യുഎഇയുടെ സുപ്രധാന ഡിജിറ്റല്‍ മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ വന്‍ സൈബര്‍ ഭീകരാക്രമണത്തെ രാജ്യം വിജയകരമായി പ്രതിരോധിച്ചതായി അധികൃതർ. രാജ്യത്തിന്റെ സുസ്ഥിരത തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഭീകര സംഘടനകളാണ് ഈ ആസൂത്രിത നീക്കം നടത്തിയത്. അത്യാധുനിക നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു ഇത്തവണത്തെ ആക്രമണ ശ്രമം. റാന്‍സംവെയര്‍ ആക്രമണങ്ങളും ആസൂത്രിതമായ ഫിഷിങ് ക്യാംപെയിനുകളും വഴി വിവരങ്ങള്‍ ചോര്‍ത്താനായിരുന്നു നീക്കം. എന്നാല്‍ യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ കരുത്തുറ്റ പ്രതിരോധ സംവിധാനം ഈ ഭീഷണികളെ തകര്‍ത്തതായി അധികൃതര്‍ വ്യക്തമാക്കി.
പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ഡാറ്റാ സംരക്ഷണത്തിനുമാണ് രാജ്യം പ്രഥമ പരിഗണന നല്‍കുന്നത്. രാജ്യാന്തര ഏജന്‍സികളുമായി സഹകരിച്ച് 24 മണിക്കൂറും സജ്ജമായ സുരക്ഷാ സംവിധാനമാണ് യുഎഇയില്‍ ഉള്ളതെന്നും അധികൃതര്‍ അറിയിച്ചു. എഐ ടൂളുകള്‍ ഉപയോഗിച്ചുള്ള വെല്ലുവിളികളെ നേരിടാന്‍ അത്യാധുനിക സാങ്കേതിക വിദ്യയാണ് രാജ്യം പ്രയോഗിച്ചത്. സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്ന് സൈബര്‍ കൗണ്‍സില്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.