ടെഹ്റാൻ: യു എസിന്റെ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനിടെ ഇറാനിൽ ഇറാൻ റവല്യൂഷണറി ഗാർഡിന്‍റെ സൈനികാഭ്യാസം. ഡ്രോണുകളും മിസൈൽ ലാേഞ്ചറുകളുമടക്കമുള്ള യുദ്ധോപകരണങ്ങൾ നിരത്തി സൈനികാഭ്യാസ പ്രകടനം നടന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ റവല്യൂഷണറി ഗാർഡുകൾ രാജ്യത്തിന്റെ തെക്കൻ തീരങ്ങളിൽ സൈനികാഭ്യാസം നടത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കരയിൽനിന്ന് കടലിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, പീരങ്കികൾ, വിവിധ ഡ്രോണുകൾ എന്നിവ പരീക്ഷിച്ചതായാണ് വിവരം. സേനാവിന്യാസം കാട്ടിയുള്ള അമേരിക്കയുടെ മുന്നറിയിപ്പും ഭീഷണികളും അന്ത്യശാസനങ്ങളും തുടരുന്നതിനിടെയാണ് ഇറാന്‍റെ സൈനികാഭ്യാസം. എന്നാൽ അമേരിക്കയുടെ ഭീഷണിയിൽ ഏകപക്ഷീയമായ കരാറുകൾക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാൻ.
അതേസമയം ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ സംബന്ധിച്ച ചർച്ചയ്ക്കായി അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയവട്ട ചർച്ചകൾ വ്യാഴാഴ്ച സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ നടക്കും. എന്നാൽ ചർച്ചകൾ നടക്കാനിരിക്കെ ഗൾഫ് മേഖലയിലേക്ക് വൻ തോതിൽ സൈനിക വിമാനങ്ങളും യുദ്ധോപകരണങ്ങളും എത്തിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി യുഎസ് വിമാനവാഹിനികപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺഉൾപ്പടെയുള്ള യുദ്ധക്കപ്പലുകൾ മേഖലയിൽ സജ്ജീകരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച നടക്കുന്ന ചർച്ചയിൽ യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കുമെന്നാണ് വിവരം. ആണവ സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുന്നതിന് പകരം ഉപരോധങ്ങളിൽ ഇളവ് നൽകുന്ന രീതിയിലുള്ള കരാറിലേക്ക് ഇറാനെ എത്തിക്കുക എന്നതാണ് യുഎസിന്റെ നിലപാട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.