Wednesday, 25 February 2026

അസിം പ്രേംജി സര്‍വകലാശാലയിലെ എബിവിപി സംഘര്‍ഷം; 21 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

അസിം പ്രേംജി സര്‍വകലാശാലയിലെ എബിവിപി സംഘര്‍ഷം; 21 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരു അസിം പ്രേംജി സർവകലാശാലയിലെ എബിവിപി സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. അനുമതിയില്ലാതെ ക്യാമ്പസിലേക്ക് അതിക്രമിച്ച് കടക്കുകയും സുരക്ഷാ ജീവനക്കാരെയും വിദ്യാർത്ഥിയെയും കയ്യേറ്റം ചെയ്യുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തുവെന്നുമുള്ള പരാതിയിലാണ് നടപടി. 21 എബിവിപി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ഓ‌ൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്‍റെ ഭാഗമായ വിദ്യാർത്ഥി കൂട്ടായ്മയായ 'സ്പാർക്ക്', അതിർത്തിയിലെ സൈനികരെ അപമാനിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. 1991ലെ കുനാൽ പോഷ്പോര കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ട് ക്യാമ്പസിൽ ചർച്ച സംഘടിപ്പിക്കുമെന്ന് സ്പാർക്ക് അറിയിച്ചിരുന്നു. അതേസമയം, ഇത്തരത്തിൽ ഒരു ചർച്ചയ്ക്കും അനുമതി നൽകിയിരുന്നില്ലെന്നും ഒരു തരത്തിലുള്ള ദേശവിരുദ്ധതയും പ്രോത്സാഹിപ്പിക്കില്ലെന്നും സർവകലാശാല അറിയിച്ചു. സർവകലാശാലയ്ക്കെതിരെ എബിവിപി പ്രവർത്തകർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയ സാഹചര്യത്തിലാണ് വിശദീകരണം. അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള കേസ്: 3 പ്രതികളുടെ റിമാൻഡ് നീട്ടി; കെ എസ് ബൈജു നാളെ സ്വാഭാവിക ജാമ്യ ഹർജി നൽകും

ശബരിമല സ്വർണക്കൊള്ള കേസ്: 3 പ്രതികളുടെ റിമാൻഡ് നീട്ടി; കെ എസ് ബൈജു നാളെ സ്വാഭാവിക ജാമ്യ ഹർജി നൽകും

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്ന് പ്രതികളുടെ റിമാൻഡ് നീട്ടി. കെഎസ് ബൈജു, പങ്കജ് ഭണ്ഡാരി, ​ഗോവർധൻ എന്നിവരുടെ റിമാൻഡ് കാലാവധിയാണ് 14 ദിവസത്തേക്ക് കൂടി നീട്ടിയത്. കെഎസ് ബൈജു നാളെ സ്വാഭാവിക ജാമ്യ ഹർജി നൽകും. ദ്വാരപാലക ശിൽപ കേസിലാണ് ജാമ്യ നീക്കം നടത്തുന്നത്. കട്ടിളപ്പാളി കേസിൽ നേരത്തെ ജാമ്യം കിട്ടിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

PSC അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി; നിർണായക തീരുമാനം

PSC അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി; നിർണായക തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പി എസ് സി പരീക്ഷക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി. ജനറൽ വിഭാഗത്തിൽ 36ൽ നിന്ന് 40 ആയാണ് ഉയർ‌ത്തിയത്. പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിന് അപേക്ഷിക്കാനുളള പരമാവധി പ്രായം 39ൽ നിന്ന് 45 വയസാക്കി. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ടാണ് സർക്കാരിന്റെ നിർണായക നീക്കം.

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചു
ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചു. റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനകം തീരുമാനം കൈക്കൊണ്ട ശുപാർശകൾക്ക് പുറമെ 32 എണ്ണത്തിൽ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

1947-നു മുൻപ് ലത്തീൻ കത്തോലിക്കാ വിശ്വാസികളായി ചേർന്നവർക്കും അവരുടെ പിൻ തലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീയമായതിനാൽ ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ ഒരു രേഖയായി പരിഗണിച്ചുകൊണ്ട് വില്ലേജ് ഓഫീസർ നടത്തുന്ന പ്രാദേശിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ജാതി/സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നും 1947 എന്ന വർഷം ജാതി/സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമ ബംഗാളിലെ എസ്ഐആറിൽ ഇടപെട്ട് സുപ്രീം കോടതി; പരിശോധനയ്ക്ക് ഉത്തരവിട്ടു

പശ്ചിമ ബംഗാളിലെ എസ്ഐആറിൽ ഇടപെട്ട് സുപ്രീം കോടതി; പരിശോധനയ്ക്ക് ഉത്തരവിട്ടു

ദില്ലി:പശ്ചിമ ബംഗാളിൽ അനുചേ്ഛദം 142 പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് എസ്ഐആറിൽ ഇടപെട്ട് സുപ്രീംകോടതി. വോട്ടർപട്ടികയിൽ നിന്ന് ഒഴിവായ 70 ലക്ഷം പേരിൽ രേഖകൾ നല്കാൻ തയ്യാറായവരുടെയെല്ലാം പരിശോധനയ്ക്ക് സുപ്രീംകോടതി ഉത്തരവിട്ടു. ഒരാൾ പോലും പട്ടികയിൽ നിന്ന് അകാരണമായി പുറത്താകാതിരിക്കാനാണ് ഉത്തരവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും തമ്മിലുള്ള ഭിന്നത തുടരുന്ന സാഹചര്യത്തിൽ ജൂഡീഷ്യൽ ഉദ്യോഗസ്ഥരെ എല്ലാ ജില്ലകളിലും പരിശോധനയ്ക്ക് നിയോഗിച്ചു. മൂന്നു വർഷമെങ്കിലും പരിചയമുള്ള സിവിൽ ജഡ്ജിമാരെയും ഇതിനായി നിയോഗിക്കാൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി അനുവാദം നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അശ്ലീല ഉള്ളടക്കവും സദാചാര ലംഘനവും; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

അശ്ലീല ഉള്ളടക്കവും സദാചാര ലംഘനവും; അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നിരോധിച്ചു. ഫെബ്രുവരി 24-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. മൂഡ്എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്സ്, ഫീൽ, ജുഗ്‌നു എന്നീ പ്ലാറ്റ്‌ഫോമുകളെയാണ് സർക്കാർ ബ്ലോക്ക് ചെയ്തത്.

നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചാണ് ഈ പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. 2021-ലെ ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾക്കും അശ്ലീലതയ്‌ക്കെതിരായ നിയമങ്ങൾക്കും വിധേയമായി ഈ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്സസ് തടയാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് സർക്കാർ നിർദ്ദേശം നൽകി. പൊതു മര്യാദ നിലനിർത്തുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ധാർമ്മികമായ രീതികൾ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.

2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 69A പ്രകാരം സർക്കാരിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ പ്ലാറ്റ്‌ഫോമുകൾ ബ്ലോക്ക് ചെയ്തത്. രാജ്യതാൽപ്പര്യത്തിനും സാമൂഹികമായ അന്തസ്സിനും വിരുദ്ധമായി പ്രവർത്തിക്കുന്ന ഓൺലൈൻ ഉള്ളടക്കങ്ങൾ തടയാൻ ഈ നിയമം സർക്കാരിനെ അനുവദിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൊടുപുഴ ജില്ലാ ആശുപത്രിയുടെ കെട്ടിടം അപകടാവസ്ഥയില്‍; പൊളിഞ്ഞുവീഴാറായ കെട്ടിടം അണ്‍ഫിറ്റെന്ന് സാക്ഷ്യപ്പെടുത്താതെ ജില്ലാ പഞ്ചായത്ത്

തൊടുപുഴ ജില്ലാ ആശുപത്രിയുടെ കെട്ടിടം അപകടാവസ്ഥയില്‍; പൊളിഞ്ഞുവീഴാറായ കെട്ടിടം അണ്‍ഫിറ്റെന്ന് സാക്ഷ്യപ്പെടുത്താതെ ജില്ലാ പഞ്ചായത്ത്

ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയുടെ കെട്ടിടം അപകടാവസ്ഥയായിട്ടും പൊളിക്കാന്‍ നടപടിയില്ല. 70 വര്‍ഷം പഴക്കമുള്ള കെട്ടിടം ‘അണ്‍ഫിറ്റ് ‘ആണെന്ന് ജില്ലാ പഞ്ചായത്ത് സാക്ഷ്യപ്പെടുത്തിയിട്ടില്ല. പൊളിഞ്ഞു വീഴാറായ കെട്ടിടത്തിലാണ് പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ ജില്ലാ പഞ്ചായത്തിന് കത്തും നല്‍കിയിരുന്നു

കഴിഞ്ഞ മൂന്ന് വര്‍ഷത്തിലേറെയായി കെട്ടിടം ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്. അണ്‍ഫിറ്റാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് പൊളിഞ്ഞു വീഴാറായ കെട്ടിടം പൊളിച്ച് മാറ്റാന്‍ സാധിക്കാത്തത്. കെട്ടിടം പൊളിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയര്‍ത്തുകയാണെന്ന് ആശുപത്രി വികസന സമിതി അംഗം അബ്ബാസ് മാധ്യമങ്ങളോട് പറഞ്ഞു.

കെട്ടിടം നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍പ്പോലും നൂറുകണക്കിനാളുകള്‍ വന്നുപോകുന്ന തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഏത് നിമിഷവും ഇടിഞ്ഞ് വീഴാറായ കെട്ടിടം നില്‍ക്കുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. നാല് മാസമായി കെട്ടിടം പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. കെട്ടിടത്തിനകത്തേക്ക് ആളുകള്‍ കയറാതിരിക്കാന്‍ കയര്‍ മാത്രമാണ് കെട്ടിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളയല്ല ഇനി ‘കേരളം’ ; സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

കേരളയല്ല ഇനി ‘കേരളം’ ; സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്നാക്കണമെന്ന ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം.സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ ‘സേവാ തീർത്ഥി’ൽ ചേ‍ർന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരളം ആക്കുന്നതിനുള്ള ബില്ല് ആദ്യം നിയമസഭയുടെ അംഗീകാരത്തിന് അയക്കും. അതിന് ശേഷം പാർലമെന്റിൽ കൊണ്ടുവരും എന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസ്സാക്കിയത്. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും 'കേരളം' എന്ന് മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ഇന്ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്.

2023 ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാൽ, ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽമതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. ഇതേത്തുടർന്നാണ് പരിഷ്കരിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി കേന്ദ്രത്തിന് വീണ്ടും അയക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘റിവഞ്ച് ഓഫ് ദ നേഡ്‌സ്’ താരം റോബർട്ട് കാരഡീൻ ജീവനൊടുക്കി

‘റിവഞ്ച് ഓഫ് ദ നേഡ്‌സ്’ താരം റോബർട്ട് കാരഡീൻ ജീവനൊടുക്കി

‘റിവഞ്ച് ഓഫ് ദ നേഡ്സ്’ (1984) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ റോബർട്ട് കാരഡീൻ (71) അന്തരിച്ചു. 20 വർഷത്തോളം ബൈപോളാർ രോഗത്തോട് പൊരുതിയാണ് ഇദ്ദേഹം ജീവനൊടുക്കിയത്. നാൽപ്പതിലേറെ വർഷം ടെലിവിഷൻ പരമ്പരകളിലും നിരവധി സിനിമകളിലും അഭിനയിച്ചു. സ്വഭാവനടനായ ജോൺ കാരഡീന്റെ നടൻ കൂടിയായിരുന്നു ഇദ്ദേഹം.

മാർട്ടിൻ സ്കോർസെസെയുടെ ‘മീൻ സ്ട്രീറ്റ്സ്’, ഹാൽ ആഷ്ബിയുടെ ‘കമിങ് ഹോം’, സാമുവൽ ഫുള്ളറുടെ ‘ദ് ബിഗ് റെഡ് വൺ’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപത്രങ്ങൾ ചെയ്തു. ഹോളിവുഡിൽ നിന്നുള്ള നിരവധി പേരാണ് ഇദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കൻ ഭീഷണി കാറ്റിൽ പറത്തി തെക്കൻ തീരങ്ങളിൽ ഇറാൻ റവല്യൂഷണറി ഗാർഡിന്‍റെ സൈനികാഭ്യാസം

അമേരിക്കൻ ഭീഷണി കാറ്റിൽ പറത്തി തെക്കൻ തീരങ്ങളിൽ ഇറാൻ റവല്യൂഷണറി ഗാർഡിന്‍റെ സൈനികാഭ്യാസം

ടെഹ്റാൻ: യു എസിന്റെ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനിടെ ഇറാനിൽ ഇറാൻ റവല്യൂഷണറി ഗാർഡിന്‍റെ സൈനികാഭ്യാസം. ഡ്രോണുകളും മിസൈൽ ലാേഞ്ചറുകളുമടക്കമുള്ള യുദ്ധോപകരണങ്ങൾ നിരത്തി സൈനികാഭ്യാസ പ്രകടനം നടന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ റവല്യൂഷണറി ഗാർഡുകൾ രാജ്യത്തിന്റെ തെക്കൻ തീരങ്ങളിൽ സൈനികാഭ്യാസം നടത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കരയിൽനിന്ന് കടലിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, പീരങ്കികൾ, വിവിധ ഡ്രോണുകൾ എന്നിവ പരീക്ഷിച്ചതായാണ് വിവരം. സേനാവിന്യാസം കാട്ടിയുള്ള അമേരിക്കയുടെ മുന്നറിയിപ്പും ഭീഷണികളും അന്ത്യശാസനങ്ങളും തുടരുന്നതിനിടെയാണ് ഇറാന്‍റെ സൈനികാഭ്യാസം. എന്നാൽ അമേരിക്കയുടെ ഭീഷണിയിൽ ഏകപക്ഷീയമായ കരാറുകൾക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാൻ.

അതേസമയം ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ സംബന്ധിച്ച ചർച്ചയ്ക്കായി അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയവട്ട ചർച്ചകൾ വ്യാഴാഴ്ച സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കും. എന്നാൽ ചർച്ചകൾ നടക്കാനിരിക്കെ ഗൾഫ് മേഖലയിലേക്ക് വൻ തോതിൽ സൈനിക വിമാനങ്ങളും യുദ്ധോപകരണങ്ങളും എത്തിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി യുഎസ് വിമാനവാഹിനികപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺഉൾപ്പടെയുള്ള യുദ്ധക്കപ്പലുകൾ മേഖലയിൽ സജ്ജീകരിച്ചിട്ടുണ്ട്.

വ്യാഴാഴ്ച നടക്കുന്ന ചർച്ചയിൽ യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കുമെന്നാണ് വിവരം. ആണവ സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുന്നതിന് പകരം ഉപരോധങ്ങളിൽ ഇളവ് നൽകുന്ന രീതിയിലുള്ള കരാറിലേക്ക് ഇറാനെ എത്തിക്കുക എന്നതാണ് യുഎസിന്റെ നിലപാട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎസിൽ പത്തുവർഷത്തിനിടെയുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ച; 5,000ത്തോളം വിമാനങ്ങൾ റദ്ദാക്കി,സ്ഥിതി രൂക്ഷമാകാൻ സാധ്യത

യുഎസിൽ പത്തുവർഷത്തിനിടെയുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ച; 5,000ത്തോളം വിമാനങ്ങൾ റദ്ദാക്കി,സ്ഥിതി രൂക്ഷമാകാൻ സാധ്യത

വാഷിങ്ടണ്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് യുഎസില്‍ 5,000ത്തോളം വിമാനങ്ങള്‍ റദ്ദാക്കി. മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ അമേരിക്കയിലെ സ്ഥിതിഗതികള്‍ മോശമായി തുടരുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. ശീതക്കാറ്റ് വീശുന്നതിനാലും മഞ്ഞുവീഴ്ച അധികരിച്ചതിനാലും ന്യൂയോര്‍ക്കില്‍ ഉച്ചവരെ അത്യാവശ്യമല്ലാത്ത യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎസിലും കാനഡയിലും അതിശക്തമായ വീഴ്ചയും കാറ്റുമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ അമേരിക്ക കടന്നു പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 59 ദശലക്ഷത്തോളം ആളുകളെയാണ് മഞ്ഞുവീഴ്ച പ്രതികൂലമായി ബാധിക്കുക. കാലാവസ്ഥ പ്രതികൂലമായതിന് പിന്നാലെ യുഎസിലെ വിവിധ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ റോഡുകളും പാലങ്ങളും സ്‌കൂളുകളുമടക്കം അടച്ചിട്ടിരിക്കുകയാണ്.

കനത്ത മഞ്ഞുവീഴ്ച നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ ഒന്നര ലക്ഷത്തിലധികം ആളുകള്‍ക്ക് വൈദ്യുതി ലഭ്യമാകില്ലെന്ന് ഔദ്യോഗിക അറിയിപ്പുണ്ട്. അമേക്കയിലെ തീരദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും ചരിത്രം കണ്ട ഏറ്റവും വലിയ മഞ്ഞുവീഴ്ചയ്ക്ക് അമേരിക്ക സാക്ഷിയാകേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.