ടെൽ അവീവ്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. തെക്കൻ ലെബനനിലും ബെയ്റൂട്ടിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 140ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്റൂട്ടിലും തെക്കൻ ലെബനനിലും ഹിസ്ബുള്ള ലക്ഷ്യങ്ങളിൽ ഐഡിഎഫ് നടത്തിയ ആക്രമണങ്ങളിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗത്തിന്റെ തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഏകദേശം 20 പേരും തെക്കൻ ലെബനനിൽ കുറഞ്ഞത് 11 പേരും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. ബെയ്‌റൂട്ട് മേഖലയിലെ മുതിർന്ന ഹിസ്ബുള്ള തീവ്രവാദികളെയും തെക്കൻ ലെബനനിലെ ഒരു സെൻട്രൽ ഹിസ്ബുള്ള കമാൻഡറെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ വ്യക്തമാക്കി. തലസ്ഥാന നഗരമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദാഹിയേ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ആക്രമണങ്ങൾ നടന്നതെന്ന് റിപ്പോർട്ടുണ്ട്.
തെക്കൻ ലെബനനിലെയും കിഴക്കൻ ലെബനനിലെയും നിരവധി ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഐഡിഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാക്കി നടക്കുന്ന സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്തം ഹിസ്ബുള്ളയ്ക്കായിരിക്കുമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ബെയ്‌റൂട്ടിലെ ജനസാന്ദ്രതയുള്ള തെക്കൻ ജില്ലകളിൽ ഇസ്രായേൽ തുടർച്ചയായി നടത്തിയ ആക്രമങ്ങളുടെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചതായി ലെബനൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.