Thursday, 5 March 2026

ഇറാൻ യുദ്ധത്തിൽ ട്രംപിന് യുഎസ്‌ സെനറ്റിന്റെ പിന്തുണ; സൈനിക നീക്കം അവസാനിപ്പിക്കാനുള്ള പ്രമേയം തള്ളി

ഇറാൻ യുദ്ധത്തിൽ ട്രംപിന് യുഎസ്‌ സെനറ്റിന്റെ പിന്തുണ; സൈനിക നീക്കം അവസാനിപ്പിക്കാനുള്ള പ്രമേയം തള്ളി

ഇറാൻ ആക്രമണത്തിൽ അമേരിക്കൻ സെനറ്റിൽ ഡോൺൾഡ് ട്രംപിന് പിന്തുണ. സൈനിക നീക്കം അവസാനിപ്പിക്കാനുള്ള പ്രമേയം അമേരിക്കൻ സെനറ്റ് തള്ളി.47 നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം തള്ളപ്പെട്ടത്. യുഎസ് കോൺഗ്രസിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇറാനെതിരെ കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്തുന്നത് തടയാനായിരുന്നു ഈ പ്രമേയം ലക്ഷ്യമിട്ടത്.

ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം വൻ വിജയമാണെന്നും പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് അമേരിക്കൻ സൈന്യം നടത്തുന്നതെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാന്റെ മിസൈൽ ശേഖരവും അവ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളും അതിവേഗം തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രമാണ് ഇറാനെന്നും നിലവിലെ സൈനിക നീക്കം അത് അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് യുദ്ധത്തിൻ്റെ നിലവിലെ സാഹചര്യത്തെ കുറിച്ച് ട്രംപ് സംസാരിച്ചത്.

അതേസമയം, അമേരിക്കയുടേയും ഇസ്രയേലിന്റേയും ആക്രമണങ്ങൾക്ക് തിരിച്ചടിയല്ലാതെ മറ്റു മറുപടിയില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ പറഞ്ഞു.കിഴക്കൻ ടെഹ്റാനിൽ ഇറാന്റെ സൈനിക സമുച്ചയം ഇസ്രയേൽ ആക്രമിച്ചു. മേഖലയിൽ വൻ ആക്രമണം നടത്തിയതായി ഐഡിഎഫ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ; ഒമാനിലേക്കുളള സർവ്വീസുകൾ പുനരാരംഭിച്ചു

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ; ഒമാനിലേക്കുളള സർവ്വീസുകൾ പുനരാരംഭിച്ചു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ. എയർ ഇന്ത്യയുടെ ഏഴ് വിമാനങ്ങൾ സർവീസ് റദ്ദാക്കി. ദുബായിയുടെ അഞ്ചു വിമാനങ്ങൾ സർവീസ് തുടങ്ങി. ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 34 വിമാനങ്ങളും ക്യാൻസൽ ചെയ്തു. ഒമാന്‍ എയറും എയർ ഇന്ത്യ എക്സ്‍പ്രസും തിരുവനന്തപുരം- മസ്കറ്റ് റൂട്ടിൽ സർവീസ് നടത്തി. മിഡിൽ ഈസ്റ്റിലേക്കുള്ള മറ്റ് സർവീസുകള്‍ റദ്ദാക്കി. ഒമാനിലേക്കുളള സർവ്വീസുകൾ പുനരാംരംഭിച്ചിട്ടുണ്ട്.

മണിക്കൂറിൽ 48 വിമാനങ്ങൾക്ക്​ കടന്നുപോകാൻ കഴിയുന്ന രീതിയിൽ കഴിഞ്ഞ ദിവസം യു.എ.ഇ സുരക്ഷിത വ്യോമ ഇടനാഴി തുറന്നതോടെ കൂടുതൽ വിമാന കമ്പനികൾക്ക്​ സർവിസ്​ നടത്താൻ വഴിയൊരുങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച്​അഞ്ച്​മുതൽ ഏഴുവരെ റാസൽഖൈമയിൽ നിന്നും തിരിച്ചും​ഡൽഹി, കൊച്ചി, മുംബൈ നഗരങ്ങളിലേക്ക്​പ്രത്യേക സർവിസുകൾ​നടത്തുമെന്ന് അറിയിച്ചിരുന്നു. കൊച്ചിയിൽ നിന്ന്​വൈകിട്ട്​4.25ന്​പുറപ്പെട്ട്​8.55 റാസൽഖൈമയിൽ എത്തും.

അതേസമയം വ്യോമപാത അടച്ചതിനെ തുടർന്ന് രാജ്യത്ത് കുടുങ്ങിയ വിസ കാലാവധി തീർന്നവർക്ക് യുഎഇ ഇളവുകൾ പ്രഖ്യാപിച്ചു. ഇവർക്കുള്ള ഓവർസ്റ്റേ ഫൈൻ ഒഴിവാക്കി. വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്കും ഫെബ്രുവരി 28ന് ശേഷം സന്ദർശക വിസ, ടൂറിസ്റ്റ് വിസ കാലാവധി തീരുന്നവർക്കും ഇളവ് ലഭ്യമാണ്. താമസ വിസ റദ്ദാക്കി രാജ്യം വിടാനിരുന്നവർക്കും പിഴ ഉണ്ടാവില്ല. യുഎഇ ഐസിപിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസികേരളീയര്‍ക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ രൂപീകരിച്ച ആറ് നോര്‍ക്ക സഹായ കൂട്ടായ്മകളില്‍ ബന്ധപ്പെടാനുളള ഫോണ്‍ നമ്പറുകള്‍ സജ്ജമായി. നിലവിലുള്ള പ്രത്യേക സാഹചര്യങ്ങളെ പരിഗണിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സന്ദർശക വിസയിലുള്ളവർക്ക് ഒരു മാസം സ്വമേധയാ അധിക കാലാവധി അനുവദിച്ചു. ഫെബ്രുവരി 28, 2026 മുതൽ കാലാവധി കഴിഞ്ഞതോ ഉടൻ കാലാവധി തീരാനിരിക്കുന്നതോ ആയ എല്ലാ തരത്തിലുള്ള വിസിറ്റ് വിസകൾക്കും ഒരു മാസം കാലാവധി നീട്ടി ലഭിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഊട്ടിയിൽ ഇനി ഹോട്ടലുകൾ തപ്പി നടക്കണ്ട; കുറഞ്ഞ ചെലവിൽ കൂനൂർ റെയിൽവേ സ്റ്റേഷനിൽ താമസിക്കാം!

ഊട്ടിയിൽ ഇനി ഹോട്ടലുകൾ തപ്പി നടക്കണ്ട; കുറഞ്ഞ ചെലവിൽ കൂനൂർ റെയിൽവേ സ്റ്റേഷനിൽ താമസിക്കാം!

കൂനൂർ: റെയിൽവേ സ്റ്റേഷൻ എന്നാൽ ട്രെയിൻ കാത്തിരിക്കാനുള്ള ഒരിടം മാത്രമല്ല. യാത്രക്കാർക്ക് കിടിലൻ താമസസൗകര്യം ഒരുക്കുന്ന ഒരിടം കൂടിയാണിപ്പോൾ കൂനൂർ റെയിൽവേ സ്റ്റേഷൻ. യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള 'നീലഗിരി മൗണ്ടൻ റെയിൽവേ'യുടെ ഭാഗമായ ഈ സ്റ്റേഷനിലെ താമസം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബ്രിട്ടീഷ് കാലത്തെ പ്രൗഢിയും പുതിയ സൗകര്യങ്ങളും

തമിഴ്‌നാട്ടിലെ നീലഗിരി മലനിരകൾക്ക് നടുവിലാണ് കൂനൂർ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് വാസ്തുവിദ്യയുടെ ഭംഗി ഈ സ്റ്റേഷൻ ഇന്നും നിലനിർത്തുന്നു. തടികൊണ്ടുള്ള പാനലുകൾ, പഴയകാല വെയിറ്റിംഗ് റൂമുകൾ, പുരാതനമായ റെയിൽവേ യാർഡ് എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. ഈ സ്റ്റേഷനിലെ പഴയ റിട്ടയറിംഗ് റൂമുകൾ ഇപ്പോൾ പൂർണ്ണമായും നവീകരിച്ച് യാത്രക്കാർക്ക് താമസിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. വലിയ ആഡംബരങ്ങളേക്കാൾ, വൃത്തിക്കും മലയോര മേഖലയുടെ തനതായ ശൈലിക്കുമാണ് ഇവിടെ പ്രാധാന്യം നൽകിയിരിക്കുന്നത്.

ഏകാന്തത ഇഷ്ടപ്പെടുന്നവർക്ക് ബെസ്റ്റ് ഓപ്ഷൻ

വൈകുന്നേരം 4 മണിക്ക് അവസാനത്തെ ട്രെയിനും പോയിക്കഴിഞ്ഞാൽ സ്റ്റേഷൻ പൂർണ്ണമായും നിശബ്ദമാകും. നഗരത്തിലെ ബഹളങ്ങളോ ഹോണടികളോ ഇല്ലാതെ, കിളികളുടെ ശബ്ദവും മലമുകളിലെ തണുത്ത കാറ്റും ആസ്വദിച്ച് ഒരു രാത്രി ചെലവഴിക്കാൻ ഇതിലും മികച്ച ഒരിടം വേറെയില്ല. പിറ്റേന്ന് രാവിലെ 7 മണിക്കുള്ള ടോയ് ട്രെയിനിൽ യാത്ര ചെയ്യേണ്ടവർക്ക് ഈ താമസം ഏറെ സൗകര്യപ്രദമാണ്. രാവിലെ എഴുന്നേറ്റ് പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര തുടങ്ങാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊള്ളലാഭത്തിനായി പ്രവാസികളുടെ മൃതദേഹങ്ങളോട് അവഗണനകാട്ടി എയര്‍ ഇന്ത്യ

കൊള്ളലാഭത്തിനായി പ്രവാസികളുടെ മൃതദേഹങ്ങളോട് അവഗണനകാട്ടി എയര്‍ ഇന്ത്യ

ദുബായ്: പ്രവാസികളുടെ മൃതദേഹങ്ങളോട് എയര്‍ ഇന്ത്യ അവഗണന കാട്ടുന്നുവെന്ന ആരോപണവുമായി അഷറഫ് താമരശ്ശേരി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം കൊള്ളലാഭത്തിനായാണ് രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍സ് ഈ നിലപാട് സ്വീകരിക്കുന്നതെന്ന് പറയുന്നു. Fly Dubai Air Arabia, Emirates, Ethihad തുടങ്ങിയ വിമാന കമ്പനികള്‍ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ട് പോകുന്നത് കൊണ്ട് ഈ ദുരന്തകാലത്ത് അവ ഇവിടെ കെട്ടി കിടക്കേണ്ടി വരുന്നില്ല. എയര്‍ ഇന്ത്യയുടെ നിലപാട് രാജ്യത്തിന് മോശം പ്രതിച്ഛായയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരു പ്രതിസന്ധി നാം അനുഭവിക്കുമ്പോള്‍ നമ്മളെ ചേര്‍ത്ത് നിര്‍ത്തേണ്ടവര്‍ മരിച്ച പ്രവാസികളോട് പോലും ഈ അനീതി കാണിക്കുമ്പോള്‍ സഹിക്കുവാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറയുന്നു.

'പ്രവാസികളുടെ മൃതദേഹങ്ങളോടുള്ള എയര്‍ ഇന്ത്യയുടെ അവഗണന: ഒരു നാണക്കേട്

പ്രിയപ്പെട്ടവരെ,

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ എയര്‍ ഇന്ത്യ വിസമ്മതിക്കുന്നത് ഒരു വലിയ നാണക്കേടാണ്. കാര്‍ഗോ അയക്കുന്ന മറ്റ് സാധനങ്ങള്‍ കൊണ്ട് പോകുന്നതിലാണ് എയര്‍ ഇന്ത്യക്ക് താല്‍പര്യം. എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിച്ചതോടെ മൃതദേഹങ്ങളോടുള്ള അവഗണന കൂടുതല്‍ വഷളായിട്ടുണ്ട്. മുമ്പ് എയര്‍ ഇന്ത്യ പ്രവാസികളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ തയ്യാറായിരുന്നു, എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും അവഗണിക്കുകയാണ്.

ദുരിതങ്ങളും ദുരന്തങ്ങളും പ്രവാസികള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ കാര്‍ഗോയിലെ കൊള്ളലാഭത്തിന് വേണ്ടി മയ്യത്തുകളെ എയര്‍ ഇന്ത്യ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല. മറ്റ് വിദേശ വിമാനക്കമ്പനികള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ തയ്യാറാകുമ്പോള്‍ എയര്‍ ഇന്ത്യയുടെ ഈ നിലപാട് നമ്മുടെ രാജ്യത്തിന്റെ മോശം പ്രതിച്ഛായയാണ് ഉണ്ടാക്കുന്നത്. Fly Dubai Air Arabia, Emirates, Ethihad തുടങ്ങിയ വിമാന കമ്പനികള്‍ മയ്യത്തുകള്‍ ഇന്‍ഡ്യയിലേക്ക് കൊണ്ട് പോകുന്നത് കൊണ്ട് ഈ ദുരന്തകാലത്ത് മയ്യത്തുകള്‍ ഇവിടെ കെട്ടി കിടക്കേണ്ടി വരുന്നില്ല.മറ്റ് രാജ്യങ്ങളിലെ വിമാന കമ്പനികള്‍ മയ്യത്തുകളോട് കാണിക്കുന്ന ബഹുമാനം നാം പഠിക്കേണ്ടിരിക്കുന്നു.

ഒരു പ്രതിസന്ധി നാം അനുഭവിക്കുമ്പോള്‍ നമ്മളെ ചേര്‍ത്ത് നിര്‍ത്തേണ്ടവര്‍ മരിച്ച പ്രവാസികളോട് പോലും ഈ അനീതി കാണിക്കുമ്പോള്‍ സഹിക്കുവാന്‍ കഴിയുന്നില്ല.കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ ഇടപെടണം. എയര്‍ ഇന്ത്യ മൃതദേഹങ്ങളോട് ബഹുമാനം കാണിക്കണം. പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കണം. എയര്‍ ഇന്ത്യയുടെ ഈ നിലപാട് മാറ്റി, പ്രവാസികളുടെ മയ്യത്തുകളെ അവരുടെ ഉറ്റവര്‍ക്കും, ഉടയവര്‍ക്കും വൈകാതെ കാണുവാനും, അവസാനമായി അന്ത്യ കര്‍മ്മങ്ങള്‍ നടത്തുവാനുളള അവകാശങ്ങള്‍ നിഷേധിക്കരുത്. നിഷേധിക്കപ്പെടരുത്.', അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജാസ്ലിയ ജോൺസന്റെ മരണം; കാർ ഓടിച്ച സിറിയക് പി ജോർജിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കും

ജാസ്ലിയ ജോൺസന്റെ മരണം; കാർ ഓടിച്ച സിറിയക് പി ജോർജിനായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഇറക്കും

എറണാകുളം അങ്കമാലിയിൽ വിദ്യാർഥി ജാസ്ലിയ ജോൺസന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ, കാർ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടർ സിറിയക് പി ജോർജിനായി ലുക്ക്‌ ഔട്ട്‌ സർക്കുലർ ഇറക്കും. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന പൊലീസിന്റെ വിലയിരുത്തലിലാണ് തീരുമാനം. പ്രതിയെ പിടികൂടുന്നതിൽ വീഴ്ച് സംഭവിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇന്നലെ ഏലപാറയിലെ സിറിയകിന്റെ ബന്ധുവീട്ടിൽ അടക്കം അങ്കമാലി പൊലീസ് പരിശോധന നടത്തിയിരുന്നു.

അപകടമുണ്ടാക്കി ദിവസങ്ങൾ ആയിട്ടും പ്രതിയെ പിടികൂടാത്തതിൽ ഇന്നലെ സഹപാഠികളും അധ്യാപകരും അടക്കം പ്രതിഷേധവുമായി അങ്കമാലി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു. എടവനക്കാട് സ്വദേശിയായ ജാസ്ലിയയുടെ അവയവങ്ങൾ 4 പേർക്കാണ് പുതുജീവനേകിയത്.

അങ്കമാലി മോണിംഗ് സ്റ്റാർ കോളജിലെ രണ്ടാം വർഷ ബിരുദ്ധ വിദ്യാർഥിനിയാണ് ജാസ്ലിയ. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഫെബ്രുവരി 28ന് രാത്രി തിരികെ ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടയിൽ ജാസ്ലിയയെ വാഹനം ഇടിച്ചു തെറിപ്പിക്കുന്നത്. ഗുരുതരമായി പരുക്കുപറ്റി ചികിത്സയിലിരിക്കെയാണ് ജാസ്ലിയ മരണത്തിന് കീഴടങ്ങിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിമ്മും ടവറും ഔട്ട്, ഇനി ഫോണിലേക്ക് നേരിട്ട് സാറ്റലൈറ്റ് വഴി ഇന്‍റര്‍നെറ്റും കോളും എസ്എംഎസുകളും; പ്രഖ്യാപിച്ച് സ്റ്റാ‍ര്‍ലിങ്ക്

സിമ്മും ടവറും ഔട്ട്, ഇനി ഫോണിലേക്ക് നേരിട്ട് സാറ്റലൈറ്റ് വഴി ഇന്‍റര്‍നെറ്റും കോളും എസ്എംഎസുകളും; പ്രഖ്യാപിച്ച് സ്റ്റാ‍ര്‍ലിങ്ക്

സ്റ്റാർലിങ്കിന്‍റെ പുതിയ 'ഡയറക്‌‌ട് ടു സെൽ' ഉപഗ്രഹ ശൃംഖല വരുന്നതോടെ ഉപയോക്താക്കൾക്ക് ഫോണിൽ നിന്ന് നേരിട്ട് സാറ്റലൈറ്റുകളുമായി കണക്‌ട് ചെയ്യാം. വോയിസ് കോൾ, എസ്എംഎസ്, ഡാറ്റാ സേവനങ്ങൾ എന്നിവയെല്ലാം ടവറുകളുടെ സഹായമില്ലാതെ ഇതിലൂടെ സാധ്യമാകും. 

മസ്‌കിന്‍റെ സ്റ്റാർലിങ്കിന്‍റെ അടുത്ത പദ്ധതി

ഇലോൺ മസ്‌കിന്‍റെ നേതൃത്വത്തിലുള്ള സ്പേസ്എക്‌സിന്‍റെ സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. 2027-ൽ 'ഡയറക്‌ട്-ടു-സെൽ' സാറ്റലൈറ്റുകൾ വിക്ഷേപിക്കാന്‍ കമ്പനി ഒരുങ്ങുന്നു. ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2026-ൽ വെച്ച് സ്റ്റാർലിങ്ക് എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്‍റാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

2024ല്‍ ആദ്യ പ്രഖ്യാപനം

സ്പേസ്‌എക്സിന്‍റെ മെഗാ റോക്കറ്റായ സ്റ്റാർഷിപ്പ് ഉപയോഗിച്ച് ലോ എർത്ത് ഓർബിറ്റിൽ (LEO) ആയിരിക്കും ഡയറക്‌ട്-ടു-സെൽ ഉപഗ്രഹങ്ങൾ വിന്യസിക്കുക. 2024-ലാണ് ഡയറക്‌ട്-ടു-സെൽ സേവനം ആദ്യമായി സ്പേസ്‌എക്‌സ് പ്രഖ്യാപിച്ചത്. ഇതിന് ശേഷം സ്പേസ്‌എക്‌സ് ഈ പദ്ധതിയുടെ ഗവേഷണങ്ങളിലായിരുന്നു. 

2027 മുതല്‍ സേവനം

2027-ന്‍റെ പകുതിയോടെ സ്റ്റാർഷിപ്പ് ഉപയോഗിച്ച് ഈ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു തുടങ്ങുമെന്ന് സ്പേസ്എക്സിന്‍റെ സ്റ്റാർലിങ്ക് എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്‍റ് മൈക്കിൾ നിക്കോൾസ് പറഞ്ഞു. ഇത് വഴി വളരെ വേഗത്തിൽ സാറ്റലൈറ്റ് ശൃംഖല സ്ഥാപിക്കാൻ കഴിയുമെന്നും അദേഹം കൂട്ടിച്ചേർത്തു. തുടക്കത്തിൽ 1,200 ഉപഗ്രഹങ്ങളായിരിക്കും ഈ ശൃംഖലയിൽ ഉണ്ടാവുക.

ഇപ്പോള്‍ 600 ഉപഗ്രഹങ്ങൾ

സാറ്റലൈറ്റുമായി കണക്‌ട് ചെയ്യുമ്പോൾ സാധാരണ മൊബൈൽ നെറ്റ്‌വര്‍ക്ക് പോലെ തന്നെ മികച്ച കണക്റ്റിവിറ്റി സൗകര്യം നൽകുകയാണ് സ്റ്റാർലിങ്ക് മൊബൈലിന്‍റെ ലക്ഷ്യമെന്ന് നിക്കോൾസ് പറയുന്നു. സ്റ്റാർലിങ്കിന് നിലവിൽ 9000-ത്തിലേറെ ഉപഗ്രഹങ്ങളുണ്ട്. ഇതിൽ ഏകദേശം 600 എണ്ണത്തിൽ ഡയറക്‌ട്-ടു-സെൽ സാങ്കേതികവിദ്യയുണ്ട്. 

നേട്ടങ്ങള്‍ എന്തൊക്കെ?

ഈ പുതിയ സാങ്കേതികവിദ്യയിലൂടെ, ഉപയോക്താക്കൾക്ക് വോയിസ് കോൾ, എസ്എംഎസ്, ഡാറ്റാ സേവനങ്ങൾക്കായി ഫോണിൽ നിന്ന് നേരിട്ട് സാറ്റലൈറ്റുകളുമായി ബന്ധിപ്പിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇ ശ്രീധരന് തിരിച്ചടി; അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ചുമതല നൽകിയിട്ടില്ലെന്ന് അതിവേഗ റെയിൽ കോർപ്പറേഷൻ

ഇ ശ്രീധരന് തിരിച്ചടി; അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ചുമതല നൽകിയിട്ടില്ലെന്ന് അതിവേഗ റെയിൽ കോർപ്പറേഷൻ

കൊച്ചി: കേരളത്തിൽ അതിവേഗ റെയിൽപാത പണിയുമെന്ന വാഗ്ദാനവുമായി മുന്നോട്ടുപോകുന്ന ഇ ശ്രീധരന് തിരിച്ചടി. അതിവേഗ റെയിൽ പാത പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് ഒരു ചുമതലയും നൽകിയിട്ടില്ലെന്ന് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി. റെയിൽവേ മന്ത്രാലയത്തിന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് അതിവേഗ റെയിൽ മന്ത്രാലയം ഇത്തരത്തിൽ മറുപടി നൽകിയത്.

2023 ജൂൺ മുതൽ 2026 ഫെബ്രുവരി ആറ് വരെയുള്ള കാലയളവിൽ ശ്രീധരനെ കേരളത്തിലെ ഒരു പദ്ധതിയിലും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. പദ്ധതികൾ വിലയിരുത്തുന്നതിനോ ഉപദേശം നൽകുന്നതിനോ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ല എന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.

ഇതോടെ കേന്ദ്ര അനുമതിയും, ഹൈ സ്പീഡ് റെയിൽ കോർപറേഷന്റെയും അനുമതിയില്ലാതെ ശ്രീധരൻ ഓഫീസ് തുറന്നത് എന്തിനാണ് എന്ന ചോദ്യമാണ് ഉയരുന്നത്. നേരത്തെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ശ്രീധരന്റെ ചുമതലയെക്കുറിച്ച് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയിരുന്നു. രാജ്യസഭയിൽ എംപിമാരായ ഹാരിസ് ബീരാനും ജോൺ ബ്രിട്ടാസും ഉന്നയിച്ച ചോദ്യത്തിനായിരുന്നു അശ്വിനി വൈഷ്ണവ് വ്യക്തതയില്ലാത്ത മറുപടി നൽകി ഒഴിഞ്ഞുമാറിയത്.

അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും തന്റെ മേൽനോട്ടത്തിൽ ഡിഎംആർസി അത് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി അദ്ദേഹം മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ആർആർടിഎസ് പദ്ധതിക്കെതിരെ ശ്രീധരൻ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ആർആർടിഎസ് പദ്ധതി സാങ്കേതികമായി പ്രായോഗികമല്ലെന്നും നടപ്പാക്കാന്‍ കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം, ഇതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് കുറ്റപ്പെടുത്തിയിരുന്നു. അതിവേഗ റെയില്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ആര്‍ടിഎസ് ഒരു സിമ്പിള്‍ വേസ്റ്റ് ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.