Wednesday, 4 March 2026

പൂജാരിയുമായി സൗഹൃദം സ്ഥാപിച്ചു; പിന്നാലെ വീട്ടിൽ നിന്ന് കവർന്നത് 12പവൻ്റെ ആഭരണങ്ങൾ; തൃശൂരില്‍ യുവതി പിടിയില്‍

പൂജാരിയുമായി സൗഹൃദം സ്ഥാപിച്ചു; പിന്നാലെ വീട്ടിൽ നിന്ന് കവർന്നത് 12പവൻ്റെ ആഭരണങ്ങൾ; തൃശൂരില്‍ യുവതി പിടിയില്‍

തൃശൂർ: പൂജാരിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി പിടിയിൽ. തൃശൂർ കൊടകര പറക്കാട്ടുകര സ്വദേശിനിയായ, 26 വയസുകാരി സൂര്യയാണ് പിടിയിലായത്. മോഷ്ടിച്ച ആഭരണങ്ങൾ വിറ്റശേഷം ആഡംബരജീവിതം നയിച്ചുവരികയായിരുന്നു യുവതി.

ഫെബ്രുവരി 16 നായിരുന്നു സംഭവം. കൊടകര മറ്റത്തൂർ സ്വദേശിയായ അജേഷിന്റെ വീട്ടിൽ നിന്നാണ് യുവതി ആഭരണങ്ങൾ കവർന്നത്. 12 പവൻ വരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. പ്രശ്നപരിഹാരത്തിനായി യുവതി നിരന്തരം അജേഷിന്റെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ഈ പരിചയം മുതലാക്കിയാണ് അജേഷ് അടുക്കളയിലേക്ക് പോയ സമയത്ത് യുവതി അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്നത്.

മോഷ്ടിച്ച ആഭരണങ്ങൾ യുവതി പിന്നീട് ഒരു ഫിനാൻസ് സ്ഥാപനത്തിൽ കൊണ്ടുപോയി വിറ്റു. ആ പണം കൊണ്ട് യുവതി പുതിയ സ്വർണാഭരണങ്ങളും വീട്ടിലേക്കുള്ള ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിലായിരുന്ന തൻ്റെ ആഭരണങ്ങൾ തിരിച്ചെടുക്കുകയും ആർഭാട ജീവിതം നയിക്കുകയും ചെയ്തു. ഇതിനിടെയാണ് തൃശൂർ റൂറൽ പൊലീസിന്റെ വലയിലായത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം; രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

വിജയ്‍യുടെ റാലിയിൽ വീണ്ടും അപകടം; രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ റാലിക്കിടെ വീണ്ടും അപകടം. അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. വിജയ് യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് പരിക്കേറ്റ വിഘ്‌നേഷ് എന്ന യുവാവിന്‍റെ നില ഗുരുതരമാണ്. കരൂരിലെ റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അപകടമുണ്ടായത്. വിജയ്‍യുടെ വാഹനത്തെ പിന്തുടരാൻ ശ്രമിക്കുന്നതിനിടെ ബാരിക്കേഡ് അടക്കം മറിച്ചിട്ട് ആളുകള്‍ ഓടുകയായരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ആളുകള്‍ തിക്കും തിരക്കമുണ്ടാക്കി ബാരിക്കേഡ് അടക്കം ചാടി കടക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് ഏറെ പണിപ്പെട്ടാണ് ആളുകള നിയന്ത്രിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്-സംഗീത വിവാഹമോചന കേസ് ഒത്തുതീർപ്പിലേക്ക്?; 250 കോടി ജീവനാംശം നൽകാനൊരുങ്ങി താരം

വിജയ്-സംഗീത വിവാഹമോചന കേസ് ഒത്തുതീർപ്പിലേക്ക്?; 250 കോടി ജീവനാംശം നൽകാനൊരുങ്ങി താരം

തമിഴ് താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും 27 വർഷത്തെ ദാമ്പത്യത്തിന് ശേഷം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്. എന്നാൽ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ഇപ്പോൾ ശ്രമിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചർച്ചകൾ നടത്തിയെന്നും കേൾക്കുന്നു. ഈ തുക കൈമാറുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. സംഗീത ഈ നിര്‍ദേശം സ്വീകരിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇരു കക്ഷികളും പരസ്പര ധാരണയിലെത്തിയാൽ വിവാഹമോചന ഹർജി പിൻവലിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിരവധി ഗുരുതര ആരോപണങ്ങളാണ് വിജയ്ക്കു നേരെ ഹര്‍ജിയില്‍ ഭാര്യ സംഗീത ഉന്നയിക്കുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും, ആ ബന്ധത്തെ കുറിച്ച് 2021ല്‍ അറിഞ്ഞപ്പോള്‍ വിലക്കിയിട്ടും വീണ്ടും അത് തുടര്‍ന്നത് തനിക്ക് വളരെ അധികം മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. ഇരുവരും നീലാങ്കരയിലെ വീട്ടില്‍ അകന്നു കഴിയുകയായിരുന്നു.

മകൻ ജേസൺ സഞ്ജയ്, മകൾ ദിവ്യ സാഷ എന്നിവർ നിലവിൽ അമ്മയ്ക്കൊപ്പമാണ് നിൽക്കുന്നതെന്നാണ് സൂചനകൾ. വിജയ്‌യുടെ രാഷ്ട്രീയ പരിപാടികളിൽ നിന്നും കുടുംബ ചടങ്ങുകളിൽ നിന്നും ഇവർ വിട്ടുനിൽക്കുന്നത് ആരാധകർക്കിടയിൽ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. 1998-ല്‍ യുകെയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും രണ്ടു മക്കളുണ്ട്. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ വിജയ് യെ സംബന്ധിച്ച് ഈ വിവാഹ മോചന വാര്‍ത്ത വലിയ തിരിച്ചടിയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജാസ്‍ലിയയുടെ മരണം; കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം; പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

ജാസ്‍ലിയയുടെ മരണം; കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം; പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

എറണാകുളം അങ്കമാലിയിൽ വിദ്യാർഥിനി ജാസ്‍ലിയയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാറോടിച്ചയാളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം. കോട്ടയം അതിരമ്പുഴ സ്വദേശി ജോർജ്‌ തോമസിന്റെ മകൻ ഡോ. സിറിയക് ആണ് വാഹനം ഓടിച്ചത്. അപകടമുണ്ടാക്കിയ ആളെ പിടികൂടാത്തതിൽ ജാസ്‍ലിയ പഠിച്ച മോർണിങ് സ്റ്റാർ കോളജിലെ വിദ്യാർഥികളും അധ്യാപികയും അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തി.

പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജാസ്‍ലിയയുടെ സംസ്കാരശേഷം സ്റ്റേഷനിലേക്ക് മടങ്ങിയെത്തുമെന്ന് അധ്യാപകരും സഹപാഠികളും വ്യക്തമാക്കി. പ്രതി ഒളിവിലാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെന്നും അങ്കമാലി എസ്എച്ച്ഒ പറഞ്ഞു. പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നിലവിൽ കേസിൽ ഒരാൾ മാത്രമാണ് പ്രതി.

ശനിയാഴ്ച വൈകിട്ടായിരുന്നു ദേശീയ പാതയിൽ അങ്കമാലി ടെക് ജങ്ഷന് സമീപം അപകടം. മസ്തിഷ്കമരണം സംഭവിച്ച ജാസ്‍ലിയയുടെ അവയവങ്ങൾ ദാനം ചെയ്തിരുന്നു. ജാസ്ലിയയുടെ കരൾ രാജഗിരി ആശുപത്രിയിലേക്കും, വൃക്ക കോട്ടയം മെഡിക്കൽ കോളേജിലേക്കും നേത്രപടലങ്ങൾ അങ്കമാലി നേത്ര ബാങ്കിലേക്കുമാണ് കൈമാറുന്നത്.

ശനിയാഴ്ച അങ്കമാലിയിൽ നടന്ന അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ ജാസ്ലിയക്ക് ഇന്നലെ പുലർച്ചയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബിരുദ്ധ വിദ്യാർത്ഥിയായിരുന്ന ജാസ്ലിയ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാർ ഇടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേൽക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്‌യെ ബൈക്കിൽ പിന്തുടരുന്നതിനിടെ അപകടം; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

വിജയ്‌യെ ബൈക്കിൽ പിന്തുടരുന്നതിനിടെ അപകടം; രണ്ട് യുവാക്കൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

തഞ്ചാവൂർ: തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ വാഹനത്തെ ബൈക്കിൽ പിന്തുടരുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബൈക്ക് കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. വിഘ്‌നേശ്, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്.

തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിൽ നിന്നും തഞ്ചാവൂർ പോകുന്ന വഴിയാണ് അപകടം ഉണ്ടായത്. നിരവധി പേരാണ് ബൈക്കുകളിലും മറ്റുമായി വിജയ്‌യുടെ വാഹനത്തെ അനുഗമിച്ചിരുന്നത്. ഇതിനിടെ വിഘ്‌നേഷും അരുണും തങ്ങളുടെ ബൈക്കിൽ വിജയ്‌യുടെ അടുത്തേക്കെത്താൻ ശ്രമിക്കുകയും മുൻപിലെ കാറിൽ ഇടിക്കുകയുമായിരുന്നു. വിഘ്‌നേഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

6 വർഷങ്ങളുടെ ഇടവേള, വീണ്ടും പൊട്ടിത്തെറിച്ച് ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ, 30 അടി വരെ ഉയർന്ന് പൊന്തി ആസിഡ്

6 വർഷങ്ങളുടെ ഇടവേള, വീണ്ടും പൊട്ടിത്തെറിച്ച് ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ, 30 അടി വരെ ഉയർന്ന് പൊന്തി ആസിഡ്

യെല്ലോസ്റ്റോൺ:വർഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ വീണ്ടും പൊട്ടിത്തെറിച്ചു. അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലാണ് എക്കിനസ് ഗീസർ പൊട്ടിത്തെറിച്ചത്. 66 അടി വീതിയുള്ളതാണ് അമ്ലഗുണമുള്ള എക്കിനസ് ഗീസർ. കടൽച്ചേനയുടെ ആകൃതിയിൽ കിടക്കുന്നതിനാലാണ് ഇവയ്ക്ക് എക്കിനസ് എന്ന പേര് ലഭിച്ചത്. കടൽച്ചേനയുടെ ആകൃതിയിലുള്ള അമ്ല ജലപ്രവാഹത്തിന് ചുറ്റുമായി പാറക്കെട്ടുകളാണ് ഉള്ളത്. 1878-ൽ ആൽബർട്ട് ചാൾസ് പീൽ എന്ന മിനറോളജിസ്റ്റാണ് ഈ പേര് നിർദ്ദേശിച്ചത്. അസിഡിക് വാതകങ്ങളും ശുദ്ധജലവും കലരുന്നത് കൊണ്ടാണ് ഈ ഗീസറിലെ വെള്ളത്തിന് അമ്ലഗുണം ലഭിക്കുന്നത്. എങ്കിലും, ചുറ്റുമുള്ള പാറകളെ നശിപ്പിക്കാൻ തക്ക ശക്തി ഈ ജലപ്രവാഹത്തിസെ ആസിഡ് സാന്നിധ്യത്തിനില്ല. ഇതിലെ ആസിഡിന്റെ സാന്ദ്രത ഓറഞ്ച് ജ്യൂസിനോ വിനാഗിരിക്കോ തുല്യമാണെന്നാണ് പാർക്ക് അധികൃതർ വ്യക്തമാക്കുന്നത്. ഈ പ്രത്യേക രാസഘടന കാരണമാണ് ഗീസറിന് ചുറ്റും ചുവപ്പ് നിറവും മുള്ളുകൾ നിറഞ്ഞ പാറകളും കാണപ്പെടുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ എക്കിനസ് ഗീസർ വളരെ സജീവമായിരുന്നു. 1970കളിൽ ഓരോ 40 മുതൽ 80 മിനിറ്റിലും ഇത് പൊട്ടിത്തെറിക്കുമായിരുന്നു. 1980കളിലും 90കളിലും ഈ പ്രവാഹം 90 മിനിറ്റ് വരെ നീണ്ടുനിൽക്കുകയും 75 അടി ഉയരത്തിൽ വരെ വെള്ളം ചീറ്റുകയും ചെയ്തിരുന്നു. ചിലപ്പോൾ വശങ്ങളിലേക്ക് ചരിഞ്ഞും വെള്ളം തെറിക്കാറുണ്ടായിരുന്നു. എന്നാൽ 2000ത്തിന്റെ തുടക്കത്തിൽ ഗീസറിന്റെ പ്രവർത്തനം കുറഞ്ഞു. 2017 ഒക്ടോബറിൽ കുറച്ചുനാൾ തുടർച്ചയായി സജീവമായെങ്കിലും പിന്നീട് പെട്ടെന്ന് നിലച്ചു. തുടർന്ന് വർഷങ്ങളോളം ഇത് നിശബ്ദമായിരുന്നു. എന്നാൽ 2026 ഫെബ്രുവരിയിൽ വീണ്ടും സജീവമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഫെബ്രുവരി 7നും പ്രവാഹമുണ്ടായി. ഫെബ്രുവരി 16 മുതൽ ഓരോ കുറച്ച് മണിക്കൂർ ഇടവിട്ടും 20-30 അടി ഉയരത്തിൽ വെള്ളം ചീറ്റാൻ തുടങ്ങി.ഈ പ്രവർത്തനം വേനൽക്കാലം വരെ തുടരുമോ എന്ന് ഉറപ്പില്ലെന്നാണ് പാർക്ക് അധികൃതർ പറയുന്നത്. പ്രകൃതിദത്തമായ ഈ പ്രതിഭാസങ്ങൾ എപ്പോൾ വേണമെങ്കിലും മാറാൻ സാധ്യതയുള്ളതിനാൽ കൃത്യമായ പ്രവചനം നടത്തുക അസാധ്യമാണ് എന്നാണ് പാർക്ക് അധികൃതർ വിശദമാക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബഹ്റിനിൽ ഇറാന്റെ ആക്രമണത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തതിന് അറസ്റ്റിലായവരുടെ എണ്ണം 10 പേരായി

ബഹ്റിനിൽ ഇറാന്റെ ആക്രമണത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തതിന് അറസ്റ്റിലായവരുടെ എണ്ണം 10 പേരായി

ബഹ്‌റൈനിൽ ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തതിന് രണ്ടു യുവാക്കൾ അറസ്റ്റിലായി. രാജ്യത്തിന്റെ സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി.

ഇതോടെ ഇത്തരത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിൽ സമാനമായ കുറ്റങ്ങൾക്ക് അറസ്റ്റിലായവരുടെ എണ്ണം 10 ആയി.

സമൂഹ മാധ്യമം ദുരുപയോഗം ചെയ്ത കുറ്റത്തിനാണ് 20-ഉം 24-ഉം വയസ്സുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. 