻ ഉത്തരവ്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽഡോക്ടറോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന ആവശ്യപ്പെട്ടു. ഡോ. ബിന്ദു സുന്ദറിനെതിരെയാണ് അന്വേഷണവിധേയമായി ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ ഡയറക്ടർക്ക് ആരോഗ്യമന്ത്രി വീണ ജോർജ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രത്യേകസംഘം സംഭവത്തിൽ അന്വേഷണം നടത്തും. ഡോക്ടർക്ക് എതിരെയുള്ള എല്ലാ പരാതികളും അന്വേഷിക്കുമെന്നും ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ഡോ. ബിന്ദു സുന്ദറിനെതിരെ മറ്റ് രണ്ട് പരാതികൾ കൂടി ഡിഎംഒയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇതിലും അന്വേഷണം നടത്തുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.

പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് സിസേറിയനിടെ മരിച്ചത്. ഇന്നലെയാണ് നിരഞ്ജന ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ഇന്ന് പുലർച്ചെ പരിശോധനയ്ക്കായി ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തുവെങ്കിലും പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു.

കുഞ്ഞിന്റെ മരണകാരണം ചികിത്സ പിഴവാണെന്ന് നിരഞ്ജനയുടെ കുടുംബം ആരോപിച്ചു. വേദന ഇല്ലാതിരുന്ന നിരഞ്ജനയെ പുലർച്ചെ ലേബർ റൂമിലേക്ക് കൊണ്ടുപോയെന്നും മണിക്കൂറുകൾ ലേബർ റൂമിൽ കിടത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം ആരോപിച്ചു.

സംഭവത്തിൽ ആശുപത്രിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ആർഡിഒയെയും സൂപ്രണ്ടിനേയും തടഞ്ഞുവെച്ചാണ് കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നത്. തുടർന്ന് സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊടിമരത്തിൽ പൂശിയതിൽ ബാക്കി വന്ന 30 പവൻ സ്വർണത്തിന്‍റെ കണക്കില്ല; കൊടിമരക്കൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍

കൊടിമരത്തിൽ പൂശിയതിൽ ബാക്കി വന്ന 30 പവൻ സ്വർണത്തിന്‍റെ കണക്കില്ല; കൊടിമരക്കൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍

പത്തനംതിട്ട: ശബരിമല കൊടിമരക്കൊള്ളയില്‍ നിര്‍ണായക കണ്ടെത്തല്‍. കൊടിമരത്തില്‍ ഉപയോഗിച്ചതിന്റെ ബാക്കി സ്വര്‍ണത്തിന്റെ കണക്കില്ല. 30 പവന്‍ സ്വര്‍ണം ബാക്കി വന്നെന്നാണ് ദേവസ്വം ബോര്‍ഡിന്റെ അനുമാനം. ഈ സ്വര്‍ണം താഴികക്കുടത്തില്‍ പൂശുകയോ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത കുറവുണ്ട്. സംഭവത്തില്‍ ദേവസ്വം വിജിലന്‍സിന്റെ സംശയം ശരിവെക്കുകയാണ് സംസ്ഥാന വിജിലന്‍സും. കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി 9 കിലോ 570 ഗ്രാം സ്വർണമാണ് ദേവസ്വം ബോർഡിന്‍റെ കയ്യിലുണ്ടായിരുന്നത്. ഇതിൽ 9 കിലോ 340 ഗ്രാം സ്വർണമാണ് കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഉപയോഗിച്ചത്. ബാക്കി വന്ന 30 പവൻ സ്വർണത്തിന്‍റെ കണക്കുകൾ ദേവസ്വം ബോർഡിന്‍റെ പക്കൽ ഇല്ല.

കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഭക്തര്‍ സംഭാവന ചെയ്ത 412 ഗ്രാം സ്വര്‍ണം ഉൾപ്പെടെയുള്ള സ്വർണത്തിന്‍റെ കണക്കുകളാണ് ഇല്ലാത്തത്. 27 ഭക്തരില്‍ നിന്ന് സംഭാവനയായി ലഭിച്ച 412 ഗ്രാം സ്വര്‍ണമാണ് കാണാതായിരിക്കുന്നത്. എന്നാല്‍ ഇതില്‍ ചില ഭക്തര്‍ നല്‍കിയ സ്വര്‍ണത്തിന് രേഖകളില്ല. 27ല്‍ 12 പേര്‍ക്കും രസീത് നല്‍കാതെയാണ് സംഭാവന സ്വീകരിച്ചിരിക്കുന്നത്. സംഭാവന നല്‍കിയവരില്‍ സിനിമ നടന്മാരും നിര്‍മാതാക്കളുമുള്‍പ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ചിലരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭാവന നല്‍കിയ മറ്റുള്ളവരുടെ മൊഴി ഈ ആഴ്ച്ച തന്നെ രേഖപ്പെടുത്തുമെന്ന് വിജിലന്‍സ് അറിയിച്ചു.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് തന്ത്രി ജാമ്യം തേടിയിരിക്കുന്നത്. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുക്കുമെന്നാണ് കരുതുന്നത്.

സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ആചാരപരമായ കാര്യങ്ങളില്‍ അല്ലാതെ മറ്റൊന്നിലും തന്ത്രി ഇടപെട്ടിട്ടില്ല എന്നാണ് പ്രതിഭാഗം ചൂണ്ടിക്കാണിക്കുന്നത്. വിജിലന്‍സ് കോടതി ജാമ്യം തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അസാധാരണ വിജ്ഞാപനത്തിലൂടെ മദ്യമൊഴുക്കാനുള്ള നീക്കം ശരിയല്ല; ബാർ സമയമാറ്റത്തെ എതിർത്ത് ഓർത്തഡോക്സ് സഭ

അസാധാരണ വിജ്ഞാപനത്തിലൂടെ മദ്യമൊഴുക്കാനുള്ള നീക്കം ശരിയല്ല; ബാർ സമയമാറ്റത്തെ എതിർത്ത് ഓർത്തഡോക്സ് സഭ

കോട്ടയം: ബാര്‍ സമയമാറ്റത്തില്‍ വിയോജിപ്പ് വ്യക്തമാക്കി ഓര്‍ത്തഡോക്‌സ് സഭ രംഗത്ത്. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കികൊല്ലുന്ന നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു. അസാധാരണ വിജ്ഞാപനത്തിലൂടെ രാത്രിയും പകലും മദ്യമൊഴുക്കാനുള്ള നീക്കം ശരിയല്ലെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ പ്രസ്താവിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തിടുക്കത്തില്‍ ഈ ബില്‍ കൊണ്ടുവന്നതിന് പിന്നിലെ താല്‍പര്യം വ്യക്തമാണ്. പുതിയ തീരുമാനം സാമൂഹിക ആരോഗ്യത്തിനും പൊതുജനക്ഷേമത്തിനും ഗൗരവമായ ഭീഷണിയുണ്ടാക്കും. ലഹരി ഉപയോഗത്തെ സാധാരണവത്കരിക്കാനും ഇത് കാരണമാകുമെന്നും ബിജു ഉമ്മന്‍ പറഞ്ഞു.

മദ്യത്തിന്റെ ലഭ്യതയും പ്രവര്‍ത്തന സമയവും നീട്ടുന്നത് യുവ തലമുറയെ വഴി തെറ്റിക്കാന്‍ കാരണമാകും. പൊതുജനാരോഗ്യവും ലഹരിവിരുദ്ധ മൂല്യങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. എന്നാല്‍ പുതിയ തീരുമാനം സംസ്ഥാനത്തെ മദ്യത്തില്‍ മുക്കി കൊല്ലും. ടൂറിസത്തിന്റെ പേരില്‍ മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടുന്നത് പഠനങ്ങളോ ആലോചനകളോ ഇല്ലാതെയാണ്. ഈ നിയമം അടിയന്തരമായി റദ്ദ് ചെയ്ത് മദ്യവിമുക്ത സമൂഹ സൃഷ്ടിക്ക് സാഹചര്യമൊരുക്കണമെന്നും ബിജു ഉമ്മന്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ബാറുകളുടെ പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരുന്നു ബാറുകളുടെ പ്രവര്‍ത്തന സമയം. എന്നാല്‍ ഇനിമുതല്‍ രാവിലെ 10 മുതല്‍ രാത്രി 12 മണി വരെയായിരിക്കും പ്രവര്‍ത്തന സമയം. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് വിനോദസഞ്ചാര പരിപാടികളുടെ ഭാഗമായി അഞ്ച് ലക്ഷം രൂപ അധിക വാര്‍ഷി ഫീസ് അടച്ചാല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കും.

ബാറുടമകളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഉത്തരവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് ബാറുകള്‍ക്ക് 2 മണിക്കൂര്‍ അധികം പ്രവര്‍ത്തിക്കാനാകും. എക്‌സൈസ് വകുപ്പിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമാകുന്ന തീരുമാനമാണിതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കണമെന്നത് ഉടമകളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. പുതിയ മദ്യനയത്തിലെ ശുപര്‍ശകള്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നടപ്പാക്കുന്നതെന്ന് എക്‌സൈസ് മന്ത്രി വ്യക്തമാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മരിച്ച അധ്യാപികയ്ക്കും പരീക്ഷാ ചുമതല; സാങ്കേതിക പിഴവെന്ന് ഡയറക്ടറേറ്റിന്‍റെ വിശദീകരണം

മരിച്ച അധ്യാപികയ്ക്കും പരീക്ഷാ ചുമതല; സാങ്കേതിക പിഴവെന്ന് ഡയറക്ടറേറ്റിന്‍റെ വിശദീകരണം

കൊച്ചി: കഴിഞ്ഞ വര്‍ഷം മരിച്ച അധ്യാപികയ്ക്ക് പരീക്ഷാ ചുമതല നല്‍കി ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കണ്ടറി എഡ്യൂക്കേഷൻ. കാറപകടത്തില്‍ മരിച്ച റെസി ടൈറ്റസ് എന്ന അധ്യാപികയ്ക്കാണ് പരീക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. പെരുമ്പാവൂര്‍ കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ അധ്യാപികയായിരുന്നു റെസി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25നായിരുന്നു റെസിയുടെ മരണം. സ്‌കൂളില്‍ നിന്ന് റെസിയുടെ പേര് ഒഴിവാക്കിയെങ്കിലും ഡ്യൂട്ടി പട്ടികയില്‍ ഉള്‍പ്പെടുകയായിരുന്നു. സാങ്കേതിക പ്രശ്‌നമാണെന്നാണ് ഡയറക്ടറേറ്റിന്റെ വിശദീകരണം. അനാസ്ഥയില്‍ പ്രതിഷേധവുമായി സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

സ്‌കുളുകളില്‍ നിന്ന് അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങള്‍ ഡയറക്ടറേറ്റ് പട്ടികയായി പുറത്തിറക്കുകയാണ് പതിവ്. കീഴില്ലം സെന്റ് തോമസ് സ്‌കൂള്‍ അപ്‌ലോഡ് ചെയ്ത ലിസ്റ്റില്‍ റെസിയുടെ പേരില്ല എന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പുറത്ത് വന്ന പട്ടിക കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നാണാണ് ഡയറക്ടറേറ്റ് വിശദീകരിക്കുന്നത്. സാങ്കേതിക പ്രശ്‌നത്തിന് പിന്നാലെയുണ്ടായ പിശക് എന്നാണ് ഡയറക്ടറേറ്റിന്റെ നിലവിൽ വ്യക്തമാക്കിയത്. വളയന്‍ചിറങ്ങര എച്ച്എസ്എസിലെ ഡെപ്യൂട്ടി ചീഫ് ആയാണ് റെസി ടൈറ്റസിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ തിരുത്തിയ പട്ടിക പുറത്തിറക്കുമെന്ന് ഡയറക്ടറേറ്റ് വിശദീകരണം നല്‍കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂർ കൂത്തുപറമ്പിൽ കടന്നൽ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ കൂത്തുപറമ്പിൽ കടന്നൽ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ : കണ്ണൂർ കൂത്തുപറമ്പിൽ കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു. തൈക്കണ്ടി മടപ്പുരക്ക് സമീപം മൂന്നാം പിലാക്കൂലിൽ വനജ(65) ആണ് മരിച്ചത്. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് കടന്നൽ കുത്തേൽക്കുകയായിരുന്നു. തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്ന വനജയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ എഫ്ബി പ്രൊഫൈല്‍; കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് പണം തട്ടി; യുവാവ് അറസ്റ്റില്‍

യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ എഫ്ബി പ്രൊഫൈല്‍; കുഞ്ഞിന് അസുഖമെന്ന് പറഞ്ഞ് പണം തട്ടി; യുവാവ് അറസ്റ്റില്‍

ആലപ്പുഴ: യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി പണം തട്ടിയ കേസിൽ മാവേലിക്കര സ്വദേശി അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ചാണ് പലരിൽ നിന്നായി പണം തട്ടിയത്. യുവതിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നിർമിച്ച് പണം തട്ടിയെന്നാണ് കേസ്. മാവേലിക്കര തഴക്കര കുന്നം പറയരേത്ത് വീട്ടിൽ സുജിത്ത് വി എസ് (23) ആണ് കേസിൽ പിടിയിലായത്. ഇയാളുടെ ഭാര്യ കൊല്ലം സ്വദേശി സാന്ദ്രയെ(23) കേസിൽ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. ഭാര്യയുടെ ഫോൺ നമ്പറും ആലപ്പുഴ സ്വദേശിയായ യുവതിയുടെ ഫോട്ടോകളും ഉപയോഗിച്ചാണ് ഇയാൾ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ക്രിയേറ്റ് ചെയ്തത്.

കഴിഞ്ഞ മാർച്ചിലാണ് സുജിത്ത് പരാതിക്കാരിയുടെ പ്രൊഫൈൽ പിന്തുടർന്ന് ഫോട്ടോകൾ കൈക്കലാക്കിയത്. തുടർന്ന് ആര്യ സാന്ദ്ര എന്ന പേരിൽ ആദ്യം വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമിച്ചു. ഒക്ടോബറോടെ 'Sandra Suresh', 'Sandra Suresh Abhi' എന്നീ പേരുകളിൽ രണ്ട് പ്രൊഫൈലുകൾ കൂടി ഉണ്ടാക്കി. താൻ വിധവയാണെന്നും കുഞ്ഞിന് അസുഖമാണെന്നും ചികിത്സയ്ക്കായി സഹായിക്കണമെന്നും പറഞ്ഞാണ് ഇവർ പലരുമായി ചാറ്റ് ചെയ്തത്. ജോയിന്റ് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പേടിഎം നമ്പറും നൽകി പലരിൽ നിന്നായി അഞ്ഞൂറും ആയിരവും രൂപ വീതം ഇവർ തട്ടിയെടുത്തിട്ടുണ്ട്. പരാതിക്കാരിയുടെ യഥാർത്ഥ പ്രൊഫൈലിൽ കുഞ്ഞിന്റെ അസുഖവിവരങ്ങൾ അന്വേഷിച്ച് മെസേജുകൾ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് ഫെബ്രുവരി 10ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

വ്യാജ പ്രൊഫൈലുകളുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസിലെ ഒന്നാം പ്രതി സുജിത്തിനെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോൺ നമ്പർ ഉടമയും ബാങ്ക് അക്കൗണ്ട് ജോയിന്റ് ഹോൾഡറുമായ സാന്ദ്രയ്ക്ക് ഭാരതീയ നാഗരിക സുരക്ഷാ സംഹിത വകുപ്പ് 35(3) പ്രകാരം നോട്ടീസ് നൽകി രണ്ടാം പ്രതിയാക്കി. കേസിൽ അന്വേഷണം തുടരുകയാണ്. പ്രതികളുടെ വ്യാജ അക്കൗണ്ടുകൾ വഴി പണം നഷ്ടപ്പെട്ടവർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സാമ്പത്തിക തട്ടിപ്പ് കേസ്; അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസ്; അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ അറസ്റ്റിൽ. അഭിലാഷം സിനിമയുടെ സംവിധായകനായ ഷംസുദ്ദീൻ (ഷംസു സൈബ) ആണ് അറസ്റ്റിലായിരിക്കുന്നത്. നിർമാതാവായ ആൻ സരിഗ ആന്റണി നൽകിയ പരാതിയിലാണ് നടപടി. ഇന്നലെ രാത്രിയാണ് തൃപ്പൂണിത്തറ പൊലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്.

കരാറിനേക്കാൾ കൂടുതൽ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്നാണ് നിർമാതാവ് നൽകിയിരിക്കുന്ന പരാതി. സിനിമാ ചിത്രീകരണത്തിനിടയിൽ വിശ്വാസവഞ്ചന കാണിച്ചെന്നും പരാതിയിലുണ്ട്.

ഷംസുവിനെ കൂടാതെ അഭിലാഷം സിനിമയിൽ പ്രവർത്തിച്ച അഞ്ചുപേർക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്. നിലവിൽ സംവിധായകനല്ലാതെ മറ്റുള്ളവർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടില്ല.

അതേസമയം, നിർമാതാവ് തന്നോട് പക പോക്കുകയാണെന്നാണ് സംവിധായകന്റെ വാക്കുകൾ. ചിത്രീകരണത്തിനുള്ള ചെലവ് മാത്രമേ വാങ്ങിയിട്ടുള്ളു എന്നാണ് ഷംസു സൈബ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഷൂട്ടിംഗ് സമയത്ത് നിർമാതാവുമായി തർക്കമുണ്ടായിരുന്നു എന്നും ഇതിന്റെ പക പോക്കലാണ് നടത്തുന്നതെന്നുമാണ് ഷംസു പറയുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നിർമാതാവും സാങ്കേതിക പ്രവർത്തകരും തമ്മിൽ പ്രതിഫലവുമായി ബന്ധപ്പെട്ട് അടക്കം തർക്കങ്ങൾ ഉണ്ടായതിനെ കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. പ്രതിഫലം ലഭിക്കാത്തതിനെ തുടർന്ന് സിനിമാട്ടോഗ്രഫർ ഫെഫ്കയ്ക്ക് പരാതി നൽകിയിരുന്നു. റിലീസിന് ശേഷം പ്രതിഫലം നൽകാമെന്ന നിർമാതാവിന്റെ ഉറപ്പിൽ ഇത് അസോസിയേഷൻ തീർപ്പാക്കുകയായിരുന്നു.

മണിയറയിലെ അശോകൻ എന്ന ചിത്രത്തിന് ശേഷം ഷംസു സൈബ സംവിധാനം ചെയ്ത ചിത്രമാണ് അഭിലാഷം. 2025ൽ റിലീസ് ചെയ്ത ചിത്രം മികച്ച നിരൂപകശ്രദ്ധ നേടിയെങ്കിലും തിയേറ്ററിൽ വലിയ വിജയം നേടിയിരുന്നില്ല. എന്നാൽ ഒടിടിയിൽ എത്തിയതോടെ ചിത്രം വൻ പ്രേക്ഷകപ്രീതി നേടി. അഭിലാഷം സിനിമയിലെ 'ഖൽബിനകമേ' എന്ന പാട്ടും വൈറലായിരുന്നു. റീൽസുകളിൽ ഏറ്റവും മികച്ച പ്രണയഗാനങ്ങളിലൊന്നായി ഈ പാട്ടിനെ ഏറ്റെടുത്തവർ ഏറെയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഞ്ച് വയസുകാരിയായ മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

അഞ്ച് വയസുകാരിയായ മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

പത്തനംതിട്ട: അഞ്ച് വയസുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി കൂടല്‍ പാലമല ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഷിജു(41)വിനെയാണ് കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഭാര്യയുമായി വഴക്കിട്ട ശേഷം മകളുമായി മരിക്കാനെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ഷിജു. ഇതിന് ശേഷം കനാലിന് സമീപമെത്തിയ ഷിജു കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്നവരാണ് കുട്ടിയെ രക്ഷിച്ചത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ കൂടല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 17 February 2026

കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തം, 11 പ്രവാസികൾ പിടിയിൽ, നാടുകടത്താൻ ഉത്തരവ്

കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തം, 11 പ്രവാസികൾ പിടിയിൽ, നാടുകടത്താൻ ഉത്തരവ്

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ 11 പ്രവാസികൾ പിടിയിലായി. നിയമലംഘനം നടത്തിയ ഇവരെ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പോർട്ടേഷൻ ഡിപ്പാർട്ട്‌മെന്റിന് കൈമാറിയതായി ഫർവാനിയ സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗസബ് അറിയിച്ചു. ഖൈത്താൻ മേഖല കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ പ്രധാന പരിശോധന.