Wednesday, 4 March 2026

പ്രവാസികൾക്ക് ആശ്വാസം;​ ഗൾഫ് മേഖലയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം;​ ഗൾഫ് മേഖലയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

ഗള്‍ഫ് മേഖലയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും കൂടുതല്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്നവരെ എത്തിക്കാന്‍ ഇന്ത്യയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫിലേക്ക് എത്തും. കേരളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സപ്രസ് നാളെ നാളെ സര്‍വീസുകള്‍ തുടങ്ങും. സ്‌പൈസ് ജറ്റും ഇന്‍ഡിഗോയും ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സര്‍വീസ് ആരംഭിച്ചു. സുരക്ഷിത വ്യോമപാത ഉള്‍പ്പെടുന്ന പ്രത്യേക ഇടനാഴി തുറക്കുമെന്ന് യുഎഇ ഭരണകൂടവും വ്യക്തമാക്കി.

സംഘര്‍ഷങ്ങള്‍ക്ക് നേരിയ അയവ് വന്നതോടെ വിവിധ വിമാന കമ്പനികള്‍ കൂടുതല്‍ പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിക്കുകയാണ്. കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫിലേക്ക് അയക്കുമെന്നാണ് എയര്‍ ഇന്ത്യയുടെ പ്രഖ്യാപനം. കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കുന്നതിനായി 350 സീറ്റുള്ള വിമാനങ്ങളാണ് ദില്ലി മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായ് സൗദി എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തുന്നത്.

അതിനിടെ മസ്‌ക്കറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് സര്‍വീസുകള്‍ സാധാരണ നിലയിലേയ്ക്ക് എത്തുകയാണ്. കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, മംഗലാപുരം സര്‍വീസുകള്‍ നാളെ തുടങ്ങും. കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുകളും ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് വ്യക്തമാക്കി സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സും പത്യേക സര്‍വീസുകള്‍ ആരംഭിച്ചു. പ്രവര്‍ത്തനങ്ങള്‍ ക്രമേണെ സാധാരണ നിലയിലാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് താല്‍ക്കാലിക സര്‍വീസെന്ന് എയര്‍ലൈന്‍ അറിയിച്ചു.

സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് പ്രത്യേക ക്രമീകരണം. സ്‌പൈസ് ജെറ്റും യുഎഇ-യില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് പ്രത്യേക സര്‍വ്വിസിന് തുടക്കം കുറിച്ചു. കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേയ്ക്കായിരുന്നു ഇന്നത്തെ സര്‍വീസ്. നാളെ രണ്ടാ വിമാനങ്ങളും വ്യാഴാഴ്ച ഒരു സര്‍വീസും നടത്തുമെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി. അതിനിടെ വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ സുരക്ഷിത വ്യോമപാത ഉള്‍പ്പെടുന്ന പ്രത്യേക ഇടനാഴി തുറക്കുമെന്ന് യുഎഇ ഭരണകൂടവും വ്യക്തമാക്കി. 18,000 പേരെ ഇതിനകം ക്ഷ്യസ്ഥാനത്തില്‍ എത്തിച്ചു.വരും ദിവസങ്ങളില്‍ 80-ലധികം പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തനാണ് ശ്രമം. 27,000 യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുന്നതായും ഭരണകൂടം വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റൊണാൾഡോയ്ക്ക് പരിക്ക്; നാലാഴ്ചയോളം വിശ്രമം

റൊണാൾഡോയ്ക്ക് പരിക്ക്; നാലാഴ്ചയോളം വിശ്രമം

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്. സൗദി പ്രോ ലീഗിൽ അൽ ഫയ്ഹക്കെതിരായ മത്സരത്തിലാണ് അൽനസർ താരമായ റൊണാൾഡോയ്ക്ക് പരിക്കേൽക്കുന്നത്. ക്ലബ്ബ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാലാഴ്ചയോളം താരത്തിന് പുറത്തിരിക്കേണ്ടിവരും.

മത്സരത്തിൽ 81-ാം മിനിറ്റിൽ താരത്തെ കളത്തിൽ നിന്ന് പിൻവലിച്ചിരുന്നു. തുടയ്ക്ക് പരിക്കേറ്റതാണ് റോണോയ്ക്ക് തിരിച്ചടിയായത്. മെഡിക്കൽ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്. ലോകകപ്പ് അടുത്തുനിൽക്കേ പരിക്ക് പോർച്ചുഗീസ് ക്യാംപിന് ആശങ്കയ്ക്ക് ഇടനൽകുന്നതാണ്. എന്നാൽ ലോകകപ്പിന് മൂന്ന് മാസം സമയമുണ്ടെന്നിരിക്കേ ക്രിസ്റ്റ്യോനോ കളിക്കളത്തിൽ മടങ്ങിയെത്തുമെന്നുറപ്പാണ്. എന്നാൽ എപ്പോഴാണ് താരം മടങ്ങിയെത്തുക എന്നത് സംബന്ധിച്ച് ക്ലബ്ബ് വ്യക്തത വരുത്തിയിട്ടില്ല.

അതേസമയം ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷം പശ്ചിമേഷ്യയിലേക്കും വ്യാപിച്ചതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി വിട്ടതായി റിപ്പോർട്ടുകളുണ്ട്. ഗൾഫ് മാധ്യമങ്ങളും സ്പാനിഷ് മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ പ്രാദേശിക മാധ്യമങ്ങളും മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമോനോയും ഈ റിപ്പോർട്ടുകൾ നിഷേധിച്ച് രംഗത്തെത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; ജിം ട്രെയിനര്‍ അറസ്റ്റില്‍

യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; ജിം ട്രെയിനര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍. കണിമംഗലം എഫ് 2 ജിം നടത്തിപ്പുകാരൻ അജ്മലാണ് അറസ്റ്റിലായത്. ജിമ്മിൽ എത്തിയ യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഇയാൾ നേരത്തെയും രണ്ട് പീഡനക്കേസുകളിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മകനെ കുത്തിപ്പരിക്കേല്പിക്കുന്ന വീഡിയോ കോൾ; കൊല്ലുമെന്ന ഭീഷണിയിൽ ഒരു ലക്ഷം രൂപ നൽകി ദമ്പതികൾ

മകനെ കുത്തിപ്പരിക്കേല്പിക്കുന്ന വീഡിയോ കോൾ; കൊല്ലുമെന്ന ഭീഷണിയിൽ ഒരു ലക്ഷം രൂപ നൽകി ദമ്പതികൾ

മാതാപിതാക്കളുടെ ഏറ്റവും വലിയ ഭയത്തെ ലക്ഷ്യം വച്ചുള്ള സൈബർ കുറ്റകൃത്യ കേസ് പുറത്ത്. വീഡിയോ കോളിനിടെ മകനെ കുത്തി പരിക്കേൽപ്പിക്കുന്ന വീഡിയോ കാട്ടി, പണം കൈമാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ഇതിൽ പരിഭ്രാന്തരായ മാതാപിതാക്കൾ ഉടൻ തന്നെ 1,02,000 രൂപ അയച്ചുകൊടുക്കുകയുമായിരുന്നു.

പിറ്റേന്ന്, മകൻ സുരക്ഷിതനായി വീട്ടിലേക്ക് മടങ്ങി സത്യം വെളിപ്പെടുത്തി; തട്ടിക്കൊണ്ടുപോകൽ നടന്നിട്ടില്ല എന്ന് മാത്രമല്ല, സംഭവം നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സങ്കീർണ്ണമായ ഒരു തട്ടിപ്പായിരുന്നു.
വെളിപ്പെട്ടത് അന്തർസംസ്ഥാന തട്ടിപ്പ്

ഹരിയാനയിലെ ഒരു സിമ്മിൽ നിന്നാണ് കോൾ വന്നതെന്നും, പണം ഉത്തർപ്രദേശിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നും, ബീഹാറിലെ ഒരു എടിഎമ്മിൽ നിന്ന് പിൻവലിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഈ രീതി ഒരു ഏകോപിത അന്തർസംസ്ഥാന സൈബർ കുറ്റകൃത്യ ശൃംഖലയിലേക്ക് വിരൽ ചൂണ്ടുന്നു. ഇത് കുറ്റാന്വേഷണം സങ്കീർണ്ണമാക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പും മനുഷ്യക്കടത്തും; 30ഓളം പരാതിക്കാർ രം​ഗത്ത്, മലപ്പുറത്തെ ട്രാവല്‍ ഏജന്‍സിക്കെതിരെ കേസ്

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പും മനുഷ്യക്കടത്തും; 30ഓളം പരാതിക്കാർ രം​ഗത്ത്, മലപ്പുറത്തെ ട്രാവല്‍ ഏജന്‍സിക്കെതിരെ കേസ്

മലപ്പുറം: ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പും അനധികൃത മനുഷ്യക്കടത്തും നടത്തുന്നു എന്ന പരാതിയില്‍ ട്രാവല്‍ ഏജന്‍സിക്കെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. തൃശൂര്‍ ചാലക്കുടി സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. കൊണ്ടോട്ടി ഒന്നാം മൈലിലെ ട്രാവല്‍ ഏജന്‍സിക്കെതിരെയാണ് പരാതി ഉയര്‍ന്നത്. സ്ഥാപനത്തിനെതിരെ മുപ്പതോളം പരാതിക്കാരാണ് രംഗത്തെത്തിയത്.

ഓസ്‌ട്രേലിയയിലേക്കും തായ്വാനിലേക്കുമടക്കം നല്ല വരുമാനമുള്ള ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പരാതി. ട്രാവല്‍ ഏജന്‍സിക്കാരുടെ വാക്കുകേട്ട് വിദേശങ്ങളിലേക്ക് പോയവര്‍ വഞ്ചിതരായെന്ന് തിരിച്ചറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പരാതി നല്‍കിയത്. കുറഞ്ഞ കൂലിക്ക് കൃഷിയിടത്തിലും മറ്റുമാണ് ജോലി ലഭിച്ചതെന്നും കഷ്ടപ്പാടുള്ള ജോലിയാണ് ചെയ്യിച്ചിരുന്നതെന്നും നാട്ടു കാരുടെയും മറ്റും സഹായത്തോടെയാണ് നാട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചതെന്നും പരാതിക്കാര്‍ പറയുന്നു.

7.45 ലക്ഷം രൂപ വാങ്ങി വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ കബളിപ്പിച്ചെന്നാണ് തൃശൂര്‍ സ്വദേശിനി നല്‍കിയിരിക്കുന്ന പരാതി. ആദ്യം ഓസ്‌ട്രേലിയയിലേക്കാണ് ജോലി വാഗ്ദാനം ചെയ്തിരുന്നതെന്നും പിന്നീടത് തായ്വാനിലേക്ക് മാറ്റിയെന്നും അവിടെ ഭക്ഷണവും താമസ സൗകര്യവും ലഭിക്കാതെ കഷ്ടപ്പെടുകയായിരുന്നു എന്നുമാണ് പരാതി. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടവരാണ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി കൊണ്ടോട്ടി പൊലീസ് അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആക്രമണം നടന്ന അന്ന് ഖമനയി മരിച്ചില്ല; മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ: ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി

ആക്രമണം നടന്ന അന്ന് ഖമനയി മരിച്ചില്ല; മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ: ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി

ന്യൂ ഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. യുഎസ്, ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ വെച്ചായിരുന്നു ഖമനയിയുടെ മരണമെന്നാണ് ഖമനയിയുടെ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി അബ്ദുൽ മജീദ് ഹക്കിം ഇലാഹി പറഞ്ഞത്. ആക്രമണം നടന്ന അടുത്ത ദിവസമാണ് അദ്ദേഹം മരിച്ചതെന്നും അബ്ദുൽ ഹക്കീം പറഞ്ഞു. എൻഡിടിവിയോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

'ഖമനയി ആക്രമണം നടന്നയുടൻ മരിച്ചിരുന്നില്ല. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റവും മികച്ച ചികിത്സ നൽകുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത ദിവസമാണ് അദ്ദേഹം മരിച്ചത്', അബ്ദുൽ മജീദ് ഹക്കിം ഇലാഹി പറഞ്ഞു. ആക്രമണത്തിൽ അലി ഖമനയിയുടെ മരുമകനും മകളും അപ്പോൾത്തന്നെ കൊല്ലപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആയത്തുള്ള അലി ഖമനയിയുടെ മരണം ഏറെ വേദനിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. എപ്പോഴും അടിച്ചമർത്തപ്പെട്ടവർക്കൊപ്പം നിന്ന ആളാണ് ഖമനയി. മുസ്‌ലിങ്ങളും മറ്റ് മതസ്ഥരുമായുള്ള ഐക്യത്തിന്റെ ഫലമായിരുന്നു അദ്ദേഹം. അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തുന്നവർ ഖമനയിയെ ഓർമിക്കും. യുഎസും ഇസ്രയേലും കാരണമാണ് പശ്ചിമേഷ്യയിൽ അശാന്തിയുണ്ടാകുന്നത്. ഇറാൻ ഒറ്റക്കെട്ടാണെന്നും അബ്ദുൽ മജീദ് ഹക്കിം ഇലാഹി വ്യക്തമാക്കി.

ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം മഷാദിലാണ് നടക്കുക. ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്. ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മഷാദിലെ ഇമാമം റെസ പള്ളിയിലാണ് സംസ്‌കരിച്ചിരുന്നത്. അതിനാൽ തന്നെ ഇവിടെ ആയിരിക്കാം ഖമനയിയുടെ സംസ്‌കാരം എന്നാണ് സൂചന. സംസ്‌കാരം എന്നുണ്ടാകും എന്നതിൽ വ്യക്തതയില്ല.

അതേസമയം, ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ടുണ്ട്. വിദഗ്ധരുടെ സമിതിയാണ് മൊജ്താബയെ ഖമനിയയുടെ പിൻഗാമിയായി തെരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. അലി ഖമനയിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ.

ഇറാൻ ഇന്റർനാഷണൽ എന്ന മാധ്യമമാണ് മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട് ചെയ്‌തത്‌. മൊജ്താബയ്ക്ക് ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. സംഘടനയാണ് മൊജ്താബയെ പരമോന്നത് നേതാവായി തെരഞ്ഞെടുക്കാൻ സമ്മർദ്ദം ചെലുത്തിയത്. ഐആർജിസിയുടെ കമാൻഡർ ഇൻ ചീഫ് കൂടിയാണ് മൊജ്താബ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനിൽ മരണം 1000 കടന്നു; സംഘർഷത്തിന്റെ ഭാവി എന്താകുമെന്ന് പറയാനാകില്ലെന്ന് യുഎസ്

ഇറാനിൽ മരണം 1000 കടന്നു; സംഘർഷത്തിന്റെ ഭാവി എന്താകുമെന്ന് പറയാനാകില്ലെന്ന് യുഎസ്

ഇസ്രയേൽ -യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാനിൽ മരണം 1000 കടന്നു. 24 മണിക്കൂറിനിടെ ഇറാനെതിരെ 104 ആക്രമണങ്ങൾ ഉണ്ടായതായെന്നാണ് റിപ്പോർട്ട്. ലെബനനിൽ 60 ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ഗൾഫ് മേഖലയിലെ അമേരിക്കൻ സേനാകേന്ദ്രങ്ങളിൽ ഇറാൻ ആക്രമണവും തുടരുന്നു. ഇറാനുമായുള്ള നിലവിലെ സംഘർഷത്തിന്റെ ഭാവി എന്താകുമെന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ലെന്ന് യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ.

ക്യാപിറ്റോളിൽ നടന്ന നിർണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ഇറാനിലെ ജനങ്ങൾ ഈ സാഹചര്യം പ്രയോജനപ്പെടുത്തി സ്വന്തം രാജ്യത്തിന്റെ മാറ്റത്തിനായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മറ്റൊരു രാജ്യത്ത് പോയി അവിടെ പുതിയ ഭരണകൂടമോ രാഷ്ട്രീയ സാഹചര്യമോ കെട്ടിപ്പടുക്കുന്ന ‘നേഷൻ ബിൽഡിംഗ്’ ബിസിനസ്സിന് അമേരിക്കക്ക് താല്പര്യമില്ലെന്ന് ജോൺസൺ തുറന്നടിച്ചു.

മറ്റൊരു രാജ്യത്ത് പോയി അവിടെ പുതിയ ഭരണകൂടമോ രാഷ്ട്രീയ സാഹചര്യമോ കെട്ടിപ്പടുക്കുന്ന ‘നേഷൻ ബിൽഡിംഗ്’ ബിസിനസ്സിന് അമേരിക്കക്ക് താല്പര്യമില്ലെന്ന് ജോൺസൺ തുറന്നടിച്ചു. അതേസമയം യുദ്ധസമയത്തെ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തുന്നതിന് യുഎസ് കോൺഗ്രസിൽ ഇന്ന് വോട്ടിങ് നടക്കും. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമിതാധികാരപ്രയോഗം നടത്തുന്നുവെന്ന് ഡെമോക്രാറ്റുകൾ വിമർശിച്ചു.

യുദ്ധം എത്രകാലം തുടരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ട്രംപ് പറഞ്ഞു. യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിലാണ് ട്രംപിന്റെ പരാമർശം. ഇറാനിൽ നിന്നുള്ള ഭീഷണി നേരിടേണ്ടതുണ്ടെന്നും കത്തിൽ ട്രംപ് പരാമർശിക്കുന്നു. ട്രംപിന്റെ യുദ്ധ പദ്ധതികളെപ്പറ്റി അറിവില്ലെന്ന് യു എസ് കോൺഗ്രസ് അംഗങ്ങൾ പ്രതികരിച്ചു.