Wednesday, 25 February 2026

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും,കണ്ണൂരില്‍ കര്‍ഷകരെ കാണും,വയനാട് ഭവനപദ്ധതിക്ക് തറക്കല്ലിടും

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും,കണ്ണൂരില്‍ കര്‍ഷകരെ കാണും,വയനാട് ഭവനപദ്ധതിക്ക് തറക്കല്ലിടും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം കടക്കുമ്പോള്‍ ഇന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. രണ്ടു ഘട്ടങ്ങളിലായാണ് രാഹുലിന്റെ സന്ദര്‍ശനം. ഇന്നും നാളെയുമാണ് ആദ്യഘട്ട സന്ദര്‍ശനം. അടുത്ത ഘട്ടത്തിന്റെ ഭാഗമായി മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ അദ്ദേഹം കേരളത്തിലെത്തും.

26ന് കണ്ണൂരില്‍ അദ്ദേഹം കര്‍ഷകരുമായി ആശയവിനിമയം നടത്തും. തുടര്‍ന്ന് വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തും. ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നടക്കും. ചര്‍ച്ചയില്‍ പൊതുരാഷ്ട്രീയ സാഹചര്യങ്ങളും കക്ഷിനേതാക്കളുമായുള്ള ചര്‍ച്ചയില്‍ ഉള്‍പ്പെടും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തുന്ന യാത്രയുടെ സമാപനം നടക്കുന്ന മാര്‍ച്ച് ആറിന് രാഹുല്‍ ഗാന്ധി കൊല്ലത്തെത്തും. ശേഷം ശിവഗിരിമഠത്തിന്റെ പരിപാടിയിലും പങ്കെടുക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാട്‌സ്ആപ്പിലൂടെ മുത്തലാഖ്; ഭർത്താവിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നൽകി യുവതി

വാട്‌സ്ആപ്പിലൂടെ മുത്തലാഖ്; ഭർത്താവിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതി നൽകി യുവതി

മൂവാറ്റുപുഴ: ആലപ്പുഴ സ്വദേശിനിയെ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ മൊഴി ചൊല്ലി ഭർത്താവ്. എറണാകുളം മൂവാറ്റുപുഴയിൽ ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യുന്ന ആമിന മുഹമ്മദ് എന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് സുഹൈലിനെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ കായംകുളം സ്വദേശിയായ സുഹൈലുമായി നിരന്തര പ്രശ്‌നങ്ങളെ തുടർന്ന് അകന്ന് കഴിയുകയായിരുന്നു ആമിന.

ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനാണ് വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി അറിയിച്ചത്. തുടർന്ന് ആമിന മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏഴാം തീയതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. പരാതി ലഭിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ പൊലീസ് മുത്തലാഖ് ആക്ട് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച ആമിനയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വാട്‌സ്ആപ്പ് സന്ദേശത്തിന്റെ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

മുമ്പ് ആമിനയുടെ ആലപ്പുഴയിലെ വീട്ടിൽ സുഹൈൽ ആക്രമണം നടത്തിയിരുന്നു. ഇതിൽ ഹരിപ്പാട് പൊലീസിൽ സുഹൈലിനെതിരെ മറ്റൊരു കേസും നിലവിലുണ്ട്. പത്തുവർഷം മുമ്പായിരുന്നു ആമിനയുടെയും സുഹൈലിന്റെയും വിവാഹം. ഗാർഹിക പീഡന പരാതികളും പൊലീസ് ഇടപെടലും മുമ്പും ഉണ്ടായിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അസമിൽ കാമുകന് മുന്നിൽ വെച്ച് 28കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 10,000 രൂപ തട്ടിയെടുത്തെന്നും പരാതി

അസമിൽ കാമുകന് മുന്നിൽ വെച്ച് 28കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 10,000 രൂപ തട്ടിയെടുത്തെന്നും പരാതി

ഗുവാഹത്തി: അസമിൽ കാമുകനൊപ്പം വിനോദയാത്ര പോയ 28കാരിയെ കൂട്ടബലാത്സംഗം ചെയ്ത് പണം തട്ടിയതായി പരാതി. ആക്രമണ സമയത്ത് ഏഴ് പുരുഷന്മാർ തന്നെ ബലാത്സംഗം ചെയ്തെന്നും തുടർന്ന് 10,000 രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് അയക്കാൻ നിർബന്ധിച്ചതായും എഫ്ഐആറിൽ പറയുന്നു.

സിൽച്ചാർ പട്ടണത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള ബൈപാസ് റോഡിൽ കാമുകനൊപ്പം കാറിൽ പോകുമ്പോൾ ഒരു സംഘം പുരുഷന്മാർ മഹീന്ദ്ര ഥാറിൽ വന്ന് അവരെ ആക്രമിച്ചതായി യുവതിയുടെ കുടുംബാംഗങ്ങൾ പൊലീസിനെ അറിയിച്ചു.

ഫെബ്രുവരി 19 നാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. 28കാരിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ യുവതി രണ്ടുപേരെ തിരിച്ചറിഞ്ഞതായും ഞായറാഴ്ചയോടെ ഇരുവരെയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സിൽച്ചാർ പട്ടണത്തിലെ ആശ്രാം റോഡ് പ്രദേശത്തെ താമസക്കാരായ നിലോത്പാൽ ദാസ് (25), സുബോൽ ദാസ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും യുവതിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. സിൽച്ചാർ സദർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആയിരക്കണക്കിന് ആളുകൾ ഇതേക്കുറിച്ച് പോസ്റ്റ് ചെയ്യുകയും പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സുഷ്മിത ദേവ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവം റിപ്പോർട്ട് ചെയ്തതിന് സിൽച്ചാറിൽ നിന്നുള്ള മാധ്യമപ്രവര്‍ത്തകനായ സുരജിത് ചക്രവർത്തിയെ പ്രതികളിൽ ഒരാളുടെ കുടുംബാംഗങ്ങൾ ആക്രമിച്ചുവെന്നും പരാതി ഉയരുന്നുണ്ട്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ നിർബന്ധിച്ചു; അച്ഛന്റെ വെട്ടിമാറ്റിയ തലയുമായി യുവാവ് വണ്ടിയോടിച്ചത് 21 കിലോമീറ്റർ

പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ നിർബന്ധിച്ചു; അച്ഛന്റെ വെട്ടിമാറ്റിയ തലയുമായി യുവാവ് വണ്ടിയോടിച്ചത് 21 കിലോമീറ്റർ

ലക്‌നൗ: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി നിരന്തരം സമ്മർദ്ദം ചെലുത്തിയ പിതാവിനെ മകൻ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ലക്‌നൗവിലെ ബിസിനസുകാരനായ മൻവേന്ദ്ര സിങിനെയാണ് 21 വയസുകാരനായ മകൻ അക്ഷത് കൊലപ്പെടുത്തിയത്. മൻവേന്ദ്ര സിങിൻ്റെ വെട്ടിമാറ്റിയ തല കാറിൽ കയറ്റി വീട്ടിൽ നിന്ന് ഏകദേശം 21 കിലോമീറ്റർ അകലെയാണ് ഉപേക്ഷിച്ചത്. സംശയം തോന്നാതിരിക്കാൻ മൃതദേഹത്തിലെ കൈകളും കാലുകളും വ്യത്യസ്ത സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തെളിവുകൾ ഇല്ലാതാക്കാൻ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കുഴിയെടുത്തു കുഴിച്ചിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചില മൃതദേഹ ഭാഗങ്ങൾ വീട്ടിനകത്ത് ഒരു ഡ്രമ്മിൽ സൂക്ഷിക്കുകയും ചെയ്തു.

ഫെബ്രുവരി 20 ന് നീറ്റ് പരീക്ഷയ്ക്ക് പഠിക്കാനായി മൻവേന്ദ്ര മകനോട് ആവശ്യപ്പെട്ടു. ഇതിൻ്റെ പേരിൽ നടന്ന തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് മകൻ പിതാവിൻ്റെ തലയിൽ വെടിവെയ്ക്കുകയായിരുന്നു. പിതാവ് തൽക്ഷണം മരിച്ചു. അക്ഷതിന്‍റെ സഹോദരി കൊലപാതകത്തിന് സാക്ഷിയാണ്.

വെടിയൊച്ച കേട്ട് അക്ഷതിൻ്റെ സഹോദരി കൃതി മുറിയിൽ നിന്ന് പുറത്തേക്ക് ഓടിയെന്നും കൊലപാതക വിവരങ്ങൾ പുറത്ത് പറയരുതെന്നും പറഞ്ഞാൽ കൊന്നുകളയുമെന്ന് അക്ഷത് ഭീഷണിപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊലയ്ക്ക് ശേഷം മൃതദേഹം ഒരു ഡ്രമ്മിനുള്ളിൽ വെയ്ക്കാൻ അക്ഷത് ശ്രമിച്ചിരുന്നു. എന്നാൽ ശരീരം ഡ്രമ്മിനുള്ളിൽ കൊളളാതെ വന്നപ്പോൾ കൈകളും കാലുകളും ഒരു വാൾ ഉപയോഗിച്ച് മുറിച്ചുമാറ്റിയെന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

ബിസിനസുകാരനായ മൻവേന്ദ്ര സിങിന് ലഖ്‌നൗവിൽ നാല് പാത്തോളജി ലബോറട്ടറികളും മൂന്ന് മദ്യശാലകളും ഉൾപ്പെടെ ഒരു വലിയ ബിസിനസ് ശൃംഖലയാണ് ഉള്ളത്. ഇത്തരം സംരംഭം ഉണ്ടായിട്ടും ബിസിനസ്സിലേക്ക് കടക്കുന്നതിന് പ്രഥാമിക വിദ്യാഭ്യാസവും പ്രൊഫഷണൽ യോഗ്യതകളും അത്യാവശ്യമാണെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. എന്നാൽ കൂടുതൽ പഠനങ്ങളില്ലാതെ ബിസിനസിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അക്ഷത് ആഗ്രഹിച്ചിരുന്നുവെന്നും അതിനെ ചൊല്ലി മകനുമായി തർക്കം നടക്കാറുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഭാര്യ മരിച്ച ശേഷം മകൻ ഒരു ഡോക്ടറാകുന്നത് കാണാനാണ് മൻവേന്ദ്ര ആഗ്രഹിച്ചിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.

നീറ്റ് പരീക്ഷയിൽ വിജയിക്കാൻ വർഷങ്ങളായി സമ്മർദ്ദം ചെലുത്തിയതാണ് കൊലപാതക കാരണമെന്ന് അക്ഷത് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. ഫെബ്രുവരി 20 മുതല്‍ മാനവേന്ദ്ര പ്രസാദിനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം പുരോഗമിക്കവെ മകനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതക വിവരം പുറത്തുവന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ സഹകരണം ശക്തമാക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ; പ്രതിരോധ സഹകരണം ശക്തമാക്കും

ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിലേക്ക് പോകും. ഇന്ന് രാവിലെ ഒമ്പതു മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകും. ബെഞ്ചമിൻ നെതന്യാഹുവുമായി മോദി ചർച്ച നടത്തും. ഇസ്രയേൽ പാർലമെന്‍റിനെ പ്രധാനമന്ത്രി ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടു മണിക്ക് അഭിസംബോധന ചെയ്യും.നാളെ രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി ചർച്ച നടക്കും. സന്ദർശനത്തിൽ പ്രതിരോധം, സുരക്ഷ, സൈനിക, വ്യാപാര മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും.

ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഭിന്നതക്കിടയിലും മോദിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്ത് ഇസ്രയേൽ പ്രതിപക്ഷ നേതാവ് യായിർ ലാപിഡ് രംഗത്തെത്തി. നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ഇസ്രയേലാകെ ഉത്സാഹത്തോടെ കാത്തിരിക്കുന്നുവെന്ന് ലാപിഡ് എക്സിൽ കുറിച്ചു. ഇസ്രയേലിന്‍റെ യഥാർത്ഥ സുഹൃത്താണ് മോദിയെന്നും ആഴത്തിലുള്ള സൗഹൃദമാണ് രണ്ടു രാജ്യങ്ങൾക്കും ഇടയിലെന്ന് ലാപിഡ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാറിനുള്ളില്‍ ഭാര്യയും ഭാര്യാമാതാവും മൂന്ന് കുട്ടികളും; പക്ഷെ വലിയവേളിയിലെ കാര്‍ലോസിന്റെ അതിബുദ്ധിക്ക് പൂട്ട്

കാറിനുള്ളില്‍ ഭാര്യയും ഭാര്യാമാതാവും മൂന്ന് കുട്ടികളും; പക്ഷെ വലിയവേളിയിലെ കാര്‍ലോസിന്റെ അതിബുദ്ധിക്ക് പൂട്ട്

തിരുവനന്തപുരം: വെങ്ങാനൂരില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവ് നിറഞ്ഞ പായ്ക്കറ്റുകളുമായി അറുപതുവയസ്സുള്ള സ്ത്രീയും മകളും മരുമകനും അടക്കം മൂന്ന് പേരെയാണ് സിറ്റി ഡാന്‍സാഫ് പിടികൂടിയത്.

തമിഴ്‌നാട്ടില്‍ നിന്ന് വാങ്ങി നഗരത്തില്‍ വില്‍ക്കുന്നതിനായാണ് കഞ്ചാവെത്തിച്ചത്. വലിയവേളി പൗണ്ട് കടവ് തൈവിളാകം ഹൗസില്‍ അനനന്തന്‍ എന്ന കാര്‍ലോസ്(38), ഭാര്യ ബിന്ദു(33), ഭാര്യാമാതാവ് ദമയന്തി(60) എന്നിവരെയാണ് വെങ്ങാനൂരിലെ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ചൊവ്വാഴ്ച രാത്രി 9.30ഓടെ പിടികൂടിയത്.

മൂന്നുകുട്ടികളും കാറിലുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ഉല്ലാസയാത്ര കഴിഞ്ഞുവരികയാണെന്ന് തോന്നിപ്പിക്കാനായിരുന്നു ഇവരുടെ ശ്രമം. പള്ളിച്ചല്‍-വെങ്ങാനൂര്‍ റൂട്ടിലൂടെ ബൈപ്പാസ് കടന്ന് വലിയവേളിയിലേക്ക് പോകാനായിരുന്നു ശ്രമിച്ചത്.

ബിന്ദുവിനെ നേരത്തെ കഞ്ചാവുമായി ഡാന്‍സാഫ് സംഘം പിടികൂടിയിട്ടുണ്ട്. അതിന് ശേഷമാണ് വീണ്ടും പിടിയിലാവുന്നത്. കാറിന്റെ ഡിക്കിക്കുള്ളില്‍ സ്യൂട്ട്‌കെയ്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍. ഇവരെ വിഴിഞ്ഞം പൊലീസിന് കൈമാറും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് കെഎസ്ആർടിസി ബസ് ചരക്ക് ലോറിയിൽ ഇടിച്ചു

കോഴിക്കോട് കെഎസ്ആർടിസി ബസ് ചരക്ക് ലോറിയിൽ ഇടിച്ചു

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ കെഎസ്ആർടിസി ബസ് ചരക്ക് ലോറിയിൽ ഇടിച്ചു. എറണാകുളത്ത് നിന്ന് കൽപ്പറ്റയിലേക്ക് സർവീസ് നടത്തുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ആറ്റുകാൽ പൊങ്കാല ദിവസം തിരുവനന്തപുരം ജില്ലയിലാകെ ഡ്രൈ ഡേ വേണം'; ബെവ്കോ എംപ്ലോയീസ് സംഘ്

'ആറ്റുകാൽ പൊങ്കാല ദിവസം തിരുവനന്തപുരം ജില്ലയിലാകെ ഡ്രൈ ഡേ വേണം'; ബെവ്കോ എംപ്ലോയീസ് സംഘ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിൽ ഡ്രൈ ഡേ വേണമെന്നാവശ്യവുമായി ബെവ്കോ എംപ്ലോയീസ് സംഘ്. മാർച്ച് മൂന്നിന് നടക്കുന്ന ആറ്റുകാൽ പൊങ്കാല ദിനത്തിലെ തിരക്ക് പരി​ഗണിച്ച് ജില്ലയിലെ മുഴുവനുമുള്ള മദ്യശാലകൾക്ക് അവധി നൽകണമെന്നാണ് ആവശ്യം. അവധി ആവശ്യപ്പെട്ട് ബെവ്കോ തൊഴിലാളി സംഘടനയായ ബെവ്കോ എംപ്ലോയീസ് സംഘ് ബെവ്കോ എംഡിക്ക് കത്ത് നൽകിയിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല ദിനത്തിൽ തിരുവനന്തപുരം നഗരസഭ പരിധിയിൽ ഡ്രൈ ഡേയാണ്. ഇത് തിരുവനന്തപുരം ജില്ല മുഴുവനും നൽകണമെന്നാണ് ആവശ്യം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി: മകൻ കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം

ആലപ്പുഴയില്‍ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി: മകൻ കസ്റ്റഡിയിൽ, കൊലപാതകമെന്ന് സംശയം

ആലപ്പുഴ: തുറവൂരിൽ അമ്മയെ മകൻ കൊലപ്പെടുത്തിയെന്ന് സംശയം. അമ്മയുടെ മൃതദേഹം താൻ കുഴിച്ചുമൂടി എന്ന മകന്റെ വെളിപ്പെടുത്തലാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. പള്ളിത്തോടുകാട് നികർത്ത് രാധ(75) യുടെ മൃതദേഹമാണ് രഹസ്യമായി മറവുചെയ്തത്. സംഭവത്തിൽ മകൻ ഗിരീഷ് പൊലീസ് കസ്റ്റഡിയിലാണ്.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്‌കരിച്ചെന്ന് ഗിരീഷ് പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം താൻ വീട്ടിലെത്തിയപ്പോൾ അമ്മ മരിച്ചുകിടക്കുന്നത് കണ്ടുവെന്നും, കുഴിയെടുത്ത് താൻ തന്നെ കുഴിച്ചുമൂടിയെന്നുമായിരുന്നു ഗിരീഷ് പറഞ്ഞത്. ശേഷം മൂന്ന് കല്ലുകൾ ആ ഭാഗത്ത് വെച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മിനിമം 10 ലക്ഷം രൂപ കൈക്കൂലി,1.5 കോടി രൂപയുടെ സൗധം; അറസ്റ്റിലായ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ റിപ്പോർട്ട്

മിനിമം 10 ലക്ഷം രൂപ കൈക്കൂലി,1.5 കോടി രൂപയുടെ സൗധം; അറസ്റ്റിലായ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ റിപ്പോർട്ട്

കൊച്ചി: എറണാകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ വൻ കൈക്കൂലിക്കാരനെന്ന് വിജിലൻസ് റിപ്പോർട്ട്. പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്തിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ദീപേഷ് കുമാറിനെതിരെയാണ് വിജിലൻസ് റിപ്പോർട്ട്.15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. വിജിലന്‍സ് നടത്തിയ അന്വേഷണത്തിൽ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ വാങ്ങുന്ന മിനിമം കൈക്കൂലി 10 ലക്ഷം രൂപയാണെന്ന് കണ്ടെത്തി.

പ്രതിയുടെ കാക്കനാടിലെ 1.5 കോടിയുടെ വില്ല കേന്ദ്രികരിച്ച് അന്വേഷണം നടത്തുമെന്ന് വിജിസലൻസ് അറിയിച്ചു. ഇയാളുടെ സാമ്പത്തിക ഇടപാടുകളിലും വിശദമായ പരിശോധന നടത്തും. കഴിഞ്ഞ ദിവസമാണ് ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ദീപേഷ് കുമാർ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. ഗോഡൗണിന് നമ്പര്‍ ഇട്ടുനല്‍കുന്നതിനാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. വിജിലന്‍സ് ഡിവൈഎസ്പി വര്‍ഗ്ഗീസ് ടി എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ദീപേഷിന്റെ സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തിരുന്നു.