Tuesday, 3 March 2026

ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി വന്ന ബസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; അപകടത്തിൽ 2 പേർക്ക് പരിക്ക്

ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി വന്ന ബസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; അപകടത്തിൽ 2 പേർക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പോയ ഭക്തർ സഞ്ചരിച്ച ബസിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. വെഞ്ഞാറമൂട് ഉദിമൂടിന് സമീപം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വെങ്ങാലി ഗൗരിശങ്കരത്തിൽ രാഹുൽ വാര്യർ (47), ഏറ്റുമാനൂർ അരുൺ നിവാസിൽ അരുൺകുമാർ (44) എന്നിവർക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബസിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടസമയത്ത് ബസിനുള്ളിൽ പൊങ്കാല അർപ്പിക്കാൻ പോയ നിരവധി ഭക്തർ ഉണ്ടായിരുന്നുവെങ്കിലും അവർക്ക് ആർക്കും പരിക്കുകളില്ല. ബസിൽ തട്ടിയ കാർ മുന്നോട്ട് പോയി സമീപത്തുണ്ടായ മറ്റൊരു കാറിലും തട്ടി. എന്നാൽ മറ്റാർക്കും പരുക്കില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യൂട്യൂബിലും മോദി തരംഗം; 3 കോടി പിന്നിടുന്ന ആദ്യ ആഗോള നേതാവ്

യൂട്യൂബിലും മോദി തരംഗം; 3 കോടി പിന്നിടുന്ന ആദ്യ ആഗോള നേതാവ്

ന്യൂഡൽഹി: ഡിജിറ്റൽ ലോകത്തെ തന്റെ സ്വാധീനം ഉറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനൽ 3 കോടി വരിക്കാർ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി. ഇതോടെ ആഗോളതലത്തിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ലോകനേതാവെന്ന പദവി ഇനിമുതൽ മോദിക്ക് സ്വന്തം.

മറ്റു ലോകനേതാക്കളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് നരേന്ദ്ര മോദി. പട്ടികയിൽ രണ്ടാമതുള്ള മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം മോദിയുടെ നാലിലൊന്ന് മാത്രമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഏഴ് മടങ്ങ് കൂടുതൽ വരിക്കാരാണ് മോദിക്കുള്ളത്. ഇത് അദ്ദേഹത്തിന്റെ ആഗോള ഡിജിറ്റൽ സ്വാധീനത്തെയാണ് അടിവരയിടുന്നത്.

ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുമായി താരതമ്യം ചെയ്യുമ്പോഴും നരേന്ദ്ര മോദിയുടെ ആധിപത്യം വ്യക്തമാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേക്കാൾ മൂന്ന് മടങ്ങ് സബ്സ്ക്രൈബേഴ്സ് മോദിക്കുണ്ട്. കൂടാതെ ആം ആദ്മി പാർട്ടി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നിവയുടെ ഔദ്യോഗിക ചാനലുകളേക്കാൾ നാലിരട്ടിയിലേറെയാണ് പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിലെ സബ്‌സ്‌ക്രൈബർമാരുടെ എണ്ണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനെ ആക്രമിക്കാൻ വ്യോമതാവളം വിട്ടുനൽകില്ലെന്ന് സ്പെയിൻ; തിരിച്ച് പറന്ന് 15 യുഎസ് വിമാനങ്ങൾ

ഇറാനെ ആക്രമിക്കാൻ വ്യോമതാവളം വിട്ടുനൽകില്ലെന്ന് സ്പെയിൻ; തിരിച്ച് പറന്ന് 15 യുഎസ് വിമാനങ്ങൾ

മാഡ്രിഡ്: ഇറാനെതിരെ ആക്രണം നടത്താൻ തങ്ങളുടെ വ്യോമത്താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പെയിൻ. ഇതോടെ യുഎസ് യുദ്ധവിമാനങ്ങൾ രാജ്യം വിട്ടു. ഇറാനെതിരായ യുഎസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തെ സ്പെയിൻ അപലപിച്ചു. ഇറാനെതിരായ യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതും ന്യായീകരിക്കാനാവാത്തതുമാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തുറന്നടിച്ചു. സ്പെയിനിൽ പ്രധാനമായും രണ്ട് വലിയ സൈനിക കേന്ദ്രങ്ങളാണ് അമേരിക്കയ്ക്കുള്ളത്. റോട്ട നേവൽ ബേസും മോറോൺ എയർ ബേസും. ഇവ രണ്ടും സ്പാനിഷ് സേനയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്.

വ്യോമത്താവളങ്ങൾ ഉപയോഗിക്കാൻ സ്പെയിൻ അനുമതി നിരസിച്ചതോടെ യുഎസ്–സ്പെയിൻ സംയുക്ത നിയന്ത്രണത്തിലുള്ള റോട്ട, മൊറോൺ താവളങ്ങളിൽനിന്നും 15 യുഎസ് വിമാനങ്ങൾ തിരിച്ച് പോയി. ജർമനിയിലെ റാംസ്റ്റീൻ വ്യോമത്താവളത്തിലേക്കാണ് വിമാനങ്ങൾ പോയത്. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ് റഡാർ 24 പ്രകാരം, 15 യുഎസ് വിമാനങ്ങൾ തെക്കൻ സ്‌പെയിനിലെ താവളങ്ങളിൽ നിന്ന് പോയിട്ടുണ്ട്. കുറഞ്ഞത് ഏഴ് വിമാനങ്ങളെങ്കിലും ജർമനിയിലെ റാംസ്റ്റൈൻ എയർബേസിൽ ഇറങ്ങിയതായും ഫ്ലൈറ്റ് റഡാറിൽ കാണിക്കുന്നു.

സംയുക്ത ഉപയോഗ ക്രമീകരണത്തിന് കീഴിലാണ് സ്പെയിനിലെ യുഎസ് താവളങ്ങൾ പ്രവർത്തിക്കുന്നത്, പക്ഷേ അവ സ്പാനിഷ് പരമാധികാരത്തിന് കീഴിലാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളെയും സ്പെയിൻ അപലപിച്ചു. ഇറാനെതിരായ ആക്രമണത്തിന് നേരത്തെ ബ്രിട്ടൻ തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ വിസമ്മതിച്ചിരുന്നു. എന്നാൽ പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് ആസ്തികളെയും ഗൾഫ് മേഖലയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാൻ പ്രത്യാക്രമണങ്ങളോടെ ഞായറാഴ്ച, പ്രധാനമന്ത്രി സ്റ്റാർമർ അവ ഉപയോഗിക്കാൻ അനുമതി നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 പശ്ചിമേഷ്യ വിടാൻ പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക, വരും മണിക്കൂറുകളിൽ ആക്രമണം ശക്തമാകുമെന്ന് റിപ്പോട്ടുകൾ

പശ്ചിമേഷ്യ വിടാൻ പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക, വരും മണിക്കൂറുകളിൽ ആക്രമണം ശക്തമാകുമെന്ന് റിപ്പോട്ടുകൾ

വാഷിംഗ്ടൺ: സംഘ‌ഷാവസ്ഥ രൂക്ഷമായിരിക്കെ പശ്ചിമേഷ്യവിടാൻ പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക. 'ഉടൻ തന്നെ പുറപ്പെടുക' എന്ന സന്ദേശമാണ് അമേരിക്ക നൽകിയിരിക്കുന്നത്. ഉയ‌ർന്ന അപകട സാധ്യത മുൻനിർത്തിയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പശ്ചിമേഷ്യ വിടണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലഭ്യമായ സൗകര്യങ്ങൾ ഉപയോ​ഗിച്ച് ഉടനടി പുറപ്പെടാനാണ് നിർദേശം. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ഏറ്റവും പ്രധാനപ്പെട്ട മുൻഗണന അമേരിക്കൻ പൗരന്മാരുടെ സുരക്ഷയാണെന്ന് വ്യക്തമാക്കിയിരുന്നു. അമേരിക്കൻ പൗരന്മാർക്ക് സുരക്ഷാ വിവരങ്ങൾ നൽകുന്നതിനായുള്ള ക്രമീകരണങ്ങൾ വർധിപ്പിച്ചതായും, സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ (STEP) രജിസ്റ്റർ ചെയ്യാനും വകുപ്പിന്റെ വാട്സാപ് പേജിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സുരക്ഷാ അപ്ഡേറ്റുകൾ പിന്തുടരാനും അദ്ദേഹം ഉപദേശിച്ചു

അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വൻതോതിലുള്ള ആക്രമണങ്ങൾക്ക് അമേരിക്കയും ഇസ്രായേലും തയാറെടുക്കുകയാമെന്നാണ് റിപ്പോ‌ട്ടുകൾ. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അതിശക്തമായ പ്രഹരം ഏൽപ്പിക്കാനാണ് പദ്ധതിയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇതിന്‍റെ ഭാഗമായി ടെഹ്‌റാനിലെ ചില ജനവാസ മേഖലകളിൽ നിന്നും താമസക്കാരോട് ഉടൻ ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേൽ സൈന്യം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഏറ്റവും കഠിനമായ ആക്രമണങ്ങൾ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇറാനെതിരെയുള്ള സൈനിക നടപടികൾ ലക്ഷ്യം കാണുമെന്നും എന്നാൽ ഇതിനായി കരസേനയെ ഇറക്കേണ്ട സാഹചര്യം ട്രംപ് ഭരണകൂടം കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമാക്രമണങ്ങളിലൂടെയും ദീർഘദൂര മിസൈലുകളിലൂടെയും ഇറാനെ പ്രതിരോധത്തിലാക്കാമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടൽ. മേഖലയിലെ യുഎസ് പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഖമനയി വധം: 'കേന്ദ്രത്തിന്‍റെ നിശബ്ദത നിഷ്പക്ഷതയായി കാണാനാവില്ല'; ഇറാൻ ഇന്ത്യയെ സഹായിച്ചത് ഓർമിപ്പിച്ച് സോണിയ

ഖമനയി വധം: 'കേന്ദ്രത്തിന്‍റെ നിശബ്ദത നിഷ്പക്ഷതയായി കാണാനാവില്ല'; ഇറാൻ ഇന്ത്യയെ സഹായിച്ചത് ഓർമിപ്പിച്ച് സോണിയ

ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിൽ ഇന്ത്യയുടെ നിശബ്ദത ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ഈ വിഷയത്തിലെ നിശബ്ദത നിഷ്പക്ഷതയായി കാണാനാവില്ലെന്നും ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്നും സോണിയ ആരോപിച്ചു. ദി ഇന്ത്യൻ എക്‌സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് സോണിയയുടെ പ്രതികരണം. ഖമനയിയുടെ വധത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സോണിയയുടെ വിമർശനം.

ഇറാനിൽ ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ആയത്തുള്ള ഖമനയി കൊല്ലപ്പെട്ടത്. ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ഒരു രാഷ്ട്രത്തലവനെ കൊലപ്പെടുത്തിയത് സമകാലിക അന്താരാഷ്ട്ര ബന്ധങ്ങളിലെ വലിയൊരു വിള്ളലിനെയാണ് സൂചിപ്പിക്കുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. തുടക്കത്തിൽ ഇറാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ വലിയ ആക്രമണത്തെ അവഗണിച്ച പ്രധാനമന്ത്രി, ഇറാൻ നടത്തിയ തിരിച്ചടിയെ അപലപിക്കുന്നതിലേക്ക് ഒതുങ്ങി. അതിന് മുമ്പുണ്ടായ സംഭവത്തെ കുറിച്ചൊന്നും പരാമർശിക്കാതെ അദ്ദേഹം തന്റെ ആശങ്കകൾ പങ്കുവെക്കുകയാണ് ഉണ്ടായതെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഒരു അന്താരാഷ്ട്ര നേതാവിനെ അവരുടെ രാജ്യത്ത് കടന്നുകയറി വധിക്കുക എന്നത്,
അന്താരാഷ്ട്ര നിയമങ്ങൾ ശക്തിപ്പെടുത്തുന്നതിന് മുതൽക്കൂട്ടാകില്ല, തകർക്കുകയേ ഉള്ളൂ. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ നിശബ്ദത ലോകക്രമത്തിന്റെ തകർച്ച എളുപ്പത്തിലാക്കും.
ഇന്ത്യയുടെ സ്വതന്ത്രനിലപാടാണ് രാജ്യത്തിന് എന്നും വിശ്വാസ്യത നൽകിയത്. എന്നാൽ ഇറാൻ വിഷയത്തിലെ നിലപാട് രാജ്യത്തിന്റെ വിദേശ നയങ്ങളെയും വിശ്വാസ്യതയെയും സംശയമുനയിൽ നിർത്തുന്നതാണെന്നും സോണിയ പറയുന്നു.

ഇറാനിലുണ്ടായ ആക്രമണത്തിന്റെ സമയം ആശങ്കപ്പെടുത്തുന്നതാണ്. ഖമനയി കൊല്ലപ്പെട്ട ആക്രമണത്തിന് ഏകദേശം 48 മണിക്കൂർ മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനത്തിന് ശേഷം ഇസ്രയേലിൽനിന്ന് തിരിച്ചെത്തിയത്. അവിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഭരണകൂടത്തിനും അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയാണുണ്ടായത്. ഗസയിൽ കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേരെ കൊന്നൊടുക്കുന്നതിൽ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണിതെന്നും സോണിയ പറഞ്ഞു.

ഇറാൻ ഇന്ത്യക്കൊപ്പം ഒരു നിർണായക ഘട്ടത്തിൽ കൂടെ നിന്നിട്ടുണ്ടെന്നും സോണിയ ഓർമിപ്പിച്ചു. 1994ൽ കശ്മീരിലെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് യുഎൻ കമ്മീഷനിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോപ്പറേഷൻ ഇന്ത്യക്കെതിരെ പ്രമേയം കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നു. അത് തടയുന്നതിൽ നിർണായക പങ്ക് വഹിച്ചത് ഇറാനാണ്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ മുന്നേറ്റ സമയത്ത് ഈ പ്രശ്‌നം ഒരു ആഗോള വിഷയമായി മാറാതിരിക്കാൻ ഇറാന്റെ ശ്രമം സഹായിച്ചുവെന്നും സോണിയ പറയുന്നു.

2001 ഏപ്രിലിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പെയി ഇറാൻ സന്ദർശിച്ചതും ഇറാനുമായുള്ള രാജ്യത്തിന്റെ ആഴമേറിയ ബന്ധം ഊട്ടിയുറപ്പിച്ചതും ഇന്നത്തെ കേന്ദ്ര സർക്കാർ ഓർക്കണമെന്നും സോണിയ വ്യക്തമാക്കുന്നു.

ഇറാൻ വിഷയത്തിലെ നിശബ്ദത നിഷ്പക്ഷതയല്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ ലേഖനം പങ്കുവെച്ചാണ് രാഹുൽ നിലപാട് വ്യക്തമാക്കിയത്. രാഷ്ട്ര തലവനെ ലക്ഷ്യം വെച്ചുള്ള ആക്രമണം പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ്. നിഷ്പക്ഷത ഉപേക്ഷിക്കപ്പെടുന്നത് രാജ്യത്തിന്‍റെ വിദേശനയത്തിന്‍റെ വിശ്വാസ്യതയിൽ സംശയങ്ങൾ ഉയർത്തുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് രമേഷ് പിഷാരടിയെ മത്സരിപ്പിക്കുന്നതിൽ കോണ്‍ഗ്രസിൽ അതൃപ്തി

പാലക്കാട് രമേഷ് പിഷാരടിയെ മത്സരിപ്പിക്കുന്നതിൽ കോണ്‍ഗ്രസിൽ അതൃപ്തി

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രമേഷ് പിഷാരടി ശക്തനായ സ്ഥാനാര്‍ത്ഥിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഷാഫി പറമ്പിലിന്റെ നോമിനികളെ വീണ്ടും മത്സരിപ്പിക്കുന്നതിലെ വിയോജിപ്പുമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിക്കുണ്ടാക്കിയ നാണക്കേട് ഉന്നയിച്ച് എതിര്‍ക്കാനാണ് നീക്കം.

ലൈംഗിക അതിക്രമ പരാതികളെ തുടര്‍ന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതോടെയാണ് മണ്ഡലത്തില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്കായി കോണ്‍ഗ്രസ് ചര്‍ച്ചകള്‍ ആരംഭിച്ചത്. മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ തുടങ്ങി പല പേരുകളും ചര്‍ച്ചയ്‌ക്കെത്തിയിരുന്നു പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പനെയോ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെഎസ് ജയഘോഷിനെയോ പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു

എന്നാല്‍, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കൊടുവില്‍, ചലച്ചിത്രതാരം രമേഷ് പിഷാരടിയെ പാലക്കാട് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം. രമേഷ് പിഷാരടിയുടെ ജനപ്രീതി, രാഹുല്‍ മാങ്കുട്ടത്തിലിനെതിരായ ആരോപണങ്ങള്‍ മറികടന്ന് യുഡിഎഫിനെ വിജയത്തിലേക്ക് നയിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ സംഘർഷം ; മസ്കറ്റിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

പശ്ചിമേഷ്യൻ സംഘർഷം ; മസ്കറ്റിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ മധ്യപൂർവേഷ്യയിലെ സംഘർഷ മേഖലയിൽ നിന്ന് മലയാളികൾ നാട്ടിലേക്ക്. കൊച്ചിയിൽ നിന്ന് മസ്ക്കറ്റിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു. മസ്കറ്റിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ബഹ്റൈൻ , കുവൈറ്റ് ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് രാത്രി 11: 59 വരെ നിർത്തിവെച്ചിരുന്നു. യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കണമെന്ന് എയർ ഇന്ത്യയുടെ നിർദേശം.

യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ പ്രത്യേക സർവീസുകൾ നടത്തും. നാല് വിമാനങ്ങൾ ആയിരിക്കും സർവീസ് നടത്തുക.ഫുജൈറയിൽ നിന്ന് ഡൽഹി – മുംബൈ – കൊച്ചി എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസ് ഉണ്ടാകുക. രണ്ടു വിമാനങ്ങൾ മുംബൈയിലേക്ക് ആയിരിക്കും. കൂടുതൽ സർവീസുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുക ആണെന്നും എയർലൈൻ വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തിയിൽ നടക്കുന്ന മാറ്റങ്ങൾ വ്യോമയാനമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ യാത്ര സുഖമമാക്കുന്നതിനുള്ള നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയം വ്യക്തമാക്കി.

അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ച സാഹചര്യത്തിൽ എണ്ണ ഇറക്കുമതിക്കായി മറ്റ് വഴികൾ തേടുകയാണ് ഇന്ത്യ. രാജ്യത്ത് ഊർജ പ്രതിസന്ധി ഒഴിവാക്കാൻ ലക്ഷ്യമിട്ട് റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി വർധിപ്പിക്കാനാണ് തീരുമാനം. എണ്ണ വിതരണത്തിൽ തടസമുണ്ടാകില്ലെന്ന് ഉറപ്പിക്കാൻ കേന്ദ്രസർക്കാരും എണ്ണ കമ്പനികളും ശ്രമം തുടങ്ങി.ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളം ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. പ്രതിദിനം ഏകദേശം 25-27 ലക്ഷം ബാരൽ എണ്ണയാണ് ഇവിടം കടന്ന് ഇന്ത്യയിലേക്ക് വരുന്നത്.