Wednesday, 4 March 2026

ഒറ്റപ്പാലം ചെനക്കത്തൂർ പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരെ കുത്തി; 2 ആർഎസ്എസ് പ്രവർത്തകർ പിടിയിൽ

ഒറ്റപ്പാലം ചെനക്കത്തൂർ പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരെ കുത്തി; 2 ആർഎസ്എസ് പ്രവർത്തകർ പിടിയിൽ

ഒറ്റപ്പാലം: പാലക്കാട് ചെനക്കത്തൂർ പൂരത്തിനിടെസിപിഎം ബ്രാഞ്ച് ബ്രാഞ്ച് സെക്രട്ടറിയ്ക്ക് കുത്തേറ്റ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. പാലപ്പുറം പഴയ പോസ്റ്റ് ഓഫീസ് ചക്കാം തൊടി വീട്ടിൽ പ്രശാന്ത് ( 30), പാലപ്പുറം വടക്കത്ത് വീട്ടിൽ അജേഷ് (32) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഎം ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ പാലപ്പുറം മേഖല വൈസ് പ്രസിഡന്‍റുമായ മേലേതിൽ അർഷിദ് (31), പാലപ്പുറം പൂവത്തിങ്ങൽ പ്രശാന്ത് (38) എന്നിവരെയാണ് അക്രമികൾ കത്തി കൊണ്ട് കുത്തിയത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ ഐറിസ് ദേനയ്ക്ക് നേരെ അന്തർവാഹിനി ആക്രമണം, കപ്പൽ മുങ്ങി 101 പേരെ കാണാനില്ല, 78 പേർക്ക് പരിക്ക്

ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ ഐറിസ് ദേനയ്ക്ക് നേരെ അന്തർവാഹിനി ആക്രമണം, കപ്പൽ മുങ്ങി 101 പേരെ കാണാനില്ല, 78 പേർക്ക് പരിക്ക്

കൊളംബോ: ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധകപ്പലിന് നേരെ ആക്രമണം. അന്തർവാഹിനി കപ്പലാണ് ആക്രമിച്ചതെന്നും 101 പേരെ കാണാതായും 78 പേർക്ക് പരുക്കേറ്റതായും വാർത്താ ഏജൻസിസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനിയൻ കപ്പലിൽ നിന്ന് സഹായം അഭ്യർഥിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടർന്നു ശ്രീലങ്കൻ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചതായും റിപ്പോർട്ട് ചെയ്തു. കപ്പലിൽ നിന്ന് 32 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയ്ക്ക് നേരെയാണ് അന്തർവാഹിനി ആക്രമണം നടന്നത്.

കപ്പലിലെ 32 പേരെ സൈന്യം രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഏഴ് പേർക്ക് അടിയന്തര ചികിത്സ നൽകുന്നുണ്ടെന്നും മറ്റുള്ളവർക്ക് നിസാര പരിക്കുകൾക്ക് ചികിത്സ നൽകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഡോ. അനിൽ ജാസിംഗെ പറഞ്ഞു. 180 പേരാണ് കപ്പലിലുണ്ടായിരുന്നതെന്നും രക്ഷാപ്രവർത്തനത്തിനായി കപ്പലുകളും വ്യോമസേന വിമാനങ്ങളും അയച്ചതായി വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പാർലമെന്റിൽ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഖമനെയിക്ക് വിട നൽകാൻ ഇറാൻ; പൊതുദർശനം ഇന്ന് മുതൽ, മൂന്ന് ദിവസത്തെ ചടങ്ങുകൾക്ക് ശേഷം സംസ്കാരം മഷാദിൽ

ഖമനെയിക്ക് വിട നൽകാൻ ഇറാൻ; പൊതുദർശനം ഇന്ന് മുതൽ, മൂന്ന് ദിവസത്തെ ചടങ്ങുകൾക്ക് ശേഷം സംസ്കാരം മഷാദിൽ

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. സംസ്കാരത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ മൂന്ന് ദിവസം തുടരുമെന്ന് ഇസ്ലാമിക് പ്രൊപ്പഗേഷൻ കൗൺസിൽ മേധാവി ഹൊജതോലെസ്ലാം മഹമൂദി പറഞ്ഞു. ടെഹ്‌റാനിലെ ഇമാം ഖൊമേനി പ്രാർത്ഥനാ ഹാളിൽ ഇന്ന് രാത്രി 10 മണിക്ക് പൊതുദർശനത്തിന് വെയ്ക്കുമെന്നാണ് അധികൃതരെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തത്. ഖമനെയിയുടെ സംസ്കാരം മഷാദില്‍ നടക്കും. ഇസ്രയേലിന്‍റെയും അമേരിക്കയുടെയും വ്യോമാക്രമണത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് 86കാരനായ ഖമനെയി കൊല്ലപ്പെട്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഞ്ചാം ക്ലാസിലെ പീഡനം MBBS വിദ്യാർത്ഥിനി വെളിപ്പെടുത്തിയത് 11 വർഷത്തിനുശേഷം; അധ്യാപകന് 18 വർഷം കഠിന തടവ്

അഞ്ചാം ക്ലാസിലെ പീഡനം MBBS വിദ്യാർത്ഥിനി വെളിപ്പെടുത്തിയത് 11 വർഷത്തിനുശേഷം; അധ്യാപകന് 18 വർഷം കഠിന തടവ്

തിരുവനന്തപുരം: ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ചത് 11 വർഷത്തിന് ശേഷം അതിജീവിത വെളിപ്പെടുത്തിയ കേസിൽ പ്രതിക്ക് 18 വർഷം കഠിനതടവും 35,000 രൂപ പിഴയും വിധിച്ച് കോടതി. മെഡിക്കൽ കോളേജ് സ്വദേശി സുബാഷ്‌കുമാർ (57) നെയാണ് 18 വർഷം കഠിനതടവിനും 35000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നര വർഷം കൂടുതൽ ശിക്ഷ ആയി അനുഭവിക്കണം. അഞ്ചും ആറും ക്ലാസ്സിൽ പഠിക്കുമ്പോൾ നടന്ന പീഡനം എംബിബിഎസ് വിദ്യാർത്ഥിനിയായിരിക്കെയാണ് പുറത്ത് പറയുന്നത്.

2013 ൽ പെൺകുട്ടി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ട്യൂഷൻ അധ്യാപകൻ ആയിരുന്ന പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. ജനുവരി 2014 വരെ പ്രതി പലതവണ ഇത് ആവർത്തിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് കുട്ടി ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ട്യൂഷൻ പഠനം നിർത്തി . പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പുറത്ത് പറഞ്ഞില്ല. സംഭവത്തിൽ ഭയന്ന് കുട്ടിയുടെ മനോനില തെറ്റുന്ന അവസ്ഥയുമുണ്ടായി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘംചേർന്ന് ആക്രമണം; 18കാരൻ അതീവ ഗുരുതരാവസ്ഥയിൽ

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘംചേർന്ന് ആക്രമണം; 18കാരൻ അതീവ ഗുരുതരാവസ്ഥയിൽ

കൊല്ലം: ക്ഷേത്രോത്സവത്തിനിടെ 18കാരന് ക്രൂരമർദ്ദനം. കൊല്ലത്തെ മരുത്തടി ക്ഷേത്രത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. കുന്നത്തൂർ സ്വദേശി ഹരികൃഷ്‌ണനാണ് മർദ്ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഒരു സംഘമാളുകൾ ചേർന്ന് ഹരികൃഷ്‌ണനെയും സഹോദരനെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. യുവാവിന് ക്രൂരമർദ്ദനമേൽക്കുന്നതും തലയ്ക്കടിയേറ്റ് ബോധരഹിതനായി വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ രണ്ടുപേരെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേരെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്റെ യാക് – 130 ഫൈറ്റർ ജെറ്റ് വെടിവച്ചിട്ടു; ഇസ്രയേലിൽ എഫ് – 35 യുദ്ധവിമാനം ഉപയോ​ഗിച്ച് ആക്രമിച്ചെന്ന് ഐഡിഎഫ്

ഇറാന്റെ യാക് – 130 ഫൈറ്റർ ജെറ്റ് വെടിവച്ചിട്ടു; ഇസ്രയേലിൽ എഫ് – 35 യുദ്ധവിമാനം ഉപയോ​ഗിച്ച് ആക്രമിച്ചെന്ന് ഐഡിഎഫ്

യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് രൂക്ഷമായ യുദ്ധം നടക്കുന്നതിനിടെ, ഇസ്രായേൽ വ്യോമസേനയുടെ എഫ്-35 യുദ്ധവിമാനം റഷ്യൻ നിർമ്മിത ഇറാനിയൻ യാക്ക്-130 ജെറ്റ് ടെഹ്‌റാനിൽ വെടിവച്ചു വീഴ്ത്തിയതായി ഇസ്രായേൽ പ്രതിരോധ സേന ബുധനാഴ്ച അറിയിച്ചു..

”ഇറാന്റെ യാക് – 130 ഫൈറ്റർ ജെറ്റ് വെടിവച്ചിട്ടതായി ഐഡിഎഫ് അറിയിച്ചു. ഇസ്രയേലിന്റെ എഫ് – 35 യുദ്ധവിമാനം ഉപയോ​ഗിച്ചായിരുന്നു ആക്രമണം. എഫ്-35 ഉപയോ​ഗിച്ച് ആദ്യമായാണ് ലോകത്ത് ഒരു യുദ്ധവിമാനം വെടിവച്ചിടുന്നത്” ഇസ്രയേൽ പ്രതിരോധ സേന എക്‌സിൽ വ്യക്തമാക്കി.

അമേരിക്കൻ പ്രതിരോധ, ബഹിരാകാശ നിർമ്മാതാക്കളായ ലോക്ക്ഹീഡ് മാർട്ടിന്റെ എഫ്-35 ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിൽ ഒന്നായി കണക്കാക്കുന്നു. ഇസ്രായേലിന് നേരെ ഇറാൻ പതിവായി മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചിട്ടുണ്ട്, എന്നിരുന്നാലും വരുന്ന മിക്ക വെടിവയ്പ്പുകളും തടഞ്ഞു. സംഘർഷം ആരംഭിച്ചതിനുശേഷം ഇസ്രായേലിൽ പതിനൊന്ന് പേർ കൊല്ലപ്പെട്ടു.

ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരായാലും വധിക്കുമെന്ന് ഇസ്രയേലിന്റെ ഭീഷണി. പരമോന്നത നേതാവിന്റെ പേര് എന്തായാലും അയാൾ എവിടെ ഒളിച്ചാലും അയാളെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ്. അമേരിക്കയ്‌ക്കൊപ്പം ചേർന്ന് ഇറാനിലെ ഭരണകൂടത്തെ തച്ചുതകർക്കുമെന്നും കട്‌സ് പറഞ്ഞു. ഇറാനിയൻ ജനതയ്ക്ക് ഭരണകൂടത്തെ പുറത്താക്കാനുള്ള സാഹചര്യമൊരുക്കുമെന്നും കട്‌സ് സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർ ഇ ഡിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർ ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇ ഡിയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യൽ.

സമൻസ് പ്രകാരം മാർച്ച് നാലാം തീയതി ഹാജരാകാനാണ് ആവശ്യപ്പെട്ടത്. തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന പരിശോധനയിലാണ് ഇ ഡി. എൻ വാസു അടക്കം അഞ്ചുപേരെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതുവരെ ചോദ്യം ചെയ്തത്.

അതേസമയം, കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. ദ്വാരപാലക ശില്പ കേസിലാണ് പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത്. നേരത്തെ കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെ ജയിൽ മോചിതൻ ആകാനാകും. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും.

അന്വേഷണ സംഘം ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാതെ വന്നതോടെ കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ പത്മകുമാറിന് ഫെബ്രുവരി 20 നാണ് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത് . ദ്വാരപാലക ശില്പ കേസിലും റിമാൻഡ് 90 ദിവസം പൂർത്തിയായതോടെ നൽകിയ ഹർജിയിലാണ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഹർജിയിൽ വിശദമായി വാദം കേട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. സ്വാഭാവിക ജാമ്യം ലഭിച്ചതോടെ പത്മകുമാറിന് ഉടൻ തന്നെ ജയിൽ മോചിതനാകാൻ കഴിയും. കേസിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ ആളാണ് എ പദ്മകുമാർ. 