Thursday, 26 February 2026

'കേരള സ്റ്റോറി'യെന്ന് പേരുകൊടുക്കാന്‍ ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളം'; വിമര്‍ശനവുമായി സുജിത് ഭക്തന്‍

'കേരള സ്റ്റോറി'യെന്ന് പേരുകൊടുക്കാന്‍ ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളം'; വിമര്‍ശനവുമായി സുജിത് ഭക്തന്‍

കൊച്ചി: വിവാദ ചിത്രം 'കേരള സ്റ്റോറി2'വിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ട്രാവൽ ഫുഡ് വ്ളോഗറുമായ സുജിത് ഭക്തന്‍. ഫിജിയുടെ തലസ്ഥാനമായ സുവായിലൂടെയുള്ള യാത്രക്കിടെ കേരള സ്റ്റോറി2 പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സുജിത് ഭക്തന്‍ വീഡിയോയിലൂടെ അമര്‍ഷം പ്രകടിപ്പിച്ചത്. 'കേരള സ്റ്റോറി'യെന്ന് പേരുകൊടുക്കാന്‍ ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളമെന്നും ലോകരാജ്യങ്ങളില്‍ മുഴുവന്‍ കേരളത്തെ അപമാനിക്കാന്‍ വേണ്ടി കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളാണ് ഇതെന്നും സുജിത് ഭക്തന്‍ വിമര്‍ശിച്ചു.

'നമ്മുടെ നാട്ടില്‍ കേരള സ്റ്റോറി വിവാദം നടന്നുകൊണ്ടിരിക്കുകയല്ലേ. ഞാന്‍ ഇപ്പോള്‍ ഫിജിയെന്ന സ്ഥലത്താണ് ഉള്ളത്. ഓസ്‌ട്രേലിയുടെ മുകളില്‍ കിടക്കുന്ന പസഫിക് രാജ്യമാണ് ഫിജി. ഫിജിയുടെ തലസ്ഥാനമായ സുവാ എന്ന സ്ഥലത്തെ തിയറ്ററിന് മുന്നില്‍ കേരള സ്റ്റോറി 2വിന്റെ പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്. സിനിമ നാളെ പ്രദര്‍ശിപ്പിക്കുമെന്ന് പറയുന്ന പോസ്റ്റര്‍ ആണിത്. എന്നാ വേണ്ടത് ഇവന്മാര്‍ക്ക്. സത്യം പറഞ്ഞാല്‍ ദേഷ്യവും അമര്‍ഷവും വരുന്നുണ്ട്. ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളം കേരള സ്റ്റോറിയെന്ന് പേരുകൊടുക്കാന്‍. ഭയങ്കരമോശമാണ്. ലോകരാജ്യങ്ങളില്‍ മുഴുവന്‍ കേരളത്തെ അപമാനിക്കാന്‍ വേണ്ടി കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളാണ്', എന്നാണ് സുജിത് ഭക്തന്‍ വീഡിയോയില്‍ പറയുന്നത്.

കഴിഞ്ഞദിവസം കേരള സ്റ്റോറി സിനിമയെ വിമര്‍ശിച്ച് വ്‌ളോഗര്‍ മുബാറകും രംഗത്തെത്തിയിരുന്നു. കേരളത്തില്‍ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയുമെല്ലാം ഏറെ സ്നേഹത്തിലും സാഹോദര്യത്തിലുമാണ് കഴിയുന്നത് എന്നും മറിച്ചുള്ള വ്യാഖ്യാനങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് അതിഥിതൊഴിലാളി കൂടിയായ മുബാറക്ക് പറയുന്നത്. കേരളത്തിലെ സ്‌കൂളുകളും ആശുപത്രികളുമടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഏറെ മികച്ചതാണെന്ന് പറയുന്ന വീഡിയോയില്‍ സര്‍ക്കാരിനെയും മുബാറക്ക് പ്രശംസിക്കുന്നുണ്ട്. ഒരിക്കലെങ്കിലും കേരളത്തില്‍ വരൂ എന്നാണ് കേരള സ്റ്റോറി സിനിമാക്കാരോട് മുബാറക്ക് പറയുന്നത്.

അതിനിടെ സിനിമയുടെ പ്രദര്‍ശനാനുമതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം തീരുംവരെ കേരള സ്റ്റോറി2വിന്റെ റിലീസ് പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

താമസം സഹോദരനും ഭാര്യയ്ക്കും ഒപ്പം, വയോധിക ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താമസം സഹോദരനും ഭാര്യയ്ക്കും ഒപ്പം, വയോധിക ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: വയോധിക ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി സ്വദേശി ക്ലീറ്റസ് (74) ഭാര്യ വിമല (70) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിമലയുടെ രോഗാവസ്ഥയെ തുടർന്ന് ഇരുവരും കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു. ഇതേ തുടർന്നായിരിക്കാം ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടത്. സഹോദരനും ഭാര്യയ്ക്കും ഒപ്പമായിരുന്നു ക്ലീറ്റസും ഭാര്യയും താമസിച്ചിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റു’; ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി

‘ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റു’; ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ ഭൂമി തട്ടിപ്പ് പരാതി. ഈടായി വാങ്ങിയ ഭൂമി പോറ്റി മറിച്ച് വിറ്റെന്നാണ് പരാതി. പ്രത്യേക അന്വേഷണ സംഘത്തിലെ തലവനാണ്
പരാതി ലഭിച്ചിട്ടുള്ളത്. പരാതിയിന്മേൽ എസ്.ഐ.ടി അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കഴക്കുട്ടം സ്വദേശിയാണ് പരാതി നല്‍കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത് 2020 ൽ ആണെന്ന് പരാതിയിൽ പറയുന്നു.

സ്‌കൂള്‍ ഉടമയായ സ്ത്രീ പോറ്റിയില്‍ നിന്ന് 25 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങുകയായിരുന്നു അതിനായി ഈടായി നല്‍കിയത് ഒരു കോടി വിലവരുന്ന പത്ത് സെന്റ് ഭൂമിയാണ്. ഭൂമി എഴുതി നല്‍കിയത് പോറ്റിയുടെ അമ്മയുടെ പേരിലായിരുന്നുവെന്നും അഞ്ച് ലക്ഷം രൂപ പലിശയായി പോറ്റിക്ക് നല്‍കി എന്നാൽ
ഭൂമി തിരിച്ച് ആവശ്യപ്പെട്ടപ്പോള്‍ സ്ഥലം മറിച്ച് വിറ്റതായി കണ്ടെത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

കഴക്കൂട്ടം സ്വദേശിയ്ക്കാണ് ഭൂമി ഉണ്ണികൃഷ്ണൻ പോറ്റി മറിച്ചു വിറ്റത്. തട്ടിപ്പിന് ഇരയായ സ്ത്രീ 2024 ജൂലൈ ഒന്നിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഭൂമി തിരികെ നല്‍കാമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ഉറപ്പ് നൽകി എന്നാൽ നൽകിയ ഉറപ്പ് ലംഘിച്ചതോടെയാണ് ശബരിമല സ്വര്‍ണക്കൊളള കേസ് എസ്.ഐ.ടിക്ക് യുവതി പരാതി നല്‍കിയത്.

അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിൽ അന്വേഷണം തുടരുകയാണ്. പോറ്റി പലിശയ്ക്ക് നല്‍കിയ പണത്തിലും അന്വേഷണം ഉണ്ടാകും. ശബരിമല സ്വര്‍ണക്കൊളള നടന്ന കാലത്താണോ പലിശ ഇടപാടും ഭൂമിയിടപാടും നടത്തിയതെന്നടക്കമുള്ള കാര്യങ്ങളും എസ്ഐടി സംഘം അന്വേഷിച്ചറിയും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യെസ് ബാങ്ക് ഇടപാടുകാർക്ക് ഞെട്ടൽ; വിദേശ കറൻസി കാർഡുകൾ വഴി കോടികളുടെ തട്ടിപ്പ്

യെസ് ബാങ്ക് ഇടപാടുകാർക്ക് ഞെട്ടൽ; വിദേശ കറൻസി കാർഡുകൾ വഴി കോടികളുടെ തട്ടിപ്പ്

നിങ്ങളുടെ കയ്യിൽ യെസ് ബാങ്കിന്റെ ഫോറെക്‌സ് കാർഡ് ഉണ്ടോ? എങ്കിൽ ജാഗ്രത പാലിക്കുക. ബാങ്കിന്റെ മൾട്ടി-കറൻസി കാർഡുകൾ ഉപയോഗിക്കുന്ന അയ്യായിരത്തോളം ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് കോടിക്കണക്കിന് രൂപ അജ്ഞാതർ തട്ടിയെടുത്തു. ഒടിപി പോലും ഇല്ലാതെ വിദേശ രാജ്യങ്ങളിൽ നടന്ന ഈ വൻ സൈബർ കൊള്ളയെക്കുറിച്ച് ബാങ്ക് ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണം നൽകിയിരിക്കുകയാണ്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? നിങ്ങളുടെ പണം സുരക്ഷിതമാണോ?

വിദേശയാത്രകൾക്കും മറ്റും ഉപയോഗിക്കുന്ന യെസ് ബാങ്കിന്റെ മൾട്ടി-കറൻസി പ്രീപെയ്ഡ് ഫോറെക്സ് കാർഡുകൾ വഴി 2.55 കോടി രൂപയുടെ അനധികൃത ഇടപാടുകൾ നടന്നതായി ബാങ്ക് സ്ഥിരീകരിച്ചു. ഏകദേശം 5,000-ത്തോളം ഉപഭോക്താക്കളെയാണ് ഈ തട്ടിപ്പ് ബാധിച്ചത്.

എന്താണ് സംഭവിച്ചത്?

ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ ചില വ്യാപാരികൾ വഴിയാണ് ഈ തട്ടിപ്പ് നടന്നത്. 2026 ഫെബ്രുവരി 24-ന് പുലർച്ചെ 3:30-നും 8:30-നും ഇടയിലായിരുന്നു മിക്ക ഇടപാടുകളും. പല വിദേശ രാജ്യങ്ങളിലും ഓൺലൈൻ പണമിടപാടുകൾക്ക് ഇന്ത്യയിലുള്ളത് പോലെ രണ്ട് ഘട്ടമായുള്ള സുരക്ഷാ പരിശോധന നിർബന്ധമില്ലാത്തതാണ് തട്ടിപ്പുകാർ മുതലെടുത്തത്.

ബാങ്ക് നടപടികൾ

സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ട ബാങ്കിന്റെ സെക്യൂരിറ്റി സിസ്റ്റം ഏകദേശം 91 ലക്ഷം രൂപയുടെ ഇടപാടുകൾ തടഞ്ഞു. തട്ടിപ്പ് നടന്ന ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഓൺലൈൻ ഇടപാടുകൾ ബാങ്ക് താൽക്കാലികമായി നിരോധിച്ചു. ചതിയിൽപെട്ട ഉപഭോക്താക്കൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാൻ 'ചാർജ്ബാക്ക്' നടപടികൾ ആരംഭിച്ചതായി യെസ് ബാങ്ക് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഹന പരിശോധനയ്ക്കിടെ വധശ്രമം; ബോണറ്റിലേക്ക് വീണ പൊലീസുകാരനുമായി 20 മീറ്ററോളം വാഹനമോടിച്ച് ഡ്രെെവർ

വാഹന പരിശോധനയ്ക്കിടെ വധശ്രമം; ബോണറ്റിലേക്ക് വീണ പൊലീസുകാരനുമായി 20 മീറ്ററോളം വാഹനമോടിച്ച് ഡ്രെെവർ

കൊച്ചി: വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമം. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സന്തോഷ് കുമാറിന് നേരെയായിരുന്നു ആക്രമണം. ഇടിച്ചിട്ട് ബോണറ്റില്‍ വീണ സന്തോഷ് കുമാറിനെയും കൊണ്ട് കാര്‍ ഇരുപത് മീറ്ററോളം മുന്നോട്ട് പോയി. റോഡിലേക്ക് തെറിച്ചു വീണ സന്തോഷ് കുമാറിന് സാരമായി പരിക്കേറ്റു.

മയക്കുമരുന്ന് വ്യാപനം കൂടിയ പശ്ചാത്തലത്തില്‍ പൊലീസ് നൈറ്റ് പട്രോളിങ് സജീവമാക്കിയിരുന്നു. അതിന്റെ ഭാഗമായി നടന്ന പരിശോധനയുടെ ഇടയിലാണ് സംഭവം. കലൂര്‍ ശാസ്ത റോഡില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഗാസ സമാധാന പദ്ധതിക്ക് പൂർണപിന്തുണ, ശാശ്വതമായ സമാധാനമുണ്ടാകുമെന്ന് വിശ്വസിക്കുന്നു'; ഇസ്രയേൽ പാർലമെന്റിൽ മോദി

'ഗാസ സമാധാന പദ്ധതിക്ക് പൂർണപിന്തുണ, ശാശ്വതമായ സമാധാനമുണ്ടാകുമെന്ന് വിശ്വസിക്കുന്നു'; ഇസ്രയേൽ പാർലമെന്റിൽ മോദി

ടെൽ അവീവ്: ഗാസ സമാധാനപദ്ധതിയെ ഇന്ത്യ പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ സന്ദർശനത്തിനിടെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് മോദി ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പൂർണപിന്തുണയെന്ന് വ്യക്തമാക്കിയത്. പലസ്തീൻ പ്രശ്നം പരിഹരിക്കുന്നത് ഉൾപ്പെടെ, മേഖലയിലെ ജനങ്ങൾക്ക് നീതിയുക്തവും ശാശ്വതവുമായ സമാധാനം ഈ കരാർ നൽകുമെന്നാണ് വിശ്വാസമെന്നും മോദി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

ഹൃദ്യമായ സ്വീകരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രയേൽ പാർലമെന്റിൽ ലഭിച്ചത്. പിന്നീട് നടത്തിയ പ്രസംഗത്തിലാണ് മോദി ഗാസയെ പരാമർശിച്ചത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും ഇസ്രയേലും ഒറ്റക്കെട്ടായി മുന്നേറുമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു. എവിടെയായാലും തീവ്രവാദം സമാധാനത്തിന് ഭീഷണിയാണെന്നും ഇസ്രയേലിനെപ്പോലെ ഇന്ത്യയും ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നയമാണ് കൈക്കൊള്ളുന്നത് എന്നും മോദി പറഞ്ഞു.

2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിൽ പരാമർശിച്ചു. ആക്രമണത്തിൽ ഉറ്റവരെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മോദി ഇന്ത്യൻ ജനതയുടെ അനുശോചനം അറിയിച്ചു. അവരുടെ വേദന മനസിലാക്കുന്നുവെന്നും ഇന്ത്യ എല്ലാസമയവും ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുമെന്നും മോദി പറഞ്ഞു. ഒരു കാരണവശാലും ഭീകരതയെയും സാധാരണക്കാരുടെ കൊലപാതകത്തെയും ന്യായീകരിക്കാൻ കഴിയില്ല എന്നും മോദി കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗാസയ്ക്ക് വീണ്ടും സഹായവുമായി യുഎഇ; ഈജിപ്തിലെ ഫ്‌ളോട്ടിങ് ആശുപത്രിയിലേക്ക് കൂടുതൽ പലസ്തീനികളെ എത്തിച്ചു

ഗാസയ്ക്ക് വീണ്ടും സഹായവുമായി യുഎഇ; ഈജിപ്തിലെ ഫ്‌ളോട്ടിങ് ആശുപത്രിയിലേക്ക് കൂടുതൽ പലസ്തീനികളെ എത്തിച്ചു

കെയ്‌റോ: ഈജിപ്തിൽ പ്രവർത്തിക്കുന്ന യുഎഇയുടെ ഫ്‌ളോട്ടിങ് ആശുപത്രിയിൽ കൂടുതൽ പലസ്തീനികളെ ചികിത്സക്കെത്തിച്ചു. ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ആശുപത്രയിൽ സജ്ജമാക്കിയിട്ടുണ്ട്. യുദ്ധത്തിൽ പരിക്കേറ്റ കൂടുതൽ ആളുകൾക്കും മറ്റ് രോഗികൾക്കും ചികിത്സ നൽകാൻ സജ്ജമാണെന്ന് ആശുപ്രതി അധികൃതർ വ്യക്തമാക്കി.

ഗാസാ മുനമ്പിൽ നിന്നുളള ഏഴ് പുതിയ രോഗികളെയും യുദ്ധത്തിൽ പരുക്കേറ്റ വ്യക്തികളെയുമാണ് ഈജിപ്തിലെ അൽആരിഷിൽ പ്രവ്രർത്തിക്കുന്ന യുഎഇയുടെ ഫ്‌ലോട്ടിങ് ആശുപത്രിയിൽ എത്തിച്ചത്. ഇതോടെ റഫാ അതിർത്തി വീണ്ടും തുറന്നതിന് ശേഷം ഫ്‌ളോട്ടിങ് ആശുപത്രിയിൽ എത്തിച്ച ആകെ ആളുകളുടെ എണ്ണം 33 ആയി ഉയർന്നു.

രോഗികളെ എത്തിച്ച ഉടൻ തന്നെ മെഡിക്കൽ, നഴ്‌സിങ് ടീമുകൾ ആരോഗ്യ സേവനങ്ങൾ നൽകി തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഏറ്റവും ഉയർന്ന അംഗീകൃത മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി, ഓരോ കേസിന്റെയും അവസ്ഥയനുസരിച്ച് ഏറ്റവും വേഗത്തിൽ ആവശ്യമായ ചികിത്സയും ഉറപ്പാക്കുന്നു. കൂടുതൽ രോഗികളെ ഉൾക്കൊള്ളാനും, ഏറ്റവും മികച്ച രീതിയിൽ ചികിത്സ നൽകുന്നത് തുടരാനും ആശുപത്രി പൂർണ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎസ്ആർടിസിക്ക് 73.50 കോടി രൂപ കൂടി അനുവദിച്ചു, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആകെ നൽകിയത് 8,619 കോടി

കെഎസ്ആർടിസിക്ക് 73.50 കോടി രൂപ കൂടി അനുവദിച്ചു, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആകെ നൽകിയത് 8,619 കോടി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി 73.50 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനുള്ള പ്രതിമാസ തുകയാണ് ലഭ്യമാക്കിയത്. ഈ വര്‍ഷം ഇതിനകം 1,399 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. പെന്‍ഷന്‍ വിതരണത്തിന് 879 കോടി രൂപയും പ്രത്യേക സഹായമായി 520 കോടി രൂപയും ലഭിച്ചു. ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ഇതിനുപുറമെ 499 കോടി രൂപയാണ് അധികമായി കെ.എസ്.ആര്‍.ടി.സിയ്ക്ക് ലഭ്യമാക്കിയതെന്നും ധനമന്ത്രി അറിയിച്ചു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 8,619 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി കോര്‍പ്പറേഷന് ലഭിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 5,002 കോടി രൂപയും. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ചേര്‍ന്ന് 13,621 കോടി രൂപയാണ് കോര്‍പ്പറേഷന് സഹായമായി നല്‍കിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ 1,467 കോടി രൂപ മാത്രമാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുളള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതി നിരോധിച്ച് സൗദി

ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുളള കോഴിയിറച്ചി, മുട്ട എന്നിവയുടെ ഇറക്കുമതി നിരോധിച്ച് സൗദി

ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുളള കോഴിയിറച്ചി, കോഴി മുട്ട എന്നിവയുടെ ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനു പുറമെ 16 രാജ്യങ്ങളിലെ വിവിധ പ്രവിശ്യകളില്‍ നിന്നുളള ഉത്പ്പന്നങ്ങള്‍ക്ക് ഭാഗിക നിരോധനവും ഏര്‍പ്പെടുത്തി.

പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. അതേസമയം ഉയര്‍ന്ന താപനിലയില്‍ സംസ്‌കരിച്ച കോഴിയിറച്ചി ഉല്‍പ്പന്നങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യമായ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നും അതോറിറ്റി അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചുമക്കളെ മർദിക്കുന്നത് കണ്ടതോടെ ഓടിയെത്തി അമ്മൂമ്മ, പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ മർദനം; കേസെടുത്ത് പൊലീസ്

കൊച്ചുമക്കളെ മർദിക്കുന്നത് കണ്ടതോടെ ഓടിയെത്തി അമ്മൂമ്മ, പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ മർദനം; കേസെടുത്ത് പൊലീസ്

തൃശൂര്‍: റോഡരികില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡ് കീറിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരു സംഘം വീട് കയറി ആക്രമിച്ചു. ആക്രമണത്തില്‍ വയോധികയ്ക്കും കൊച്ചുമക്കള്‍ക്കും പരിക്കേറ്റു. ഫ്ലക്‌സ് കീറിയത് കൊച്ചുമക്കളാണെന്ന തെറ്റിദ്ധാരണയെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് വയോധികയെ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണം നടത്തിയ സംഘത്തിനെതിരെ കുന്നംകുളം പൊലീസ് വധശ്രമത്തിന് കേസെടുത്തു. സംഘത്തിന്‍റെ ആക്രമണത്തില്‍ പയ്യൂര്‍ സ്വദേശിനി ലീലയ്ക്കാണ് (76) പരിക്കേറ്റത്. ലീലയുടെ പരാതിയില്‍ അമല്‍ജിത്ത്, നീരജ്, ശ്യാം, രഞ്ജീഷ്, അക്ഷയ്, അശ്വിന്‍ ബാബു എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ക്കുമെതിരേയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.