Thursday, 5 March 2026

ഇറാനെതിരെയുള്ള ആക്രമണത്തെ എതിർത്ത് സ്‌പെയിൻ

ഇറാനെതിരെയുള്ള ആക്രമണത്തെ എതിർത്ത് സ്‌പെയിൻ

മാഡ്രിഡ്: ഇറാനിലെ യുഎസ് - ഇസ്രയേൽ സൈനിക നീക്കത്തിനെതിരെ വീണ്ടും വിമർശനവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻചസ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യാപാര ഭീഷണി വീണ്ടും ഉയർത്തിയതിന് പിന്നാലെയാണ് തന്റെ നിലപാടിൽ ഉറച്ചു തന്നെ സാൻചസ് മറുപടി നൽകിയത്. ലക്ഷകണക്കിന് പേരുടെ ജീവൻവച്ചുള്ള തീക്കളിയാണ് ഇറാനിലെ യുദ്ധമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഇരുരാജ്യങ്ങളും സംയുക്തമായി പ്രവർത്തിക്കുന്ന സൈനിക കേന്ദ്രത്തിൽ നിന്നും ഇറാനെതിരെ ആക്രമണം നടത്താൻ യുഎസിന് സ്‌പെയിൻ അനുമതി നൽകാത്തതിനെ തുടർന്നാണ് സ്‌പെയിനുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത്. ലോകത്തിന് നല്ലതല്ലാത്ത മോശമായ ഒരു പ്രവര്‍ത്തിയില്‍ ഇടപെടാന്‍ സ്‌പെയിന് താത്പര്യമില്ല. ഇത് തങ്ങളുടെ മൂല്യങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുംഎതിരാണ്. ആരുടെയും ഭീഷണിക്ക് വഴങ്ങാനും ഉദ്ദേശിക്കുന്നില്ലെന്ന് സാന്‍ചസ് വ്യക്തമാക്കി.

യൂറോപിലെ പുരോഗമനവാദിയായി നേതാവെന്ന് പരക്കേ അറിയപ്പെടുന്ന സാന്‍ചസ് യുഎസും ഇസ്രയേലും സംയുക്തമായി ഇറാനില്‍ നടത്തുന്ന ആക്രമണത്തെ നീതികരിക്കാനാകാത്തതും അപകടകരവുമായ സൈനിക ഇടപെടല്‍ എന്നാണ് വിശേഷിപ്പിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഈ യുദ്ധം എന്തിനാണെന്നോ എങ്ങനെ അവസാനിപ്പിക്കുമെന്നോ ട്രംപിന് ഒരു ധാരണയുമില്ല'; വിമർശനുമായി അമേരിക്കൻ നേതാക്കൾ

'ഈ യുദ്ധം എന്തിനാണെന്നോ എങ്ങനെ അവസാനിപ്പിക്കുമെന്നോ ട്രംപിന് ഒരു ധാരണയുമില്ല'; വിമർശനുമായി അമേരിക്കൻ നേതാക്കൾ

വാഷിംഗ്ടൺ: ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെതിരെ ആക്രമണം നടത്തിയതിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെതിരെ അമേരിക്കയിൽ നിന്ന് തന്നെ കടുത്ത വിമർശനം ഉയരുന്നു. നിരവധി സെനറ്റർമാരാണ് ഇറാനെതിരെയുള്ള യുഎസ് ആക്രമണം ശരിയായ നടപടിയല്ല എന്ന വാദം ഉയർത്തുന്നത്. പ്രതിപക്ഷ നേതാക്കൾ മാത്രമല്ല, സ്വതന്ത്ര സെനറ്റർമാരും എതിരഭിപ്രായവുമായി രംഗത്തുണ്ട്.

പശ്ചിമേഷ്യയിലെ യുഎസ് സൈനികത്താവളങ്ങൾ ഇറാൻ ആക്രമിച്ചേക്കാമെന്ന് തോന്നിയെന്നും അതിനാലാണ് മുൻകരുതലായി ആദ്യം ആക്രമിച്ചത് എന്നുമുള്ള ട്രംപിന്റെ വാദത്തെയും ഇവർ രൂക്ഷമായി ചോദ്യം ചെയ്യുന്നുണ്ട്. ഇറാൻ യുഎസിന് ഒരു അടിയന്തര ഭീഷണിയും ഉയർത്തിയിരുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.

ഇറാനിൽ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ട്രംപ് ഭരണകൂടത്തിന് കൃത്യമായ ഒരു ധാരണയുമില്ലെന്നാണ് സെനറ്ററായ എലിസബത്ത് വാറന്റെ പ്രതികരണം. 'ഇറാനെ കുറിച്ചുള്ള ഒരു ഔദ്യോഗിക യോഗം കഴിഞ്ഞ് വരികയാണ് ഞാൻ. നിങ്ങൾ കരുതുന്നതിലും വളരെ മോശം നിലയിലാണ് കാര്യങ്ങൾ. ആശങ്കാജനകം എന്ന് തന്നെ പറയാം. നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി നടത്തുന്ന ഈ യുദ്ധം നുണകളെ മാത്രം അടിസ്ഥാനമാാക്കിയുള്ളതാണ്. നമ്മുടെ രാജ്യത്തിന് ഒരു അടിയന്തര ഭീഷണിയും ഇറാന്റെ ഭാഗത്ത് നിന്നും ഉയരുന്നില്ലായിരുന്നു.

എന്തിനാണ് ഈ അനാവശ്യ യുദ്ധത്തിന് ഇറങ്ങിപുറപ്പെട്ടത് എന്നതിന് കൃത്യമായ ഒരു കാരണവും ട്രംപ് ഇത്ര നാളായിട്ടും നൽകിയിട്ടില്ല. മാത്രമല്ല, ഈ യുദ്ധം എങ്ങനെയാണ് അവസാനിപ്പിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു ധാരണയും ട്രംപിനില്ല,' എലിസബത്ത് വാറൻ പറഞ്ഞു. എക്‌സിൽ വീഡിയോ കൂടി പങ്കുവെച്ചാണ് ഇവർ പരസ്യ വിമർശനം ഉന്നയിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ധനക്ഷാമം ഉണ്ടാകില്ല; ഇന്ത്യയ്ക്ക് 95ലക്ഷം ബാരൽ ക്രൂഡ് ഓയിൽ നൽകാൻ റഷ്യ

ഇന്ധനക്ഷാമം ഉണ്ടാകില്ല; ഇന്ത്യയ്ക്ക് 95ലക്ഷം ബാരൽ ക്രൂഡ് ഓയിൽ നൽകാൻ റഷ്യ

ന്യൂഡൽഹി: ഗൾഫ് മേഖലയിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ഊർജ വിതരണത്തിലൂടെ ഇന്ത്യയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി റഷ്യ. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഊർജ വിപണിയെ സാരമായി തന്നെ ബാധിച്ച സാഹചര്യത്തിലാണ് റഷ്യ സഹായിക്കാൻ സന്നദ്ധത കാണിച്ചിരിക്കുന്നത്. ഹോർമൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം വന്നതോടെ ആഗോള എണ്ണ വാതക വ്യാപാരത്തെ ബാധിക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ താത്കാലികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നേരിടാൻ കഴിയുന്നതിന് ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരം രാജ്യത്തുണ്ടെന്നാണ് ചൊവ്വാഴ്ച കേന്ദ്ര സർക്കാർ അറിയിച്ചത്.

ഇന്ത്യയ്ക്ക് 95ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യാനാണ് റഷ്യ ഒരുങ്ങുന്നത്. അമേരിക്കൻ സമ്മർദം ഒരു വശത്ത് നിലനിൽക്കുമ്പോഴാണ് ഊർജ്ജ സുരക്ഷയ്ക്ക് മുൻഗണന നൽകി റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവ് കൂട്ടാൻ ഇന്ത്യ തീരുമാനിച്ചത്. ഖത്തറിൽ നിന്നും വാതക വിതരണവും തടസപ്പെട്ട നിലയിലായതോടെയാണ് ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ റഷ്യ തയ്യാറായിക്കുന്നത്. വരുന്ന ആഴ്ചകളിൽ റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത് എത്തുന്നതോടെ ഇന്ധന ക്ഷാമത്തിന് ആശ്വാസം ലഭിക്കുമെന്നാണ് കരുതുന്നത്.

യുദ്ധസമാന സാഹചര്യം ഉടലെടുത്തപ്പോൾ തന്നെ ഇന്ധന വിതരണത്തിൽ തടസം നേരിട്ടാൽ ഇന്ത്യയെ സഹായിക്കാൻ തയ്യാറാണെന്ന് നേരത്തെ തന്നെ റഷ്യ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 40ശതമാനവും ഈ ഹോർമൂസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. ഈ ജനുവരിയിൽ ഇന്ത്യ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അളവ് പ്രതിദിനം 1.1മില്യൺ ബാരലായി കുറഞ്ഞിരുന്നു. 2022 നവംബർ മാസം മുതലുള്ള കണക്കുകളിൽ ഏറ്റവും കുറഞ്ഞ അളവാണിത്.

യുഎസ് നികുതിയുമായി ബന്ധപ്പെട്ട ഇളവുകളുടെ ഭാഗമായി മോസ്‌കോയിൽ നിന്നുള്ള എണ്ണ ഇറക്കുമതി 21.2ശതമാനമായിരുന്നു. ഫെബ്രുവരിയിൽ ഈ അളവ് മുപ്പത് ശതമാനമായി ഉയർന്നിരുന്നു. ഇന്ത്യൻ റിഫൈനറികൾ ഇപ്പോഴും റഷ്യൻ ക്രൂഡുമായി ബന്ധപ്പെട്ട് ചർച്ചകളിലാണെങ്കിലും വാങ്ങുന്ന എണ്ണയുടെ അളവ് കൂട്ടുന്നത് സർക്കാരിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ചാകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമൂസ് കടലിടുക്കിൽ ചരക്കു കപ്പലിന് നേരേ മിസൈൽ ആക്രമണം; ജീവനക്കാരെ രക്ഷപ്പെടുത്തി

ഹോർമൂസ് കടലിടുക്കിൽ ചരക്കു കപ്പലിന് നേരേ മിസൈൽ ആക്രമണം; ജീവനക്കാരെ രക്ഷപ്പെടുത്തി

ലണ്ടൻ: മാൾട്ടയുടെ പതാക വഹിക്കുന്ന ചരക്കു കപ്പൽ സഫീൻ പ്രസ്റ്റീജിന് നേരെ ഹോർമൂസ് കടലിടുക്കിൽ വച്ച് മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. രണ്ട് മിസൈലുകൾ പതിച്ച കപ്പലിൽ നിന്നും 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. ആർക്കും പരിക്കേറ്റിട്ടില്ല. ഒമാന്റെ വടക്ക് വശത്ത് നിന്നും രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം ഉണ്ടായതെന്ന് ബ്രിട്ടീഷ് മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് കമ്പനിയായ വാൻഗാർഡ് റിപ്പോർട്ട് ചെയ്തു.

മിസൈൽ ആക്രമണത്തിൽ കപ്പലിന്റെ എഞ്ചിൻ റൂമിലാണ് തീപടർന്നതെന്ന് വാൻഗാർഡ് പറയുന്നു. രക്ഷപ്പെടുത്തിയ ജീവനക്കാർക്ക് ആവശ്യമായ വൈദ്യസഹായം നൽകിയതായും എല്ലാവരുടെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഒമാൻ വാർത്താ ഏജൻസിയും വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ തെക്കൻ തീരത്തിന് സമീപം ഇറാൻ യുദ്ധക്കപ്പൽ തകർത്തെന്ന് യുഎസ് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന 87 പേരും കൊല്ലപ്പെട്ടു. ബുധൻ പുലർച്ചെ 5.30ഓടെയാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. അറുപത് പേരെ കാണാതായിരുന്നു. 32പേരെ രക്ഷപ്പെടുത്തി. 180പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കർണാടകയിൽ ഖമനയിയുടെ കൊലപാതത്തെ പരാമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട യുവാവിന് നേരെ മർദ്ദനം

കർണാടകയിൽ ഖമനയിയുടെ കൊലപാതത്തെ പരാമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട യുവാവിന് നേരെ മർദ്ദനം

ബെംഗളൂര്‍: ആയത്തുള്ള ഖമനയിയുടെ കൊലപാതകത്തിനെ കുറിച്ച് പരാമർശിക്കുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ ചൊല്ലി കർണാടകയിൽ യുവാവിനെ മർദ്ദിച്ചു. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ കൊലപ്പെടുത്തിയതില്‍ പ്രതികരിച്ച് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടതിനാണ് യുവാവിനെ നാലംഗസംഘം ആക്രമിച്ചത്. കർണാടകയിലെ ഗംഗാവതിയിലാണ് സംഭവം നടന്നത്. ഗംഗാവതി സ്വദേശിയായ ചന്ദ്രശേഖറാണ് ആക്രമണത്തിന് ഇരയായത്.

പുൽവാമ ആക്രമണത്തിലും ഖമേനിയുടെ കൊലപാതകത്തിലും സമൂഹത്തിലെ ഒരു വിഭാഗം മൗനം പാലിക്കുന്നുവെന്നാണ് ഇയാൾ സോഷ്യൽ മീഡിയയിൽ നടത്തിയ പ്രതികരണം. ഇതിൽ പ്രതിഷേധിച്ചാണ് ഒരു കൂട്ടം യുവാക്കൾ ചന്ദ്രശേഖറെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ നാല് യുവാക്കൾക്കെതിരെ കേസ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച ഗംഗാവതിയിലെ ചന്ദ്രശേഖറിൻ്റെ കടയിൽ വെച്ച് നാല് യുവാക്കൾ ആക്രമിക്കുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത് തുടർന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ഗംഗാവതി പോലീസാണ് കേസെടുത്തത്. അക്രമികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൻ്റെ ഗംഗാവതിയിലെ കടയിൽ ജോലി ചെയ്യുന്ന സമയം നാല് പേർ ആക്രമിച്ചതായും വധഭീഷണി നടത്തിയതായും ചന്ദ്രശേഖർ പൊലീസിന് മൊഴി നൽകിയിരുന്നു. തങ്ങളുടെ സമുദായത്തിനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്നാണ് ചന്ദ്രശേഖർ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും; തീരുമാനമറിയിച്ച് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും; തീരുമാനമറിയിച്ച് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

തിരുവനന്തപുരം: ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തി വരുന്ന സമരം ഫലം കണ്ടു തുടങ്ങുന്നു. കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (കിംസ്) നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയര്‍ത്തി. മാനവീയം വീഥി കണ്‍വെന്‍ഷന്‍ വേദിയിലാണ് ചെയര്‍മാന്‍ ശമ്പള വര്‍ധനവ് അറിയിച്ചത്. ഒപ്പം നിന്ന് അഹോരാത്രം പ്രവര്‍ത്തിക്കുന്നവരാണ് നഴ്‌സുമാര്‍ എന്നും ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ സമരം ചെയ്യുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ആകില്ലെന്നും കിംസ് സിഇഒ യാസിന്‍ ഫര്‍ഹാന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

തങ്ങള്‍ക്ക് മാത്രമായി തീരുമാനം നടപ്പിലാക്കാന്‍ സാധിക്കുമോയെന്ന് അറിയില്ല. പൊതുവായ തീരുമാനം ഉണ്ടാകണം. നഴ്‌സുമാര്‍ ഇല്ലാതെ ആശുപത്രികള്‍ നടത്താന്‍ കഴിയില്ല. മിനിമം വേജസ് ആക്ട് പ്രകാരം സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണം. കൊല്ലം കരുനാഗപ്പള്ളിയിലും കണ്ണൂരിലും ആണ് കിംസ് പ്രവര്‍ത്തിക്കുന്നത്. മാലാഖമാരുടെ വീട്ടിലും കഞ്ഞിവെക്കണം എന്നും യാസിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

സമരത്തിന്റെ ഭാഗമായി ഇന്ന് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ആയിരക്കണക്കിന് നഴ്‌സുമാരാണ് പങ്കെടുത്തത്. ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഇന്ന് രാത്രിയോടെ സര്‍ക്കാര്‍ തീരുമാനം അറിയിക്കുമെന്നാണ് പ്രതീക്ഷ.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സ മുടങ്ങില്ലെന്ന് ഉറപ്പ് വരുത്തി മൂന്നില്‍ ഒരു ഭാഗം നഴ്‌സുമാര്‍ മാത്രമാണ് സമരത്തിന്റെ ഭാഗമായത്. രമേശ് ചെന്നിത്തലയാണ് സമരപരിപാടി ഉദ്ഘാടനം ചെയ്തത്.

തുല്യ ജോലിക്ക് തുല്യ വേതനം ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടി വി നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ലൈവത്തോണ്‍ ഉള്‍പ്പടെ സംഘടിപ്പിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്ഷേത്രോത്സവത്തിനിടെ സംഘർഷം, മദ്യപസംഘം തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച 18കാരൻ മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

ക്ഷേത്രോത്സവത്തിനിടെ സംഘർഷം, മദ്യപസംഘം തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച 18കാരൻ മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ 18കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

മാർച്ച് ഒന്നിനായിരുന്നു ഹരികൃഷ്ണന് ക്രൂരമായി മർദ്ദനമേറ്റത്. മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഹരികൃഷ്ണൻ. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘമാണ് ആക്രമിച്ചത്. ഹരികൃഷ്ണനെ ഇവർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

സഹോദരൻ ഇടപെട്ട് പിന്നീട് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ പ്രതികൾ ഹരികൃഷ്ണനെയും സഹോദരനെയും ഓഡിറ്റോറിയത്തിന് സമീപം വിളിച്ചുവരുത്തി വീണ്ടും മർദിച്ചു. ഹരികൃഷ്ണന്റെ തലയ്ക്ക് തടിക്കഷണം കൊണ്ട് അടിക്കുകയാണ് പ്രതികൾ ചെയ്തത്. ഇതോടെ ഹരികൃഷ്ണൻ ബോധരഹിതനായി വീണു. കൊല്ലാതെ സ്വകാര്യ ആശുപത്രിയിലാണ് ഹരികൃഷ്ണനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരുത്തടി സ്വദേശി സുനില്‍കുമാര്‍, രതീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾ ഒളിവിലാണ്. ഇവരെ പിടികൂടാൻ പൊലീസിന്റെ പത്തംഗ സംഘം രംഗത്തുണ്ട്.