Friday, 27 February 2026

‘മാളികപ്പുറം’ സംവിധായകൻ വിഷ്ണു ശശി ശങ്കറിന്റെ പുതിയ ചിത്രം 'തത് ത്വം അസി' പേര് പുറത്തുവിട്ട് വെങ്കട്ട് പ്രഭു

‘മാളികപ്പുറം’ സംവിധായകൻ വിഷ്ണു ശശി ശങ്കറിന്റെ പുതിയ ചിത്രം 'തത് ത്വം അസി' പേര് പുറത്തുവിട്ട് വെങ്കട്ട് പ്രഭു

‘മാളികപ്പുറം’ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ‘തത് ത്വം അസി’ സമകാലിക ആത്മീയ ആക്ഷൻ പാൻ-ഇന്ത്യൻ തലത്തിൽ ആസ്വദിക്കാവുന്ന ആക്ഷൻ ഫാമിലി എന്റർടൈനറായി ഒരുങ്ങുന്നു.

ഇന്ത്യൻ സിനിമയിൽ ആത്മീയതയുടെയും ചരിത്രത്തിന്റെയും മഹത്തായ പാരമ്പര്യം പുതുഭാവത്തിൽ അവതരിപ്പിക്കാൻ തന്ത്ര ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ജെ.കെ. ശരവണയുടെ നേതൃത്വത്തിലുള്ള തന്ത്ര ഫിലിംസ്, ശ്രീ സ്വാമി അയ്യപ്പന്റെ ദിവ്യ പാരമ്പര്യത്തെ ആസ്പദമാക്കി രണ്ട് പാൻ-ഇന്ത്യൻ ചിത്രങ്ങൾ നിർമ്മിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിൽ തത് ത്വം അസിയാണ് വിഷ്ണു ശശി ശങ്കർ സംവിധാനം നിർവ്വഹിക്കുന്നത്. ആര്യ കേരള വർമ്മൻ എന്ന ചിത്രമാണ് തന്ത്ര ഫിലിംസ് നിർമ്മിക്കുന്ന മറ്റൊരു ചിത്രം. രണ്ട് ചിത്രത്തിന്റെയും ശീർഷകങ്ങൾ  സംവിധായകൻ വെങ്കട്ട് പ്രഭു ചെന്നൈയിലെ രാജ അണ്ണാമലൈപുരം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്തു. തമിഴ് സിനിമാ ചരിത്രത്തിൽ ആത്മീയതയെ കേന്ദ്രീകരിച്ച് ഒരേസമയം രണ്ട് വലിയ ചിത്രങ്ങൾ പ്രഖ്യാപിക്കുന്ന അപൂർവ സംരംഭമാണിത്.

‘ചെന്നൈ 600028’, ‘ചെന്നൈ 600028 II’ എന്നീ ചിത്രങ്ങളുടെ സഹനിർമ്മാതാവായിരുന്ന ജെ.കെ. ശരവണ, ഈ ചിത്രങ്ങളിലൂടെ മുഖ്യധാരാ നിർമ്മാണ രംഗത്തേക്ക് ശക്തമായ പ്രവേശനം കുറിക്കുന്നു. ഭക്തി, ചരിത്രം, സംസ്കാര അഭിമാനം എന്നിവയെ രാജ്യവ്യാപക പ്രേക്ഷകരിലേക്ക് സാങ്കേതിക മികവോടെ എത്തിക്കുക എന്നതാണ് തന്ത്ര ഫിലിംസിന്റെ ലക്ഷ്യം. ആത്മീയ മൂല്യങ്ങളും സിനിമാറ്റിക് ആംബിഷനും ഒരുമിക്കുന്ന രണ്ട് വൻ കാൻവാസ് ചിത്രങ്ങളാണ് ഒരേസമയം ഷൂട്ടിംഗ് ആരംഭിക്കുന്നത്. ആര്യ കേരള വർമൻ സ്വാമി അയ്യപ്പനുമായി ബന്ധപ്പെട്ട കുറച്ച് പരിചിതമായ ചരിത്ര-ജീവചരിത്രപരമായ തലങ്ങൾ സിനിമാറ്റിക് ഭംഗിയോടെ അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ. സരവണയും ആദിത്യ തംഗിരാലയും ചേർന്നാണ് സംവിധാനം ചെയ്യുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വര്‍ണക്കൊള്ള: കെ എസ് ബൈജുവിന് ദ്വാരപാലക കേസിലും ജാമ്യം; ഇന്ന് പുറത്തിറങ്ങും

ശബരിമല സ്വര്‍ണക്കൊള്ള: കെ എസ് ബൈജുവിന് ദ്വാരപാലക കേസിലും ജാമ്യം; ഇന്ന് പുറത്തിറങ്ങും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിന് ജാമ്യം. ദ്വാരപാലക കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ബൈജു ഇന്നുതന്നെ ജയില്‍ മോചിതനാകും. കട്ടിളപ്പാളി കേസില്‍ കൂടി മുന്‍പ് ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങുന്നത്.

ഇടക്കാല കുറ്റപത്രം പോലും പ്രത്യേക അന്വേഷണസംഘം സമര്‍പ്പിക്കാത്തതിനാലാണ് കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. കേസില്‍ പ്രതികളായ ആറ് പേര്‍ മുന്‍പ് തന്നെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും 90 ദിവസത്തെ റിമാന്‍ഡ് കാലാവധി കെ എസ് ബൈജു പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് ബൈജു ജാമ്യഹര്‍ജിയുമായി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്.

മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ള ആറ് പേരാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ദേവസ്വം മുന്‍ പ്രസിഡന്റ് പത്മകുമാറിന് കട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക കേസില്‍ പത്മകുമാറിനെ അറസ്റ്റ് ചെയ്ത് 90 ദിവസം ഈ ആഴ്ച പൂര്‍ത്തിയാകുന്നതിനാല്‍ ആ കേസില്‍ കൂടി ജാമ്യം നേടി പത്മകുമാറിനും ഉടന്‍ പുറത്തിറങ്ങാനാകും. കുറ്റപത്രം വൈകിപ്പിച്ച് പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങാന്‍ എസ്‌ഐടി വഴിയൊരുക്കുന്നുവെന്നും ഇത്തരത്തില്‍ കേസ് തേച്ചുമായ്ച്ചുകളയാന്‍ സര്‍ക്കാന്‍ നീക്കം നടത്തുന്നുവെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ മറുപടി വേണം; സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌

ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ മറുപടി വേണം; സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌

ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തിൽ സോണിയാ ഗാന്ധിയുടെ വസതിയിലേക്ക് യുവമോർച്ച മാർച്ച്‌. യുവമോര്‍ച്ച കേരള സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് മാര്‍ച്ച് നടക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കൊപ്പമുള്ള ചിത്രത്തിൽ സോണിയാഗാന്ധി മറുപടി പറയണം എന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തുന്നത്. അനുരാഗ് താക്കൂർ എം പി പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് പുറത്ത് ഇതാദ്യമായിട്ടാണ് സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം നടക്കുന്നത്.

കോൺഗ്രസിന് സ്വർണക്കൊള്ളയുമായി നേരിൽ ബന്ധമുണ്ടെന്ന് അനുരാഗ് താക്കൂർ വിമർശിച്ചു. യുപിഎ കാലത്ത് കോൺഗ്രസ്‌ രാജ്യത്തെ കൊള്ളയടിച്ചു.കോൺഗ്രസ് അയ്യപ്പ ഭക്തരെ വഞ്ചിച്ചുവെന്നും മുതിർന്ന നേതാക്കൾക്ക് സ്വർണക്കൊള്ള പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും അനുരാഗ് താക്കൂർ മാർച്ച്
ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. സോണിയ ഗാന്ധിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കണം,ഒപ്പം തന്നെ അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നീ നേതാക്കൾ ഇക്കാര്യത്തിൽ വിശദീകരണം നൽകണം തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രതിഷേധം

നിരവധി ആരോപണങ്ങളാണ് അനുരാഗ് താക്കൂർ എം പി മുന്നിൽവെച്ചത്. സോണിയാ ഗാന്ധി സ്വർണക്കൊള്ള സിൻഡിക്കേറ്റിലെ പ്രധാന പ്രതിക്കൊപ്പമാണ് ചിത്രത്തിൽ നിൽക്കുന്നത്. നിരവധി തവണ ഉണ്ണികൃഷ്ണൻ പോറ്റിയുമായി സോണിയ കൂടിക്കാഴ്ച നടത്തി. ബിജെപി മാത്രം ആണ് അയ്യപ്പ ഭക്തർക്കായി പോരാടുന്നതെന്നും ചെന്നിത്തല നടത്തിയ നിരാഹാര സമരം ഹൈക്കമാൻഡ് ഇടപ്പെട്ട് നിർത്തിച്ചുവെന്നും എം പി ആരോപിച്ചു.

അതേസമയം, മാർച്ചിനിടെ കേരള യുവമോർച്ച സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓടിക്കൊണ്ടിരിക്കെ കാര്‍ പൂര്‍ണമായും കത്തി നശിച്ചു, കാറിലുണ്ടായിരുന്നത് നാല് പേർ, തലനാരിഴയ്ക്ക് രക്ഷ

ഓടിക്കൊണ്ടിരിക്കെ കാര്‍ പൂര്‍ണമായും കത്തി നശിച്ചു, കാറിലുണ്ടായിരുന്നത് നാല് പേർ, തലനാരിഴയ്ക്ക് രക്ഷ

മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായും തീപിടിച്ച് കത്തി നശിച്ചു. ചങ്ങരംകുളം ചെറവല്ലൂര്‍ റോഡില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ചങ്ങരംകുളം അമയില്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ കത്തി നശിച്ചത്. യുവാവും മാതാപിതാക്കളും വീട്ടിലെ ജോലിക്കാരനും അടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്. മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം നിര്‍ത്തിയെങ്കിലും തീ പടരുകയായിരുന്നു. അപകടം മനസിലാക്കി വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങി. വാഹനത്തില്‍ പുക പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് വെള്ളമൊഴിച്ചെങ്കിലും കാര്‍ കത്തി നശിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ചങ്ങരംകുളം പൊലീസ് സ്ഥലത്ത് എത്തി നടപടി സ്വീകരിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എഐ വിപ്ലവത്തിന്റെ ഇംപാക്ട്! 4,000 ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും, വൻ പിരിച്ചുവിടൽ പ്രഖ്യാപിച്ച് അമേരിക്കൻ കമ്പനി

എഐ വിപ്ലവത്തിന്റെ ഇംപാക്ട്! 4,000 ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും, വൻ പിരിച്ചുവിടൽ പ്രഖ്യാപിച്ച് അമേരിക്കൻ കമ്പനി

ജീവനക്കാരുടെ വൻ പിരിച്ചുവിടൽ പ്രഖ്യാപിച്ച് അമേരിക്കൻ ഫിൻ ടെക് കമ്പനി ബ്ലോക്ക്. 4,000-ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് വിവരം. ട്വിറ്റർ മുൻ മേധാവി ജാക്ക് ഡോർസിയുടെ ഉടമസ്ഥതയിലുള്ള ഫിൻ ടെക് കമ്പനിയാണ് 'ബ്ലോക്ക്'. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ കടന്നുകയറ്റമാണ് ഇത്രയും വലിയ പിരിച്ചുവിടലിലേക്ക് കമ്പനിയെ നയിച്ച പ്രധാന ഘടകങ്ങളിലൊന്ന് എന്നാണ് വിശദീകരണം.  മനുഷ്യർ ചെയ്തിരുന്ന പല ജോലികളും എഐ ടൂളുകൾ ഉപയോഗിച്ച് കൂടുതൽ വേഗത്തിലും കൃത്യതയോടും കൂടി ചെയ്യാമെന്ന് കമ്പനി വിലയിരുത്തുന്നു. കമ്പനി നല്ല ലാഭത്തിലാണെങ്കിലും പുതിയ കാലത്ത് ആളുകളെ വെട്ടിക്കുറച്ചേ പറ്റൂവെന്ന് ജാക്ക് വ്യക്തമാക്കി. പിരിച്ചുവിടുന്നവർക്ക് മികച്ച ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.

ഉപഭോക്തൃ സേവനം, എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ എഐ ഉപയോഗം വർദ്ധിപ്പിക്കുന്നതിലൂടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് ജാക്ക് ഡോർസി വ്യക്തമാക്കി. 

‘’പിരിച്ച് വിടൽ നേരത്തയാണെന്ന് ഞാൻ കരുതുന്നില്ല''. മറ്റ് കമ്പനികൾ ആളുകളെ ഒഴിവാക്കുന്നത് വൈകുന്നുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും കഠിനമായ തീരുമാനമാണ് താനെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോടതിയലക്ഷ്യ നടപടിയിൽ ഭയന്ന് നിർമാതാക്കൾ; കേരള സ്റ്റോറി 2ന്റെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം റീഫണ്ട് ചെയ്തു

കോടതിയലക്ഷ്യ നടപടിയിൽ ഭയന്ന് നിർമാതാക്കൾ; കേരള സ്റ്റോറി 2ന്റെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം റീഫണ്ട് ചെയ്തു

കൊച്ചി: വിവാദ ചിത്രം `ദി കേരള സ്റ്റോറി 2'ന് ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം റീഫണ്ട് ചെയ്ത് സിനിമയുടെ നിർമാതാക്കൾ. ബുക്ക് മൈഷോയിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് പണം തിരികെ നൽകിയത്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട് ചെയ്ത പശ്ചാത്തലത്തിൽ കോടതിയലക്ഷ്യ ഹർജി നൽകില്ല.

സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെയാണ് അണിയറ പ്രവർത്തകർ ബുക്കിങ് ആരംഭിച്ചത്. ഇതിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹർജിക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം റീഫണ്ട് ചെയ്തത്. ഉച്ചയ്ക്ക് 12 മണിക്ക് ശേഷമുള്ള കേരള സ്റ്റോറി 2ന്‍റെ ഷോകള്‍ക്കാണ് ബുക്കിംഗ് ആരംഭിച്ചിരുന്നത്. ഈ നടപടി കോടതി വിധിയോടുള്ള അനാദരവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സിനിമ പ്രഥമദൃഷ്ട്യ മത സൗഹാര്‍ദത്തിന് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചിത്രത്തിന്‍റെ റിലീസ് പതിനഞ്ച് ദിവസത്തേക്ക് തടഞ്ഞത്. സാമുദായിക ഐക്യത്തിന് പേരുകേട്ട കേരളത്തെ ആഗോള തലത്തില്‍ മതഭ്രാന്തിന്‍റെയും വര്‍ഗീയതയുടെയും നാടായി ചിത്രീകരിക്കാന്‍ സിനിമ കാരണമാകുമെന്നും ഈ ഘടകങ്ങളൊന്നും സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി 'ദി കേരളാ സ്റ്റോറി 2ന്‍റെ റിലീസ് തടഞ്ഞത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അണ്ണാ ഡി എം കെയ്ക്ക് ഇനി ഭാവിയില്ല; ഇപ്പോഴത്തെ തീരുമാനം ഏറെ ആലോചിച്ച് എടുത്തത്, ഒ.പനീർ ശെൽവം

അണ്ണാ ഡി എം കെയ്ക്ക് ഇനി ഭാവിയില്ല; ഇപ്പോഴത്തെ തീരുമാനം ഏറെ ആലോചിച്ച് എടുത്തത്, ഒ.പനീർ ശെൽവം

തിരഞ്ഞെടുപ്പിന് മുൻപ് തമിഴ്നാട്ടിൽ നിർണായക രാഷ്ട്രീയ നീക്കം. മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം ഡിഎംകെയിൽ ചേർന്നു. മന്ത്രി ശേഖർ ബാബുവിനൊപ്പം ഡിഎംകെ ആസ്ഥാനത്ത് എത്തിയാണ് അംഗത്വമെടുത്തത്. ഡിഎംകെയിൽ ചേർന്ന ശേഷം എം.കെ.സ്റ്റാലിനെ വാനോളം പുകഴ്ത്തി ഒ.പനീർശെൽവം. എം കെ സ്റ്റാലിൻ ദളപതി ആണെന്നും, ദളപതിയുടെ വഴിയിലാണ് ഇനി യാത്രയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എം കെ സ്റ്റാലിനെ നേരിൽ കണ്ടതോടെ ഒപിഎസ് ഡിഎംകെയിൽ ചേരുമെന്ന അഭ്യൂഹവും ശക്തമായിരുന്നു.

തന്റെ ഈ തീരുമാനം ഒരുപാട് ആലോചിച്ച് എടുത്തതാണെന്ന് പനീർശെൽവം അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.അണ്ണാ ഡി എം കെയ്ക്ക് ഇനി ഭാവിയില്ല. ഡിഎംകെയെ എതിർക്കാൻ തമിഴ്നാട്ടിൽ ഇന്നൊരു പാർട്ടിയില്ല. അഞ്ചുവർഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രി കൈവരിച്ച നേട്ടങ്ങൾ ജനങ്ങളുടെ മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ തേനിയിലെ ബോഡിനായ്ക്കന്നൂർ നിയോജകമണ്ഡലത്തിൽനിന്ന് ഒ.പനീർശെൽവം ഡിഎംകെ സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് വിവരം. ഒപിഎസ് പാർട്ടിയുടെ ഭാഗമായതോടെ തമിഴ്‌നാടിന്റെ തെക്കൻമേഖലയിൽ തങ്ങളുടെ കരുത്ത് വർധിപ്പിക്കാനാകുമെന്നാണ് ഡിഎംകെയുടെ കണക്കുക്കൂട്ടൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മതിൽ ചാടിക്കടന്ന് പൈപ്പിൽ വലിഞ്ഞുകേറി; ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

മതിൽ ചാടിക്കടന്ന് പൈപ്പിൽ വലിഞ്ഞുകേറി; ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ ലേഡീസ് ഹോസ്റ്റലിനുള്ളിൽ വനിതകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. അറക്കുളം സ്വദേശി അഖിൽ പി രഘു ആണ് പിടിയിലായത്. മുട്ടം, പൂമാല ലേഡിസ് ഹോസ്റ്റലുകളിലും പ്രതി നേരത്തെ കയറിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.തൊടുപുഴയിലെ ലേഡിസ് ഹോസ്റ്റലിന്റെ മതിൽ പ്രതി ചാടികടക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍; പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍

ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍; പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തര്‍. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി റൗസ് അവന്യൂകോടതിയുടേതാണ് ഉത്തരവ്. ഗൂഢാലോചന തെളിയിക്കാനായില്ല എന്ന് കോടതി നിരീക്ഷിച്ചു. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ കെജ്‌രിവാള്‍ പൊട്ടിക്കരഞ്ഞു. (

കെജ്രിവാളിനെതിരെ തെളിവുകളുടെ അഭാവമുണ്ടെന്ന് കോടതി കുറ്റപ്പെടുത്തി. ഗുരുതരമായ ആരോപണങ്ങള്‍ തെളിയിക്കാന്‍ തെളിവുകള്‍ നല്‍കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലമില്ലെന്ന് കണ്ടെത്തിയാല്‍, കോടതിയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ അത് ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി.

സിസോദിയയ്ക്കെതിരായ കേസ് തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് കെജ്രിവാളിനെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും കോടതി. കേസില്‍ പൊതുപ്രവര്‍ത്തകനായ കുല്‍ദീപ് സിംഗിനെ ഒന്നാം പ്രതിയാക്കിയ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ശിപാര്‍ശ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.

മോദിയും അമിത് ഷായും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസെന്ന് അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. താന്‍ നിരപരാധിയും സത്യസന്ധനുമാണ്. താന്‍ അഴിമതിക്കാരനല്ലകെജ്രിവാളും മനീഷ് സിസോദിയയും സത്യസന്ധരാണെന്ന് കോടതി പറഞ്ഞു.സത്യം വിജയിച്ചു എന്ന് അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ പ്രതികരിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2200 കോടി രൂപ വായ്പാ തട്ടിപ്പ്; അനിൽ അംബാനിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്‌ത് CBI

2200 കോടി രൂപ വായ്പാ തട്ടിപ്പ്; അനിൽ അംബാനിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്‌ത് CBI

വ്യവസായി അനില്‍ അംബാനിക്ക് കുരുക്ക് മുറുകുന്നു. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിൽ വായ്പ തട്ടിപ്പിന് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കം നടപടികളുമായി ഇ ഡി മുന്നോട്ടുപോകുന്നതിനിടെ ആണ് പുതിയ കേസ്

അനിൽ അംബാനിക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. 2200 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി എന്നാണ് കേസ്. വായ്പ വക മാറ്റി ചെലവിടുകയും തിരിച്ചടവ് നടത്താതിരിക്കുകയും ചെയ്തു. സമാനകുറ്റം ചെയ്തതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ബാങ്കുകളുടെ കൺസോർഷ്യം നേരത്തെ സിബിഐക്ക് പരാതി നൽകിയിരുന്നു. ബാങ്ക് ഓഫ് ബറോഡ ഇതിന്റെ ഭാഗമായിരുന്നില്ല. ബാങ്ക് ഓഫ് ബറോഡയിൽ ലയിക്കും മുമ്പ് വിജയ ബാങ്കിൽ നിന്നാണ് അനിൽ അംബാനി റിലയൻസ് കമ്മ്യൂണിക്കേഷൻസ് വേണ്ടി വായ്പ എടുത്തത്. സമാന കുറ്റകൃത്യങ്ങളിൽ ഇഡിയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ ഡൽഹിയിലെ ഇ ഡി ആസ്ഥാനത്ത് അനിൽ അംബാനി ചോദ്യം ചെയ്യലിലും ഹാജരായി. മുംബൈയിലെ അനിൽ അംബാനിയുടെ വസതി അടക്കം 15,000 കോടിയുടെ സ്വത്തുക്കൾ ഇതുവരെ ഇഡി കണ്ടു കെട്ടിയിട്ടുണ്ട്.