Thursday, 19 February 2026

കടുപ്പിച്ച് സുപ്രീംകോടതി, തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നൽകുന്ന സൗജന്യങ്ങളെ ചോദ്യം ചെയ്തു; എന്തുതരം സംസ്‌കാരമെന്ന് വിമർശനം

കടുപ്പിച്ച് സുപ്രീംകോടതി, തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നൽകുന്ന സൗജന്യങ്ങളെ ചോദ്യം ചെയ്തു; എന്തുതരം സംസ്‌കാരമെന്ന് വിമർശനം

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന സൗജന്യങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് സുപ്രീം കോടതി. തമിഴ്‌നാട് സർക്കാരിന്‍റെ സൗജന്യ വിതരണ നയത്തെ ചോദ്യം ചെയ്ത കോടതി, ഇത് രാജ്യത്തിന്‍റെ സാമ്പത്തിക വികസനത്തെ ദോഷകരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 'സൗജന്യ ഭക്ഷണം, സൗജന്യ വൈദ്യുതി, സൗജന്യ സൈക്കിൾ... ഇങ്ങനെയുള്ള വിതരണത്തിലൂടെ എന്തുതരം സംസ്‌കാരമാണ് നിങ്ങൾ വളർത്തിയെടുക്കുന്നത്?' എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തമിഴ്‌നാട് സർക്കാരിനോട് ചോദിച്ചു.

ക്ഷേമപദ്ധതികളുടെ ഭാഗമായി പാവപ്പെട്ടവർക്ക് സഹായം നൽകുന്നത് മനസിലാക്കാമെന്നും എന്നാൽ സാമ്പത്തിക ശേഷിയുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ എല്ലാവർക്കും സൗജന്യങ്ങൾ നൽകുന്നത് വെറും പ്രീണന നയമാണെന്നും കോടതി നിരീക്ഷിച്ചു. 2024ലെ ഇലക്ട്രിസിറ്റി ഭേദഗതി ചട്ടങ്ങളിലെ 23-ാം വകുപ്പിനെതിരെ തമിഴ്‌നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഈ പരാമർശങ്ങൾ.

'തമിഴ്നാടിന്‍റെ മാത്രം കാര്യമല്ല'

നികുതിദായകരുടെ പണം ഉപയോഗിച്ച് നടത്തുന്ന ഇത്തരം വിതരണങ്ങൾ വോട്ടർമാരെ സ്വാധീനിക്കാനുള്ള അടവാണെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ഈ പ്രശ്നം തമിഴ്‌നാടിന്റേത് മാത്രമല്ലെന്നും ഇന്ത്യയിലുടനീളം പടരുന്ന ഈ പ്രവണത ഗൗരവകരമാണെന്നും ബെഞ്ച് വ്യക്തമാക്കി. വികസന പദ്ധതികൾക്കായി വിനിയോഗിക്കേണ്ട തുക ഇത്തരം സൗജന്യങ്ങൾക്കായി ഉപയോഗിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പ്രത്യയശാസ്ത്രങ്ങൾ പുനഃപരിശോധിക്കണമെന്നും ഇത്തരം 'പോപ്പുലിസ്റ്റ്' നയങ്ങൾ എത്രകാലം തുടരുമെന്നും കോടതി ചോദിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള സര്‍വകലാശാലാ ഇന്റര്‍-കോളജ് വനിതാ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ്: എല്‍.എന്‍.സി.പി.ഇക്ക് കന്നി കിരീടം

കേരള സര്‍വകലാശാലാ ഇന്റര്‍-കോളജ് വനിതാ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ്: എല്‍.എന്‍.സി.പി.ഇക്ക് കന്നി കിരീടം

തിരുവനന്തപുരം: കേരള സര്‍വകലാശാലാ ഇന്റര്‍-കോളജ് വനിതാ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി കിരീടം ചൂടി കാര്യവട്ടം ലക്ഷ്മിഭായ് നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍. പാളയം നാഷണല്‍ ഗെയിംസ് സ്‌ക്വാഷ് കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി കിരീടം കൈവശം വെച്ചിരുന്ന മാര്‍ ഇവാനിയോസ് കോളജിനെ അട്ടിമറിച്ചാണ് എല്‍.എന്‍.സി.പി.ഇ കിരീടം നേടിയത്.

സംസ്ഥാന ചാമ്പ്യന്‍ സുഭദ്ര കെ. സോണി നയിച്ച ടീമില്‍ ജുനാകി ഗോസ്വാമി, സാഗരിക ശരണ്യ, ശിവരഞ്ജിനി ആര്‍., അര്‍ണ സിങ് എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്സ്, ഗവണ്‍മെന്റ് കോളജ് തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് എല്‍.എന്‍.സി.പി.ഇ ഈ നേട്ടം കൈവരിച്ചത്.

അതേസമയം, പുരുഷ വിഭാഗത്തില്‍ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്സ് തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി ചാമ്പ്യന്മാരായി. വിജയികളായ ടീമുകള്‍ അടുത്ത മാസം മുംബൈയിലെ സോമയ്യ വിദ്യാവിഹാര്‍ സര്‍വകലാശാലയില്‍ നടത്തുന്ന ഓള്‍ ഇന്ത്യ ഇന്റര്‍-യൂണിവേഴ്‌സിറ്റി സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ കേരള സര്‍വകലാശാലയെ പ്രതിനിധീകരിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാട്ടാക്കടയിൽ സ്കൂൾ, പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസുമടക്കം 54 സർക്കാർ സ്ഥാപനങ്ങൾ ഇനി സൗരോർജ്ജ കരുത്തിൽ; 455 കിലോവാട്ടിന്‍റെ സോളാർ പദ്ധതി!

കാട്ടാക്കടയിൽ സ്കൂൾ, പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസുമടക്കം 54 സർക്കാർ സ്ഥാപനങ്ങൾ ഇനി സൗരോർജ്ജ കരുത്തിൽ; 455 കിലോവാട്ടിന്‍റെ സോളാർ പദ്ധതി!

തിരുവനന്തപുരം: കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ സർക്കാർ സ്ഥാപനങ്ങളെ ഊർജ്ജ സ്വയംപര്യാപ്തമാക്കുന്നതിനായി സ്ഥാപിച്ച സൗരോർജ്ജ നിലയങ്ങളുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കാട്ടാക്കട നിയോജക മണ്ഡലം എം.എൽ.എ ഐ.ബി സതീഷ് അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രശംസ പിടിച്ചുപറ്റിയ 'ജലസമൃദ്ധി' പദ്ധതിയിലൂടെ മഴവെള്ള സംഭരണത്തിൽ മാതൃകയായ കാട്ടാക്കട, പൊതുസ്ഥാപനങ്ങളിൽ സൗരോർജ്ജം നടപ്പിലാക്കി ഊർജ്ജ സംരക്ഷണത്തിലും പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.

സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ധനസഹായത്തോടെ ഏകദേശം 2.4 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. കാട്ടാക്കട നിയോജക മണ്ഡലത്തിലെ സർക്കാർ സ്കൂളുകൾ, ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, കൃഷിഭവനുകൾ, വില്ലേജ് ഓഫീസുകൾ, പഞ്ചായത്ത് ഓഫീസുകൾ, ബസ് സ്റ്റാൻഡ്, അംഗൻവാടികൾ തുടങ്ങി 54 ഇടങ്ങളിലായാണ് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ആകെ 455 കിലോവാട്ട് ശേഷിയുള്ള ഈ സൗരോർജ്ജ നിലയങ്ങൾ വഴി പ്രതിവർഷം 6,64,300 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കെഎസ്ഇബിയുടെ മേൽനോട്ടത്തിൽ ഇൻകൽ (INKEL) എന്ന സ്ഥാപനമാണ് പദ്ധതി നടപ്പിലാക്കിയത്. 

അടുത്ത അഞ്ചു വർഷത്തേക്ക് പ്ലാന്റിന്റെ പ്രവർത്തന പരിപാലനവും ഇതേ സ്ഥാപനം തന്നെ നിർവഹിക്കും. പ്രകൃതിദത്തവും പാരമ്പര്യേതരവുമായ ഊർജ്ജ സ്രോതസ്സുകളെ പരമാവധി പ്രയോജനപ്പെടുത്തി വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുക എന്ന സർക്കാരിന്റെ ലക്ഷ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി നടന്ന രണ്ടാം ഓഡിറ്റിൽ മണ്ഡലത്തിലെ കാർബൺ ബഹിർഗമനത്തിൽ 46.75 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. സൗരോർജ്ജ പദ്ധതി കൂടി കമ്മീഷൻ ചെയ്തതോടെ കാർബൺ മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ വേഗത കൈവരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബജറ്റുകൾ ദരിദ്രരോട് പക്ഷം ചേരുന്നതാകണം. അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ .

ബജറ്റുകൾ ദരിദ്രരോട് പക്ഷം ചേരുന്നതാകണം. അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ .

അരുവിത്തുറ : ബജറ്റുകൾ രാജ്യത്തെ ദരിദ്രനാരായണൻമാരുടെ കണ്ണീരൊപ്പുന്നതാകണം. മൂലധന താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രവണത സാമൂഹ്യക്ഷേമത്തിനു ഗുണകരമാവില്ലെന്നും പൂഞ്ഞാർ എം എൽ എ അഡ്വ: സെബാസ്റ്റിൻ കുളത്തുങ്കൽ പറഞ്ഞു. അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ സെൽഫ് ഫിനാൻസ് ബിക്കോം വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബജറ്റ് സംവാദ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിൻ്റെ പ്രതിശീർഷ വരുമാനം വർദ്ധിച്ചു എന്ന് അവകാശപ്പെടുമ്പോഴും രാജ്യത്തെ പൗരന്മാരുടെ ആളോഹരി വരുമാനം കുത്തനെ ഇടിയുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ചടങ്ങിൽ കോളേജ് മാനേജർ വെരി റവ ഫാ. മാത്യു ചന്ദ്രൻകുന്നേൽഅധ്യക്ഷത വഹിച്ചു. ബജറ്റുകൾ ഗവൺമെന്റുകളുടെ സുതാര്യമായ വരവുചെലവ് കണക്കുകളുടെ അവതരണത്തിനുമപ്പറം അവർ പ്രതിനിധീകരിക്കുന്ന ആശയങ്ങളുടെയും വീക്ഷണങ്ങളുടേയും പ്രകാശനവുമായിരിക്കുമെന്ന് അദ്ധേഹം പറഞ്ഞു.രാജ്യത്തെ മുഴുവൻ ജനങ്ങളെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ബജറ്റുകൾ അവതരിപ്പിക്കാനാവില്ല. ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് അനുകൂലമായ ചില ഘടകങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ,സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി.സി പ്രോഗ്രാം കോഡിനേറ്റർ ജിയോ ജോസ്, മോഡറേറ്റർ ബിനോയ് .സി . ജോർജ് തുടങ്ങിയവർ സംസാരിച്ചു.ഒരു തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർഥികളാണ് ബജറ്റ് സംവാദത്തിൽ പങ്കെടുത്തത്.200 ഓളം വിദ്യാർത്ഥികൾ സംവാദ സദസ്സിൽ സന്നിഹിതരായിരുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേന്ദ്ര നീക്കത്തെ തടയാൻ നേറ്റിവിറ്റി കാർഡ‍് എന്ന് സർക്കാർ, എതിർത്ത് കോൺഗ്രസ്; കേരളം സ്വതന്ത്ര രാഷ്ട്രമല്ലെന്ന് മനസിലാക്കണമെന്ന് കെ സി ജോസഫ്

കേന്ദ്ര നീക്കത്തെ തടയാൻ നേറ്റിവിറ്റി കാർഡ‍് എന്ന് സർക്കാർ, എതിർത്ത് കോൺഗ്രസ്; കേരളം സ്വതന്ത്ര രാഷ്ട്രമല്ലെന്ന് മനസിലാക്കണമെന്ന് കെ സി ജോസഫ്

കോട്ടയം: നിര്‍ദ്ദിഷ്ട നേറ്റിവിറ്റി കാര്‍ഡ് ബിൽ പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ സി ജോസഫ് .ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാൻ ഇടയുള്ളതാണ് ബിൽ. കേരളം ഒരു സ്വതന്ത്ര രാഷ്ട്രമല്ലെന്ന് പിണറായി സര്‍ക്കാര്‍ മനസിലാക്കണം. പൗരത്വ രേഖ കര്‍ശനമാക്കാൻ ഒരുങ്ങുന്ന ബിജെപി സര്‍ക്കാരിന്‍റെ വാദഗതികള്‍ക്ക് സഹായകരമാകുന്നതാണ് നേറ്റിവിറ്റി കാര്‍ഡ്. ഇത് കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികളുടെ ഉള്ള കഞ്ഞിയിൽ മണ്ണ് വാരിയിടാനേ നേറ്റിവിറ്റി കാര്‍ഡ് വഴി തെളിക്കൂവെന്നും കെ സി ജോസഫ് പ്രസ്താവനയിൽ വിമര്‍ശിച്ചു.

കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് അംഗീകാരം

കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് ഇന്നലെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് നേറ്റിവിറ്റി കാർഡ് നൽകുക. കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും. നേറ്റീവ് എന്നാൽ കേരളത്തിൽ ജനിച്ച് വിദേശ പൗരത്വം സ്വീകരിക്കാത്തവരോ തങ്ങളുടെ പൂർവ്വികരില്‍ ഒരാൾ കേരളത്തിൽ ജനിച്ചവരും വിദേശ പൗരത്വം സ്വീകരിക്കാത്തവരും ആയിരിക്കണം. വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കുന്നതല്ല.

നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്നപക്ഷം നേറ്റിവിറ്റി കാർഡ് അസാധുവാകുന്നതാണ്. തൊഴിൽ സംബന്ധമായോ ജീവനോപാധി സംബന്ധമായ മറ്റു കാരണങ്ങളാലോ മാതാപിതാക്കളോ പൂർവികരോ കേരളത്തിനും പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരേയും ( വിദേശ പൗരത്വം ലഭിച്ചിട്ടില്ലാത്തവരെ) നേറ്റീവ് ആയി കണക്കാക്കും. കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയകാന്തിന്റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ; തെരഞ്ഞെടുപ്പിന് മുൻപേ തിരിച്ചടി നേരിട്ട് എൻഡിഎ

വിജയകാന്തിന്റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ; തെരഞ്ഞെടുപ്പിന് മുൻപേ തിരിച്ചടി നേരിട്ട് എൻഡിഎ

ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് ചൂടേറിയ ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ സഖ്യങ്ങളിൽ നടക്കുന്നത് നാടകീയ നീക്കങ്ങള്‍. വിജയകാന്തിന്റെ ഡിഎംഡികെ(ദേശിയ മുർപോക്ക് ദ്രാവിഡ കഴകം)ഡിഎംകെയ്ക്ക് ഒപ്പം ചേർന്നിരിക്കുകയാണ്. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് തമിഴ്‌നാട് മുഖ്യന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ഡിഎംകെ ആസ്ഥാനത്ത് എത്തിയാണ് ഡിഎംഡികെ സഖ്യത്തിലേക്കുള്ള ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചത്.

ഇതിന് ശേഷം പ്രേമലത മാധ്യമങ്ങൾക്ക് മുൻപിലെത്തിയിരുന്നു. അണികളുടെ ആഗ്രഹപ്രകാരമാണ് ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നത് എന്നും ക്യാപ്റ്റൻ വിജയകാന്ത് ഉണ്ടായിരുന്ന സമയത്ത് തന്നെ നടക്കേണ്ട സഖ്യമായിരുന്നു ഇതെന്നും പ്രേമലത പറഞ്ഞു. തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച ചർച്ചളെല്ലാം ഇരു പാർട്ടികളും ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ച ശേഷം തീരുമാനിക്കുമെന്നും ഇവർ അറിയിച്ചു.

ഡിഎംഡികെ ഡിഎംകെയിൽ ചേർന്നതോടെ കനത്ത തിരിച്ചടി നേരിട്ടത് എൻഡിഎ ആണ്.

വിജയകാന്തിന്റെ പാർട്ടിയെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ എൻഡിഎ കനത്ത പരിശ്രമം നടത്തിയിരുന്നു. വലിയ ഡിമാൻഡുകളാണ് ഡിഎംഡികെ ഉയർത്തുന്നത് എന്നും അതുകൊണ്ട് തങ്ങളുമായുള്ള സഖ്യസാധ്യത മങ്ങുകയാണെന്നും അടുത്തിടെ ഒരു ഡിഎംകെ നേതാവ് പറഞ്ഞതോടെ എൻഡിഎ ക്യാമ്പിൽ പ്രതീക്ഷ വളർന്നിരുന്നു. എന്നാൽ ഇപ്പോൾ മിന്നൽ നീക്കത്തിലൂടെ ഡിഎംഡികെയെ ഡിഎംകെ തങ്ങൾക്കൊപ്പം കൂട്ടിയിരിക്കുകയാണ്.

വിജയ്‌യുടെ ടിവികെ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ കൂടിയാണ് വിജയകാന്തിന്റെ പാർട്ടിയെ ഡിഎംകെ കൂടെ നിർത്തുന്നത് എന്നാണ് വിലയിരുത്തലുകൾ. അന്തരിച്ചെങ്കിലും സിനിമാതാരമെന്ന നിലയിൽ വിജയകാന്തിന് ഇപ്പോഴും തമിഴ്‌നാട്ടിൽ ആരാധകർ ഏറെയാണ്. വിജയ് ആരാധകർക്കിടയിലും ക്യാപ്റ്റൻ ഫാൻസിന്റെ എണ്ണത്തിന് കുറവില്ല. ഇത് കൂടി ഡിഎംകെ കണക്കിലെടുക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ന്യൂന മർദ്ദം ശക്തി പ്രാപിക്കും, ഒപ്പം ന്യൂനമർദ്ദ പാത്തിയും; അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്, ചുട്ടുപൊള്ളുന്ന കേരളത്തിൽ മഴ പെയ്തേക്കും

ന്യൂന മർദ്ദം ശക്തി പ്രാപിക്കും, ഒപ്പം ന്യൂനമർദ്ദ പാത്തിയും; അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്, ചുട്ടുപൊള്ളുന്ന കേരളത്തിൽ മഴ പെയ്തേക്കും

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ-മധ്യ ജില്ലകളിലാണ് ഇന്നും നാളെയും മഴ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ ഇന്നും നാളെയും മഴ പെയ്തേക്കും. 21 മുതൽ 23 വരെ എല്ലാ ജില്ലകളിലും മഴ സാധ്യതയും പറയുന്നു. 

21ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടും 22ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു. ഭൂമധ്യ രേഖക്ക് സമീപം ബംഗാൾ ഉൾക്കടലിനു മുകളിലെ ന്യുന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമായേക്കും. അതേസമയം, ഭൂമധ്യ രേഖക്ക് സമീപം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. അതോടൊപ്പം ന്യൂന മർദ്ദം മുതൽ തെക്കൻ കേരളം, തമിഴ് നാട് മുകളിലൂടെ ലക്ഷദ്വീപ് വരെ ന്യുന മർദ്ദ പാത്തിയും രൂപപ്പെടും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വളാഞ്ചേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റയാൾ മരിച്ചു; റോഡരികിലൂടെ നടന്നുപോകുമ്പോൾ അപകടം

വളാഞ്ചേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റയാൾ മരിച്ചു; റോഡരികിലൂടെ നടന്നുപോകുമ്പോൾ അപകടം

മലപ്പുറം: വളാഞ്ചേരി ടൗണില്‍ വെച്ച് സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി കാല്‍നടയാത്രക്കാരന്‍ മരിച്ചു. വളാഞ്ചേരി മുക്കിലപീടിക സ്വദേശി ശശിയാണ് മരിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന ശശിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബുധനാഴ്ച്ച വൈകുന്നേരം 6:45-ഓടെ വളാഞ്ചേരി-കോഴിക്കോട് റോഡിലായിരുന്നു അപകടം. പുത്തനത്താണി ഭാഗത്തു നിന്നും വന്ന സ്വകാര്യ ബസ്, റോഡരികിലൂടെ നടന്നുപോയ ശശിയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ഇദ്ദേഹത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് അതീവ ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇവിടെ വച്ച് തന്നെ മരണം സംഭവിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: വിഷ്ണു, വിശാല്‍, വിനേഷ്. അച്ഛന്‍: കൃഷ്ണന്‍. അമ്മ: പാറുക്കുട്ടി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരിക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഡോ.ബിന്ദുവിന് രണ്ട് തവണ 5000 രൂപ നല്‍കി'; അന്വേഷണ സമിതിക്ക് മുന്നില്‍ മൊഴി നല്‍കി കുഞ്ഞിന്റെ പിതാവ്

'ഡോ.ബിന്ദുവിന് രണ്ട് തവണ 5000 രൂപ നല്‍കി'; അന്വേഷണ സമിതിക്ക് മുന്നില്‍ മൊഴി നല്‍കി കുഞ്ഞിന്റെ പിതാവ്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് വിദഗ്ധ സമിതി. കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഡോ. ബിന്ദു സുന്ദർ രണ്ടുതവണ അയ്യായിരം രൂപ വീതം കൈക്കൂലി വാങ്ങിയെന്നാണ് കുഞ്ഞിന്റെ പിതാവ് ബിനിലിന്റെ മൊഴി. ഇന്നലെ രാത്രി നെടുമങ്ങാട് ആശുപത്രിയിൽ എത്തി ആണ് മൊഴി എടുത്തത്. ഇന്ന് തന്നെ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരിക്കുന്നത്.

എസ്‌ഐടി ആശുപത്രിയിലെ ഡോക്ടർമാരുടെ മൂന്നംഗ വിദഗ്ധ സമിതിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഡോ. ബിന്ദു സുന്ദര്‍ കെെക്കൂലി വാങ്ങിയെന്ന ബിനിലിന്‍റെ മൊഴിയുമായി

ബന്ധപ്പെട്ട തെളിവുകളും കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണവും നടക്കുന്നുണ്ട്. ചികിത്സാപിഴവാണോ മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നമാണോ കുഞ്ഞിന്റെ മരണത്തിന് പിന്നിലെന്നാണ് പരിശോധിക്കുന്നത്.

ആരോഗ്യമന്ത്രിക്ക് പൂർണമായ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കും. ബിന്ദു സുന്ദർ എന്ന ഡോക്ടറിന്റെ പേരിൽ വരുന്ന ആദ്യത്തെ പരാതിയല്ല ഇതെന്നും റിപ്പോർട്ടുണ്ട്. ഇവർക്കെതിരെ ഡിഎംഒയ്ക്കും ആശുപത്രി സൂപ്രണ്ടിനുമടക്കം മുമ്പും പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ കേസുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ ജനനേന്ദ്രിയത്തിലൂടെ ശരീര വിസർജ്യം പുറത്തേക്ക് പോകുന്നെന്ന പരാതിയിൽ ബിന്ദുവിനെതിരെ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം നടക്കുന്നുണ്ട്. ചികിത്സ നടത്താനായി കൈക്കൂലി വാങ്ങി എന്ന ആരോപണവും ഇവർക്കെതിരെ ഉണ്ട്. ഇതിനിടെയാണ് സിസേറിയനിടെ ചികിത്സാപിഴവ് മൂലം കുഞ്ഞ് മരിച്ചെന്നതും മാതാപിതാക്കളില്‍ നിന്നും കെെക്കൂലി ഈടാക്കി എന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിരിക്കുന്നത്.

പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് മരിച്ചത്. ഫെബ്രുവരി 16നാണ് നിരഞ്ജന ആശുപത്രിയിൽ അഡ്മിറ്റ് ആയത്. 17ന് പുലർച്ചെ പരിശോധനയ്ക്കായി ലേബർ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തുവെങ്കിലും പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. വേദന ഇല്ലാതിരുന്ന നിരഞ്ജനയെ പുലർച്ചെ ലേബർ റൂമിലേക്ക് കൊണ്ടുപോയെന്നും മണിക്കൂറുകൾ ലേബർ റൂമിൽ കിടത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം ആരോപിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിൽപ്പനയ്ക്കെത്തിച്ചതെല്ലാം പഴയ മത്സ്യം, വർക്കല പുന്നമൂട് മാർക്കറ്റിൽനിന്നും പഴകിയ 400 കിലോ പിടികൂടി

വിൽപ്പനയ്ക്കെത്തിച്ചതെല്ലാം പഴയ മത്സ്യം, വർക്കല പുന്നമൂട് മാർക്കറ്റിൽനിന്നും പഴകിയ 400 കിലോ പിടികൂടി

തിരുവനന്തപുരം: വിഴിഞ്ഞത്ത് സീ ഫുഡ് കഴിച്ച് രണ്ടുപേർ മരിച്ച സംഭവത്തിന് പിന്നാലെ തലസ്ഥാനത്തെ മത്സ്യമാർക്കറ്റുകളിലും പരിശോധന. വർക്കല പുന്നമൂട് മാർക്കറ്റിൽനിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 400 കിലോ മീൻ പിടികൂടി. വർക്കല നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മീൻ പിടിച്ചെടുത്തത്. കണവ, ഞണ്ട്, ചൂര, ആകോലി, ചെങ്കലവ തുടങ്ങിയ മീനുകളാണ് പിടിച്ചെടുത്തത്. കണവ വലിയ അളവിൽ സൂക്ഷിച്ചിരുന്നു.

അഞ്ചുതെങ്ങ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും മീൻ കൊണ്ടുവന്ന് ദിവസങ്ങളോളം ഐസും മറ്റ് പദാർഥങ്ങളുമിട്ട് സൂക്ഷിച്ച് വിൽപ്പന നടത്തുന്നതായി ആരോഗ്യവിഭാഗത്തിന് പരാതി ലഭിച്ചിരുന്നു. തുടർന്നാണ് ഇന്നലെ വൈകീട്ട് പരിശോധന നടത്തിയത്. പിടിച്ചെടുത്ത മീൻ നശിപ്പിച്ചു. ഇനിയും ഇത്തരത്തിൽ വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നോട്ടീസും നൽകി. മാർക്കറ്റിൽനിന്നും 25 കിലോ നിരോധിത പ്ലാസ്റ്റിക്കും പിടിച്ചെടുത്തു. വർക്കല ഗവ. സ്‌കൂളിന് സമീപം പ്ലാസ്റ്റിക് വിൽപ്പന നടത്തിയതിന് പിഴയടയ്ക്കാത്ത സ്ഥാപനം അടപ്പിക്കുകയും ചെയ്തു.

ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ഹസ്മി, പിങ്കി, മുബാറക്ക് എന്നിവരായിരുന്നു പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ചില്ലറവിൽപ്പനക്കാർക്ക് എത്തിക്കുന്ന മത്സ്യമാണെന്നും കാലങ്ങളായി ഇത്തരത്തിലാണ് സൂക്ഷിച്ച് വച്ചിട്ടും കാര്യമായ പരിശോധനയില്ലെന്നും നാട്ടുകാർ പറയുന്നു. 