കെയ്‌റോ: ഈജിപ്തിൽ പ്രവർത്തിക്കുന്ന യുഎഇയുടെ ഫ്‌ളോട്ടിങ് ആശുപത്രിയിൽ കൂടുതൽ പലസ്തീനികളെ ചികിത്സക്കെത്തിച്ചു. ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ആശുപത്രയിൽ സജ്ജമാക്കിയിട്ടുണ്ട്. യുദ്ധത്തിൽ പരിക്കേറ്റ കൂടുതൽ ആളുകൾക്കും മറ്റ് രോഗികൾക്കും ചികിത്സ നൽകാൻ സജ്ജമാണെന്ന് ആശുപ്രതി അധികൃതർ വ്യക്തമാക്കി.
ഗാസാ മുനമ്പിൽ നിന്നുളള ഏഴ് പുതിയ രോഗികളെയും യുദ്ധത്തിൽ പരുക്കേറ്റ വ്യക്തികളെയുമാണ് ഈജിപ്തിലെ അൽആരിഷിൽ പ്രവ്രർത്തിക്കുന്ന യുഎഇയുടെ ഫ്‌ലോട്ടിങ് ആശുപത്രിയിൽ എത്തിച്ചത്. ഇതോടെ റഫാ അതിർത്തി വീണ്ടും തുറന്നതിന് ശേഷം ഫ്‌ളോട്ടിങ് ആശുപത്രിയിൽ എത്തിച്ച ആകെ ആളുകളുടെ എണ്ണം 33 ആയി ഉയർന്നു.
രോഗികളെ എത്തിച്ച ഉടൻ തന്നെ മെഡിക്കൽ, നഴ്‌സിങ് ടീമുകൾ ആരോഗ്യ സേവനങ്ങൾ നൽകി തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഏറ്റവും ഉയർന്ന അംഗീകൃത മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി, ഓരോ കേസിന്റെയും അവസ്ഥയനുസരിച്ച് ഏറ്റവും വേഗത്തിൽ ആവശ്യമായ ചികിത്സയും ഉറപ്പാക്കുന്നു. കൂടുതൽ രോഗികളെ ഉൾക്കൊള്ളാനും, ഏറ്റവും മികച്ച രീതിയിൽ ചികിത്സ നൽകുന്നത് തുടരാനും ആശുപത്രി പൂർണ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.