Wednesday, 18 February 2026

ബഹ്‌റൈൻ ആരോഗ്യ മേഖലയിൽ ചികിത്സക്കായി വിദേശിയർ ചിലവൊഴിച്ചത് വൻ തുക; കണക്കുകളുമായി അധികൃതർ

ബഹ്‌റൈൻ ആരോഗ്യ മേഖലയിൽ ചികിത്സക്കായി വിദേശിയർ ചിലവൊഴിച്ചത് വൻ തുക; കണക്കുകളുമായി അധികൃതർ

ബഹ്‌റൈനിലെ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ തേടിയ വിദേശികളിൽ നിന്നുള്ള വരുമാന വിവരങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. 2023 മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിൽ ആകെ 3,987,988 ദീനാറാണ് വിദേശികളിൽ നിന്ന് ഈടാക്കിയത്. ഇതിൽ ഭൂരിഭാഗവും (3,518,787 ദീനാർ) സർക്കാർ ആശുപത്രികളിൽ നിന്നുള്ള വരുമാനമാണ്. പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളിൽ നിന്ന് 2023 മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ 469,201 ദീനാർ ഫീസായി ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശുചിത്വ നഗരമായി പാലായെ മാറ്റേണ്ടതിലേക്കായി  പാലാ നഗരസഭയുടെ ഔദ്യോഗിക സ്വച്ഛ് സർവ്വേക്ഷൻ അംബാസിഡറായി  സിനിമ താരവും പാലാ സ്വദേശിനിയുമായ മിയ ജോർജിനെ തിരഞ്ഞെടുത്തതായി നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു

ശുചിത്വ നഗരമായി പാലായെ മാറ്റേണ്ടതിലേക്കായി  പാലാ നഗരസഭയുടെ ഔദ്യോഗിക സ്വച്ഛ് സർവ്വേക്ഷൻ അംബാസിഡറായി  സിനിമ താരവും പാലാ സ്വദേശിനിയുമായ മിയ ജോർജിനെ തിരഞ്ഞെടുത്തതായി നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു..

 കേന്ദ്ര സർക്കാരിന്റെ 'സ്വച്ഛ് സർവ്വേക്ഷൻ ശുചിത്വ സർവ്വേയുടെ ഭാഗമായി  പാലാ  നഗരസഭയെ മാലിന്യമുക്തമാക്കുന്നതിനും പൊതുജനങ്ങളിൽ ശുചിത്വ അവബോധം വളർത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് വരും നാളുകളിൽ മിയ നേതൃത്വം നൽകും. മാലിന്യ മുക്ത പ്രവർത്തനങ്ങൾ, വിവിധ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്യാമ്പയിനുകൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ പാലാ നഗരസഭയ്ക്ക് വേണ്ടി ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ മിയ നേതൃത്വം നല്കും.

 പാലായുടെ തനതായ പാരമ്പര്യവും വൃത്തിയും കാത്തുസൂക്ഷിക്കുന്നതിൽ നടി മിയയുടെ സാന്നിധ്യവും താരമൂല്യവും വലിയ കരുത്താകുമെന്നും ശുചിത്വ പാലാ മിയയോട് എന്നും കടപ്പെട്ടിരിക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ ദിയ പറഞ്ഞു. .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പേരൂർക്കട ESI ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി, റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി; മന്ത്രി വി ശിവൻകുട്ടി

പേരൂർക്കട ESI ആശുപത്രിയിലെ ശസ്ത്രക്രിയകൾ മുടങ്ങി, റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി; മന്ത്രി വി ശിവൻകുട്ടി

പേരൂർക്കട ഇ എസ് ഐ ആശുപത്രിയിലെ ഡോക്ടേഴ്സ് തർക്കം പരിശോധിക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഡോക്ടേഴ്സ് തർക്കത്തിൽ ഇഎസ്ഐ ഡയറക്ടർക്ക് ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് നൽകി. ഡോക്ടർമാർക്കെതിരെ നടപടി ഗുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. ഇന്നലെയാണ് ഓപ്പറേഷൻ തിയറ്ററിൽ ഡോക്ടർമാർ തമ്മിൽ വാക്ക് തർക്കം ഉണ്ടായത്. അനസ്തേഷ്യ സർജറി ഡോക്ടർമാർ തമ്മിലായിരുന്നു വാക്കേറ്റം. വാക്കെറ്റത്തെ തുടർന്ന് 5 ശസ്ത്രക്രിയകൾ മുടങ്ങിയിരുന്നു.

അനസ്തേഷ്യ ഡോക്ടർമാരായ ബിനിൽ, പ്രിയ എന്നിവരും സർജറി ഡോക്ടറായ ഗണേഷും തമ്മിലുണ്ടായ തർക്കമാണ് ശസ്ത്രക്രിയകൾ മുടങ്ങാൻ കാരണം. ഓപ്പറേഷൻ തീയറ്ററിനുള്ളിൽ കയറ്റിയ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സർജറിയുമായി ബന്ധപ്പെട്ട് ഗ്രേയ്‌ഡ്‌ തസ്തികയിലുള്ള ഒരു അസിസ്റ്റന്റ് അവധിയിലായതിനാൽ അനസ്തേഷ്യ ഡോക്ടർമാർ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഒരു അസിസ്റ്റന്റിനെ എത്തിച്ചതാണ് തർക്കത്തിന് കാരണമായത്.

പിന്നീട് സർജറി ഡോക്ടർക്കൊപ്പം സഹകരിക്കാൻ അനസ്തേഷ്യ ഡോക്ടർമാർ തയ്യാറായില്ല. ഇഎസ്ഐ പരിരക്ഷയുള്ള രോഗികൾ ആശ്രയിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആധുരാലയമാണ് പേരൂർക്കട ഇഎസ്ഐ ഹോസ്പിറ്റൽ. നേരത്തെയും ആശുപത്രിയുടെ ദുരവസ്ഥ വലിയ രീതിയിൽ ചർച്ചയായിരുന്നു. ലാപ്രോസ്കോപ്പി മെഷീനുകൾ ഇല്ലാത്തതുകൊണ്ട് മാസങ്ങളായി കീ ഹോൾ സർജറികളടക്കമുള്ളവ ആശുപത്രിയിൽ നടത്തിയിരുന്നില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭിന്നശേഷി അധ്യപക നിയമനം; ‘സർക്കാർ തീരുമാനം വൈകിയെത്തിയ വിവേകം’; ഓർത്തോഡ്ക്സ് സഭ

ഭിന്നശേഷി അധ്യപക നിയമനം; ‘സർക്കാർ തീരുമാനം വൈകിയെത്തിയ വിവേകം’; ഓർത്തോഡ്ക്സ് സഭ

ഭിന്നശേഷി അധ്യപക നിയമനത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാനുള്ള സർക്കാർ തീരുമാനം വൈകിയെത്തിയ വിവേകമെന്ന് ഓർത്തോഡ്ക്സ് സഭ. കുറച്ചുകൂടി നേരത്തെ ആകാമായിരുന്നു എന്ന് തോന്നുന്നു. അവസാന സമയത്ത് സർക്കാർ ആവശ്യം പരിഗണിച്ചു എന്നു പറയുന്നതിൽ സന്തോഷമുണ്ടെന്ന് ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.

ജനങ്ങളുടെ ആവശ്യമാണ് ഒരുപാട് പേർക്ക് ജോലി ലഭിക്കുന്ന കാര്യമാണ്. അവരൊക്കെ ബുദ്ധിമുട്ടുകയാണെന്ന് സർക്കാരിനോട് പറഞ്ഞതാണ്. ഇതുവരെ എന്തെങ്കിലും കാരണം പറഞ്ഞു നീട്ടിക്കൊണ്ട് പോവുകയായിരുന്നു. എൻഎസ്എസിന് വിധി ലഭിച്ച സമയം മുതൽ സർക്കാരിനോട് ഇത് ആവശ്യപ്പെടുന്നുണ്ട്. പലതവണ ഇത് പറഞ്ഞിട്ടും സർക്കാർ കേട്ടില്ലെന്ന് ഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.

ക്രിസ്ത്യൻ മാനേജ്മെൻ്റുകളുടെ സമ്മർദവും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽകണ്ടാണ് സർക്കാരിൻ്റെ യു-ടേൺ. ഇരുപതിനായിരത്തോളം അധ്യാപകർക്ക് നിയമനസ്ഥിരത ലഭിക്കാനാണ് വഴി തെളിയുന്നത്. ഭിന്ന ശേഷിക്കാരെ നിയമിക്കാനുള്ള അധ്യാപക തസ്തികകൾ ഒഴിച്ചിട്ടാൽ എയ്ഡഡ് സ്കൂളുകളിലെ മറ്റ് അധ്യാപകർക്ക് നിയമനസ്ഥിരത നൽകാം എന്നായിരുന്നു എൻഎസ്എസിന് ലഭിച്ച സുപ്രിം കോടതി വിധി. ഇത് എല്ലാ എയ്ഡഡ് സ്കൂളുകൾക്കും ബാധകമാക്കും.

സുപ്രീം കോടതിയുടെ അന്തിമ വിധി അനുസരിച്ചാവും നിയമന സ്ഥിരത എന്ന് നിബന്ധന കൂടി ഉത്തരവിൽ ഉണ്ട്. ഒന്നര വർഷത്തിലധികമായി ഇതേ ആവശ്യവുമായി ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ അടക്കം പ്രതിഷേധത്തിൽ ആയിരുന്നു. ഉത്തരവ് നേരത്തെ ആകാമായിരുന്നെന്നാണ് കത്തോലിക്കാ സഭയുടെ പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി മീനുകളുടെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്നു പേര്‍ കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടിൽ നിന്ന് പാകം ചെയ്ത് കഴിച്ചവരാണ് ചികിത്സ തേടിയത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവര്‍ അല്ല ഇന്ന് ചികിത്സ തേടിയത്.തിരുവനന്തപുരം പാളയത്ത് നിന്നും കോവളത്തുനിന്നും ഇന്ന് മീനുകളുടെ സാമ്പിളുകളെടുത്തു.സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി എറണാകുളം സിഐഎഫ്ടിയിലേക്ക് അയക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈത്തിൽ റമദാൻ പരിശോധന കർശനമാക്കി, അളവിൽ കുറവുള്ള ഉൽപ്പന്നങ്ങൾ വിറ്റ 12 സ്ഥാപനങ്ങൾക്കെതിരെ നടപടി

കുവൈത്തിൽ റമദാൻ പരിശോധന കർശനമാക്കി, അളവിൽ കുറവുള്ള ഉൽപ്പന്നങ്ങൾ വിറ്റ 12 സ്ഥാപനങ്ങൾക്കെതിരെ നടപടി

കുവൈത്ത് സിറ്റി: റമദാൻ മാസത്തിന് മുന്നോടിയായി വിപണിയിൽ പരിശോധന ശക്തമാക്കി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം. അളവിൽ കുറവുള്ള ഉൽപ്പന്നങ്ങൾ വിറ്റ 12 കടകൾക്കെതിരെ മന്ത്രാലയം നിയമനടപടി സ്വീകരിച്ചു. വാണിജ്യ മന്ത്രി ഒസാമ ബൂദായിയുടെ നിർദ്ദേശപ്രകാരം ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനായി നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

പ്ലാസ്റ്റിക് ഗാർബേജ് ബാഗുകൾ, ടേബിൾ ക്ലോത്തുകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ പാക്കറ്റുകളിൽ രേഖപ്പെടുത്തിയതിനേക്കാൾ കുറഞ്ഞ അളവിലുള്ള ഉൽപ്പന്നങ്ങളാണ് സ്ഥാപനങ്ങൾ വിറ്റിരുന്നത്. ഇത്തരത്തിൽ ഉപഭോക്താക്കളെ കബളിപ്പിച്ച കടകൾക്കെതിരെ മന്ത്രാലയത്തിന്റെ നിയമങ്ങൾക്കനുസൃതമായി പിഴയുൾപ്പെടെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും.

അതേസമയം, വിപണിയിൽ സാധനങ്ങളുടെ പൂഴ്ത്തിവെപ്പോ അനാവശ്യമായ വിലക്കയറ്റമോ നിലവിൽ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. മിക്ക വ്യാപാര സ്ഥാപനങ്ങളും അംഗീകൃത വില നിലവാരം പാലിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും വിപണിയിലെ വിലനിലവാരവും ഉൽപ്പന്നങ്ങളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്താൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ; ബന്ധുവും അയൽക്കാരനും അറസ്റ്റിൽ

വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ; ബന്ധുവും അയൽക്കാരനും അറസ്റ്റിൽ

കൽപറ്റ: വയനാട്ടിൽ പീഡനത്തിന് ഇരയായ 16 കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബന്ധുവും അയൽവാസിയുമാണ് കേസിൽ അറസ്റ്റിൽ ആയത്. പീഡനത്തിന് ഇരയായ വിവരം സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല തീര്‍ത്ഥാടകരെ രാത്രിയിൽ കാടിന് സമീപം ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ ഗുരുതര പരാതി

ശബരിമല തീര്‍ത്ഥാടകരെ രാത്രിയിൽ കാടിന് സമീപം ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ ഗുരുതര പരാതി

പത്തനംതിട്ട:ശബരിമല തീർത്ഥാടകരെ രാത്രി വഴിയിൽ ഇറക്കിവിട്ടെന്ന് പരാതി. പമ്പ - തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെയാണ് തീര്‍ത്ഥാടകര്‍ പരാതിയുമായി രംഗത്തെത്തിയത്. പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. നിലയ്ക്കൽ സ്റ്റാന്‍ഡിലായിരുന്നു തീര്‍ത്ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അപ്പുറം വനമേഖലയിൽ തീര്‍ത്ഥാടകരെ ഇറക്കിവിട്ടെന്നാണ് പരാതി

വയോധികരും കുഞ്ഞും അടങ്ങുന്ന 13 അംഗം സംഘത്തിനാണ് ദുരനുഭവമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തീര്‍ത്ഥാടകരെ ബസിൽ നിന്ന് ഇറക്കിവിടുന്നതിന്‍റെയും വഴിയിലൂടെ നടക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏറെ നേരെ വനമേഖലയിൽ കാത്തുനിന്നശേഷം വാഹനം വിളിച്ചുവരുത്തിയശേഷമാണ് സംഘത്തിന് വീണ്ടും യാത്ര തുടങ്ങാനായത്.സംഭവത്തിൽ ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറിന് പരാതി നൽകുമെന്ന് കൊല്ലത്ത് നിന്നുള്ള തീർത്ഥാടക സംഘം അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എം ഇ എസ് മമ്പാട് കോളേജിന്റെ ആഭിമുഖ്യത്തിൽ വാള മത്സ്യ വിളവെടുപ്പ് സംഘടിപ്പിച്ചു

എം ഇ എസ് മമ്പാട് കോളേജിന്റെ ആഭിമുഖ്യത്തിൽ വാള മത്സ്യ വിളവെടുപ്പ് സംഘടിപ്പിച്ചു

മമ്പാട്: എം ഇ എസ് മമ്പാട് കോളേജ് (സ്വയംഭരണ) സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയും ഭൂമിത്രസേന ക്ലബ്ബിന്റെയും ഡി ബി ടി സ്റ്റാർ കോളേജ് പദ്ധതിയുടെയും സഹകരണത്തോടെയും വാള മത്സ്യ വിളവെടുപ്പ് പരിപാടി വിജയകരമായി സംഘടിപ്പിച്ചു.

ജലജീവജാല സംരക്ഷണം, സ്ഥിരതയാർന്ന മത്സ്യകൃഷി രീതികളുടെ പ്രചരണം, കൂടാതെ വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനാനുഭവം നൽകുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ശാസ്ത്രീയ പഠനവും പരിസ്ഥിതി ബോധവൽക്കരണവും സമൂഹബന്ധവും ഏകോപിപ്പിക്കുന്ന ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു ഇത്.

കോളേജ് പ്രിൻസിപ്പൽ ഡോ ടി പി അലിക്കുട്ടി മുഖ്യാതിഥിതി ആയി. കോളേജ് മാനേജ്മെന്റ് സെക്രട്ടറി ഡോ കെ സീതിക്കോയ ഉദ്ഘാടനം ചെയ്തു. പ്രകൃതി സൗഹൃദ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ പരിസ്ഥിതി ഉത്തരവാദിത്തബോധം വളർത്തുന്നതിൽ സുവോളജി വിഭാഗം കൈവരിക്കുന്ന നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു.

ഐ ക്യ എ സി (IQAC) കോ-ഓർഡിനേറ്റർ ഡോ ഇ അനസ് ആശംസാപ്രസംഗം നടത്തി. അക്കാദമിക മികവിനെയും സാമൂഹിക ഉത്തരവാദിത്തത്തെയും സമന്വയിപ്പിക്കുന്ന ഇത്തരം പരിപാടികൾ വിദ്യാഭ്യാസ മേഖലയ്ക്ക് ശക്തിയേകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഭാഗം മേധാവി ഡോ കെ എസ് അനൂപ് ദാസ് സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി. സ്ഥിരതയാർന്ന മത്സ്യവിഭവ സംരക്ഷണത്തിന്റെ പ്രാധാന്യവും വിദ്യാർത്ഥി കേന്ദ്രീകൃത പഠനത്തിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിപാടിയുടെ സമാപനത്തിൽ കോ-ഓർഡിനേറ്റർ ഡോ ബിനു നന്ദിപ്രസംഗം നടത്തി. പരിപാടി വിജയകരമാക്കാൻ സഹകരിച്ച അധ്യാപകരോടും വിദ്യാർത്ഥികളോടും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

അധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു. പരിപാടി വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയവും പരിസ്ഥിതി ബോധവൽക്കരണവും ഒരുമിപ്പിക്കുന്ന മികച്ച പഠനാനുഭവമായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാമായണം പരിപാടിക്ക് മുന്നോടിയായി 40 ദിവസത്തെ 'ഡിജിറ്റൽ ശുദ്ധീകരണം' ആരംഭിച്ച് എ.ആർ. റഹ്മാൻ

രാമായണം പരിപാടിക്ക് മുന്നോടിയായി 40 ദിവസത്തെ 'ഡിജിറ്റൽ ശുദ്ധീകരണം' ആരംഭിച്ച് എ.ആർ. റഹ്മാൻ

സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ (A.R. Rahman) അടുത്ത 40 ദിവസത്തേക്ക് നിശബ്ദനാവാൻ തീരുമാനിച്ചിരിക്കുന്നു. കുറഞ്ഞ പക്ഷം ഡിജിറ്റലായെങ്കിലും. ഓസ്കർ ജേതാവായ സംഗീതജ്ഞൻ അടുത്തിടെ ചെന്നൈയിൽ നടന്ന ഒരു തത്സമയ സംഗീത പരിപാടിയിൽ, സോഷ്യൽ മീഡിയയിൽ നിന്നും ഓൺലൈൻ ലോകത്തെ അശ്രദ്ധയിൽ നിന്നും മാറി 2026 മാർച്ചിൽ നടക്കാനിരിക്കുന്ന രാമായണ പരിപാടിക്കായി പൂർണ്ണമായും ജോലിയിൽ മുഴുകുമെന്ന് വെളിപ്പെടുത്തി.

ഈ പ്രഖ്യാപനം ആരാധകർക്കിടയിൽ ഉടനടി കോളിളക്കം സൃഷ്ടിച്ചു.

നമിത് മൽഹോത്രയും നിതേഷ് തിവാരിയും സംവിധാനം ചെയ്യുന്ന രാമായണവുമായി ബന്ധപ്പെട്ട ഒരു പ്രധാന പൊതു പരിപാടി 2026 മാർച്ചിൽ നടക്കുമെന്നും, അവിടെ വെച്ച് ചിത്രത്തിന്റെ അഭിനേതാക്കളെയും സാങ്കേതിക വിദഗ്ധരെയും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റഹ്മാൻ. സമയം അടുത്തുവരുന്നതിനാൽ, റഹ്മാൻ ജോലിയിൽ കുറച്ചു കൂടുതൽ ശ്രദ്ധനൽകാൻ തീരുമാനിച്ചു.

ബോളിവുഡ് ഹംഗാമയുടെ റിപ്പോർട്ട് അനുസരിച്ച്, പ്രഖ്യാപനത്തിന് മുമ്പ് സംഗീതത്തിന്റെ നിർണായക ഭാഗങ്ങൾ പൂർത്തിയാക്കാൻ റഹ്മാൻ സമയബന്ധിതമായി പ്രവർത്തിക്കുകയാണെന്ന് ഒരു സ്രോതസ്സ് വെളിപ്പെടുത്തി. "2026 മാർച്ചിൽ നമിത് മൽഹോത്ര-നിതേഷ് തിവാരിയുടെ രാമായണവുമായി ബന്ധപ്പെട്ട ഒരു പ്രധാന പരിപാടി വരുന്നു. അതിൽ ചിത്രത്തിലെ എല്ലാ അഭിനേതാക്കളെയും സാങ്കേതിക വിദഗ്ധരെയും പൊതുജനങ്ങൾക്ക് മുന്നിലവതരിപ്പിക്കും. പരിപാടിക്ക് മുമ്പ് റഹ്മാൻ തന്റെ ജോലി പൂർത്തിയാക്കേണ്ടതുണ്ട്. സമയപരിധി പാലിക്കാൻ അദ്ദേഹം പതിവിലും വേഗത്തിൽ പ്രവർത്തിക്കും," സ്രോതസ്സ് പങ്കുവെച്ചു.

ആഴത്തിലുള്ള സൃഷ്ടിപരമായ കഴിവിന് പേരുകേട്ട റഹ്മാനെ സംബന്ധിച്ചിടത്തോളം, ഡിജിറ്റൽ ലോകത്തിൽ നിന്ന് മാറിനിൽക്കുന്നത് ശ്രദ്ധയും കലാപരമായ നിലവാരവും സംരക്ഷിക്കുന്നതിനുള്ള ബോധപൂർവമായ നീക്കമാണ് എന്ന് വിലയിരുത്തപ്പെടുന്നു.

ഓസ്കർ ജേതാവായ റഹ്മാൻ ഹാൻസ് സിമ്മറുമായി ആദ്യമായി സഹകരിക്കുന്ന ചിത്രമാണ് 'രാമായണം'. ഈ ജോഡി ആഗോളതലത്തിൽ തന്നെ പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്.

പദ്ധതിയുടെ വ്യാപ്തിയെക്കുറിച്ച് ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് സംസാരിക്കുമ്പോൾ, ഉത്തരവാദിത്തത്തിന്റെ ഭാരം എത്രത്തോളമെന്ന് റഹ്മാൻ സമ്മതിച്ചു. “ഇത് ഞങ്ങൾ രണ്ടുപേർക്കും ഭയാനകമാണ്. ലോകത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ഞങ്ങൾ സ്കോർ ചെയ്യുന്നത്. അതിനാൽ പ്രൊമോയിൽ, അദ്ദേഹത്തിന് ഒരു സൗണ്ട്സ്കേപ്പ് ഉണ്ടെന്ന് ഞാൻ കരുതുന്നു. ഞാൻ അതെടുത്ത് അവസാനം സംസ്കൃത പദങ്ങളും എല്ലാം ചേർത്തു. സങ്കീർണ്ണമായ കാര്യം എന്തെന്നാൽ, എല്ലാ ഇന്ത്യക്കാർക്കും പരിചിതമായ ഐതിഹാസികമായ ഒരു വിഷയം എടുത്ത് നമ്മൾ എന്തെങ്കിലും ചെയ്യുമ്പോൾ, അവർക്ക് പുതുതായി എന്തെങ്കിലും നമ്മൾ നൽകണം. ഇന്ത്യയിൽ നിന്ന് ലോകത്തിനായി എന്തെങ്കിലും സംഭാവന നൽകണം," റഹ്മാൻ പറഞ്ഞു.