Monday, 2 March 2026

ഇറാൻ ഡ്രോൺ ആക്രമണം; ഗൾഫിൽ 2 ബംഗ്ലാദേശ് പൗരന്മാർ മരിച്ചു, 7 പേർക്ക് പരുക്ക്

ഇറാൻ ഡ്രോൺ ആക്രമണം; ഗൾഫിൽ 2 ബംഗ്ലാദേശ് പൗരന്മാർ മരിച്ചു, 7 പേർക്ക് പരുക്ക്

ഇറാൻ ആക്രമണത്തിൽ ഗൾഫിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിച്ചതായി ബംഗ്ലാദേശ് സർക്കാർ സ്ഥിരീകരിച്ചു. ഏഴോളം ബംഗ്ലാദേശ് പൗരന്മാർക്ക് മിസൈൽ ഡ്രോൺ ആക്രമണങ്ങളിൽ പരുക്കേറ്റു. വിമാന സർവീസുകൾ പുനരാരംഭിച്ചാൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് വരുമെന്നും യുഎഇയിലെ ബംഗ്ലാദേശ് എംബസി വ്യക്തമാക്കി.

അജ്മാനിലും ബഹ്‌റൈനിലുമാണ് പൗരന്മാർ കൊല്ലപ്പെട്ടിരിക്കുന്നത്. അതേസമയം, ബംഗ്ലാദേശ് ഷിപ്പിംഗ് കോർപ്പറേഷന്റെ കപ്പലായ ബംഗ്ലാർ ജോയ്ജാത്ര നിലവിൽ യുഎഇയിലെ ജെബൽ അലി തുറമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്. കപ്പലിന്റെ ക്യാപ്റ്റനുമായി എംബസി അടുത്ത ആശയവിനിമയം നടത്തുന്നുണ്ടെന്നും എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും റിപ്പോർട്ടുണ്ട്.

മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ ബംഗ്ലാദേശ് സർക്കാർ ആശങ്ക അറിയിച്ചു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പറഞ്ഞു.മിഡിൽ ഈസ്റ്റിൽ ഏകദേശം ആറ് ദശലക്ഷത്തിലധികം ബംഗ്ലാദേശികളാണുള്ളത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം; യുഎഇ അതിവേ​ഗം തിരിച്ചുവരുമെന്ന് ശതകോടീശ്വരന്മാരും വ്യവസായികളും

പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യം; യുഎഇ അതിവേ​ഗം തിരിച്ചുവരുമെന്ന് ശതകോടീശ്വരന്മാരും വ്യവസായികളും

പശ്ചിമേഷ്യയിൽ ഉണ്ടായ പ്രത്യേക സാഹചര്യവും തുടർന്ന് രൂപപ്പെട്ട പ്രതിസന്ധികളെ അതിജീവിക്കാനും കൂടുതൽ കരുത്തോടെ തിരിച്ചുവരാനും യുഎഇയ്ക്ക് കഴിയുമെന്ന് വിശ്വാസം പ്രകടിപ്പിച്ച് ശതകോടീശ്വരന്മാരും പ്രമുഖ വ്യവസായികളും. യുഎസും ഇസ്രായേലും ഇറാനും തമ്മിൽ നിലവിൽ നടക്കുന്ന പ്രാദേശിക സൈനിക സംഘർഷങ്ങൾക്കിടയിലും ദുബായിലും യുഎഇയിലുമുള്ള തങ്ങളുടെ വിശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ചുകൊണ്ട് യുഎസ് ശതകോടീശ്വരൻ ഇലോൺ മസ്‌ക്, ടെലിഗ്രാം ഉടമ പവൽ ദുറോവ്, അൽ ഹബ്ടൂർ ഗ്രൂപ്പ് ചെയർമാൻ ഖലഫ് അൽ ഹബ്ടൂർ തുടങ്ങി ലോകമെമ്പാടുമുള്ള നിരവധി പ്രമുഖർ രംഗത്തെത്തി.

യുഎഇ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിൽ ഒന്നായി തുടരുകയാണെന്ന് എമിറാത്തി ശതകോടീശ്വരനും വ്യവസായിയുമായ ഖലഫ് അൽ ഹബ്ടൂർ എക്സിൽ കുറിച്ചു. യുഎഇ വസ്തുനിഷ്ഠമായി യൂറോപ്പിലെ പലരാജ്യങ്ങളേക്കാളും സുരക്ഷിതമാണെന്ന് ഇലോൺ മസ്ക് അഭിപ്രായപ്പെട്ടു.

അതിനിടെ പശ്ചിമേഷ്യയിലുണ്ടായ പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടതും നിലവിലുള്ള നിയന്ത്രണങ്ങളും കാരണം യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി. ഇത്തരത്തിൽ അധികമായി വരുന്ന ദിവസങ്ങളിലെ താമസച്ചെലവ് വകുപ്പ് തന്നെ വഹിക്കുമെന്നും അധികൃതർ ഉറപ്പുനൽകി.

കണക്കുകൾ പ്രകാരം, ഏകദേശം 20,200 യാത്രക്കാർക്ക് താൽക്കാലിക താമസസൗകര്യവും വിമാന ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള പിന്തുണയും ലഭിച്ചിട്ടുണ്ട്. ദുരിതത്തിലായ സന്ദർശകരെ സഹായിക്കാൻ അധികൃതർ മുന്നോട്ടുവന്നതിനെ നിരവധി താമസക്കാരും യാത്രക്കാരും പ്രവാസികളും അഭിനന്ദിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒമാൻ എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ എണ്ണ ടാങ്കറിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഒമാൻ തീരത്ത് എണ്ണ ടാങ്കറിനു നേരെ ഇറാൻ ആക്രമണം.ഒരു ക്രൂ അംഗം മരിച്ചു. ഒരു ഇന്ത്യക്കാരനാണ് മരിച്ചത്. സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോ​​ഗിച്ചായിരുന്നു ആക്രമണം. മസ്‌കറ്റ് തീരത്ത് നിന്ന് 52 ​​നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. 21 ജീവനക്കാരെ രക്ഷിച്ചു. ഇറാൻ, അമേരിക്ക, ഇസ്രായേൽ എന്നിവ ഉൾപ്പെടുന്ന സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കെയാണ് ആക്രമണം.

ജിസിസി രാജ്യങ്ങളെയും ഇത് നേരിട്ട് ബാധിക്കുന്നു. മാരിടൈം സെക്യൂരിറ്റി സെന്ററുമായി ഏകോപിപ്പിച്ച്, പനാമ റിപ്പബ്ലിക്കിന്റെ പതാക വഹിക്കുന്ന വാണിജ്യ കപ്പലായ എംവി സാൻഡ് കപ്പലിലെ 21 ജീവനക്കാരെ ഒഴിപ്പിച്ചു. 16 ഇന്ത്യക്കാർ, നാല് ബംഗ്ലാദേശികൾ, ഒരു ഉക്രേനിയൻ സ്വദേശി എന്നിവരാണ് കപ്പലിലെ ജീവനക്കാരിൽ ഉൾപ്പെട്ടിരുന്നത്.

തകർന്ന ടാങ്കറിന്റെ അവസ്ഥ നിരീക്ഷിക്കുന്നതിനും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനുമായി ഒമാൻ റോയൽ നേവി ഒരു ഫ്ലീറ്റ് കപ്പൽ അയച്ചു. അപകടസ്ഥലം ഒഴിവാക്കാനും സുരക്ഷിതമായി സഞ്ചരിക്കാനും ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന കപ്പലുകൾക്ക് സമുദ്ര അധികൃതർ മുന്നറിയിപ്പ് നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; ചികിത്സയിലായിരുന്ന പത്തൊൻപതുകാരി ആശുപത്രി വിട്ടു

മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; ചികിത്സയിലായിരുന്ന പത്തൊൻപതുകാരി ആശുപത്രി വിട്ടു

കൊച്ചി: മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊൻപതുകാരി ആശുപത്രി വിട്ടു. തിരുവനന്തപുരം പാലോട് സ്വദേശി ശ്രീക്കുട്ടി മാസങ്ങളായി കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ട്രെയിനിൽ നിന്നുള്ള വീഴ്‌ചയുടെ ആഘാതത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന ശ്രീക്കുട്ടിയുടെ ആരോഗ്യത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. മകളെ ചികിത്സിച്ച ഡോക്‌ടർമാരോടും നഴ്‌സുമാരോടും ആശുപത്രി അധികൃതരോടുമുള്ള നന്ദി പറഞ്ഞറിയിക്കാനാകാത്തതാണെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രതികരിച്ചു.

മോളിപ്പോഴും തനിയെ നടക്കാനായിട്ടില്ല. ഒരു മാസംകൂടി കഴിഞ്ഞാൽ തനിയെ നടക്കും. ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്കായി മലപ്പുറത്തെ ആയുർവേദ ആശുപത്രിയിലേക്കാണ് ശ്രീക്കുട്ടിയെ കൊണ്ടുപോകുന്നത്. ഇനിയും തുടർ ചികിത്സകൾക്കായി ഇവിടേക്ക് മടങ്ങിവരണം. ഷോൾഡറിന് ശസ്‌ത്രക്രിയ ചെയ്യേണ്ടതുണ്ട്'- ശ്രീക്കുട്ടിയുടെ അമ്മ പറഞ്ഞു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എക്സ് മുസ്ലിം യുട്യൂബർ സലീം വസ്തിക്കിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

എക്സ് മുസ്ലിം യുട്യൂബർ സലീം വസ്തിക്കിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഗാസിയാബാദ്: എക്സ് മുസ്ലിം യുട്യൂബർ സലീം അഹമ്മദ് എന്ന സലീം വസ്തിക്കിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ഗാസിയാബാദ് ലോണി മേഖലയിൽ ഞായറാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് അമ്രോഹ സ്വദേശിയായ സീഷാൻ (24) കൊല്ലപ്പെട്ടത്. ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന കുറ്റവാളിയാണ് ഇയാൾ.

പോലീസ് സംഘത്തിന് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സീഷാന് പരിക്കേറ്റതെന്ന് എഡിജിപി അമിതാഭ് യാഷ് അറിയിച്ചു. വെടിയേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഒരു നാടൻ തോക്ക്, തിരകൾ, കത്തി, മോട്ടോർ സൈക്കിൾ എന്നിവ പോലീസ് കണ്ടെടുത്തു. കേസിലെ മറ്റൊരു പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ ആക്രമണം തുടരുന്നു; ബഹ്റൈനില്‍ തറാവീഹ് നമസ്‌കാരം 25 മിനിറ്റായി ചുരുക്കി

ഇറാൻ ആക്രമണം തുടരുന്നു; ബഹ്റൈനില്‍ തറാവീഹ് നമസ്‌കാരം 25 മിനിറ്റായി ചുരുക്കി

രാജ്യത്തെ നിലവിലെ സഹചര്യങ്ങൾ കണക്കിലെടുത്ത് പള്ളികളിലെ നമസ്‍കാര സമയങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തിയതായി സുന്നി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റ്. ബഹ്റൈനിലെ സുന്നി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റിന് കീഴിലുള്ള പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിനും ഇശാ നമസ്‌കാരത്തിനും പുതിയ സമയക്രമം ഏർപ്പെടുത്തി.

തറാവീഹ് നമസ്‌കാരം 25 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കണം. ഇശാ ബാങ്കിന് ശേഷം 10 മിനിറ്റിനുള്ളില്‍ നമസ്‌കാരം ആരംഭിക്കും.വിശ്വാസികളുടെ സുരക്ഷയ്ക്കും സമാധാനത്തിനുമാണ് മുൻഗണന നൽകുന്നത്. ഔദ്യോഗിക ഏജൻസികൾ കർശനമായി പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം ഗൾഫ് മേഖലയിലേക്ക് ഇറാന്റെ ആക്രമണം തുടരുന്നു. ഗൾഫ് രാജ്യങ്ങളിൽ വിവിധ ഇടങ്ങളിൽ സ്ഫോടന ശബ്ദം കേൾക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. കുവൈത്തിൽ അമേരിക്കയുടെ യുദ്ധവിമാനം വീഴ്ത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. കുവൈത്തിലെ യുഎസ് എംബസിയിലും അഹ്മദി റിഫൈനറിയിലും യുഎഇയിലെ ആമസോൺ ഡാറ്റ സെന്ററിലും ആക്രമണം ഉണ്ടായി.

ദുബായ് അടക്കം ജി.സി.സിയിലെ സുപ്രധാന വാണിജ്യ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ഉന്നമിട്ട് ഇന്നും ഇറാന്റെ ഡ്രോണുകൾ എത്തി. ബഹ്റൈനിൽ മിസൈൽ അവശിഷ്ടം പതിച്ച് ഒരാൾ മരിച്ചു എന്നും റിപ്പോർട്ടുണ്ട്. പ്രകോപനം തുടർന്നാൽ ഗുരുതര പ്രത്യാഘാതമെന്ന് ജി.സി.സി കൗൺസിൽ പ്രതികരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ആവശ്യമെങ്കിൽ ഇറാനെതിരെ ഗൾഫ് രാജ്യങ്ങളെ പ്രതിരോധിക്കാൻ ഫ്രാൻസ് സജ്ജം’; ഫ്രാൻസ് വിദേശകാര്യ മന്ത്രി

‘ആവശ്യമെങ്കിൽ ഇറാനെതിരെ ഗൾഫ് രാജ്യങ്ങളെ പ്രതിരോധിക്കാൻ ഫ്രാൻസ് സജ്ജം’; ഫ്രാൻസ് വിദേശകാര്യ മന്ത്രി

ഇറാനെതിരെ ഗൾഫ് രാജ്യങ്ങളെ പ്രതിരോധിക്കാൻ ഫ്രാൻസ് സജ്ജമെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി. ആവശ്യമെങ്കിൽ ഇറാനെതിരെ ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും പ്രതിരോധിക്കാൻ ഫ്രാൻസ് തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ഇറാഖ്, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ജോർദാൻ എന്നിവയ്ക്ക് ഫ്രാൻസ് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നുവെന്നും ജീൻ-നോയൽ ബാരറ്റ് വ്യക്തമാക്കി.

ഇറാനെതിരായ ഇസ്രായേലിന്റെയും അമേരിക്കയുടെയും പ്രാരംഭ ആക്രമണങ്ങൾ ഐക്യരാഷ്ട്രസഭയിൽ മുൻകൂട്ടി ചർച്ച ചെയ്യേണ്ടതായിരുന്നുവെന്ന് കൂട്ടിച്ചേർത്തു.ഇറാന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാനും മേഖലയിൽ സമാധാനത്തിലേക്ക് നയിക്കുന്ന ഒരു രാഷ്ട്രീയ പരിഹാരം കൈവരിക്കുന്നതിന് പ്രധാന വിട്ടുവീഴ്ചകൾക്ക് വഴങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു.

ഞായറാഴ്ച അബുദാബിയിലെ ഒരു ഫ്രഞ്ച് നാവിക താവളത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ പരിമിതമായ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ഫ്രാൻസിൽ ആരും കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബാരോട്ട് പറഞ്ഞു. ഇറാനെതിരായ ഇസ്രായേലിന്റെയും അമേരിക്കയുടെയും പ്രാരംഭ ആക്രമണത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ, അവരുടെ ഏകപക്ഷീയമായ ആക്രമണങ്ങൾക്ക് യുഎൻ സുരക്ഷാ കൗൺസിലിന് മുമ്പാകെ പോകുന്നതിലൂടെ മാത്രമേ ആവശ്യമായ നിയമസാധുത നേടാൻ കഴിയൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.