തിരുവനന്തപുരം: കഞ്ചാവ് ഉപയോഗിക്കുന്നതിനെ കുറിച്ച് പൊലീസിൽ പരാതി പറയുമെന്ന് പറഞ്ഞ സ്ത്രീയെ ആക്രമിച്ച് യുവാവ്. കൊച്ചുവേളിയിലാണ് സംഭവം. 28കാരനായ ജാക്സണാണ്(റിനു) ബന്ധുവായ ജെസ്പിനെ വെട്ടി പരിക്കേൽപിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് 52കാരിയായ ജെസ്പിന് നേരെ ആക്രമണമുണ്ടായത്. ജെസ്പിന്റെ കൈക്ക് ഗുരുതര പരിക്കേറ്റു. കഞ്ചാവ് ഉപയോഗത്തെ കുറിച്ച് പൊലീസിൽ അറിയിക്കുമെന്ന് പറഞ്ഞ് ജെസ്പിൻ റിനുവിനെ ഭീഷണപ്പെടുത്തി എന്നും പറയപ്പെടുന്നുണ്ട്. ഇതിൽ പ്രകോപിതനായ യുവാവ് ആക്രമിക്കുകയായിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിലെ കേസില്‍ രണ്ട് പേര് എന്‍ഐഎ പിടിയില്‍. തീവ്രവാദ ഗ്രൂപ്പായ അന്‍സാര്‍ ഗസ്വത്-ഉല്-ഹിന്ദ് പ്രവര്‍ത്തരായ സമീര്‍ അഹമ്മദ് അഹാംഗര്‍, തുഫൈല്‍ അഹമ്മദ് ഭട്ട് എന്നിവരാണ് പിടിയിലായത്. ഇതോടെ ചാവേറായ ഉമര്‍ ഉന്‍ നബി അടക്കം 12 പേര് പ്രതിയായ കേസില്‍ 11 പേരും എന്‍ഐഎ പിടിയിലായി.
ഇരുവരും ചേര്‍ന്നാണ് മുഖ്യപ്രതിക്ക് ആയുധം എത്തിച്ചുനല്‍കിയതെന്നും സ്ഫോടനക്കേസില്‍ നിര്‍ണ്ണായക പങ്ക് ഉണ്ടെന്നും അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇരുവര്‍ക്കും സ്ഫോടനത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ഇത് കൂടാതെ നിരവധി മറ്റു സ്ഫോടനങ്ങളുടെ ഗൂഢാലോചനകളുടെയും ഭാഗമായിട്ടുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.
2025 നവംബര്‍ 10നായിരുന്നു ചെങ്കോട്ടയ്ക്കടുത്ത് സ്ഫോടനം ഉണ്ടായത്. ചെങ്കോട്ടയ്ക്കടുത്ത് തിരക്കേറിയ സ്ഥലത്തുവെച്ച് ഹ്യൂണ്ടായ് ഐ10 കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉമര്‍ ഉന്‍ നബി ആണ് വാഹനം ഓടിച്ചിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. പുല്‍വാമ സ്വദേശിയായ ഉമര്‍ ഫരീദാബാദ് അല്‍-ഫലാ സര്‍വ്വകലാശാലയില്‍ ജോലി ചെയ്തുവരികയായിരുന്നു.
15 പേര് കൊല്ലപ്പെട്ട സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ ഫരീദാബാദില്‍ വന്‍ അളവില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഈ സംഭവുമായി സ്ഫോടനത്തിന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പത്തനംതിട്ട: അയ്യപ്പന്റെ ജന്മദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിലെ വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചെങ്ങന്നൂരിൽ ബിജെപിയുടെ നേതൃത്വത്തിൽ നടത്തിയ 'വിശ്വാസ ജനസഭ' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
അയ്യന്റെ ജന്മദിനമായ പൈങ്കുനി ഉത്രം ദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിൽ വിശ്വാസികളുടെ ഭവനങ്ങളിൽ ചിരാത് തെളിയിക്കണം. സൂര്യൻ ഉദിക്കുമ്പോൾ മുതൽ വൈകിട്ട് ഹരിവരാസനം പാടുന്നതുവരെ അത് തെളിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. വിശ്വാസികളെ നശിപ്പിക്കാൻ മുതിർന്നവർക്കുള്ള ചിതയൊരുക്കുന്ന അഗ്നിയാണതെന്ന് വിളിച്ചു പറയാൻ നമുക്ക് സാധിക്കണം. തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഏപ്രിൽ ഒന്നിന്
അയ്യൻ ജന്മ ജ്യോതി തെളിയും. കേരളത്തിലെ ഈ ദീപപ്രഭ മകരവിളക്കിന്റെ പ്രഭ പോലെ തെളിഞ്ഞു നിൽക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
കോൺഗ്രസും കമ്മ്യൂണിസ്റ്റു പാർട്ടിയും മനസിലാക്കണം, അവരൊന്നും തങ്ങളുടെ അയ്യന് മുകളിൽ അല്ല എന്നത്. 2014 ൽ മോദിയെ കണ്ടതിനുശേഷം അല്ല തനിക്ക് അയ്യപ്പ വിശ്വാസം ഉണ്ടായത്. 1973ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് താൻ ആദ്യം ശബരിമലയിൽ പോയത്. അതിന് ശേഷം അമ്പതിന് മേലെ തവണ ശബരിമല ചവിട്ടിയുള്ള പെരിയ സ്വാമി ആണെന്ന് താൻ പറയുന്നില്ല പക്ഷെ അൻപ് സ്വാമിയാണ് താൻ. പല തവണ താനിത് പറഞ്ഞപ്പോൾ ജാതീയമായി വിമർശിച്ച കോമരങ്ങൾ നമ്മുടെ നാട്ടിലുണ്ട്. അവരാണ് മതേതരത്വത്തിനായി പോരാടുന്നവർ. അയ്യൻ തനിക്ക് ജേഷ്ഠ സഹോദരനെ പോലെയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
താമരശ്ശേരി കല്ലുവെട്ട് കുഴി നാസറിന് കളഞ്ഞുകിട്ടിയ സ്വര്‍ണം ബിനേഷിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. സ്വര്‍ണം കയ്യില്‍ സൂക്ഷിക്കണമെന്നും ഉടമ വരുമ്പോള്‍ തിരികെ നല്‍കണമെന്നും ചട്ടംകെട്ടിയായിരുന്നു നാസര്‍ ബിനേഷിനെ സ്വര്‍ണം ഏല്‍പ്പിച്ചത്. നാസര്‍ ഇടയ്ക്ക് വന്ന് അന്വേഷിക്കുമ്പോള്‍ ഉടമ വന്നിട്ടില്ലെന്ന് ബിനേഷ് പറയുമായിരുന്നു. എന്നാല്‍ ഒരു ദിവസം സ്വര്‍ണം അന്വേഷിച്ച് നാസര്‍ എത്തിയപ്പോള്‍ അത് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു എന്നായിരുന്നു നാസര്‍ നല്കിയ മറുപടി. എന്നാല്‍ ബിനേഷ് പൊലീസ് സ്റ്റേഷിനില്‍ പോയി അന്വേഷിച്ചപ്പോള്‍ അത്തരത്തില്‍ ഒന്ന് അവിടെ കിട്ടിയിട്ടില്ല എന്നായിരുന്നു അവരുടെ മറുപടി.
പൊലീസ് സ്റ്റേഷനില്‍ ആഭരണം എത്തിയിട്ടില്ല എന്ന് മനസിലാക്കിയ നാസര്‍ വീണ്ടും ബിനേഷിനെ കാണാനെത്തി. അത് മുക്കുപണ്ടമായതിനാല്‍ കളഞ്ഞു എന്നായിരുന്നു പിന്നീട് ബിനേഷ് നല്കിയ മറുപടി. ഇതിന് പിന്നാലെ ഇന്നലെ രാത്രിയോടെ ബിനേഷും നാസറും വാക്കുതര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. സംഘര്‍ഷത്തില്‍ ബിനേഷിന് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്വര്‍ണാഭരണം സ്ഥലത്ത് നിന്നും കണ്ടെടുത്തെങ്കിലും ഇത് മുക്കുപണ്ടമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചി: പ്രദർശനാനുമതി ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം തീരുംവരെ കേരള സ്റ്റോറി 2ന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി. 'കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടി'ന്റെ പ്രദർശനാനുമതി റദ്ദാക്കണമെന്ന ആവശ്യത്തിൽ വാദം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് റിലീസിന് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്.
സമയ പരിമിതിമൂലം ചിത്രം സിംഗിൾ ബെഞ്ച് കാണില്ല. കേരള സ്റ്റോറിയുടെ ടീസറിന്റെ പരിഭാഷ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജികളിൽ ഹൈക്കോടതി നാളെയും വാദം കേൾക്കും. ഹർജിക്കാരുടെ ആവശ്യം സത്യസന്ധമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഹർജിക്കാരുടെ വാദങ്ങളെ നിർമ്മാതാക്കൾ അപ്രസക്തമാക്കരുതെന്ന് പറഞ്ഞു.
നഷ്ടം സംഭവിച്ചതിന് ശേഷമല്ല സിനിമ പുനപരിശോധിക്കേണ്ടത് എന്നും സെൻസർ ബോർഡിനെതിരെ ഹൈക്കോടതി വിമർശനമുയർത്തി. ടീസർ ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചാൽ ഒന്നും ചെയ്യാനില്ലെന്നും പരാതിക്കാർ മറ്റ് മാർഗ്ഗങ്ങൾ തേടണമെന്നുമായിരുന്നു ഹൈക്കോടതിയിൽ സെൻസർ ബോർഡിന്റെ വാദം. സിനിമ പ്രദർശനത്തിന് എത്തിയ ശേഷം പുനപരിശോധിക്കാമെന്ന് സെൻസർ ബോർഡ് ഹൈക്കോടതിൽ മറുപടി നൽകി.
റിലീസിന് മുൻപ് കോടതിക്ക് കാണുന്നതിന് സിനിമ പ്രദർശിപ്പിക്കാൻ തയ്യാറല്ലെന്നാണ് നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സ് നൽകിയ സത്യവാങ്മൂലം. സെൻസർ ബോർഡാണ് സിനിമ കാണേണ്ടത് എന്നാണ് നിർമാതാക്കൾ പറയുന്നത്. കേരളത്തിന് മാത്രമായി ഒരു അഭിമാനബോധമില്ല, രാജ്യത്തിന്റേതാണ് അഭിമാനബോധമെന്ന് നിർമ്മാതാക്കൾ വാദത്തിനിടെ നിലപാടെടുത്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല എന്ന് ആർപിഎഫ്. ക്യാമറകൾ എല്ലാം പരിശോധിച്ച ശേഷമാണ് ആർപിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് ആർപിഎഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ ഇല്ല എന്ന് വ്യക്തമായത്.
അതേസമയം, ആരോഗ്യമന്ത്രിയ കയ്യേറ്റം ചെയ്ത കേസിലെ എഫ്ഐആർ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കെഎസ്യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്നാണ് എഫ്ഐആറിൽ ഉള്ളത്. 'കൊല്ലെടാ' എന്ന് അക്രോശിച്ചാണ് പ്രവർത്തകർ എത്തിയതെന്നും മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് അക്രമിക്കുകയായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. മന്ത്രിയെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഗൺമാനെയും അക്രമിച്ചതായി എഫ്ഐആറിൽ ഉണ്ട്. മന്ത്രിയുടെ ഗൺമാൻ എം എസ് അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെലീസ് കേസെടുത്തത്.
മന്ത്രി വീണാ ജോര്‍ജും പരാതിക്കാരനായ ഗണ്‍മാനും തിരുവനന്തപുരത്തേക്ക് വന്ദേഭാരത് എക്സ്പ്രസില്‍ പോകുന്നതിനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ എന്‍ട്രന്‍സിലെത്തിയപ്പോഴായിരുന്നു സംഭവം. അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കയറി കരിങ്കൊടി കാണിച്ച് മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും കൊല്ലെടാ എന്ന് ആക്രോശിച്ച് കൊണ്ടും എന്തോ ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചുവെന്നാണ് എഫ്ഐറില്‍ പറയുന്നത്. തടയാന്‍ ശ്രമിച്ച ഗണ്‍മാനെ കൈകൊണ്ട് അടിക്കുകയും തടഞ്ഞുവെയ്ക്കുകയും ചെയ്തുവെന്നും എഫ്ഐആറില്‍ പറയുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ തലയില്‍ ചക്ക വീണ് അപകടം. ഓമല്ലൂര്‍ സ്വദേശിയായ ഗംഗാധര(78)ന്റെ തലയിലാണ് ചക്ക വീണത്. ഇയാളുടെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. അത്യാഹിത വിഭാഗത്തിന് സമീപത്തുണ്ടായിരുന്ന പ്ലാവില്‍ നിന്നാണ് ചക്ക വീണത്
മറ്റൊരു അസുഖത്തിന് ചികിത്സയിലെത്തിയപ്പോഴാണ് അപകടം. ഡോക്ടറെ കണ്ടതിനു ശേഷം മരുന്നു വാങ്ങാന്‍ വരി നില്‍ക്കുമ്പോഴാണ് ചക്ക വീണത്. ചക്ക വീണതോടെ ഗംഗാധരന് ബോധരഹിതനായിരുന്നു. നിലവില്‍ ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്
സാധാരണഗതിയിൽ ചക്ക പറിച്ചു മാറ്റാറുണ്ടെന്നും ഇത് മുകളിലായതിനാൽ ശ്രദ്ധയിൽപ്പെട്ടില്ലെന്നുമാണ് ജീവനക്കാർ പറയുന്നത്. പ്ലാവ് മുറിച്ചുമാറ്റാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും ജീവനക്കാരി വിശദീകരിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മധുര: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍ണായക നീക്കവുമായി എഐഎഡിഎംകെ മുന്‍ നേതാവും ജയലളിതയുടെ വിശ്വസ്തയുമായിരുന്ന വി കെ ശശികല. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന സൂചനയാണ് ശശികല നല്‍കുന്നത്. ജയലളിതയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ശശികലയുടെ സസ്പെന്‍സ് നീക്കം. ശുഭകരമായ വാര്‍ത്ത ഉടന്‍ ഉണ്ടാകുമെന്ന് ശശികല പറഞ്ഞു.
നമ്മുടെ കൊടി ഇന്ന് തന്നെ പരിചയപ്പെടുത്തുമെന്നും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുമെന്നും കൂടുതല്‍ കാര്യങ്ങള്‍ ഇന്നു തന്നെ ജനങ്ങളോട് വിശദീകരിക്കുമെന്നും ശശികല പറഞ്ഞിരുന്നു. തുടര്‍ന്ന് കമുതിയില്‍ നടന്ന ചടങ്ങില്‍ അണ്ണാ ദുരൈ, എംജിആര്‍, ജയലളിത എന്നിവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പാര്‍ട്ടിയുടെ കൊടി ശശികല പരിചയപ്പെടുത്തുകയും ചെയ്തു. അതേസമയം പാര്‍ട്ടിയുടെ ഔദ്യോഗിക പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു എഐഎഡിഎംകെ ശശികലയെ പുറത്താക്കിയത്. ഡിഎംകെയും, എഐഎഡിഎംകെ-ബിജെപി സഖ്യവും തമ്മിലുള്ള മത്സരത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട് സാക്ഷ്യം വഹിക്കുക. നടന് വിജയുടെ തമിഴക വെട്രി കഴകവും നിര്‍ണ്ണായക റോളില്‍ തെരഞ്ഞെടുപ്പിനെ നേരിടും.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ 133 സീറ്റിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് 18 സീറ്റിലും പിഎംകെ അഞ്ച് സീറ്റിലും വിസികെ നാല് സീറ്റിലും മറ്റുള്ളവര്‍ എട്ട് സീറ്റിലുമാണ് വിജയിച്ചത്. തുടര്‍ന്ന് ഡിഎംകെ നയിക്കുന്ന മുന്നണി 159 സീറ്റോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എഐഎഡിഎംകെ നേടിയ 66 സീറ്റ് അടക്കം 75 സീറ്റുകള്‍ എന്‍ഡിഎ സഖ്യവും നേടി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തൊടുപുഴ: സാഹസ ടൂറിസത്തിന്റെ പേരിൽ ഇടുക്കിയിൽ നടക്കുന്നത് ജനത്തിന്റെ ജീവൻ പണയംവെച്ചുള്ള അതിസാഹസം. ടൂറിസം അടിസ്ഥാനമാക്കി ജില്ലയിൽ പ്രവർത്തിക്കുന്ന 25 സാഹസ കേന്ദ്രങ്ങളിൽ 21 എണ്ണത്തിനും പഞ്ചായത്തിന്റെപോലും അനുമതിയില്ലെന്ന് സർക്കാർ റിപ്പോർട്ട്.
ജില്ലയിലെ സാഹസിക ടൂറിസം കേന്ദ്രങ്ങളുടെ അനുമതി സംബന്ധിച്ച് റിപ്പോർട്ട് തേടിയ ജില്ലാ കളക്ടർക്ക് തദ്ദേശ സ്വയംഭരണ ജോയന്റ് ഡയറക്ടർ നൽകിയ കത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ഡി.ടി.പി.സി.ക്ക് കീഴിൽ പ്രവർത്തിക്കുന്ന വാഗമൺ അഡ്വഞ്ചർ പാർക്കിലെ പാരാ ഗ്ലൈഡിങ്, സിപ്പ് ലൈൻ തുടങ്ങിയവയ്ക്കുപോലും യാതൊരു അനുമതിയും ലഭിച്ചിട്ടില്ല. ആനച്ചാലിൽ പ്രവർത്തിച്ചിരുന്ന സ്കൈ ഡൈനിങ്ങിൽ സഞ്ചാരികൾ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചത്.
വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിഞ്ഞ രണ്ടുവർഷക്കാലത്തിനിടെയാണ് ജില്ലയിൽ വ്യാപകമായി സാഹസിക വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നത്. ഇതിൽ ഈട്ടിസിറ്റിയിലെ ആനച്ചാൽ സിപ്പ് ലൈനിന് ടൂറിസം വകുപ്പിന്റെ അനുമതി മാത്രമാണുള്ളത്.
ആനച്ചാൽ ഹോട്ട് എയർ ബലൂൺ, അഡ്വഞ്ചർ പാർക്ക്, ചുനയംമാക്കൽ റോളർ കോസ്റ്റർ എന്നിവയ്ക്ക് മാത്രമാണ് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അനുമതിയുള്ളത്. ദിവസവും നൂറ് കണക്കിന് ആളുകളാണ് സാഹസിക വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്നത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഷാർജ: മദ്യലഹരിയിൽ യുവതിയെ അസഭ്യം പറയുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അറബ് വംശജനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കോടതിയിൽ വിചാരണ തുടരുകയാണ്. ഷാർജ മിസ്ഡെമനർ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
യുവതിയുടെ പരാതി പ്രകാരം, പ്രതി മദ്യലഹരിയിൽ അക്രമാസക്തനായി വരികയും അവർക്കിടയിലുണ്ടായ തർക്കത്തെത്തുടർന്ന് ചീത്തവിളിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. തന്റെ ജീവന് അപകടമുണ്ടെന്ന് ഭയന്ന യുവതി ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോടതിയിൽ ചോദ്യം ചെയ്തപ്പോൾ താൻ മദ്യപിച്ചിരുന്നതായി പ്രതി സമ്മതിച്ചു. യുവതിയെ ഭീഷണിപ്പെടുത്തിയ കാര്യവും ഇയാൾ കോടതിയിൽ നിഷേധിച്ചില്ല. എന്നാൽ മദ്യലഹരിയിലായിരുന്നതിനാൽ തന്റെ പെരുമാറ്റത്തെക്കുറിച്ച് പൂർണ്ണമായ ബോധമുണ്ടായിരുന്നില്ലെന്നാണ് പ്രതിയുടെ വാദം. മദ്യപാനം, അസഭ്യം പറയൽ, ക്രിമിനൽ ഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദീർഘകാലമായി മദ്യപിക്കുന്ന സ്വഭാവം പ്രതിക്കുണ്ടായിരുന്നതായി കോടതിയിൽ വ്യക്തമായി. കേസിൽ എല്ലാ വാദങ്ങളും കേട്ട കോടതി, വിധി പറയാനായി മാർച്ച് ഒൻപതിലേക്ക് മാറ്റി വെച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12