Wednesday, 18 February 2026

എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്

എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ പൊള്ളുന്ന ചൂടിനാശ്വാസമായി അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്നറിയിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഫെബ്രുവരി 22വരെ കേരളത്തിലെ വിവിധ ജില്ലകളിൽ നേരിയ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. 22ന് എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

18 -02- 2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം

19 -02- 2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

20 -02- 2026: തിരുവനന്തപുരം മുതൽ എറണാകുളം വരെ

21 -02- 2026: തിരുവനന്തപുരം മുതൽ പാലക്കാട് വരെ

22 -02- 2026: എല്ലാ ജില്ലകളിയും മഴ ലഭിക്കും

ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന ഭൂമദ്ധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതായും അറിയിപ്പുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കിണറ്റിൽ വീണ വൃദ്ധയ്ക്ക് രക്ഷകരായി പൊലീസ്; ഗുഡ് സർവീസ് എൻട്രി നൽകി ആദരം

കിണറ്റിൽ വീണ വൃദ്ധയ്ക്ക് രക്ഷകരായി പൊലീസ്; ഗുഡ് സർവീസ് എൻട്രി നൽകി ആദരം

കൊച്ചി: കിണറ്റിൽ വീണ വൃദ്ധയെ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് മേധാവിയുടെ അനുമോദനം. തട്ടാംപടി സ്വദേശിനിയായ മാമ്പിള്ളി പറമ്പിൽ ചന്ദ്രമതി (85)യാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. വിവരമറിഞ്ഞ ആലുവ വെസ്റ്റ് പൊലീസ് ഉടൻ സ്ഥലത്തെത്തി കരയ്ക്ക് കയറ്റുകയായിരുന്നു.

പൊലീസിൻറെ സമയോചിതമായ ഇടപെടലാണ് രക്ഷയായത്. പൊലീസ് ഉദ്യോഗസ്ഥരായ ഷാരോ, ലെനീഷ്, അബ്ദുൽ ഖാദർ, സുജിത്ത് എന്നിവരാണ് കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തിയത്. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ വി എസ് ലനീഷ്, കെ കെ സുജിത്ത്, കെ ബി അബ്ദുൾ ഖാദർ , കെ ജെ ഷാരൊ എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ ഗുഡ് സർവീസ് എൻട്രി നൽകി അനുമോദിച്ചത്. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന അനുമോദന ചടങ്ങിൽ പെരുമ്പാവൂർ എ എസ് പി ഹാർദ്ദിക് മീണയും സന്നിഹിതരായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇനി റേഷന്‍ വാങ്ങാന്‍ ക്യൂആര്‍ കോഡ്; വിതരണത്തിലെ തട്ടിപ്പും വെട്ടിപ്പും ഇല്ലാതാകുമോ?

ഇനി റേഷന്‍ വാങ്ങാന്‍ ക്യൂആര്‍ കോഡ്; വിതരണത്തിലെ തട്ടിപ്പും വെട്ടിപ്പും ഇല്ലാതാകുമോ?

രാജ്യത്തെ പൊതുവിതരണ ശൃംഖലയെ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാന്‍ ലക്ഷ്യമിട്ട് ഗുജറാത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അധിഷ്ഠിത 'ഡിജിറ്റല്‍ ഫുഡ് കറന്‍സി' പൈലറ്റ് പദ്ധതിക്ക് തുടക്കമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

സിബിഡിസി അധിഷ്ഠിത ഡിജിറ്റല്‍ ഫുഡ് കറന്‍സി പദ്ധതിയുടെ ആദ്യഘട്ടം ഗുജറാത്തിലെ നാല് ജില്ലകളില്‍ ആണ് തുടങ്ങുന്നത്. അഹമ്മദാബാദ്, ആനന്ദ്, വല്‍സാദ്, സൂറത്ത് എന്നീ ജില്ലകളിലാണ് റിസര്‍വ് ബാങ്കുമായും ഗുജറാത്ത് സര്‍ക്കാരുമായും സഹകരിച്ച് പദ്ധതി നടപ്പിലാക്കുന്നത്.

ഗുജറാത്തിലെ വിജയത്തിന് ശേഷം രണ്ടാം ഘട്ടത്തില്‍ പുതുച്ചേരി, ചണ്ഡീഗഡ്, ദാദ്ര-നാഗര്‍ ഹവേലി, ദാമന്‍-ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഡിജിറ്റല്‍ ഇന്ത്യയുടെ പുതിയ മുഖം

ലോകത്തിലെ ഡിജിറ്റല്‍ ഇടപാടുകളുടെ പകുതിയോളം ഇന്ത്യയിലാണ് നടക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അമിത് ഷാ ചൂണ്ടിക്കാട്ടി. 'മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ്' എന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താനുള്ളതാണ് ഈ പദ്ധതി.

'പൊതുവിതരണ സംവിധാനം കൂടുതല്‍ സുതാര്യവും അഴിമതിരഹിതവുമാക്കാന്‍ സിബിഡിസി സഹായിക്കും. റേഷന്‍ വിതരണത്തിലെ ചോര്‍ച്ച ഇല്ലാതാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ഈ മാതൃക സ്വീകരിക്കണം.' എന്ന് അമിത് ഷാ പറഞ്ഞു.

എല്ലാം ക്യുആര്‍ കോഡ് മയം

പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി അത്യാധുനിക സാങ്കേതിക വിദ്യയാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഗുണഭോക്താക്കളുടെ ഡിജിറ്റല്‍ വാലറ്റിലേക്ക് നിശ്ചിത ആവശ്യത്തിന് മാത്രം ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ രൂപ എത്തും. റേഷന്‍ കടകളില്‍ ക്യുആര്‍ കോഡോ, കൂപ്പണ്‍ കോഡോ ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാം. ഇടയ്ക്കിടക്കുള്ള ബയോമെട്രിക് പരിശോധനകള്‍ ഇതിലൂടെ ഒഴിവാക്കാനാകും. ഓരോ ഇടപാടും തത്സമയം നിരീക്ഷിക്കുന്നതിനാല്‍ സുതാര്യതയും ഉത്തരവാദിത്തവും വര്‍ധിക്കും. റേഷന്‍ വ്യാപാരികള്‍ക്ക് അവരുടെ കമ്മീഷന്‍ തുക തത്സമയം തന്നെ അക്കൗണ്ടുകളില്‍ ലഭ്യമാകും.

പൊതുവിതരണ സംവിധാനത്തിലെ ഇടനിലക്കാരെ ഒഴിവാക്കാനും അര്‍ഹരായവര്‍ക്ക് കൃത്യസമയത്ത് വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഈ ഡിജിറ്റല്‍ പണമിടപാട് സഹായിക്കും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആനയുടെ ജഡം 32 കഷ്ണമായി മുറിച്ച്, സ്ഥലം മാറ്റി കുഴിച്ചിട്ടു, ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്

ആനയുടെ ജഡം 32 കഷ്ണമായി മുറിച്ച്, സ്ഥലം മാറ്റി കുഴിച്ചിട്ടു, ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്

ബാലിഗുഡ: ആനയുടെ ജഡം വെട്ടിമുറിച്ച സംഭവത്തിൽ ഡിഎഫ്ഒയ്ക്ക് വനംവകുപ്പിന്റെ കാരണം കാണിക്കൽ നോട്ടീസ്. ഒഡിഷയിലാണ് സംഭവം. കാണ്ഡമാൽ ജില്ലയിലെ ബെൽഗറിൽ ചത്ത ആനയുടെ ജഡം വെട്ടിമുറിച്ചു അയൽജില്ലയായ കാലാഹണ്ടിയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ ആണ് വനംവകുപ്പിന്റെ നടപടി. ആനയുടെ ജഡം കുഴിച്ച് മൂടിയ സംഭവത്തിൽ അന്വേഷണത്തിൽ വലിയ രീതിയിലുള്ള വീഴ്ചയുണ്ടായെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. ബാലിഗുഡ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഘനശ്യാം മഹാന്തയ്ക്കാണ് വനം-പരിസ്ഥിതി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ 15 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരി 5-നാണ് ബാലിഗുഡ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള ബെൽഗർ റേഞ്ചിലെ ജിരിപാണി സെക്ഷനിൽ ആനയെ ചത്ത നിലയിൽ കണ്ടെത്തിയത്. എന്നാൽ രണ്ടാഴ്ചയ്ക്ക് ശേഷമാണ് തെളിവ് നശിപ്പിക്കുന്നതിനായി ജഡം 32 കഷ്ണങ്ങളാക്കി മുറിക്കുകയും രണ്ടുതവണ മാറ്റി സ്ഥാപിച്ച ശേഷം കുഴിച്ചുമൂടുകയും ചെയ്ത വിവരം പുറത്തുവന്നത്. ഷെഡ്യൂൾ-1 വിഭാഗത്തിൽപ്പെട്ട മൃഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് വലിയ അനാസ്ഥയുണ്ടായതായി വനം-പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഭാസ്കർ ജ്യോതി ശർമ്മ അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നത്. ആനയുടെ അസ്വാഭാവിക മരണവും സംഭവം മറച്ചുവെക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ കൂട്ടുനിന്നതും ഗൗരവകരമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികളെ കണ്ടെത്തുന്നതിലോ അറസ്റ്റ് ചെയ്യുന്നതിലോ ഡിഎഫ്ഒ ഇതുവരെ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.

ജനുവരി 5-ന് നടന്ന സംഭവത്തെക്കുറിച്ച് ഡിഎഫ്ഒ അറിയുന്നത് ഒൻപത് ദിവസങ്ങൾക്ക് ശേഷം മാധ്യമപ്രവർത്തകരിലൂടെയാണ് എന്നത് അത്ഭുതപ്പെടുത്തുന്നതാണെന്ന് കത്തിൽ പറയുന്നു. സംഭവസ്ഥലം നേരിട്ട് സന്ദർശിക്കുന്നതിന് പകരം അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനെ (എസിഎഫ്) അയക്കുകയാണ് ഡിഎഫ്ഒ ചെയ്തത്. ഇത് ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്ചയായാണ് കണക്കാക്കുന്നത്. ആനയുടെ മരണകാരണം കണ്ടെത്താനോ പ്രതികളെ പിടികൂടാനോ ഡിഎഫ്ഒ നടപടി സ്വീകരിച്ചില്ല. അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിച്ചത് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണെന്നും നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.ചട്ടപ്രകാരം ആനയെ ചത്ത നിലയിൽ കണ്ടെത്തിയാൽ 24 മണിക്കൂറിനുള്ളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ, കളക്ടർ എന്നിവർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ ഡിഎഫ്ഒ ഇത് പാലിച്ചില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നീലിയുടെ കഥ തീർന്നിട്ടില്ല, ലോകയുടെ രണ്ടാം ഭാഗത്തിലും കല്യാണി ഉണ്ട്,' ഷൂട്ടിംഗ് അപ്ഡേറ്റ് പങ്കുവെച്ച് നടി

നീലിയുടെ കഥ തീർന്നിട്ടില്ല, ലോകയുടെ രണ്ടാം ഭാഗത്തിലും കല്യാണി ഉണ്ട്,' ഷൂട്ടിംഗ് അപ്ഡേറ്റ് പങ്കുവെച്ച് നടി

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച് തിയേറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് ലോക. മലയാളത്തിലെ ആദ്യ മൂന്നൂറ് കോടി സ്വന്തമാക്കിയ ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. സിനിമയ്ക്ക് ഒരു രണ്ടാം ഭാഗവും പിന്നാലെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിലും താനുണ്ടെന്ന് പറയുകയാണ് കല്യാണി.

'ലോകഃ ചാപ്റ്റർ 2 എഴുത്ത് തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബറിൽ ഷൂട്ട് ചെയ്യാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ചാപ്റ്റർ 2വിൽ ഞാനുമുണ്ട്,' 'കല്യാണി പറഞ്ഞു. നക്ഷത്ര 2026 ഇവെന്റിലാണ് നടിയുടെ പ്രതികരണം. 2027 ഓണം റിലീസായി ലോക 2 പുറത്തിറക്കാൻ ആണ് പ്ലാൻ എന്നും നിരവധി ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടൊവിനോ തോമസ് ആണ് ഈ രണ്ടാം ഭാഗത്തിൽ നായകനായി എത്തുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന ചാത്തനെ മുൻനിർത്തിയാണ് രണ്ടാം ഭാഗത്തിന്റെ കഥപറയുന്നത്. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഒടിയനും ഈ രണ്ടാം ഭാഗത്തിൽ എത്തുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിക്കും; ജൂനിയർ ആർടിസ്റ്റ് പിടിയിൽ

രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാർക്ക് മദ്യമെത്തിക്കും; ജൂനിയർ ആർടിസ്റ്റ് പിടിയിൽ

കൊച്ചി: 52 ലിറ്റര്‍ മദ്യവുമായി സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍. തിരൂരങ്ങാടി സ്വദേശി അല്‍ക്കൂ എന്ന ഷെഫീക്കിനെയാണ് മദ്യവുമായി എക്‌സൈസ് പിടികൂടിയത്. കൊച്ചി നഗരത്തില്‍ രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാര്‍ക്ക് ഇയാള്‍ മദ്യം എത്തിച്ച് നല്‍കിയിരുന്നതായി എക്‌സൈസ് കണ്ടെത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെരുന്നാൾ ലക്ഷ്യമിട്ട് വലിയ അളവിൽ സ്റ്റോക്കെടുത്തു; ജയലക്ഷ്മിയിലെ നാശനഷ്ടം 3 വർഷം മുമ്പ് ഉണ്ടായതിന്റെ ഇരട്ടി

പെരുന്നാൾ ലക്ഷ്യമിട്ട് വലിയ അളവിൽ സ്റ്റോക്കെടുത്തു; ജയലക്ഷ്മിയിലെ നാശനഷ്ടം 3 വർഷം മുമ്പ് ഉണ്ടായതിന്റെ ഇരട്ടി

കോഴിക്കോട്: പാളയത്തെ പ്രമുഖ വസ്ത്രാലയമായ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടിത്തത്തിൽ കോടികളുടെ നാശനഷ്ടം. റമസാൻ-പെരുന്നാൾ വിപണി ലക്ഷ്യമിട്ട് ഗോഡൗണിൽ ശേഖരിച്ചിരുന്ന വസ്ത്രങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. മൂന്ന് വർഷം മുൻപ് ഇതേ സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തേക്കാൾ ഇരട്ടി ആഘാതമാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 2023 ഏപ്രിലിലായിരുന്നു അത്.

ചൊവ്വാഴ്ച വൈകിട്ട് 6.10-ഓടെയാണ് നാലുനില കെട്ടിടത്തിന്റെ മുകൾനിലകളിൽ തീ പടർന്നത്. ഗോഡൗണിൽ നിന്നാണ് ആദ്യം പുക ഉയർന്നതെന്ന് ജീവനക്കാർ പറഞ്ഞു. ഷോറൂമിലെ രണ്ടും മൂന്നും നാലും നിലകളെ തീ വിഴുങ്ങി. വിവരം അറിഞ്ഞുടൻ അഞ്ച് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള അത്യാധുനിക ഫയർ എൻജിനുകൾ കൂടി എത്തിച്ചാണ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കിയത്.

പെരുന്നാൾ സീസൺ പ്രമാണിച്ച് വൻതോതിൽ വസ്ത്രങ്ങൾ ഗോഡൗണിൽ എത്തിച്ചിരുന്നു. ഇവയിലേക്കാണ് തീ പടർന്നത്. 2023 ഏപ്രിലിലും ഇതേ ഷോറൂമിൽ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തമുണ്ടായിരുന്നു. അന്ന് സംഭവിച്ച കോടികളുടെ നഷ്ടത്തേക്കാൾ ഇരട്ടിയിലധികം നഷ്ടം ഇത്തവണ ഉണ്ടായതായാണ് വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെറും 5.65 ലക്ഷത്തിന് സെവൻ സീറ്റർ, നിസാൻ ഗ്രാവിറ്റ് എത്തി

വെറും 5.65 ലക്ഷത്തിന് സെവൻ സീറ്റർ, നിസാൻ ഗ്രാവിറ്റ് എത്തി

ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ തങ്ങളുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ 7 സീറ്റർ എംപിവിയായ ഗ്രാവിറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇതോടെ, ഇന്ത്യയ്‌ക്കായുള്ള തങ്ങളുടെ പുതിയ തന്ത്രത്തെക്കുറിച്ച് കമ്പനി വ്യക്തമായ സൂചന നൽകി. 5.65 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ നിസ്സാൻ ഗ്രാവിറ്റ് കമ്പനി പുറത്തിറക്കി. ബജറ്റ് ഫാമിലി കാർ വാങ്ങുന്നവരെയാണ് ഈ എംപിവി നേരിട്ട് ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ ഇതിന്റെ ബുക്കിംഗുകൾ ആരംഭിച്ചു. എംപിവിയെക്കുറിച്ച് വിശദമായി അറിയാം.

പവർട്രെയിൻ

ഗ്രാവിറ്റിന്റെ എഞ്ചിൻ സവിശേഷതകളിൽ 71 bhp കരുത്തും 96 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉൾപ്പെടുന്നു. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ, AMT ഗിയർബോക്‌സ് എന്നിവയിൽ ലഭ്യമാണ്. AMT പതിപ്പിന് ഏകദേശം 19.6 കിലോമീറ്റർ/ലിറ്ററും മാനുവലിന് 19.3 കിലോമീറ്റർ/ലിറ്ററും മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു. ഭാവിയിൽ ഈ MPV-ക്ക് ഒരു CNG ഓപ്ഷനും നിസ്സാൻ അവതരിപ്പിച്ചേക്കാം.

ഡിസൈൻ

റെനോ ട്രൈബറിലും ഉപയോഗിക്കുന്ന CMF-A+ പ്ലാറ്റ്‌ഫോമിലാണ് നിസ്സാൻ ഗ്രാവൈറ്റ് നിർമ്മിച്ചിരിക്കുന്നത്. എങ്കിലും അതിന് അതിന്റേതായ വ്യത്യസ്തമായ ഡിസൈൻ നൽകാൻ നിസ്സാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. മുൻവശത്ത് കമ്പനിയുടെ സിഗ്നേച്ചർ V-മോഷൻ ഗ്രിൽ ഉണ്ട്, അത് നേർത്ത ഹെഡ്‌ലാമ്പുകളും സംയോജിത DRL-കളും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. ബോണറ്റിലെ "ഗ്രാവൈറ്റ്" ബ്രാൻഡിംഗ് ഇതിന് അൽപ്പം പ്രീമിയം ലുക്ക് നൽകുന്നു. ബമ്പറിലെ സിൽവർ ആക്സന്റുകൾ, കരുത്തുറ്റ ഡിസൈൻ, സ്കിഡ് പ്ലേറ്റ് പോലുള്ള ഘടകങ്ങൾ എന്നിവ ഇതിന് ഒരു പരുക്കൻ ആകർഷണം നൽകുന്നു.

അഞ്ച് കളർ ഓപ്ഷനുകൾ

ഗ്രാവിറ്റിന്റെ സൈഡ് പ്രൊഫൈലിൽ പുതുതായി രൂപകൽപ്പന ചെയ്ത 15 ഇഞ്ച് അലോയ് വീലുകളും റൂഫ് റെയിലുകളും ഉണ്ട്. പിന്നിൽ ക്രോം സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്ന ഷാർപ്പ് ഡിസൈൻ ചെയ്ത ടെയിൽലൈറ്റുകൾ ഉണ്ട്. സിൽവർ ടച്ചുകളും ഗ്രാവിറ്റ് ബാഡ്ജിംഗും ഇവിടെ ദൃശ്യമാണ്. മൊത്തത്തിൽ, ഒരു ഫാമിലി കാർ ആണെങ്കിലും ശക്തമായ റോഡ് സാന്നിധ്യം ഉറപ്പാക്കുന്നതിനാണ് ഡിസൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫോറസ്റ്റ് ഗ്രീൻ, ഒനിക്സ് ബ്ലാക്ക്, ബ്ലേഡ് സിൽവർ, മെറ്റാലിക് ഗ്രേ, സ്റ്റോം വൈറ്റ് എന്നീ അഞ്ച് നിറങ്ങളിൽ എംപിവി ലഭ്യമാകും.

ഇന്‍റീരിയർ

സുഖസൗകര്യങ്ങളും ഉപയോഗിക്കാനുള്ള എളുപ്പവും മനസിൽ വച്ചാണ് ഗ്രാവിറ്റിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡ്രൈവറുടെ മുന്നിൽ ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ട്. പുതുതായി രൂപകൽപ്പന ചെയ്ത സ്റ്റിയറിംഗ് വീൽ, കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ഡ്യുവൽ-ടോൺ ഇന്റീരിയർ, ഫ്ലെക്സിബിൾ 7-സീറ്റർ ലേഔട്ട് എന്നിവ കുടുംബ ഉപയോഗത്തിന് അനുയോജ്യമാക്കുന്നു. സ്വീഡ് മെറ്റീരിയലുകളും ക്യാബിനിലുടനീളം പ്രത്യേക സ്റ്റിച്ചിംഗും പ്രീമിയം അനുഭവം സൃഷ്‍ടിക്കുന്നു. ആവശ്യമെങ്കിൽ കൂടുതൽ ലഗേജുകൾ ഉൾക്കൊള്ളാൻ മൂന്നാം നിര സീറ്റുകൾ ക്രമീകരിക്കാം.

ഫീച്ചറുകൾ

ഫീച്ചറുകളുടെ കാര്യത്തിൽ, വയർലെസ് ചാർജിംഗ്, ഓട്ടോ ഹെഡ്‌ലാമ്പുകൾ, മഴ സെൻസിംഗ് വൈപ്പറുകൾ തുടങ്ങിയ ആധുനിക സവിശേഷതകൾ നിസാൻ ഗ്രാവിറ്റിൽ വാഗ്ദാനം ചെയ്യുന്നു. ആദ്യത്തെ 1,000 ഉപഭോക്താക്കൾക്ക് എയർ പ്യൂരിഫയർ, ആംബിയന്റ് ലൈറ്റിംഗ്, നെക്ക് പില്ലോ തുടങ്ങിയ പ്രത്യേക അധിക ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, എബിഎസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയാണ് സുരക്ഷാ സവിശേഷതകൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലേബർ റൂമിൽ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി  പൊലീസ്, 2 സ്ത്രീകൾ അറസ്റ്റിൽ

ലേബർ റൂമിൽ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്, 2 സ്ത്രീകൾ അറസ്റ്റിൽ

ദില്ലി: ദില്ലിയിൽ ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി ദില്ലി പോലീസ്. അംബേദ്കർ ആശുപത്രിയിലെ ലേബർ റൂമിൽ നിന്നാണ് രാവിലെ കുഞ്ഞിനെ രണ്ട്സത്രീകൾ മോഷ്ടിച്ചത്. അമ്മയുമായി സൗഹൃദം നടിച്ചായിരുന്നു ഇവർ കുട്ടിയെ കൈക്കലാക്കിയത്. കുഞ്ഞുമായി കടന്നുകളഞ്ഞ നാൽപത്കാരിയെ ദില്ലി മീററ്റ് എക്സ്പ്രസ് വേയിൽ വച്ച് പിടികൂടി. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂട്ടുപ്രതിയായ 20 കാരി അഹിർബൻ സക്സേനയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റമദാന്‍ മാസത്തില്‍ നിയമലംഘനങ്ങള്‍; കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത്

റമദാന്‍ മാസത്തില്‍ നിയമലംഘനങ്ങള്‍; കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത്

കുവൈത്തില്‍ റമദാന്‍ മാസത്തില്‍ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. പുണ്യമാസത്തിന്റെ ആത്മീയ അന്തരീക്ഷം ദുരുപയോഗം ചെയ്ത് വ്യാപാര കേന്ദ്രങ്ങളിലും പള്ളികള്‍ക്ക് സമീപവും ഭിക്ഷാടനം നടത്തുന്ന പ്രവണതകള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി പ്രത്യേക സുരക്ഷാ സംഘങ്ങളെയും നിയോഗിച്ചു.

കുടുംബ, സന്ദര്‍ശന വിസകളില്‍ രാജ്യത്തെത്തി ഭിക്ഷാടനം നടത്തുന്ന പ്രവാസികളെ കണ്ടെത്തിയാല്‍ അവരുടെ സ്‌പോണ്‍സര്‍മാരോടൊപ്പം നാടുകടത്തും. റമദാന്‍ കാലയളവില്‍ പൊതു ഇടങ്ങളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. കുറ്റക്കാരായി കണ്ടെത്തപ്പെടുന്നവര്‍ക്ക് ഒരു മാസം തടവോ 100 ദിനാര്‍ വരെ പിഴയോ ശിക്ഷയായി ലഭിക്കാമെന്നും ആഭ്യന്തര മന്ത്രലയം അറിയിച്ചു.