Monday, 2 March 2026

ഹിസ്ബുള്ളയ്ക്ക് എതിരെ രണ്ടും കൽപ്പിച്ച് ഇസ്രായേൽ; ഉന്നത നേതാവ് കൊല്ലപ്പെട്ടെന്ന് സൂചന; ലെബനനിൽ ആശങ്കയായി മരണസംഖ്യ ഉയരുന്നു

ഹിസ്ബുള്ളയ്ക്ക് എതിരെ രണ്ടും കൽപ്പിച്ച് ഇസ്രായേൽ; ഉന്നത നേതാവ് കൊല്ലപ്പെട്ടെന്ന് സൂചന; ലെബനനിൽ ആശങ്കയായി മരണസംഖ്യ ഉയരുന്നു

ടെൽ അവീവ്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. തെക്കൻ ലെബനനിലും ബെയ്റൂട്ടിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 140ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്റൂട്ടിലും തെക്കൻ ലെബനനിലും ഹിസ്ബുള്ള ലക്ഷ്യങ്ങളിൽ ഐഡിഎഫ് നടത്തിയ ആക്രമണങ്ങളിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗത്തിന്റെ തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഏകദേശം 20 പേരും തെക്കൻ ലെബനനിൽ കുറഞ്ഞത് 11 പേരും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ബെയ്‌റൂട്ട് മേഖലയിലെ മുതിർന്ന ഹിസ്ബുള്ള തീവ്രവാദികളെയും തെക്കൻ ലെബനനിലെ ഒരു സെൻട്രൽ ഹിസ്ബുള്ള കമാൻഡറെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ വ്യക്തമാക്കി. തലസ്ഥാന ന​ഗരമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ആക്രമണങ്ങൾ നടന്നതെന്ന് റിപ്പോർട്ടുണ്ട്.

തെക്കൻ ലെബനനിലെയും കിഴക്കൻ ലെബനനിലെയും നിരവധി ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഐഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാക്കി നടക്കുന്ന സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം ഹിസ്ബുള്ളയ്ക്കായിരിക്കുമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ബെയ്‌റൂട്ടിലെ ജനസാന്ദ്രതയുള്ള തെക്കൻ ജില്ലകളിൽ ഇസ്രായേൽ തുടർച്ചയായി നടത്തിയ ആക്രമങ്ങളുടെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചതായി ലെബനൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിടിയിലായത് 30000 രൂപ കൈക്കൂലിക്ക്, വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 4.27 കോടി രൂപ, റെക്കോർഡ് കൈക്കൂലി വേട്ട

പിടിയിലായത് 30000 രൂപ കൈക്കൂലിക്ക്, വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 4.27 കോടി രൂപ, റെക്കോർഡ് കൈക്കൂലി വേട്ട

കട്ടക്ക്: 30000 രൂപ കൈക്കൂലി വാങ്ങിയ ആളെ പിടികൂടാനുള്ള ശ്രമത്തിനിടെ പുറത്ത് വന്നത് രാജ്യത്തെ ഏറ്റവും വലിയ കൈക്കൂലി പണം പിടികൂടലിലേക്ക്. ഒഡിഷയിലെ കട്ടക്കിലാണ് സംഭവം. ബുധനാഴ്ചയാണ് ഒഡിഷയിലെ വിജിലൻസ് സംഘം കട്ടക്കിലെ മൈനുകളുടെ ഡെപ്യൂട്ടി ഡയറക്ടറായ ദേബബ്രത മൊഹന്തിയെ പിടികൂടിയത്. 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. എന്നാൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയത് നാല് കോടി രൂപയാണ്. അഞ്ഞൂറിന്റേയും ഇറുനൂറിന്റേയും നൂറിന്റെയുമായി സൂക്ഷിച്ച 4 കോടി രൂപയുടെ നോട്ടുകെട്ടുകളാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ട് കെട്ടിയത്. 

സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം ബാങ്കുകളിൽ നിക്ഷേപിക്കാനായി ആയിരുന്നു ദേബബ്രത മൊഹന്തി പണം വീട്ടിൽ സൂക്ഷിച്ചിരുന്നത്. ബാഗുകളിലാക്കി കബോഡുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു പണമുണ്ടായിരുന്നത്. അലമാരകളിൽ നിന്നും ട്രോളി ബാഗുകളിൽ നിന്നുമായി കണ്ടെത്തിയ പണത്തിന് പുറമേ ഓഫീസിലെ ഡ്രോവറിൽ നിന്ന് 1.2 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. 130 ഗ്രാം സ്വർണവും കണക്കിൽപ്പെടാത്ത വീടുകളും ഇയാളുടേതായി കണ്ടെത്തിയിട്ടുണ്ട്. വർഷങ്ങളായി കൈക്കൂലിയിലൂടെ സമ്പാദിച്ച പണം എവിടെയും നിക്ഷേപിക്കാതെ സമർത്ഥമായി സൂക്ഷിക്കുകയായിരുന്നു ഇയാൾ ചെയ്തത്. 

മൊഹന്തിയുടെ ഫ്ലാറ്റിൽനിന്നും ഒഡീഷ വിജിലൻസ് 4.27 കോടിയുടെ കണക്കിൽപ്പെടാത്ത പണമാണ് കണ്ടെത്തിയത്. വിജിലൻസിന്റെ റെക്കോർഡ് കൈക്കൂലി വേട്ടയാണിത്.കൽക്കരി ഡിപ്പോയിലേക്കുള്ള ചരക്കുകടത്തിന് ലൈസൻസുള്ള കച്ചവടക്കാരനിൽ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് ഉദ്യോഗസ്ഥൻ കുടുങ്ങിയത്. കേസിൽ ഇഡിയും ഇടപെട്ടിട്ടുണ്ട്. കേസിന്റെ വിവരങ്ങൾ നൽകാൻ ഇഡി സംസ്ഥാന വിജിലൻസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എറണാകുളത്ത് ഹോട്ടൽ ഉടമയായ യുവതി കൊല്ലപ്പെട്ട നിലയിൽ; ഒപ്പം താമസിച്ചിരുന്നയാൾക്ക് വാഹനാപകടത്തിൽ പരിക്ക്

എറണാകുളത്ത് ഹോട്ടൽ ഉടമയായ യുവതി കൊല്ലപ്പെട്ട നിലയിൽ; ഒപ്പം താമസിച്ചിരുന്നയാൾക്ക് വാഹനാപകടത്തിൽ പരിക്ക്

പെരുമ്പാവൂർ: കീഴില്ലം ഷാപ്പുപടിയിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലിൽ ജോയിയുടെ മകൾ ജിബിമോൾ ജോയ് (36) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന കോതമംഗലം രാമല്ലൂർ സ്വദേശി ലൈജു (47) വിനെ പെരുമ്പാവൂർ പട്ടാലിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കീഴില്ലം ഷാപ്പുപടിയിലെ പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തിവരുകയായിരുന്നു ഇരുവരും.

ഞായറാഴ്ച രാവിലെ 11:30-ഓടെയാണ് സംഭവം. ഹോട്ടൽ ജോലിക്കിടെ ഇരുവരും ഹോട്ടലിന് പിന്നിലെ താമസസ്ഥലത്തേക്ക് പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ ഏഴ് വയസ്സുകാരനായ മകൻ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് ജിബിമോൾ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാരും ജീവനക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിൽ ടേപ്പ് ഉപയോഗിച്ച് മുറുക്കിയ പാടുകളും തലയിലും കൈയിലും പരിക്കേറ്റ അടയാളങ്ങളുമുണ്ട്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

ഇതിനിടെ ബൈക്കുമായി പുറത്തേക്ക് പോയ ലൈജുവിന് ഉച്ചയോടെ എ.എം. റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഇത് ആത്മഹത്യാശ്രമമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ വിവാഹബന്ധം വേർപ്പെടുത്തിയ ജിബിയും ലൈജുവും കഴിഞ്ഞ 10 വർഷമായി ഒരുമിച്ചാണ് താമസിക്കുന്നത്. ആദ്യ ഭാര്യയ്ക്ക് ജീവനാംശം നൽകാൻ വീഴ്ച വരുത്തിയതിന് ലൈജു മുൻപ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുറുപ്പംപടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ലൈജുവിന്റെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യാത്രകൾ മുടങ്ങിയവർക്ക് ഹോട്ടലുകളിൽ തുടരാം; ചിലവ് വഹിക്കാനൊരുങ്ങി അബുദാബി ഭരണകൂടം

യാത്രകൾ മുടങ്ങിയവർക്ക് ഹോട്ടലുകളിൽ തുടരാം; ചിലവ് വഹിക്കാനൊരുങ്ങി അബുദാബി ഭരണകൂടം

പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടതും നിലവിലുള്ള നിയന്ത്രണങ്ങളും കാരണം യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി. ഇത്തരത്തിൽ അധികമായി വരുന്ന ദിവസങ്ങളിലെ താമസച്ചെലവ് വകുപ്പ് തന്നെ വഹിക്കുമെന്നും അധികൃതർ ഉറപ്പുനൽകി.

കണക്കുകൾ പ്രകാരം, ഏകദേശം 20,200 യാത്രക്കാർക്ക് താൽക്കാലിക താമസസൗകര്യവും വിമാന ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള പിന്തുണയും ലഭിച്ചിട്ടുണ്ട്. ദുരിതത്തിലായ സന്ദർശകരെ സഹായിക്കാൻ അധികൃതർ മുന്നോട്ടുവന്നതിനെ നിരവധി താമസക്കാരും യാത്രക്കാരും പ്രവാസികളും അഭിനന്ദിച്ചു.

പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലെ താമസക്കാർ, തൊഴിലാളികൾ, വിനോദസഞ്ചാരികൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ മുൻകരുതൽ നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടുക, സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റങ്ങൾ വരുത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

യുഎഇയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ മുൻകരുതൽ നടപടിയുടെ ഭാഗമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പുതിയ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കണമെന്ന് താമസക്കാരോടും ബിസിനസ്സ് സ്ഥാപനങ്ങളോടും അധികൃതർ അഭ്യർത്ഥിച്ചു.

ദുബായ് ഗ്ലോബൽ വില്ലേജ്, ജബൽ ജൈസ്, ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സ്, ഐൻ ദുബായ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. ഔദ്യോ​ഗിക വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് മാത്രമെ ഈ മേഖലകൾ ഇനി തുറന്ന് പ്രവർത്തിക്കുന്ന വിവരം ലഭിക്കൂ.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് മൂന്ന് (ചൊവ്വാഴ്ച) വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശമുണ്ട്. ജനങ്ങൾക്ക് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വിവാഹത്തിൽ നിന്ന് പിന്മാറി തൃഷ; കാരണം വെളിപ്പെടുത്തി നടി

നിശ്ചയം കഴിഞ്ഞതിന് പിന്നാലെ വിവാഹത്തിൽ നിന്ന് പിന്മാറി തൃഷ; കാരണം വെളിപ്പെടുത്തി നടി

നടനും തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനുമായ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചതിന് പിന്നാലെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നടിയുമായി അവിഹിതം ആരോപിച്ചാണ് സംഗീത ചെങ്കൽപേട്ട് കുടുംബകോടതിയിൽ അപേക്ഷ നൽകിയത്

തൃഷയാണ് വിജയുമായി ബന്ധമുള്ള നടിയെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചരണം. വിജയുടെ ദാമ്പത്യത്തിൽ വില്ലത്തി തൃഷയാണെന്ന് ആരോപിച്ച് നടിക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇതിനിടെ തൃഷയുടെ വിവാഹ നിശ്ചയം മുൻപ് നടന്നതും അത് വിവാഹം വരെ എത്താത്തതുമാണ് കൂടുതൽ ചർച്ചയാകുന്നത്.

ചെന്നെെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരൻ വരുൺ മനിയനുമായി 2015 ജനുവരി 23നാണ് തൃഷയുടെ വിവാഹ നിശ്ചയം നടക്കുന്നത്. ആഘോഷപൂർവം നടന്ന നിശ്ചയം വിവാഹം വരെ എത്തിയില്ല. വിവാഹത്തിൽ നിന്ന് തൃഷ പിൻമാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പിന്നീട് പിന്മാറിയതിനെക്കുറിച്ച് തൃഷ തുറന്നുപറഞ്ഞിരുന്നു. അഭിനയം നിർത്താൻ പറഞ്ഞതുകൊണ്ടാണ് പിന്മാറിയതെന്നാണ് നടിയുടെ വെളിപ്പെടുത്തിയത്.

ഞാൻ വിവാഹം കഴിക്കാനിരുന്ന വ്യക്തി എന്നോട് അഭിനയം നിർത്താൻ പറഞ്ഞു. സിനിമകൾക്ക് പകരം വിവാഹത്തിൽ നിന്ന് പിന്മാറാണ് ഞാൻ തീരുമാനിച്ചു. നായിക വേഷം കിട്ടാതെ വന്നാൽ എന്റെ ഇമേജിന് ചേർന്ന വേഷം തിരഞ്ഞെടുക്കും. അല്ലാതെ സിനിമയിൽ നിന്നും മാറി നിൽക്കില്ല. അവസാന ശ്വാസം വരെ അഭിനയിക്കാനാണ് എനിക്കിഷ്ടം'- എന്നാണ് നടി അന്ന് പറഞ്ഞത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സീരിയൽ കണ്ട് കൊണ്ട് കുട്ടിയ്ക്ക് കൊടുത്തത് പിരിഞ്ഞ പാൽ, ജോലിക്കാരിയെ പറഞ്ഞു വിട്ടു, ഡിപ്രഷൻ ആയിരുന്നു; ഉർവശി

സീരിയൽ കണ്ട് കൊണ്ട് കുട്ടിയ്ക്ക് കൊടുത്തത് പിരിഞ്ഞ പാൽ, ജോലിക്കാരിയെ പറഞ്ഞു വിട്ടു, ഡിപ്രഷൻ ആയിരുന്നു; ഉർവശി

കുഞ്ഞു ജനിച്ച ശേഷം തനിക്ക് ടെപ്രേസ്സഷൻ ഉണ്ടായിരുന്നുവെന്ന് ഉർവശി. കുഞ്ഞിനെ ജോലിക്കാരുടെ അടുത്ത് ഏൽപ്പിച്ച് ഷൂട്ടിങ്ങിന് പോയപ്പോൾ നടന്ന ഒരു സംഭവം ഓർത്തെടുത്താൻ ആ കാലത്ത് തനിക്ക് ടെപ്രേസ്സഷൻ ഉണ്ടായിരുന്നതായി ഉർവശി പറയുന്നത്. ഒരിക്കൽ ജോലിക്കാർ സീരിയൽ കണ്ടുകൊണ്ട് കുട്ടിയ്ക്ക് പിരിഞ്ഞ പാൽ നൽകിയെന്നും അതിന് ശേഷം തനിക്ക് ടെൻഷൻ ഉണ്ടായിരുന്നതായും ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞു.

'ഡിപ്രഷൻ ആയിരുന്നു എനിക്ക്. വർക്ക് ചെയ്യാൻ പറ്റില്ല. വീട്ടിൽ കുഞ്ഞിനെ ആക്കിയിട്ട് പോകുന്നു. ജോലിക്കാരുടെ അടുത്താണ് കുഞ്ഞിനെ ആക്കിയത്. ഇവര് കുഞ്ഞിന് പാല് ഫ്രഷ് ആയിട്ട് ആയിരിക്കുമോ കൊടുക്കുന്നത്, എന്നൊക്കെയുള്ള ടെൻഷൻ ഉണ്ടായിരിക്കുന്നു. അങ്ങനെ ഒരു ഷൂട്ടിങ്ങിന്റെ ഇടയിൽ ഞാൻ അന്തം വിട്ട് ഓടി വന്നു. പ്രസവത്തിനു മുൻപ് കമ്മിറ്റ് ചെയ്ത ഷൂട്ടിങ് ആയിരുന്നു അത്. ഓടി വന്നപ്പോൾ ഞാൻ വിചാരിച്ചതുപോലെ കുഞ്ഞിനെ സോഫയിൽ ഇങ്ങനെ കിടത്തിയിട്ട് പാല് കൊടുക്കുകയാണ്. അവര് സീരിയൽ കാണുകയാണ്.

ഞാൻ ആറു മണിക്ക് ശേഷം വർക്ക് ചെയ്യില്ല. അന്ന് ഞാൻ അഞ്ചു മണിക്ക് വന്നു. നോക്കിയപ്പോൾ കുട്ടിയ്ക്ക് കൊടുക്കുന്ന പാല് പിരിഞ്ഞുപോയി. ഉച്ചയ്ക്ക് കലക്കി വെച്ചിരുന്നതാണ്. ഈ തൈര് പോലെയുള്ള പാൽ കൊച്ചു തുപ്പുന്നുണ്ട്. എനിക്ക് ദേഷ്യം വന്നു, ഉടനെ ജോലിക്കാരിയോട് ഇറങ്ങിക്കൊള്ളാൻ പറഞ്ഞു. പിറ്റേന്ന് മുതൽ അങ്കലാപാണ്. ടോയ്ലറ്റിൽ പോയാ ഇവർ കൈ കഴുകിയിട്ടാണോ കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കുക എന്നൊക്കെയുള്ള ടെൻഷൻ ആയിരുന്നു.

കഴിയുന്നതും, എന്റെ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ഞാൻ ആണ് ചെയ്തു കൊണ്ടിരുന്നത്. എന്റെ അപ്പച്ചിയാണ് കുഞ്ഞിനെ നോക്കികൊണ്ടിരുന്നത്. ഇടയക്ക് അപ്പച്ചി നാട്ടിൽ പോയിട്ട് വരുന്ന ഒന്നോ രണ്ടോ ദിവസത്തെ ഗ്യാപ്പിലാ ഇതൊക്കെ സംഭവിക്കുന്നത്. അത് വല്ലാത്ത ഡിപ്രഷനും പ്രശ്നമാണ്. മോനെ സ്കൂളിൽ ചേർക്കുന്നവരെ ഞാൻ കൊണ്ടുനടന്നു.ഞാൻ എന്റെ മക്കളെ ആരെകൊണ്ടും കുളിപ്പിച്ചിട്ടില്ല. 28 ദിവസം വരെ ഞാൻ കുളിപ്പിച്ചു,' ഉർവശി പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാക് വ്യോമതാവളത്തിൽ ആക്രമണം; നൂർ ഖാൻ അക്രമിച്ചെന്ന് താലിബാൻ; റിപ്പോർട്ട്

പാക് വ്യോമതാവളത്തിൽ ആക്രമണം; നൂർ ഖാൻ അക്രമിച്ചെന്ന് താലിബാൻ; റിപ്പോർട്ട്

ഇസ്‌ലാമാബാദ്: ക്വെറ്റയിലെ നൂർ ഖാൻ വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി താലിബാൻ രംഗത്ത്. പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷം മൂർച്ഛിക്കവെയാണ് അവകാശവാദവുമായി താലിബാൻ രംഗത്തെത്തിയത്. നേരത്തെ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ ആക്രമിച്ച വ്യോമത്താവളം കൂടിയാണ് നൂർ ഖാൻ വ്യോമത്താവളം.

അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് നൂർ ഖാൻ വ്യോമതാവളത്തിൽ ആക്രമണം നടത്തിയെന്ന് താലിബാൻ അറിയിച്ചത്. പ്രധാനപ്പെട്ട സൈനിക ഇൻസ്റ്റലേഷനുകൾ തകർത്തുവെന്നും, ആസ്ഥാനങ്ങളിലും ഖൈബർ പക്തുൻഖ്വ മേഖലയിൽ ആക്രമണം നടത്തിയെന്നും താലിബാൻ അവകാശപ്പെട്ടു. ഡ്രോൺ ആക്രമണമാണ് നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ താലിബാൻ എക്‌സിൽ പങ്കുവെക്കുകയും ചെയ്തു.

അതേസമയം, അഫ്‌ഗാനിസ്ഥാനിൽ പാകിസ്താന്റെ ആക്രമണവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും, തെക്കൻ നഗരമായ കാണ്ഡഹാറിലും പാകിസ്താൻ ആക്രമണം നടത്തി എന്നാണ് റിപ്പോട്ടുകൾ. താലിബാന്റെ പ്രധാന നേതാക്കൾ താമസിക്കുന്ന പ്രദേശമാണിത്. ആക്രമണത്തിൽ വലിയ ആൾനാശമാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.

അഫ്ഗാനിസ്ഥാനെതിരെ തുറന്ന യുദ്ധമാണ് ഇനി ഉണ്ടാകാൻ പോകുന്നത് എന്ന് പാകിസ്താൻ നേരത്തെ അറിയിച്ചിരുന്നു.

ഓപ്പറേഷൻ ഗസബ് ലിൽഹഖ് എന്നായിരുന്നു പാകിസ്താൻ തങ്ങളുടെ സൈനികനടപടിക്ക് ഇട്ട പേര്. രാജ്യത്തെ തീവ്രവാദികളെ താലിബാൻ സഹായിക്കുന്നു എന്നാരോപിച്ചതായിരുന്നു പാകിസ്താൻ ആക്രമണം ആരംഭിച്ചത്. ഇതിന് മുൻപായി അഫ്ഗാൻ അതിർത്തികളിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയിരുന്നു. രണ്ട് അയൽക്കാർ തമ്മിലുള്ള തുറന്ന യുദ്ധം ന്യൂ ഡൽഹി നിരീക്ഷിച്ചുവരികയാണ്.