Wednesday, 4 March 2026

പശ്ചിമേഷ്യന്‍ തീരത്ത് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു;സുരക്ഷാമാർ​​ഗരേഖയിറക്കി കേന്ദ്ര കപ്പൽഗതാഗതമന്ത്രാലയം

പശ്ചിമേഷ്യന്‍ തീരത്ത് മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു;സുരക്ഷാമാർ​​ഗരേഖയിറക്കി കേന്ദ്ര കപ്പൽഗതാഗതമന്ത്രാലയം

ന്യൂഡൽഹി: പശ്ചിമേഷ്യൻ തീരത്ത് മൂന്ന് മേഖലകളിലായുണ്ടായ നാല് ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര കപ്പൽഗാതഗത മന്ത്രാലയം അറിയിച്ചു. ഒരു നാവികന് പരിക്കുണ്ട്. എല്ലാവരും വിദേശകപ്പലുകളിലുളളവരാണ്. പേർഷ്യൻ ​ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ഈ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ പ്രധാന സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന നാവികർക്ക് സുരക്ഷാമാർഗരേഖ പുറത്തിറക്കിയതായി ഷിപ്പിങ് ഡയറക്ടർ ജനറൽ അറിയിച്ചു. പേർഷ്യൻ ​ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ തീരം തുങ്ങിയ പ്രദേശങ്ങളിൽ സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.

നാവികരോട് യാത്രാവേളയിൽ ജാ​ഗ്രത പുലർത്തമെന്നും അപകടസാധ്യതകൾ വിലയിരുത്തി വേണ്ട സുരക്ഷാ മുൻകരുതലുകളെടുക്കണമെന്നും കപ്പൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും സംശയാസ്പദമായ സാഹചര്യമുണ്ടായാൻ ഉടനടി റിപ്പോർട്ട് ചെയ്യണെന്നും നിർദേശമുണ്ട്. സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമേ അപകടമേഖലകളിലേക്ക് സഞ്ചരിക്കാവൂ; ജീവനക്കാരെ നിയോഗിക്കുമ്പോൾ ഷിപ്പിങ് കമ്പനികൾ ജാഗ്രത പുലർത്തണം. അപകടത്തിൽപ്പെട്ട നാവികരുടെ കുടുംബങ്ങൾക്കാവശ്യമായ എല്ലാ സഹായവും നൽകുമെന്നും ഡയറക്ടറേറ്റ് നിർദേശിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈറ്റ്, ഒമാൻ ഭരണാധികാരികളുമായി സംസാരിച്ച് നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തി

കുവൈറ്റ്, ഒമാൻ ഭരണാധികാരികളുമായി സംസാരിച്ച് നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷയിൽ ആശങ്ക രേഖപ്പെടുത്തി

ന്യൂ ഡൽഹി: ഇറാൻ - യുഎസ്, ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയിൽ അശാന്തി പടർത്തിയിരിക്കെ ഗൾഫ് രാജ്യതലവന്മാരുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമാൻ, കുവൈറ്റ് ഭരണാധികാരികളുമായാണ് മോദി സംസാരിച്ചത്.

ഒമാൻ സുൽത്താനായ സുൽത്താൻ ഹൈതം ബിൻ താരിഖ്, കുവൈറ്റ് ഭരണാധികാരിയായ ഷെയ്ഖ് സബ അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബയുമായാണ് മോദി സംസാരിച്ചത്. ഇരു രാജ്യങ്ങളിലുമായി ഉണ്ടാകുന്ന അക്രമണങ്ങളിലും ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയിലും പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. ഇന്ത്യ നയതന്ത്ര രീതിയാണ് കാംഷിക്കുന്നതെന്നും എല്ലാ രാജ്യങ്ങളോടും സംയമനം പാലിക്കണമെന്നും ഇന്ന് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊലപ്പെട്ടതിൽ കേന്ദ്രസർക്കാരിന്റെ നിശബ്ദതയെ ചോദ്യം ചെയ്യുകയാണ് കോൺഗ്രസ്. വിഷയത്തിലെ നിശബ്ദത നിഷ്പക്ഷതയായി കാണാനാവില്ലെന്നും ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്നും സോണിയ ഗാന്ധി ആരോപിച്ചു. ദി ഇന്ത്യൻ എക്‌സ്പ്രസിൽ എഴുതിയ ലേഖനത്തിലായിരുന്നു സോണിയയുടെ പ്രതികരണം. ഖമനയിയുടെ വധത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സോണിയയുടെ വിമർശനം.

ഇറാനിൽ ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ആയത്തുള്ള ഖമനയി കൊല്ലപ്പെട്ടത്. ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ ഒരു രാഷ്ട്രത്തലവനെ കൊലപ്പെടുത്തിയത് സമകാലിക അന്താരാഷ്ട്ര ബന്ധങ്ങളിലെ വലിയൊരു വിള്ളലിനെയാണ് സൂചിപ്പിക്കുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. തുടക്കത്തിൽ ഇറാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ വലിയ ആക്രമണത്തെ അവഗണിച്ച പ്രധാനമന്ത്രി, ഇറാൻ നടത്തിയ തിരിച്ചടിയെ അപലപിക്കുന്നതിലേക്ക് ഒതുങ്ങി. അതിന് മുമ്പുണ്ടായ സംഭവത്തെ കുറിച്ചൊന്നും പരാമർശിക്കാതെ അദ്ദേഹം തന്റെ ആശങ്കകൾ പങ്കുവെക്കുകയാണ് ഉണ്ടായതെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭക്ഷണം പാകംചെയ്യാൻ ഭർതൃമാതാവ് സമ്മതിച്ചില്ല, തർക്കം; 35കാരി ജീവനൊടുക്കി

ഭക്ഷണം പാകംചെയ്യാൻ ഭർതൃമാതാവ് സമ്മതിച്ചില്ല, തർക്കം; 35കാരി ജീവനൊടുക്കി

ബെംഗളൂരു: ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ അമ്മയുമായി വഴക്കുണ്ടായതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലെ മുൻ ഐടി ജീവനക്കാരിയായ 35കാരി സുഷമയാണ് ആത്മഹത്യ ചെയ്തത്.

അഞ്ച് വർഷം മുമ്പാണ് പുനീത് കുമാറിനെ സുഷമ വിവാഹം ചെയ്തത്. അന്ന് മുതൽ ഭർത്താവിന്റെ അമ്മയായ കല്പനയുമായി അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സുഷമയുടെ കുടുംബം ആരോപിച്ചു. ചെറിയകാര്യങ്ങൾക്കു പോലും കല്പന മകളുമായി വഴക്കിടുമായിരുന്നുവെന്ന് ഇവർ പറഞ്ഞു. വിവാഹം കഴിഞ്ഞ നാൾ മുതൽ മകളെ വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ കല്പന സമ്മതിക്കാറില്ലെന്നും പല വിഷയങ്ങളും പറഞ്ഞ് മാനസികമായി തളർത്തുമായിരുന്നുവെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമായതെന്നും സുഷമയുടെ കുടുംബം ആരോപിച്ചു. ആത്മഹത്യക്ക് മുമ്പായി പുനീതിന്റെ അമ്മയും സുഷമയും തമ്മിൽ ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായിരുന്നതായി പൊലീസും സ്ഥിരീകരിച്ചു.

സംഭവത്തിൽ സുഷമയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പുനീത് സ്ത്രീധനം ആവശ്യപ്പെടുകയും മകളെ അതിന്റെ പേരിൽ ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുനിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരുമകളുടെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ കല്പനക്കായി തിരച്ചിൽ തുടരുകയാണ് പൊലീസ്. ദമ്പതികൾക്ക് നാല് വയസുള്ള മകനുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസർകോട് കുമ്പളയിലെ ടോൾ പിരിവ്; 22 ദിവസത്തിനുള്ളിൽ പിരിച്ചത് 2.71 കോടി രൂപ

കാസർകോട് കുമ്പളയിലെ ടോൾ പിരിവ്; 22 ദിവസത്തിനുള്ളിൽ പിരിച്ചത് 2.71 കോടി രൂപ

കാസര്‍കോട് : ദേശീയപാതയില്‍ കുമ്പള ആരിക്കാടി ടോള്‍ പ്ലാസയില്‍ 22 ദിവസത്തിനുള്ളില്‍ ടോൾ പിരിവിലൂടെ സമാഹരിച്ചത് 2.71 കോടി രൂപ. കുമ്പളയിലെ വ്യാപാരി അബ്ദുല്‍ ഖാദര്‍ ഫിര്‍ഷാദ് കോട്ട വിവരാവകാശനിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ദേശീയപാത കണ്ണൂര്‍ മേഖല പ്രോജക്ട് ഡയറക്ടര്‍ കണക്കുകള്‍ സഹിതം വിവരങ്ങള്‍ നല്‍കിയത്.

ജനുവരി 12 ന് ആണ് ടോൾ പിരിവ് ഈടാക്കിത്തുടങ്ങിയത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഫെബ്രുവരി 4ന് ആണ് ടോള്‍ പ്ലാസ് അടച്ചുപൂട്ടിയത്. ഫാസ്ടാഗിലൂടെ 2.7 കോടിയും യുപിഐ ക്യൂആര്‍ കോഡിലൂടെ 26,000 രൂപയും കൗണ്ടറുകളില്‍ പണം നല്‍കിയതിലൂടെ 1.1 ലക്ഷം രൂപയുമാണ് കിട്ടിയതെന്നും രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിര്‍മാണ പ്രവ്യത്തി പൂര്‍ത്തിയായ ടോള്‍ പ്ലാസയില്‍ കഴിഞ്ഞ നവംബര്‍ നാല് മുതല്‍ ടോൾ ഈടാക്കാനായിരുന്നു ദേശീയപാത അതോറിറ്റി ഉത്തരവിട്ടത്. എന്നാല്‍ ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധങ്ങള്‍ തുടരുകയും ഇതിനിടെ തദ്ദേശ തെരഞ്ഞെടുപ്പും കോടതിയില്‍ ഹര്‍ജിയുമായതിനാല്‍ ജനുവരി 12 മുതലായിരുന്നു തുടങ്ങിയത്. അന്നു തന്നെ ടോള്‍ പ്ലാസയിലേക്ക് ആക്ഷന്‍ കമ്മറ്റി പ്രതിഷേധം നടത്തി. 13 മുതല്‍ എകെഎം അഷ്‌റഫ് എംഎല്‍എയുടെ നേത്യത്വത്തില്‍ ടോള്‍പ്ലാസയ്ക്കു സമീപം അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു.

14നു രാത്രി പ്രതിഷേധം ശക്തമായതോടെ അക്രമസംഭവങ്ങൾ നടക്കുകയും ചെയ്തു. 15 മുതൽ സമരം നടത്താൻ പാടില്ലെന്നു എംഎൽഎയ്ക്കു പൊലീസ് നോട്ടിസ് നൽകി. 15നു രാവിലെ സമരപ്പന്തൽ പൊളിച്ചുനീക്കുകയും എംഎൽഎ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ടോൾ പ്ലാസ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ സമരങ്ങൾ നടന്നു. ഇതിനിടെയാണ് ഫെബ്രുവരി 4ന് ടോൾ പ്ലാസ അടച്ചുപൂട്ടിയുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവിറങ്ങിയത്.

രണ്ട് കോടിയിലേറെ രൂപയാണ് ടോൾ പ്ലാസ നിർമിക്കുന്നതിനു ചെലവായതെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ കുറേഭാഗങ്ങൾ പൊളിച്ചുനീക്കിയിട്ടുണ്ട്. ഇനിയും പൊളിക്കാനുണ്ടെന്ന് ആക‍്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഒടിക്കാൻ പോയ ആൾ മരിച്ച നിലയിൽ

വയനാട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഒടിക്കാൻ പോയ ആൾ മരിച്ച നിലയിൽ

വയനാട്: വയനാട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഒടിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രജീവാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ മരിച്ചെന്നാണ് നി​ഗമനം. രജീവിനെ രാത്രിയിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശരീരത്തിൽ പരിക്കേറ്റ പാടുകളോ ചതവുകളോ ഇല്ലാത്തതിനിലാൽ കാട്ടാന ആക്രമണത്തിൽ മരിച്ചതാണോ എന്ന് സ്ഥിരീകരിക്കാനായില്ല. അതേസമയം രജീവ് വീണ് കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെന്നൈയിൽ വാഹനാപകടം; മലയാളി നിയമവിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ചെന്നൈയിൽ വാഹനാപകടം; മലയാളി നിയമവിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ചെന്നൈ: നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ, 21 വയസുള്ള ജിനുവാണ് മരിച്ചത്. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍ വിജയകുമാറിന്റെയും വിജയകുമാരിയുടേയും മകളാണ് ജിനു. 21 വയസായിരുന്നു. ജിനു സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അണ്ണാ സർവകലാശാലയുടെ ഔട്ടർ ഗേറ്റിന് സമീപം ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചെന്നൈ അംബേദ്‌കർ ലോ കോളേജിലെ നാലാംവർഷ നിയമ വിദ്യാർത്ഥിനിയാണ് ജിനു. കോളേജിലെ പരിപാടിയിൽ പങ്കെടുത്ത അതിഥിയെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടാക്കിയ ശേഷം തിരിച്ചുവരികയായിരുന്നു ജിനു. മൂന്ന് സഹപാഠികളും ജിനുവിനൊപ്പം കാറിലുണ്ടായയിരുന്നു.

അണ്ണാ സർവകലാശാലക്ക് സമീപമെത്തിയപ്പോൾ മുൻപിൽ സഞ്ചരിച്ചിരുന്ന കാർ യു ടേൺ എടുക്കുകയും, പിന്നാലെ വന്നിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജിനു തെറിച്ചുവീണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ഇടിച്ച കാറിന്റെ ഡ്രൈവർക്കും ജിനുവിന്റെ സഹപാഠികൾക്കും പരിക്കേറ്റിട്ടുണ്ട്. ജിനുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 10 മണിക്ക് തിരുവില്വാമല ഐവർമഠം ശ്മാശാനത്തിലാണ് സംസ്കാരം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കേരള സ്റ്റോറി2'വിൽനിന്ന് 'കേരള' ഒഴിവാക്കണം; ആവശ്യവുമായി പൊതുതാല്പര്യ ഹർജി

'കേരള സ്റ്റോറി2'വിൽനിന്ന് 'കേരള' ഒഴിവാക്കണം; ആവശ്യവുമായി പൊതുതാല്പര്യ ഹർജി

കൊച്ചി: വിവാദ ചിത്രം 'കേരള സ്റ്റോറി 2 ബിയോണ്ട്' എന്ന സിനിമയുടെ പേരിൽനിന്ന് 'കേരള' എന്നത് നീക്കണമെന്ന ആവശ്യവുമായി പൊതുതാൽപര്യ ഹർജി. യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദങ്ങൾക്കുമായി ഉപയോഗിക്കുന്നുവെന്ന വിവാദ കഥ പറയുന്ന ചിത്രത്തിന്റെ പേരിൽ നിന്ന് 'കേരള' എന്നത് നീക്കാൻ ഉത്തരവിടണമെന്നും സാങ്കൽപിക കഥയാണെന്ന് എഴുതികാണിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി എത്തിയത്. കെ സി ചന്ദ്രമോഹനൻ അടക്കമുള്ളവരാണ് ഹർജിക്കാർ. ഹർജി അടുത്ത ദിവസം കോടതിയുടെ പരിഗണനയിൽ വരും.

വിവാദങ്ങൾക്കിടെ ചിത്രം റിലീസ് ചെയ്തെങ്കിലും പലയിടത്തും കാണാൻ ആളില്ലാത്തതിനാൽ ഷോ റദ്ദാക്കിയിരുന്നു. സിനിമയുടെ പ്രദര്‍ശനത്തിനെതിരെ ഫ്രെഡി ഫ്രാന്‍സിസ്, ശ്രീദേവ് നമ്പൂതിരി എന്നിവർ നൽകിയ ഹർജിയിൽ ആദ്യം ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് റിലീസ് തടഞ്ഞ് ഇടക്കാല ഉത്തരവ് ഇറക്കിയെങ്കിലും ഇതിനെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും തുടർന്ന് ചിത്രത്തിന് പ്രദർശനാനുമതി നൽകുകയുമായിരുന്നു. അതേസമയം ചിത്രത്തിന്‍റെ പ്രദർശനവിലക്ക് തുടരുന്നതിനിടെ കോടതി ഉത്തരവ് മറികടന്ന് നിർമാതാക്കൾ സിനിമയുടെ ടിക്കറ്റ് വില്പന നടത്തിയതിലും കോടതിയലക്ഷ്യ പരാതി ഉണ്ടായിരുന്നു.

ചിത്രത്തിനെതിരെ കടുത്ത വിമർശനം ഉയരുകയും മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രംഗത്ത് വരികയും ചെയ്തിരുന്നു. കേരളത്തെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ് സിനിമ എന്നതായിരുന്നു പ്രധാന വിമർശനം. എന്നാൽ ചിത്രം കേരളത്തെ കുറിച്ചല്ല പറയുന്നതെന്നായിരുന്നു അണിയറ പ്രവർത്തകരുടെ വാദം.