Thursday, 19 February 2026

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രായേലിലേക്ക്; നെതന്യാഹുവിനെ കാണും, ഇറാനുമായുള്ള ആണവ കരാർ ചർച്ച ചെയ്യും

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രായേലിലേക്ക്; നെതന്യാഹുവിനെ കാണും, ഇറാനുമായുള്ള ആണവ കരാർ ചർച്ച ചെയ്യും

വാഷിംഗ്ടൺ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഫെബ്രുവരി 28ന് ഇസ്രായേൽ സന്ദർശിക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനുമായുള്ള ആണവ കരാർ സംബന്ധിച്ച് ജനീവയിൽ നടക്കുന്ന ചർച്ചകളുടെ വിവരങ്ങൾ നെതന്യാഹുവിനെ അറിയിക്കുകയാണ് റൂബിയോയുടെ സന്ദർശന ലക്ഷ്യമെന്നാണ് സൂചന. സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ അമേരിക്കൻ, ഇറാനിയൻ പ്രതിനിധികൾ തമ്മിൽ നിർണായക ചർച്ചകൾ നടക്കുന്നതിനിടെയാണ് റൂബിയോയുടെ ഈ സന്ദർശനം.

ജനീവ ചർച്ചയെക്കുറിച്ച് വൈറ്റ് ഹൗസ്

ഇറാനുമായുള്ള ജനീവ ചർച്ചയിൽ ചെറിയ പുരോഗതിയുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ പല പ്രധാന വിഷയങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

‘ചർച്ചയിൽ ചെറിയ പുരോഗതിയുണ്ട്. പക്ഷേ, ചില കാര്യങ്ങളിൽ ഞങ്ങൾ ഇപ്പോഴും രണ്ട് തട്ടിലാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാൻ കൂടുതൽ വിവരങ്ങളുമായി മറുപടി നൽകുമെന്നാണ് പ്രതീക്ഷ. പ്രസിഡന്റ് ട്രംപ് കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.’ പ്രസ് സെക്രട്ടറി പറഞ്ഞു.

ആദ്യം നയതന്ത്രം, സൈനിക നടപടിയും പരിഗണനയിൽ

ഇറാനെതിരെ സൈനിക നടപടി പരിഗണിക്കുന്നതിന് മുമ്പ് നയതന്ത്ര ചർച്ചകൾക്കാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻഗണന നൽകുന്നതെന്ന് കരോലിൻ ലെവിറ്റ് വ്യക്തമാക്കി. അമേരിക്കയുമായി ഒരു കരാറിലെത്തുന്നതാണ് ഇറാന് നല്ലതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ഇറാനെതിരായ സൈനിക നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങനെയായിരുന്നു: 'ഇറാനെതിരെ ആക്രമണം നടത്തുന്നതിനെ ന്യായീകരിക്കാൻ പല വാദങ്ങളുമുണ്ട്. 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' എന്ന പേരിൽ പ്രസിഡന്റ് ട്രംപ് മുമ്പ് വിജയകരമായ ഒരു സൈനിക നീക്കം നടത്തിയിരുന്നു. അത് ഇറാന്റെ ആണവ കേന്ദ്രങ്ങളെ പൂർണ്ണമായും തകർത്തു. എന്നിരുന്നാലും, ഇറാനുമായോ മറ്റേതൊരു രാജ്യവുമായോ ഉള്ള വിഷയത്തിൽ നയതന്ത്രത്തിനാണ് പ്രഥമ പരിഗണനയെന്ന് പ്രസിഡന്റ് എപ്പോഴും വ്യക്തമാക്കാറുണ്ട്. പ്രസിഡന്റ് ട്രംപുമായി ഒരു കരാറുണ്ടാക്കുന്നതാണ് ഇറാന് ബുദ്ധി.'

"അദ്ദേഹം (ഡൊണാൾഡ് ട്രംപ്) പലരുമായും സംസാരിക്കുന്നുണ്ട്, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ടീമുമായി. അമേരിക്കയുടെയും ഇവിടുത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങൾക്കാണ് അദ്ദേഹം പ്രാധാന്യം നൽകുന്നത്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും സൈനിക നടപടിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.' ലെവിറ്റ് കൂട്ടിച്ചേർത്തു. അമേരിക്കൻ സൈന്യം ഇസ്രായേലുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും ലെവിറ്റ് സൂചന നൽകി. എന്നാൽ സൈനിക നടപടിയുടെ കാര്യം അവർ സ്ഥിരീകരിച്ചില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മരണകാരണം വ്യക്തമായില്ല; കരിമ്പുഴ ഉൾവനത്തിൽ കണ്ടെത്തിയ അഴുകിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

മരണകാരണം വ്യക്തമായില്ല; കരിമ്പുഴ ഉൾവനത്തിൽ കണ്ടെത്തിയ അഴുകിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി

മലപ്പുറം: കരിമ്പുഴ വന്യജീവി സങ്കേതത്തിലെ വടക്കേക്കോട്ട മലവാരത്തില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും. അമരമ്പലം പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന അച്ഛനള ചോലനായിക്ക ആദിവാസി സങ്കേതത്തോട് ചേര്‍ന്നുള്ള വലിയച്ചന്‍ത്തോടിന് സമീപത്തെ പുല്ലട്ടിക്കുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. അച്ചനളയിലെ ആദിവാസിയായ മാതന്‍കുട്ടിയുടെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. വനത്തിനകത്ത് നിന്ന് ദുർഘടപാതയിലൂടെ ഏറെ ശ്രമകരമായാണ് മൃതദേഹം വനത്തിന് പുറത്തെത്തിച്ചത്.

വനത്തിനകത്ത് കടുവ കണക്കെടുപ്പിന്റെ ഭാഗമായി കാമറകള്‍ മാറ്റി സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘമാണ് ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തിയത്. ഒരു മാസത്തോളം പഴക്കമുള്ളതായിരുന്നു മൃതദേഹം. ഉള്‍വനത്തില്‍നിന്ന് തിരിച്ചെത്തിയ വനപാലകര്‍ വിവരം റവന്യൂ, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഏഴോടെ മൂന്ന് വിഭാഗത്തിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ആളെ തിരിച്ചറിയാന്‍ കഴിയാത്ത വി ധം അഴുകിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഉള്‍ക്കാട്ടിലൂടെ ഒരു മണിക്കുറോളം കാല്‍നടയായി സഞ്ചരിച്ചാണ് ഉദ്യോഗസ്ഥ സംഘം അച്ചനള ഉന്നതിയിലെത്തിയത്. ടി.കെ കോളനി വരെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ചുമന്നെത്തിച്ച മൃതദേഹം ഇവിടെ നിന്നും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലമ്പൂര്‍ തഹസില്‍ദാര്‍ വിനോദ് കുമാര്‍, പൂക്കോട്ടുംപാടം പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ നായര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മരണകാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം; കാരണം ഇതുവരെ കണ്ടെത്താനായില്ല; ഫയർഫോഴ്സിന്റെ റിപ്പോർട്ട് കലക്ടർക്ക് കൈമാറും

ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം; കാരണം ഇതുവരെ കണ്ടെത്താനായില്ല; ഫയർഫോഴ്സിന്റെ റിപ്പോർട്ട് കലക്ടർക്ക് കൈമാറും

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലുണ്ടായ തീപിടിത്തം കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നെന്ന് കണ്ടെത്തൽ. ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. അതേസമയം, തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായില്ല. ഫയർഫോഴ്സിന്റെ റിപ്പോർട്ട് ഇന്ന് കലക്ടർക്ക് കൈമാറും.

തീപിടുത്തത്തിൽ 50 കോടിയുടെ നഷ്ടമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കോഴിക്കോട് ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്. ജയലക്ഷ്മി സിൽക്‌സ് മാനേജരുടെ പരാതിയിലാണ് കേസ്. അതേസമയം, തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ഫയർഫോഴ്‌സിന്റെ പരിശോധനാ റിപ്പോർട്ട്. കെട്ടിടത്തിലെ ഫയർ സേഫ്റ്റി സംവിധാനം കൃത്യമായാണ് പ്രവർത്തിച്ചിരുന്നതെന്നും ഫയർഫോഴ്‌സ് നേരത്തെ കണ്ടെത്തിയിരുന്നു.

ജയലക്ഷ്മി സിൽക്‌സിന്റെ രണ്ടും മൂന്നും നിലകളിലാണ് തീ ആളിപ്പടർന്നത്. വൈകിട്ട് ആറ് മണിയോടെ പുക ഉയരുന്നത് കണ്ടതോടെ വസ്ത്രം വാങ്ങാൻ വന്നവരും ജീവനക്കാരും പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെ ഫയർഫോഴ്‌സിന്റെ അഞ്ച് യൂണിറ്റ് എത്തി തീ അണക്കാൻ ആരംഭിച്ചു. തീ ആളിപ്പടർന്നതോടെ കരിപ്പൂർ എയർപോർട്ടിൽ നിന്നും അത്യാധുനിക ഫയർ എഞ്ചിനുകളും എത്തിച്ചായിരുന്നു തീയണച്ചത്. റമദാൻ വിഷു വിപണി ലക്ഷ്യമിട്ട് വലിയ അളവിൽ വസ്ത്രങ്ങൾ ഗോഡൗണിൽ സ്‌റ്റോക്ക് ചെയ്തിരുന്നു. 2023 ഏപ്രിലിലും ജയലക്ഷ്മിയിൽ തീ പിടിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റവന്യു-കൃഷി വകുപ്പുകൾ എതിർത്തു; ആറന്മുളയിലെ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതി ഉപേക്ഷിച്ചു

റവന്യു-കൃഷി വകുപ്പുകൾ എതിർത്തു; ആറന്മുളയിലെ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതി ഉപേക്ഷിച്ചു

ആറന്മുള: ആറന്മുളയിലെ ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതി ഐടി വകുപ്പ് ഉപേക്ഷിച്ചു. സർക്കാരുമായി യോജിച്ച് പദ്ധതി നടത്താനായിരുന്നു TOFL കമ്പനിയുടെ നീക്കം. ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്ത് പദ്ധതി കൊണ്ടുവരാനായിരുന്നു ശ്രമം. പത്തനംതിട്ട ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ IT വകുപ്പിൻ്റെ തീരുമാനം. പദ്ധതിക്കായി കണ്ടെത്തിയ 139 ഹെക്ടറിൽ 122.87 ഹെക്ടർ ഭൂമിയും നിലമാണെന്നായിരുന്നു കളക്ടറുടെ റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം കഴിഞ്ഞമാസം നൽകിയ ചോദ്യത്തിനാണ് പദ്ധതി ഉപേക്ഷിച്ചുവെന്ന മറുപടി ലഭിച്ചത്. സ്ഥലം നികത്തിയാൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നായിരുന്നു കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ട്.

പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ റവന്യു വകുപ്പിന്റെ ഭൂപരിഷ്‌കരണ നിയമത്തിൽ ചില വിട്ടുവീഴ്ചകൾ വേണ്ടിവരുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് റവന്യു വകുപ്പിനോട് പദ്ധതിയുമായി ബന്ധപ്പെട്ട് അഭിപ്രായം തേടി. പിന്നാലെ റവന്യു വകുപ്പ് പത്തനംതിട്ട ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്തിന്റെ 90ശതമാനവും നിലമാണെന്ന് കളക്ടറുടെ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് വന്നതോടെ പദ്ധതിക്കായുള്ള നടപടികളൊന്നും മുന്നോട്ട് പോയില്ല.

ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഈ ഭൂമിയിൽ കെജിഎഫ് ഗ്രൂപ്പാണ് വിമാനത്താവള നിർമാണവുമായി മുന്നോട്ട് വന്നത്. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ അവസാന സമയത്ത് ഈ പദ്ധതി ഉപേക്ഷിച്ചു. പിന്നീട് ഈ ഭൂമിയിൽ ഇലക്ട്രോണിക്ക് മാനുഫാക്ച്ചറിങ് ക്ലസ്റ്റർ വേണമെന്ന ആവശ്യവുമായി ഇതേ ഗ്രൂപ്പ് സർക്കാരിനെ സമീപിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റമദാന്‍ മാസത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ ചൂക്ഷണം തടയുക ലക്ഷ്യം; നടപടിയുമായി യുഎഇ

റമദാന്‍ മാസത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ ചൂക്ഷണം തടയുക ലക്ഷ്യം; നടപടിയുമായി യുഎഇ

റമദാന്‍ മാസത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തടയാന്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയാന്‍ യുഎഇ സാമ്പത്തിക മന്ത്രാലയം കര്‍ശന നടപടികള്‍ ആരംഭിച്ചു. അനുമതിയില്ലാതെ വില വര്‍ദ്ധിപ്പിക്കാന്‍ പാടില്ലാത്ത ഒമ്പത് അത്യാവശ്യ ഭക്ഷ്യവസ്തുക്കളുടെ പട്ടിക മന്ത്രാലയം പുറത്തുവിട്ടു.

പാചക എണ്ണ, മുട്ട, പാല്‍ ഉത്പ്പന്നങ്ങള്‍, അരി, പഞ്ചസാര തുടങ്ങി വിവിധ ഉത്പ്പന്നങ്ങളുടെയും വില സൂഷ്മമായി നീരീക്ഷിക്കുന്നുണ്ട്. സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിലയും ബില്ലും ഒത്തുനേക്കണെമെന്ന് ഉപഭേക്താക്കളോട് അധികൃതര്‍ ആഭ്യര്‍ത്ഥിച്ചു. വില വിവരങ്ങള്‍ വ്യക്തമായി മനസിലാകുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം വ്യാപാരികള്‍ക്കും നല്‍കിയിട്ടുണ്ട്.

അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. കനത്ത പിഴക്ക് പുറമെ അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികളാകും ഇത്തരം സ്ഥാപനങ്ങള്‍ക്ക് എതിരെ സ്വീകരിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരം കടുപ്പിക്കുന്നു. അനിശ്ചിതകാല ഒ പി, അധ്യാപന ബഹിഷ്കരണം തുടരുന്നതിനോടൊപ്പം ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കുമെന്ന് കെജിഎംസിറ്റിഎ വ്യക്തമാക്കി. ഡോക്ടർമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും.

ഫെബ്രുവരി 26 മുതൽ എല്ലാ പരീക്ഷാ ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്നും KGMCTA വ്യക്തമാക്കി. മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് പിന്തുണയുമായി പി ജി ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തി എങ്കിലും പിന്നീട് ഒ പി ബഹിഷ്കരണം പിൻവലിക്കുകയായിരുന്നു. സ്റ്റൈപ്പൻഡ് പരിഷ്കരിക്കാമെന്ന ആരോഗ്യവകുപ്പുമായി നടത്തിയ ചർച്ചയിൽ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഒത്തുതീർപ്പായത്. ധനകാര്യ വകുപ്പുമായി ഇക്കാര്യം ആലോചിക്കണമെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു.

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ശമ്പള കുടിശ്ശിക നൽകുന്നതിന് നിലവിലുള്ള ഒരു വ്യവഹാവും നിയമ തടസ്സം സൃഷ്ടിക്കുന്നില്ലെന്ന് നിയമവകുപ്പിൽ നിന്ന് നിയമോപദേശം ലഭിച്ചിട്ടും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കൂട്ടാക്കാത്ത സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരെ സമരത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും കെജിഎംസിറ്റിഎ ആരോപിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

18000ത്തിൽ നിന്ന് ശമ്പളം 58,500 രൂപയായി വരെ ഉയർന്നേക്കാം; 25ന് അതിനിർണായക യോഗം, എട്ടാം ശമ്പള കമ്മീഷന്‍റെ പുതിയ വിവരങ്ങൾ

18000ത്തിൽ നിന്ന് ശമ്പളം 58,500 രൂപയായി വരെ ഉയർന്നേക്കാം; 25ന് അതിനിർണായക യോഗം, എട്ടാം ശമ്പള കമ്മീഷന്‍റെ പുതിയ വിവരങ്ങൾ

ന്യൂഡൽഹി: എട്ടാം ശമ്പള കമ്മീഷന്‍റെ ശുപാർശകൾക്കായി കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കുകയാണ്. 2026 ജനുവരി ഒന്ന് മുതൽ പുതിയ കമ്മീഷൻ ശുപാർശകൾ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഫെബ്രുവരി 25ന് നടക്കാനിരിക്കുന്ന എൻസ്-ജെസിഎം ഡ്രാഫ്റ്റ് കമ്മിറ്റി യോഗം നിർണ്ണായകമാണ്. ശമ്പള വർദ്ധനവ് നിശ്ചയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ഫിറ്റ്‌മെന്‍റ് ഫാക്ടർ. ഏഴാം ശമ്പള കമ്മീഷനിൽ ഇത് 2.57 ആയിരുന്നു. എന്നാൽ എട്ടാം കമ്മീഷനിൽ ഇത് വർദ്ധിപ്പിക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം.

ഫിറ്റ്‌മെന്റ് ഫാക്ടർ 2.86 മുതൽ 3.25 വരെ ആക്കി ഉയർത്തണമെന്നാണ് നിലവിലെ ആവശ്യം. ഫിറ്റ്‌മെന്‍റ് ഫാക്ടർ 3.25 ആയി അംഗീകരിക്കപ്പെട്ടാൽ, നിലവിലെ കുറഞ്ഞ അടിസ്ഥാന ശമ്പളമായ 18,000 രൂപ 58,500 രൂപയായി ഉയർന്നേക്കാം. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും ഫീഡ്‌ബാക്ക് സ്വീകരിക്കുന്നതിനായി സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. കമ്മീഷന്‍റെ ശുപാർശകൾ പൂർണ്ണമായി നടപ്പിലാക്കാൻ ഏകദേശം 18 മുതൽ 20 മാസം വരെ സമയമെടുത്തേക്കാം. എങ്കിലും, 2026 ജനുവരി മുതലുള്ള മുൻകാല പ്രാബല്യത്തോടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് സാധ്യത.

എന്തുകൊണ്ടാണ് ശമ്പള പരിഷ്കരണം വൈകുന്നത്?

എട്ടാം ശമ്പള കമ്മീഷന്‍റെ രൂപീകരണം സംബന്ധിച്ച പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കമ്മീഷന്‍റെ പ്രവർത്തന മാനദണ്ഡങ്ങൾക്ക് സർക്കാർ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, നിലവിലെ ശമ്പള ഘടന, രാജ്യത്തെ സാമ്പത്തിക സ്ഥിതി, ജീവനക്കാരുടെ ആവശ്യങ്ങൾ എന്നിവ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് ഏകദേശം 18 മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് കമ്മീഷന്‍റെ റിപ്പോർട്ട് 2027 അവസാനമോ അല്ലെങ്കിൽ 2028 ആദ്യമോ മാത്രമേ സർക്കാരിന് മുന്നിൽ എത്തുകയുള്ളൂ. ശുപാർശകൾ സമർപ്പിക്കപ്പെട്ട ശേഷം സർക്കാർ അവ പരിശോധിച്ച് ഔദ്യോഗികമായി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. അതിനാൽ തന്നെ ഉടനടി ഒരു ശമ്പള വർദ്ധനവ് ഈ ഘട്ടത്തിൽ പ്രതീക്ഷിക്കാനാവില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; ഡോക്ടർമാരെ സ്ഥലംമാറ്റി

ESI ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; ഡോക്ടർമാരെ സ്ഥലംമാറ്റി

ഡോക്ടേഴ്സിന്റെ തർക്കത്തെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ നടപടി. ആശുപത്രിയിലെ സർജനെയും അനസ്തേഷ്യയിലെ ഡോക്‌ടറെയും സ്ഥലം മാറ്റി. സർജൻ ഡോ. ഗണേഷ് കുമാർ , അനസ്തേഷ്യ വിഭാഗം മേധാവി ഡോക്ടർ ബിനിൽ എന്നവർക്കാണ് സ്ഥലംമാറ്റം. കോട്ടയം ഇഎസ്ഐ ആശുപത്രിയിലേക്ക് മാറ്റി ഇ എസ് ഐ ഡയറക്ടർ ഉത്തരവിറക്കി

ഡോക്ടർമാർ തമ്മിലുള്ള തർ‌ക്കത്തെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങിയിരുന്നു. പുതിയ ഡോക്ടർമാർ ഇന്നുതന്നെ ചുമതല ഏറ്റെടുക്കും. ഡോക്ടർമാരുടെ തർക്കത്തെ തുടർന്ന് അഞ്ച് ശസ്ത്രക്രിയയായിരുന്നു മുടങ്ങിയിരുന്നത്. മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇഎസ്ഐ ഡയറക്ടർക്ക് സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

ഇന്ന് രോ​ഗികൾക്ക് വീണ്ടും ശസ്ത്രക്രിയ നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ ഇന്നും സമാന രീതിയിൽ‌ ഡോക്ടർമാർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ഡോക്ടർമാർ‌ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. എല്ലാ തയ്യാറെടുപ്പുകളും ആയി രോഗിയെ തിയറ്ററിനുള്ളിൽ കയറ്റിയതിനുശേഷം ഡോക്ടർമാർ ഇറങ്ങി പോവുകയായിരുന്നു. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന ആശുപത്രികളിൽ ഒന്നാണ് പേരൂർക്കട ഇഎസ്‌ഐ ആശുപത്രി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള; ‘SIT ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറണം’; മൊബൈൽ കമ്പനികളോട് ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; ‘SIT ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറണം’; മൊബൈൽ കമ്പനികളോട് ഹൈക്കോടതി

ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെടുന്ന വിവരങ്ങൾ കൈമാറണമെന്ന് മൊബൈൽ കമ്പനികളോട് ഹൈക്കോടതി. പ്രതികളുടെ ഫോൺ വിശദാംശങ്ങൾ ലഭ്യമാക്കാൻ കമ്പനികൾ സഹകരിക്കണം. കേസിൽ അടച്ചിട്ട മുറിയിൽ വാദം പുരോഗമിക്കുന്നു. സാമ്പിൾ ശേഖരിച്ചത് അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ ഹാജരാക്കി

പ്രതികളുടെ ഫോൺ രേഖകൾ കൈമാറുന്നതിൽ വീഴ്ചയുണ്ടാകരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ചില വിവരങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുന്നുവെന്ന് എസ്ഐടി അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതി ഇടപെടൽ. കൂടാതെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഡ‍ിവൈഎസ്പി തലത്തിൽ അന്വേഷണം ആരംഭിച്ച കാര്യവും ഹൈക്കോടതിയെ വിജിലൻസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം.

ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് വിഷയം പരിഗണിച്ചത്. അതേസമയം ശബരിമല ശ്രീകോവിലിലെ സ്വർണപാളികളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി ജംഷഡ്പൂരിലേക്കാണ് സാമ്പിളുകൾ അയക്കാൻ എസ്ഐടി തീരുമാനിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബാധ ഒഴിപ്പിക്കാൻ എത്തിയ 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മുരാരി തന്ത്രിയുമായി തെളിവെടുപ്പ് നടത്തി അന്വേഷണസംഘം

ബാധ ഒഴിപ്പിക്കാൻ എത്തിയ 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മുരാരി തന്ത്രിയുമായി തെളിവെടുപ്പ് നടത്തി അന്വേഷണസംഘം

കൊല്ലം കൊട്ടാരക്കര പുത്തൂരിൽ 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മുരാരി തന്ത്രി എന്ന രാജൻ ബാബുവുമായി തെളിവെടുപ്പ് നടത്തി അന്വേഷണസംഘം. പെൺകുട്ടിയെ എത്തിച്ച ജ്യോതിഷാലയത്തിലെ മുറിയിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്തി. രാജൻ ബാബു താന്ത്രിക വിദ്യകൾ പഠിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

അതിക്രമത്തിൽ പെൺകുട്ടിയ്ക്ക് പരുക്കേറ്റിരുന്നു, എന്നാൽ ഇത് ബാധ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ പെൺകുട്ടി തലയിടിച്ച് വീണതാണെന്നാണ് ഇയാൾ തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞത്. എന്നാൽ അടച്ചിട്ട മുറിയിൽ എന്ത് ബാധ ഒഴിപ്പിക്കൽ എന്ന ചോദ്യത്തിന് ഇയാൾ മറുപടി നൽകിയില്ല. രാജൻ ബാബു താന്ത്രിക വിദ്യകൾ പഠിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
രാജൻ ബാബുവിന്റെ വിശദമായ മുൻകാല പശ്ചാത്തലം പരിശോധിക്കുകയും പ്രതിയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടത്തുകയും പൊലീസ് ചെയ്യും. ഇയാൾ മുൻകൂട്ടിതയ്യാറാക്കിയ ആസൂത്രണത്തിന്റെ ഭാഗമാണിതെന്ന് പൊലീസിന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സംഭവ സമയം ജ്യോതിഷാലയത്തിൽ ഇയാളുടെ അമ്മയും ഭാര്യയും ഉണ്ടായിരുന്നു. ഇരുവരും ചേർന്നാണ് പെൺകുട്ടിയെ മുറിയിൽ എത്തിച്ചത്. എന്നാൽ തന്നെ കേസിൽ കുടുക്കിയതെന്നാണ് മുരാരി തന്ത്രി ആവർത്തിക്കുന്നത്.