Wednesday, 4 March 2026

വയനാട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഒടിക്കാൻ പോയ ആൾ മരിച്ച നിലയിൽ

വയനാട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഒടിക്കാൻ പോയ ആൾ മരിച്ച നിലയിൽ

വയനാട്: വയനാട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഒടിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രജീവാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ മരിച്ചെന്നാണ് നി​ഗമനം. രജീവിനെ രാത്രിയിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശരീരത്തിൽ പരിക്കേറ്റ പാടുകളോ ചതവുകളോ ഇല്ലാത്തതിനിലാൽ കാട്ടാന ആക്രമണത്തിൽ മരിച്ചതാണോ എന്ന് സ്ഥിരീകരിക്കാനായില്ല. അതേസമയം രജീവ് വീണ് കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെന്നൈയിൽ വാഹനാപകടം; മലയാളി നിയമവിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ചെന്നൈയിൽ വാഹനാപകടം; മലയാളി നിയമവിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ചെന്നൈ: നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ, 21 വയസുള്ള ജിനുവാണ് മരിച്ചത്. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍ വിജയകുമാറിന്റെയും വിജയകുമാരിയുടേയും മകളാണ് ജിനു. 21 വയസായിരുന്നു. ജിനു സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അണ്ണാ സർവകലാശാലയുടെ ഔട്ടർ ഗേറ്റിന് സമീപം ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചെന്നൈ അംബേദ്‌കർ ലോ കോളേജിലെ നാലാംവർഷ നിയമ വിദ്യാർത്ഥിനിയാണ് ജിനു. കോളേജിലെ പരിപാടിയിൽ പങ്കെടുത്ത അതിഥിയെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടാക്കിയ ശേഷം തിരിച്ചുവരികയായിരുന്നു ജിനു. മൂന്ന് സഹപാഠികളും ജിനുവിനൊപ്പം കാറിലുണ്ടായയിരുന്നു.

അണ്ണാ സർവകലാശാലക്ക് സമീപമെത്തിയപ്പോൾ മുൻപിൽ സഞ്ചരിച്ചിരുന്ന കാർ യു ടേൺ എടുക്കുകയും, പിന്നാലെ വന്നിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജിനു തെറിച്ചുവീണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ഇടിച്ച കാറിന്റെ ഡ്രൈവർക്കും ജിനുവിന്റെ സഹപാഠികൾക്കും പരിക്കേറ്റിട്ടുണ്ട്. ജിനുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 10 മണിക്ക് തിരുവില്വാമല ഐവർമഠം ശ്മാശാനത്തിലാണ് സംസ്കാരം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കേരള സ്റ്റോറി2'വിൽനിന്ന് 'കേരള' ഒഴിവാക്കണം; ആവശ്യവുമായി പൊതുതാല്പര്യ ഹർജി

'കേരള സ്റ്റോറി2'വിൽനിന്ന് 'കേരള' ഒഴിവാക്കണം; ആവശ്യവുമായി പൊതുതാല്പര്യ ഹർജി

കൊച്ചി: വിവാദ ചിത്രം 'കേരള സ്റ്റോറി 2 ബിയോണ്ട്' എന്ന സിനിമയുടെ പേരിൽനിന്ന് 'കേരള' എന്നത് നീക്കണമെന്ന ആവശ്യവുമായി പൊതുതാൽപര്യ ഹർജി. യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദങ്ങൾക്കുമായി ഉപയോഗിക്കുന്നുവെന്ന വിവാദ കഥ പറയുന്ന ചിത്രത്തിന്റെ പേരിൽ നിന്ന് 'കേരള' എന്നത് നീക്കാൻ ഉത്തരവിടണമെന്നും സാങ്കൽപിക കഥയാണെന്ന് എഴുതികാണിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി എത്തിയത്. കെ സി ചന്ദ്രമോഹനൻ അടക്കമുള്ളവരാണ് ഹർജിക്കാർ. ഹർജി അടുത്ത ദിവസം കോടതിയുടെ പരിഗണനയിൽ വരും.

വിവാദങ്ങൾക്കിടെ ചിത്രം റിലീസ് ചെയ്തെങ്കിലും പലയിടത്തും കാണാൻ ആളില്ലാത്തതിനാൽ ഷോ റദ്ദാക്കിയിരുന്നു. സിനിമയുടെ പ്രദര്‍ശനത്തിനെതിരെ ഫ്രെഡി ഫ്രാന്‍സിസ്, ശ്രീദേവ് നമ്പൂതിരി എന്നിവർ നൽകിയ ഹർജിയിൽ ആദ്യം ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റിലീസ് തടഞ്ഞ് ഇടക്കാല ഉത്തരവ് ഇറക്കിയെങ്കിലും ഇതിനെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും തുടർന്ന് ചിത്രത്തിന് പ്രദർശനാനുമതി നൽകുകയുമായിരുന്നു. അതേസമയം ചിത്രത്തിന്‍റെ പ്രദർശനവിലക്ക് തുടരുന്നതിനിടെ കോടതി ഉത്തരവ് മറികടന്ന് നിർമാതാക്കൾ സിനിമയുടെ ടിക്കറ്റ് വില്പന നടത്തിയതിലും കോടതിയലക്ഷ്യ പരാതി ഉണ്ടായിരുന്നു.

ചിത്രത്തിനെതിരെ കടുത്ത വിമർശനം ഉയരുകയും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്ത് വരികയും ചെയ്തിരുന്നു. കേരളത്തെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ് സിനിമ എന്നതായിരുന്നു പ്രധാന വിമർശനം. എന്നാൽ ചിത്രം കേരളത്തെ കുറിച്ചല്ല പറയുന്നതെന്നായിരുന്നു അണിയറ പ്രവർത്തകരുടെ വാദം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 3 March 2026

‘ഡ്രോൺ ഇന്ധന ടാങ്കിൽ ഇടിച്ചു, ഒമാനിൽ എണ്ണടാങ്കറിന് നേരെ വീണ്ടും ഡ്രോണാക്രമണം’; തുറമുഖത്ത് എത്തിയത് നിരവധി ഡ്രോണുകൾ

‘ഡ്രോൺ ഇന്ധന ടാങ്കിൽ ഇടിച്ചു, ഒമാനിൽ എണ്ണടാങ്കറിന് നേരെ വീണ്ടും ഡ്രോണാക്രമണം’; തുറമുഖത്ത് എത്തിയത് നിരവധി ഡ്രോണുകൾ

ഒമാനിലെ ദുക്കം തുറമുഖത്ത് വീണ്ടും ഡ്രോണാക്രമണം. എണ്ണടാങ്കറിന് നേരെയാണ് ആക്രമണം. ആക്രമണത്തെ ഒമാൻ അപലപിച്ചു. തുറമുഖത്ത് രണ്ടാമത്തെ ആക്രമണമാണിത് ഒമാനിലെ ദുഖും തുറമുഖം ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് ഒമാൻ സ്റ്റേറ്റ് മീഡിയ.

ദുഖും തുറമുഖത്തേക്ക് എത്തിയത് നിരവധി ഡ്രോണുകൾ എത്തി. ഒരു ഡ്രോൺ ഇന്ധന ടാങ്കിൽ ഇടിച്ചതായും ഒമാൻ സ്റ്റേറ്റ് മീഡിയയുടെ സ്ഥിരീകരണം. ആളപായമൊന്നും ഉണ്ടായില്ലെന്ന് ഒമാൻ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസവും ദുഖും തുറമുഖത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ജോലിക്കാരുടെ താമസ സ്ഥലത്തേക്കും ഇന്ധന ടാങ്കിന് സമീപത്തേക്കുമാണ് ഡ്രോൺ പതിച്ചത്. ആക്രമണത്തിൽ ഒരു പ്രവാസിക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ ഒമാൻ അപലപിച്ചിരുന്നു. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നും അടഞ്ഞു കിടക്കും..

UAE-യിലെ ഫുജൈറ തുറമുഖത്ത് തീപിടുത്തം ഉണ്ടായി. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് എണ്ണവ്യവസായ കേന്ദ്രത്തിൽ തീപിടിച്ചു. തീയണച്ചെന്ന് അധികൃതർ അറിയിച്ചു, ആർക്കും പരുക്കില്ല. അതേസമയം ഇറാനിൽ ഇതുവരെ മരിച്ചത് 787 പേർ. കണക്ക് പുറത്തുവിട്ട് ഇറാനിയൻ റെഡ് ക്രസന്റ്. ഇസ്രയേലിനോട് ചേർന്ന അതിർത്തിയിൽ നിന്ന് ലെബനീസ് സൈന്യത്തെ പിൻവലിച്ചു. ഹിസ്ബുള്ള കേന്ദ്രങ്ങൾ പിടിച്ചെടുക്കണമെന്ന് ഇസ്രയേൽ ആഹ്വാനത്തിന് പിന്നാലെ തീരുമാനം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു, മരിച്ചത് 787 പേർ

ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു, മരിച്ചത് 787 പേർ

ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തിന്റെ വിവരം പുറത്തുവിട്ട് റെഡ് ക്രെസന്റ്. ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു. ഈ ന​ഗരങ്ങളിലെ 504 സ്ഥലങ്ങളിലായി ആക്രമണം ഉണ്ടായി. ആകെ 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. മരിച്ചത് 787 പേരാണ്. പോരാട്ടം പിശാചിനോട്, ചർച്ചകൾക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാൻ ‘പിശാചിനോട്’ പോരാടുകയാണെന്നും വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.

എന്നാൽ ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ. ടെഹ്‌റാനിലെ ഭരണകൂടത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനത്തെ തകർക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി.

ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന്റെ പ്രവേശന കവാടങ്ങൾ ആക്രമണത്തിൽ തകർന്നതായി ഐഎഇഎ സ്ഥിരീകരിച്ചു. പുതിയ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടന്നതായി ഏജൻസി സ്ഥിരീകരിച്ചത്. അതേസമയം ആണവചോർച്ച ഉണ്ടാകാൻ മാത്രമുള്ള കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഐഎഇഎ‌ അറിയിച്ചു. ഭൂഗർഭ ആണവ സമ്പുഷ്ടീകരണ പ്ലാന്റാണ് നടാൻസിലേത്. നതാൻസ് ആണവ കേന്ദ്രത്തിനെതിരെ ആക്രമണം നടന്നതായി സ്ഥിരീകരണമില്ലെന്നാണ് കഴി‍ഞ്ഞ ദിവസം ഐഎഇഎ പറഞ്ഞിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ഇറാൻ മിസൈൽ ആക്രമണങ്ങൾ അറിയിച്ചില്ല, മറുപടി നൽകാതിരിക്കില്ല’; തിരിച്ചടിക്ക് തയാറെന്ന സൂചന നൽകി ഖത്തർ

‘ഇറാൻ മിസൈൽ ആക്രമണങ്ങൾ അറിയിച്ചില്ല, മറുപടി നൽകാതിരിക്കില്ല’; തിരിച്ചടിക്ക് തയാറെന്ന സൂചന നൽകി ഖത്തർ

ഇറാനെതിരെ തിരിച്ചടിക്ക് തയാറെന്ന സൂചന നൽകി ഖത്തർ. ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തുമെന്ന് ഖത്തറിനെ അറിയിച്ചിരുന്നില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി. മുന്നറിയിപ്പ് നൽകിയിട്ടും ഖത്തർ വ്യോമാതിർത്തിയിൽ പ്രവേശിച്ചതോടെയാണ് ഇറാന്റെ ജെറ്റുകൾ വെടിവച്ചിട്ടത്. ഇറാൻ ദോഹയാണ് ലക്ഷ്യമിട്ടത്. ഖത്തർ പൂർണ്ണമായും തയ്യാറാണ്. ഇത്തരം ആക്രമണങ്ങൾക്ക് മറുപടി നൽകാതിരിക്കില്ലെന്ന് മജീദ് അൽ അൻസാരി പറഞ്ഞു.
ഇറാനുമായി ചർച്ചകൾ നടക്കുന്നില്ല‌. ഇറാന്റെ ജെറ്റിൽ നിന്ന് പുറത്തുവന്ന വൈമാനികരെ തിരയുകയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. നിലവിലുള്ള ഭീഷണിയെ നേരിടാൻ ആവശ്യമായ മിസൈൽ സംവിധാനം ഖത്തറിനുണ്ട്. പ്രതിരോധ മിസൈലുകളുടെ ശേഖരം ഖത്തറിനുണ്ടെന്നും അത് തീർന്നിട്ടില്ലെന്നും അദേഹം പറഞ്ഞു. തങ്ങളെ ഭീഷണിപ്പെടുത്താൻ കഴിയില്ലെന്ന് ഖത്തർ തെളിയിച്ചിട്ടുണ്ട്. രാജ്യത്ത് പ്രവർത്തിക്കുന്ന മൊസാദ് സെല്ലുകളെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി വ്യക്തമാക്കി.

വിമാനസർവീസുകൾ തടസ്സപ്പെട്ടതോടെ ഖത്തറിൽ കുടുങ്ങിക്കിടക്കുന്നത് 8000 ഓളം പേരാണ്. ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളം ആക്രമിക്കാൻ ഇറാൻ ശ്രമിച്ചെന്നും അതെല്ലാം പരാജയപ്പെട്ടുവെന്നും ഖത്തർ പറഞ്ഞു. ഇറാൻ ലക്ഷ്യമിടുന്നത് സൈനിക ലക്ഷ്യങ്ങളെ മാത്രമല്ല, ഖത്തറിന്റെ മുഴുവൻ പ്രദേശങ്ങളെയുമാണെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. ഖത്തർ എനർജി മറ്റ് ഉൽപ്പന്നങ്ങളുടെ ഉൽപാദനം നിർത്തി. ഇന്നലെ തന്നെ എൽഎൻജി ഉൽപാദനം നിർത്തിയിരുന്നു. ഇതിന് പുറമേ, യൂറിയ, പോളിമറുകൾ, മെഥനോൾ, അലുമിനിയം, എന്നിവയുടെ ഉൽപാദനമാണ് ഖത്തർ എനർജി നിർത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തി; നടി ബിന്ദു അറസ്റ്റിൽ, കാമുകനും കൂട്ടാളിയും ഒപ്പം പിടിയില്‍

ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തി; നടി ബിന്ദു അറസ്റ്റിൽ, കാമുകനും കൂട്ടാളിയും ഒപ്പം പിടിയില്‍

ബെം​ഗളൂരു: ബെം​ഗളൂരുവിൽ ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അടക്കം മൂന്ന് പേർ അറസ്റ്റിൽ. കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിജയലക്ഷ്മി ലേഔട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹൻ കൃഷ്ണയാണ് മരിച്ചത്.

ഫെബ്രുവരി 18 നാണ് കൊലപാതകം നടത്തിയതെന്നും മാർച്ച് 1 ന് വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാർ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ദിവസം മോഹൻ കൃഷ്ണയും ബിന്ദുവും പ്രതികളും ചേർന്ന് വാടക വീട്ടിൽ ഒരു പാർട്ടി നടത്തിയിരുന്നതായും പാർട്ടിക്കിടെ മദ്യപിച്ച മോഹൻ കൃഷ്ണ ബിന്ദുവിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഇതിൽ പ്രകോപിതനായ വിനയ് കത്തികൊണ്ട് മോഹൻ കൃഷ്ണയെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

മോഹൻ കൃഷ്ണ നിലവിളിക്കാൻ തുടങ്ങിയപ്പോൾ മൂന്ന് പ്രതികളും ചേർന്ന് മോഹൻ കൃഷ്ണയുടെ വായിലും മൂക്കിലും സെല്ലോ ടേപ്പ് ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉടനെ തന്നെ പ്രതികൾ വീട് പൂട്ടി ഓടി രക്ഷപ്പെട്ടു. പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേഷനും കോൾ ഡാറ്റകളും ശേഖരിച്ചാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

മോഹൻ കൃഷ്ണ ഭാര്യയുമായി വേർപിരിഞ്ഞ് ബിന്ദുവുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു. രണ്ട് മാസം മുമ്പാണ് ഇരുവരും ചേർന്ന് വിജയലക്ഷ്മി ലേഔട്ടിൽ ഒരു വീട് വാടകയ്‌ക്കെടുത്തതെന്നും ദമ്പതികൾ ഉടൻ തന്നെ വീട് ഒഴിയുമെന്ന് പറഞ്ഞിരുന്നെന്നും അതിനാൽ ഉടമസ്ഥൻ ഔദ്യോഗിക വാടക കരാർ എഴുതിയിരുന്നില്ലയെന്നും പൊലീസ് വ്യക്തമാക്കി.

ബിന്ദു കൂട്ടുപ്രതിയായ വിനയുമായി പ്രണയത്തിലാണെന്നും വിനയ് അവളെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഹൻ കൃഷ്ണ തങ്ങളുടെ വിവാഹത്തിന് തടസ്സമാകുമെന്ന് ഭയന്നാണ് ഇരുവരും ചേർന്ന് ഈ കൊലപാതകം നടത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബജ്രംഗി, പൊലീസ് ക്വാർട്ടേഴ്‌സ്, കാലഭൈരവ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ബിന്ദു കന്നഡ ടിവി സീരിയലുകളിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്.