Wednesday, 29 April 2026

ഹണിമൂൺ കാലത്ത് കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് കൊക്കയിലെറിഞ്ഞ ഭാര്യയ്ക്ക് ജാമ്യം

SHARE



ഗുവാഹത്തി: ഹണിമൂൺ യാത്രക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയും കൊല്ലപ്പെട്ട ഇൻഡോർ സ്വദേശി രാജരഘുവംശിയുടെ ഭാര്യയുമായ സോനം രഘുവംശിക്ക് ജാമ്യം. പത്ത് മാസമായി ജയിലിൽ കഴിഞ്ഞിരുന്ന സോനത്തിന് മൂന്ന് തവണ ജാമ്യാപേക്ഷ തള്ളിയതിന് ശേഷമാണ് കോടതി ജാമ്യം നൽകിയത്.

2025 മെയിലാണ് ഹണിമൂൺ യാത്രയ്ക്കിടെ കാമുകന്റെ സഹായത്തോടെ സോനം രാജ രഘുവംശിയെ കൊലപ്പെടുത്തി കൊക്കയിലെറിഞ്ഞത്. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സോഹ്ര മേഖലയിൽ വച്ചാണ് അരുംകൊല നടന്നത്. ഹണിമൂണിന് പോയ ദമ്പതികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് താഴ്വരയിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് ഉത്തരപ്രദേശിൽ നിന്നാണ് സോനം അറസ്റ്റിലായത്. കാമുകനായ രാജ് കുശ്വാഹുമായി ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സോനവും രാജ് കുശ്വാഹും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് രാ​ജരഘുവംശിയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റംസമ്മതിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.