Tuesday, 3 March 2026

കപ്പലുകൾക്ക് തീയിടുമെന്ന് ഭീഷണി; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

കപ്പലുകൾക്ക് തീയിടുമെന്ന് ഭീഷണി; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലിന് തീയിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് കടലിടുക്ക് അടച്ചത്. ഇറാന്റെ നിയന്ത്രണത്തിലുള്ള ഈ കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയായി കണക്കാക്കപ്പെടുന്നു, ആഗോള എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും ഈ ഇടുങ്ങിയ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. ആഗോള ഊർജ്ജ വ്യാപാരം ഇതിനകം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് ഈ നീക്കം എണ്ണവില കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നത്.ക്രൂഡ് ഓയിൽ വില 6 ശതമാനത്തിലധികം ഉയർന്നു, ഇത് ഉയർന്ന പെട്രോൾ വില വർദ്ധനവിലേക്ക് കൂടി കടക്കും.

ഇറാനിൽ യുഎസ് ആക്രമണം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകൾ പലതവണ ലക്ഷ്യമാക്കി ആക്രമണം നടത്തിയിട്ടുണ്ട്. സമീപ ആഴ്ചകളിൽ രണ്ടാം തവണയാണ് ടെഹ്‌റാൻ ഈ പാത അടച്ചിടുന്നത്.ഇറാനെതിരെ കനത്ത തിരിച്ചടി വരാനിരിക്കുന്നതേയുള്ളൂവെന്ന്
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വ്യക്തമാക്കി. ആവശ്യമെങ്കിൽ ഇറാനിലേക്ക് കരസേനയെ അയക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു

അതേസമയം, അമേരിക്കൻ പൗരന്മാർ ഉടനടി പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ഗുരുതരമായ സുരക്ഷാപ്രശ്‌നങ്ങൾക്കിടയുണ്ടെന്നും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്.

നിലവിലെ സൈനിക നീക്കം മുൻകൂട്ടി നിശ്ചയിച്ചതിലും വേഗത്തിൽ പുരോഗമിക്കുകയാണ്. ഇറാന് മേലുള്ള ഏറ്റവും വലിയ ആക്രമണം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.ലോക സുരക്ഷക്കായാണ് ഇറാനെ ആക്രമിച്ചത്. ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കക്ക് ഭീഷണിയാണ്. എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും. ഇറാൻ നാവിക സേനയുടെ 10 കപ്പലുകളാണ് തകർത്തതെന്നും ട്രംപ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്‍ അനുകൂല പ്രതിഷേധം; ജമ്മു കശ്മീരിൽ നിയന്ത്രണം ശക്തം, സേന വാഹനവ്യൂഹങ്ങളുടെ നീക്കം റദ്ദാക്കി

ഇറാന്‍ അനുകൂല പ്രതിഷേധം; ജമ്മു കശ്മീരിൽ നിയന്ത്രണം ശക്തം, സേന വാഹനവ്യൂഹങ്ങളുടെ നീക്കം റദ്ദാക്കി

ഇറാന്‍ അനുകൂല പ്രതിഷേധം കണക്കിലെടുത്ത് ജമ്മു കശ്മീരിൽ നിയന്ത്രണം ശക്തം. സേന വാഹനവ്യൂഹങ്ങളുടെ നീക്കം കശ്മീര്‍ ഭരണകൂടം റദ്ദാക്കി.പ്രതിഷേധങ്ങള്‍ പ്രകോപനപരമാകുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ന് മുതൽ അഡ്മിനിസ്‌ട്രേറ്റീവ് വാഹനങ്ങളുടെ നീക്കങ്ങളും നിയന്ത്രിച്ചു. ജനങ്ങളോട് സംയമനം പാലിക്കണമെന്ന നിർദേശവും ഉണ്ട് നിലവിൽ സ്‌കൂളുകളും കോളേജുകളും ഇന്നും അടഞ്ഞുകിടക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗത കുറച്ച നടപടിയും തുടരും.

ആറ് സേനാംഗങ്ങള്‍ ഉള്‍പ്പടെ 14 പേര്‍ക്കാണ് കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരുക്കേറ്റത്. കശ്മീര്‍ താഴ്വരയില്‍ 2 ദിവസത്തിനിടെ 75 ഓളം പ്രതിഷേധ പ്രകടന്നകളാണ് ഉണ്ടായത്. ജമ്മു മേഖലയിലും പ്രതിഷേധങ്ങളുടെ എണ്ണം വര്‍ധിച്ചു. 370-ാം അനുച്ഛേദവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പ്രകടങ്ങള്‍ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നത്.

അതേസമയം, ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ വധിച്ചതിൽ ഇന്ത്യയുടെ നിശബ്ദത ചോദ്യം ചെയ്ത് സോണിയ ഗാന്ധി രംഗത്ത് എത്തി. നിശബ്ദതയെ നിഷ്പക്ഷതയായി കാണാനാകില്ലെന്നും പരമാധികാര രാഷ്ട്രത്തിൻറെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണമെന്നും സോണിയ പറഞ്ഞു. ഇന്ത്യയുടെ സ്വതന്ത്ര നിലപാടാണ് രാജ്യത്തിന് എന്നും വിശ്വാസ്യത നൽകിയിരുന്നത്. കോൺഗ്രസ് ഖമനേയിയുടെ വധത്തെ ശക്തമായി അപലപിക്കുന്നു. പാർലമെൻറിൽ സർക്കാർ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കണം. വാജ്പേയി ഇറാൻ സന്ദർശിച്ചതും സോണിയ ഗാന്ധി ഓർമ്മിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വീണ്ടും വർദ്ധിപ്പിക്കാൻ ഇന്ത്യ

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വീണ്ടും വർദ്ധിപ്പിക്കാൻ ഇന്ത്യ

മധ്യപൂർവേഷ്യൻ സംഘർഷം, റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വീണ്ടും വർദ്ധിപ്പിക്കാൻ ഇന്ത്യ. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം നിലച്ച പശ്ചാത്തലത്തിലാണ് ആലോചന. വിഷയം ചർച്ചചെയ്യാൻ പൊതുമേഖല എണ്ണ ശുദ്ധീകരണ കമ്പനികളും സർക്കാർ ഉദ്യോഗസ്ഥരും യോഗം ചേർന്നു.

പ്രതിസന്ധി പരിഹരിക്കാൻ റഷ്യൻ എണ്ണ വാങ്ങുന്നത് വീണ്ടും കൂട്ടുന്നത് അടക്കം പരിഗണനയിലാണ്. യുഎസുമായുള്ള വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നു.

യുഎസുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തണമെന്ന് യോഗത്തിൽ നിർദ്ദേശം. പ്രതിസന്ധി തുടർന്നാൽ ഇന്ധന കയറ്റുമതി നിയന്ത്രിക്കുന്നതും ഗാർഹിക വാതകത്തിനും പൈപ്പ് വഴിയുള്ള വിതരണത്തിനും മുൻഗണന നൽകുന്നതും പരിഗണനയിൽ. ആഭ്യന്തര വിപണിയിലേക്ക് കൂടുതൽ ഇന്ധനം തിരിച്ചുവിടാൻ സ്വകാര്യ കമ്പനികളിൽ സമ്മർദ്ദം ചെലുത്താനും സാധ്യത. രണ്ടാഴ്ചത്തേക്കുള്ള എണ്ണ സ്റ്റോക്ക് ഉണ്ടെന്ന് യോഗത്തിൽ വിലയിരുത്തൽ

ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചു. വിലക്ക് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റവലൂഷണറി ഗാര്‍ഡ് കമാന്‍ഡറുടെ ഉപദേശകന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇതുവരെ 67 ആക്രമണങ്ങൾ നടത്തി; ആയത്തുല്ല അലി റേസ അറാഫി

അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇതുവരെ 67 ആക്രമണങ്ങൾ നടത്തി; ആയത്തുല്ല അലി റേസ അറാഫി

ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ഇതുവരെ 67 ആക്രമണങ്ങൾ നടത്തിയതായി ആയത്തുല്ല അലി റേസ അറാഫി. നാലു രാജ്യങ്ങളിലെ 6 അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെയും രണ്ട് ഇറാഖി പ്രവിശ്യകളിലുമാണ് ഐ ആർ ഐ ആക്രമണം നടത്തിയതെന്നും അറാഫി വ്യക്തമാക്കി. ഇറാഖിലെ ഷിയ ഇസ്ലാമിക് സംഘടനകളുടെ സഖ്യമാണ് ഇസ്ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖ്. ഇറാന്റെ പിന്തുണയോടെയാണ് ഐ ആർ ഐ പ്രവർത്തിക്കുന്നത്.

കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയായി ആയത്തുല്ല അലി റേസ അറാഫിയെ കഴിഞ്ഞ ദിവസമാണ് നിയമിച്ചത്. മുതിര്‍ന്ന മതപണ്ഡിതനാണ് ആയത്തുല്ല അലി റേസ അറാഫി. അന്തരിച്ച അയത്തൊള്ള അലി ഖമേനിയുടെ അടുത്ത അനുയായി കൂടിയാണ് 67 കാരനായ അയത്തൊള്ള അറാഫി. അലി റേസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഭരണസമിതിയാകും പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ ഭരണം നടത്തുക.

ഇറാന്റെ ഭരണഘടനാ സംവിധാനത്തിന് കീഴില്‍, അയത്തൊള്ള അലി റേസ അറാഫിക്ക് പുറമെ, രാജ്യത്തിന്റെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ചീഫ് ജസ്റ്റിസ് ഘോലം-ഹൊസൈന്‍ മൊഹ്സെനി-എജെയ് എന്നിവര്‍ ഇടക്കാല കൗണ്‍സിലില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഇറാനിലെ ശക്തമായ ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു അലി റേസ അറാഫി. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളെയും പരിശോധിക്കുന്ന സംവിധാനമാണത്. ഇറാനിലെ സെമിനാരി സംവിധാനത്തിന്റെ തലവന്‍ കൂടിയാണ് അദ്ദേഹം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജിസിസി റെയിൽവേ പദ്ധതി അതിവേ​ഗം മുന്നോട്ട്; ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ച് അധികൃതർ

ജിസിസി റെയിൽവേ പദ്ധതി അതിവേ​ഗം മുന്നോട്ട്; ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിച്ച് അധികൃതർ

ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍വേ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടന്നു. 2030 ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ആറ് ജിസിസി രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. യുഎഇ, ഖത്തര്‍, സൗദി, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലൂടെയാണ് ജിസിസി റെയില്‍വെ ശൃംഖല കടന്നുപോവുക.

കുവൈത്തില്‍ നിന്ന് തുടങ്ങി ഒമാനില്‍ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 2,177 കിലോമീറ്റര്‍ നീളത്തിലാണ് റെയില്‍വെ പാത ഒരുക്കുക. കുവൈത്തില്‍ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്കും അവിടെ നിന്ന് ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലേക്കും റെയില്‍വെ പാത നീളും. ദമാമില്‍ നിന്ന് സല്‍വ അതിര്‍ത്തി വഴി ഖത്തര്‍ തലസ്ഥാനമായ ദോഹയുമായും പാത ബന്ധിപ്പിക്കും.

സൗദിയില്‍ നിന്ന് അബുദാബി, അല്‍ അയിന്‍ എന്നിവിടങ്ങളിലേക്കും പാത സജ്ജമാക്കും. സൊഹാര്‍ വഴി ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിലായിരിക്കും ഇത് അവസാനിക്കുക. 250 ബില്യന്‍ യുഎസ് ഡോളര്‍ ആണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് വിവിധ രാജ്യങ്ങള്‍ സംയുക്തമായി വഹിക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള കരമാര്‍ഗമുള്ള യാത്ര കൂടുതല്‍ എളുപ്പമാകും

ടൂറിസം മേഖലയിലും വലിയ പുരോഗിയാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. വ്യാപാരം, സാമ്പത്തികം, ബിസിനസ്, കണ്‍സ്ട്രക്ഷന്‍, ഓപ്പറേഷന്‍, മെയിന്റനന്‍സ്, ലോജിസ്റ്റിക്‌സ് തുടങ്ങി ഗര്‍ഫ് രാജ്യങ്ങളിലുടനീളം നൂറുകണക്കിന് തൊഴില്‍ അവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി; ബാഗും ലാപ്‌ടോപ്പും കടൽത്തീരത്ത്

അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി; ബാഗും ലാപ്‌ടോപ്പും കടൽത്തീരത്ത്

ഡബ്ലിൻ: അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം ബ്രേ മേഖലയിലെ കടൽത്തീരത്ത് നിന്നും കണ്ടെത്തി. ഡബ്ലിനിലെ ചെറിവുഡിൽ ഐ ടി പ്രഫഷണലായിരുന്ന അശ്വതി രാജശേഖരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് റിക്രൂട്ട്‌മെന്റ് ഏജൻസിയിലെ ഐ ടി ഉദ്യോഗസ്ഥയായിരുന്നു അശ്വതി. രണ്ട് ദിവസം മുമ്പാണ് യുവതിയെ കാണാതായത്. അശ്വതിയുടെ സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ബെംഗുളുരുവിൽ നിന്നാണ് അശ്വതി അയർലൻഡിൽ എത്തിയത്. ജോലി സംബന്ധമായി സ്ഥലം മാറി അയർലൻഡിലെ ലെറ്റർക്കെന്നിയിൽ പോകാനിരിക്കെയായിരുന്നു അശ്വതിയുടെ മരണം. സുഹൃത്തുക്കളാണ് അശ്വതിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.

ലുവാസിലെ യാത്രയ്ക്ക് ശേഷമാണ് അശ്വതിയെ കാണാനില്ലെന്ന് കാട്ടി സുഹൃത്തുക്കൾ പരാതി നൽകിയത്. തുടർന്ന് തീരപ്രദേശങ്ങളായ ഡാൽകി, കിലനി എന്നിവിടങ്ങളിൽ കോസ്റ്റ് ഗാർഡും ഹെലിക്കോപ്റ്ററുകളും തിരച്ചിൽ നടത്തിയിരുന്നു. പിന്നാലെ ഡാൽക്കി ബീച്ചിന് സമീപം യുവതിയുടെ ബാഗും ലാപ്‌ടോപ്പും കണ്ടെത്തി. ഞായറാഴ്ചയാണ് ബ്രേ മേഖലയിൽ നിന്നും അശ്വതിയുടെ മൃതശരീരം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ലോക്ലിൻസ്റ്റൗൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരിൽ ചികിത്സാ പിഴവിൽ കാഴ്ച നഷ്ടപ്പെട്ടെന്ന ആരോപണം; സനൂപിന് താൽകാലികമായി കൃത്രിമക്കണ്ണുകൾ വച്ചു

തൃശൂരിൽ ചികിത്സാ പിഴവിൽ കാഴ്ച നഷ്ടപ്പെട്ടെന്ന ആരോപണം; സനൂപിന് താൽകാലികമായി കൃത്രിമക്കണ്ണുകൾ വച്ചു

തൃശൂര്‍: ചികിത്സാ പിഴവില്‍ കാഴ്ച്ച നഷ്ടപ്പെട്ടെന്ന് ആരോപിക്കുന്ന മുളങ്ങാട്ടുപറമ്പില്‍ സനൂപിന് താല്‍കാലികമായി കൃത്രിമക്കണ്ണുകള്‍ വെച്ചു. കോയമ്പത്തൂരിലെ കോവൈ അരവിന്ദ് ആശുപത്രിയില്‍ വച്ച് തിങ്കളാഴ്ച കൃത്രിമക്കണ്ണുകള്‍ വച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സായ്ക്കിടെയായിരുന്നു സനൂപിന് ഇരു കണ്ണുകളും നഷ്ടമായത്. ചികിത്സാപ്പിഴവിനെ തുടർന്നാണ് കാഴ്ച നഷ്ടപ്പെട്ടതെന്ന ആരോപണം ഉയർന്നിരുന്നു.

കൃത്രിമക്കണ്ണുകള്‍ വെക്കുന്നതിലൂടെ കാഴ്ച ലഭിക്കില്ലെങ്കിലും സ്മാര്‍ട് കണ്ണട ഉപയോഗിച്ചോ കേള്‍വി ശക്തി ഉപയോഗിച്ചോ ദൈന്യംദിന കാര്യങ്ങള്‍ ചെയ്യാനാകും. ഇതിനായുള്ള പ്രത്യേക പരിശീലനവും സനൂപിന് നല്‍കും. മുട്ടുവേദനയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയതായിരുന്നു സനൂപ്. പിന്നാലെയാണ് കാഴ്ച നഷ്ടപ്പെട്ടത്.

കെസി വേണുഗോപാല്‍ എംപി സനൂപിന്‍റെ വിദഗ്ധ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. സനൂപിന് കൃത്രിമ കണ്ണുകള്‍ വെച്ച സംഭവം കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു.