Monday, 23 February 2026

ഡിജിറ്റൽ മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ

ഡിജിറ്റൽ മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ

യുഎഇയുടെ സുപ്രധാന ഡിജിറ്റല്‍ മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ വന്‍ സൈബര്‍ ഭീകരാക്രമണത്തെ രാജ്യം വിജയകരമായി പ്രതിരോധിച്ചതായി അധികൃതർ. രാജ്യത്തിന്റെ സുസ്ഥിരത തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഭീകര സംഘടനകളാണ് ഈ ആസൂത്രിത നീക്കം നടത്തിയത്. അത്യാധുനിക നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു ഇത്തവണത്തെ ആക്രമണ ശ്രമം. റാന്‍സംവെയര്‍ ആക്രമണങ്ങളും ആസൂത്രിതമായ ഫിഷിങ് ക്യാംപെയിനുകളും വഴി വിവരങ്ങള്‍ ചോര്‍ത്താനായിരുന്നു നീക്കം. എന്നാല്‍ യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ കരുത്തുറ്റ പ്രതിരോധ സംവിധാനം ഈ ഭീഷണികളെ തകര്‍ത്തതായി അധികൃതര്‍ വ്യക്തമാക്കി.

പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ഡാറ്റാ സംരക്ഷണത്തിനുമാണ് രാജ്യം പ്രഥമ പരിഗണന നല്‍കുന്നത്. രാജ്യാന്തര ഏജന്‍സികളുമായി സഹകരിച്ച് 24 മണിക്കൂറും സജ്ജമായ സുരക്ഷാ സംവിധാനമാണ് യുഎഇയില്‍ ഉള്ളതെന്നും അധികൃതര്‍ അറിയിച്ചു. എഐ ടൂളുകള്‍ ഉപയോഗിച്ചുള്ള വെല്ലുവിളികളെ നേരിടാന്‍ അത്യാധുനിക സാങ്കേതിക വിദ്യയാണ് രാജ്യം പ്രയോഗിച്ചത്. സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്ന് സൈബര്‍ കൗണ്‍സില്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വ്യോമസേനയുടെ തേജസ് യുദ്ധവിമാനപകടം: ഗുരുതര തകരാറുമൂലമെന്ന് റിപ്പോർട്ട്

വ്യോമസേനയുടെ തേജസ് യുദ്ധവിമാനപകടം: ഗുരുതര തകരാറുമൂലമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം അപകടത്തിൽ പെട്ടത് ​ഗുരുതര തകരാറുമൂലമെന്ന് റിപ്പോർട്ട്. സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം റൺവേയിൽനിന്ന് തെന്നിമാറിയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. വിമാനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് സൂചന. ഫെബ്രുവരി ഏഴിനായിരുന്നു അപകടം സംഭവിച്ചത്.

അപകടത്തിൽ നിസ്സാര പരുക്കുകളോടെ പൈലറ്റ് രക്ഷപ്പെട്ടിരുന്നു. പരിശീലന പറക്കലിന് ശേഷം വ്യോമത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം നടന്നത്. സംഭവത്തെ കുറിച്ച് വ്യോമസേന ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല. എന്നിരുന്നാലും ഈ സംഭവത്തെ തുടർന്ന് സങ്കേതിക പരിശോധനകൾക്കായി നിലവിലുള്ള മുപ്പതോളം സിം​ഗിൾ സീറ്റ് തേജസ് വിമാനങ്ങൾ താത്കാലികമായി സേവനങ്ങളിൽ നിന്ന് മാറ്റിയിട്ടുണ്ട്.

2024 മാർച്ചിൽ ജയ്‌സൽമേറിന് സമീപവും 2025 നവംബറിൽ ദുബായ് എയർഷോയിലെ പ്രകടനത്തിനിടെയും തേജസ് വിമാനം തകർന്നു വീണിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശ്വാസംമുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം, പരാതി

ശ്വാസംമുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം, പരാതി

തിരുവനന്തപുരം: ശ്വാസം മുട്ടിന് കുത്തിവെപ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചു. ഉറിയാക്കോട് സ്വദേശി സിദ്ദിഖ് - ഫൈസലത്ത് ദമ്പതികളുടെ മകൾ ഐഷ ഫാത്തിമയാണ് മരിച്ചത്. പിന്നാലെ കുത്തിവെപ്പ് എടുത്ത ആശുപത്രിക്ക് എതിരെ ഐഷയുടെ കുടുംബം രംഗത്തെത്തി.

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമലിനെതിരെയാണ് ആരോപണമുയരുന്നത്. ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് കയ്യിൽ രണ്ട് കുത്തിവെപ്പുകൾ നൽകുകയായിരുന്നു. കുത്തിവെപ്പ് നൽകിയ ഉടൻ കുട്ടി ബോധരഹിതയായി. പിന്നാലെ കുട്ടിയെ ഡോക്ടർമാരും നേഴ്സും ചേർന്ന് നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചു. മെഡിസിറ്റിയിൽ എത്തും മുൻപ് 12.55ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ആര്യനാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ ആര്യനാട് പോലീസ് കേസെടുത്തു. സിദ്ദിഖ് - ഫൈസലത്ത് ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് ഐഷ

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോണൾഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുധാരിയെ വെടിവെച്ച് കൊന്നു

ഡോണൾഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമം; തോക്കുധാരിയെ വെടിവെച്ച് കൊന്നു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച തോക്കുധാരിയെ വെടിവെച്ച് കൊന്നു. ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള മാര്‍-എ-ലാഗോ റിസോര്‍ട്ടിലേക്ക് തോക്കുധാരി അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു. അക്രമിയുടെ വിവരങ്ങള്‍ നിലവില്‍ പുറത്തുവിട്ടിട്ടില്ല.

ട്രംപ് പലപ്പോഴും വാരാന്ത്യങ്ങളില്‍ സമയം ചെലവഴിക്കാനായി മാര്‍-എ-ലാഗോ റിസോര്‍ട്ടിലേക്ക് എത്താറുണ്ട്. എന്നാല്‍ സംഭവ സമയത്ത് ട്രംപ് വൈറ്റ് ഹൗസിലായിരുന്നു. തോക്കുധാരി കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് പിന്നാലെ ട്രംപിന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ വെടിവെയ്ക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെയാണ് ആക്രമണം നടന്നത്. ഏകദേശം 20 വയസുള്ളയാളാണ് അക്രമിയെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളും ആക്രമണത്തിന്റെ ലക്ഷ്യവും അന്വേഷിച്ച് വരികയാണെന്ന് സീക്രട്ട് സര്‍വീസ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃത്താലയിൽ സ്ത്രീകളുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ചു,അക്രമിയെത്തിയത് മുഖം മറച്ച്, സിസിടിവി ബക്കറ്റിനാല്‍ മൂടി

തൃത്താലയിൽ സ്ത്രീകളുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ചു,അക്രമിയെത്തിയത് മുഖം മറച്ച്, സിസിടിവി ബക്കറ്റിനാല്‍ മൂടി

തൃത്താല: പാലക്കാട് തൃത്താല കുമ്പിടിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന യുവതികൾക്ക് നേരെ ആക്രമണം. ചുറ്റികയ്ക്ക് സമാനമായ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. തലയ്ക്കാണ് ഇരുവർക്കും മർദനമേറ്റത്. തിങ്കളാഴ്ച രാവിലെ ആറു മണിക്കാണ് സംഭവം. അക്രമി തുണികൊണ്ട് മുഖം മറച്ചിരുന്നുവെന്നാണ് യുവതികൾ മൊഴി നൽകിയിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകൾ ബക്കറ്റ് കൊണ്ട് മൂടിയ നിലയിലാണ്. പരിക്കേറ്റ യുവതികളെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമിതമായി ദേഷ്യപ്പെടുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം

അമിതമായി ദേഷ്യപ്പെടുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം

കോപമുണ്ടാകുമ്പോള്‍ അത് രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ഹൃദയാഘാതം അല്ലെങ്കില്‍ പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് ഒരു പുതിയ പഠനം പറയുന്നു. വെറും 8 മിനിറ്റുണ്ടാകുന്ന കോപ വികാരങ്ങളുടെ പ്രഭാവം 40 മിനിറ്റ് വരെ നീണ്ടുനില്‍ക്കാറുണ്ടെന്ന് ഗവേഷകര്‍ പറയുന്നുയുഎസിലെ ചില ശാസ്ത്രജ്ഞര്‍ ആരോഗ്യമുള്ള 300 മുതിര്‍ന്നവരിലാണ് ഈ പഠനം നടത്തിയത്. 8 മിനിറ്റ് നേരത്തേക്ക് കോപംനിറഞ്ഞ ഓര്‍മകള്‍ മനസിലേക്ക് കൊണ്ടുവരാനാണ് പഠനത്തില്‍ ആവശ്യപ്പെട്ടത്.

ആവര്‍ത്തിച്ചുള്ള കോപം അപകട സാധ്യത വര്‍ധിപ്പിക്കുന്നത് എങ്ങനെ

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം

ധമനികളുടെ കേടുപാടുകള്‍

ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നു

ഹൃദയാഘാതം

സ്‌ട്രോക്ക്

കോപം ഹൃദയത്തെ ബാധിക്കുന്നത് എങ്ങനെ

കോപം ഉണ്ടാകുമ്പോള്‍ അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ സ്‌ട്രെസ് ഹോര്‍മോണുകളുടെ വര്‍ധനവ് ഉണ്ടാകുന്നു. ഈ ഹോര്‍മോണുകള്‍ രക്തക്കുഴലുകളുടെ ഭിത്തിയില്‍ കാഠിന്യം വര്‍ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2 വർഷത്തിനിടെ 3 അപകടങ്ങൾ, തേജസ് വിമാനങ്ങളെ നിലത്തിറക്കി വ്യോമസേന, കർശന പരിശോധനയ്ക്ക് 30 യുദ്ധവിമാനങ്ങൾ

2 വർഷത്തിനിടെ 3 അപകടങ്ങൾ, തേജസ് വിമാനങ്ങളെ നിലത്തിറക്കി വ്യോമസേന, കർശന പരിശോധനയ്ക്ക് 30 യുദ്ധവിമാനങ്ങൾ

ദില്ലി: തേജസ് ലൈറ്റ് യുദ്ധവിമാനങ്ങളെ മുഴുവൻ നിലത്തിറക്കി ഇന്ത്യൻ വ്യോമ സേന. തുടർച്ചയായി ഉണ്ടായ അപകടങ്ങളുടെ പിന്നാലെയാണ് വ്യോമസേനയും നടപടി. ഏകദേശം 30 തേജസ് ലൈറ്റ് വിമാനങ്ങളെയാണ് നിലത്തിറക്കിയിട്ടുള്ളത്. സിംഗിൾ സീറ്റ് യുദ്ധ വിമാനങ്ങളാണ് തേജസ് ലൈറ്റ്. ഫെബ്രുവരി ഏഴിനും തേജസ് ലൈറ്റ് വിമാനം അപകടത്തിൽപ്പെട്ടിരുന്നു. ഇതോടെ രണ്ട് വർഷത്തിനിടെ ഇതേഗണത്തിൽ അപകടത്തിൽപ്പെടുന്ന മൂന്നാമത്തെ വിമാനമായി തേജസ് ലൈറ്റ്. ഇതിന് പിന്നാലെയാണ് സാങ്കേതിക പരിശോധനകൾ ശക്തമാക്കുന്നതിനായി വ്യോമ സേന 30 യുദ്ധവിമാനങ്ങളെ നിലത്തിറക്കിയത്. 2024 മാർച്ച് മാസത്തിലായിരുന്നു തേജസ് ലൈറ്റ് വിമാനത്തിന്റെ ആദ്യ അപകടം. ജയ്സാൽമീറിന് സമീപമാണ് തേജസ് ലൈറ്റ് വിമാനം തകർന്നത്. 2025 നവംബറിൽ ദുബായ് എയർഷോയ്ക്കിടെ തേജസ് ലൈറ്റ് തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടത് വലിയ ചർച്ചയായിരുന്നു.

ഫെബ്രുവരി ഏഴിന് പതിവ് പരിശീലന പറക്കലിനിടെ യുദ്ധവിമാനത്തിന് ഗുരുതരമായ എയർഫ്രെയിം കേടുപാടുകൾ സംഭവിച്ചിരുന്നു. 2015ലാണ് തേജസ് ലൈറ്റ് സേനയുടെ ഭാഗമായത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി 2021 ഫെബ്രുവരിയിലാണ് തേജസ് എംകെ എ യുടെ 86 വിമാനങ്ങൾ നൽകാൻ 48000 കോടി രൂപയ്ക്ക് ധാരണയായിരുന്നു. ഇതിലുണ്ടാവുന്ന കാലതാമസമാണ് തേജസ് ലൈറ്റ് വിമാനങ്ങളെ മുഴുവൻ നിലത്തിറക്കി സുരക്ഷാ പരിശോധന നടത്താൻ കാരണമായിട്ടുള്ളത്. ഇന്ത്യയിൽ നിർമ്മിച്ചിട്ടുള്ള യുദ്ധ വിമാനമാണ് തേജസ്. ഒറ്റ എൻജിനുള്ള ലൈറ്റ് കോംപാക്റ്റ് എയർക്രാഫ്റ്റായ തേജസ് വ്യോമ സേനയുടെ മുഖമായി മാറിയത് ചുരുങ്ങിയ കാലത്തിനുള്ളിലാണ്. നിലവിൽ തേജസ് വിമാനങ്ങളുടെ രണ്ട് മോഡലാണ് സേനയുടെ ഭാഗമായിട്ടുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള സ്റ്റോറി ഉണ്ടാക്കി കേരളത്തെ മോശമാക്കാൻ നോക്കണ്ട, ആദ്യം ഇങ്ങോട്ട് ഒന്ന് വന്ന് നോക്കൂ'; വ്‌ളോഗർ മുബാറക്ക്

കേരള സ്റ്റോറി ഉണ്ടാക്കി കേരളത്തെ മോശമാക്കാൻ നോക്കണ്ട, ആദ്യം ഇങ്ങോട്ട് ഒന്ന് വന്ന് നോക്കൂ'; വ്‌ളോഗർ മുബാറക്ക്

കൊച്ചി: കേരള സ്‌റ്റോറി സിനിമയെ വിമർശിച്ചും കേരളത്തെ പുകഴ്ത്തിയും വ്‌ളോഗർ മുബാറക്ക്. കേരളത്തിൽ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമെല്ലാം ഏറെ സ്‌നേഹത്തിലും സാഹോദര്യത്തിലുമാണ് കഴിയുന്നത് എന്നും മറിച്ചുള്ള വ്യാഖ്യാനങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് അതിഥിതൊഴിലാളി കൂടിയായ മുബാറക്ക് പറയുന്നത്.

കേരളത്തിലെ സ്‌കൂളുകളും ആശുപത്രികളുമടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഏറെ മികച്ചതാണെന്ന് പറയുന്ന വീഡിയോയിൽ സർക്കാരിനെയും മുബാറക്ക് പ്രശംസിക്കുന്നുണ്ട്. ഒരിക്കലെങ്കിലും കേരളത്തിൽ വരൂ എന്നാണ് കേരള സ്‌റ്റോറി സിനിമാക്കാരോട് മുബാറക്ക് പറയുന്നത്.

'കേരളാ സ്‌റ്റോറി ഉണ്ടാക്കിയിട്ട് കേരളം മോശമാണെന്ന് പറയുന്നവരുണ്ട്. കേരളം മോശമല്ല എന്നാണ് അവരോട് പറയാനുള്ളത്. നിങ്ങൾ കേരളത്തിലേക്ക് വരൂ. കേരളം എത്ര മികച്ച നാടാണെന്ന് അപ്പോൾ നിങ്ങൾക്ക് മനസിലാകും. ഇവിടെ ഹിന്ദുവും മുസ്ലീം സഹോദരങ്ങളെ പോലെയാണ് കഴിയുന്നത്. ആരും തമ്മിൽ വഴക്കോ പ്രശ്‌നങ്ങളോ ഒന്നുമില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അടുത്ത കൂട്ടുകാരനെ വിശ്വസിച്ചു, ചതിച്ചു; 19കാരനായ യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് പറ്റിച്ച പണം !

അടുത്ത കൂട്ടുകാരനെ വിശ്വസിച്ചു, ചതിച്ചു; 19കാരനായ യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് പറ്റിച്ച പണം !

ബെംഗളൂരു: ചതിക്കില്ല എന്ന വിശ്വാസത്തിന്മേൽ കൂട്ടുകാരന് തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയ യുവാവിന് ലഭിച്ചത് മുട്ടൻ പണി. ബാങ്ക് അക്കൗണ്ടിൽ സൈബർ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുത്ത പണം കുമിഞ്ഞുകൂടിയതോടെ യുവാവ് പൊലീസിൽ പരാതി നൽകി. ബെംഗളരൂവിലെ ഒരു കോളേജ് വിദ്യാർത്ഥിയായ 19കാരനായ യുവാവാണ് പ്രതിസന്ധിയിലായത്.

രണ്ട് ദിവസത്തിനുള്ളിൽ ഏഴ് കോടി രൂപയാണ് യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയത്. ആയുഷ് എന്ന സുഹൃത്തിന് യുവാവ് തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയിരുന്നു. ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആയെന്നും പണമില്ലെന്നും ആയുഷ് പറഞ്ഞതോടെയാണ് അലിവ് തോന്നി യുവാവ് തൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറിയത്. പാസ്‌ബുക്ക് വിവരങ്ങൾ, എടിഎം കാർഡ്, നെറ്റ്ബാങ്കിങ് വിവരങ്ങൾ, അക്കൗണ്ട് ലിങ്ക് ചെയ്ത് സിം എന്നിവയാണ് യുവാവ് ആയുഷിന് നൽകിയത്.

വിവരങ്ങളെല്ലാം ആയുഷിന് കൈമാറിയതിന് പിന്നാലെ രണ്ട് ദിവസത്തിനുള്ളിൽ ഏഴ് കോടി രൂപയാണ് യുവാവിന്റെ അക്കൗണ്ടിലെത്തിയത്. ഇതോടെ ബാങ്ക് അധികൃതർ യുവാവിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഒരു ഷെൽ കോർപ്പറേഷൻ കമ്പനിയിൽ നിന്നാണ് പണം വന്നതെന്നാണ് കണ്ടെത്തൽ. ഇതിന് പിന്നാലെ ബാങ്കിന് സർക്കാരിൽ നിന്നും സുരക്ഷ മുന്നറിയിപ്പ് ലഭിച്ചു. അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെട്ടിരുന്ന ഫോൺ നമ്പറും ഇതിനിടെ മാറി.

സംഭവത്തിൽ 23കാരനായ ഒരാളെ പൊലീസ് പിടികൂടി. ആയുഷ് ഒളിവിലാണ് എന്നാണ് റിപ്പോർട്ട്. പൊലീസ് ഇയാൾക്കായുള്ള അന്വേഷണം ശക്തമാക്കി. യുവാവിന്റെ അക്കൗണ്ട് വിവരങ്ങൾ വാങ്ങിയ ആയുഷ്, അത് മറ്റൊരാൾക്ക് മറിച്ചുവിറ്റു എന്നാണ് പൊലീസിന്റെ നിഗമനം. ടെലഗ്രാമിലൂടെ പ്രവർത്തിക്കുന്ന സൈബർ ക്രിമിനൽ സംഘങ്ങൾക്ക് ഈ വിവരങ്ങൾ ലഭിക്കുകയും അവർ ആ അക്കൗണ്ട് ദുരുപയോഗം ചെയ്യുകയുമായിരുന്നു എന്നാണ് കണ്ടെത്തൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക് മിന്നാലാക്രമണം; 17 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക് മിന്നാലാക്രമണം; 17 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: ഇന്ന് പുലർച്ചെ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനേഴു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാകിസ്താൻ ആക്രമണം നടത്തിയതായും തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും അറിയിച്ചിരുന്നു. നംഗർഹാർ, പക്തിക പ്രവിശ്യകളിലാണ് ആക്രമണമുണ്ടായത്. രാജ്യത്തിനുള്ളിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നാലെയാണ് പാകിസ്താൻ ആക്രമണം നടത്താനുള്ള നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ (ടിടിപി) എന്നറിയപ്പെടുന്ന പാകിസ്താൻ താലിബാന്റെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഏഴ് ക്യാമ്പുകൾക്കെതിരെ സൈന്യം ഓപ്പറേഷൻസ് നടത്തിയതായി പാക് ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ അറിയിച്ചു.
അതിർത്തി മേഖലയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ അനുബന്ധ സംഘടനയെയും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എവിടെയാണ് ആക്രമിച്ചതെന്ന് പാകിസ്താൻ വ്യക്തമാക്കിയിട്ടില്ല.

ടോളോ ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം, പാകിസ്താൻ വ്യോമസേന ജെറ്റുകൾ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബെർമൽ ജില്ലയിലെ മത പഠന കേന്ദ്രം ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി പറയുന്നുണ്ട്. നംഗർഹാർ പ്രവിശ്യയിലെ ഖോഗ്യാനി ജില്ലയിലും ഒന്നിലധികം വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പക്തികയിലെ അർഗുണിലും, നംഗർഹറിലെ ബഹ്‌സോദ്, ഘാനി ഖേൽ ജില്ലകളിലും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇസ്ലാമാബാദ്, ബജൗർ, ബന്നു എന്നിവിടങ്ങളിൽ അടുത്തിടെ നടന്ന ചാവേർ ആക്രമണങ്ങൾക്ക് മറുപടിയായാണ് പാകിസ്താൻ മിന്നലാക്രമണം നടത്തിയത്.

ഖൈബർ പഖ്തുൻഖ്വയിലെ ബജൗർ ജില്ലയിലെ സുരക്ഷാ പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി 11 സൈനികരും ഒരു കുട്ടിയും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഭവ വികാസങ്ങൾ. ആക്രമണകാരി അഫ്ഗാൻ പൗരനാണെന്ന് അധികൃതർ പിന്നീട് പറഞ്ഞു. അതിർത്തി ഓപ്പറേഷന് മണിക്കൂറുകൾക്ക് മുമ്പ് ബന്നു ജില്ലയിലെ സുരക്ഷാ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് മറ്റൊരു ചാവേർ ബോംബർ നടത്തിയ ആക്രമണത്തിൽ ഒരു ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു.