Thursday, 5 March 2026

മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം

മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് ഇടിവ്. പവന് 7200 രൂപ താഴ്ന്ന് 1,19,920 രൂപയിലെത്തി. ഗ്രാം വില 90 രൂപ കുറഞ്ഞ് 14,990 രൂപയിലെത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 16,353 രൂപയും, പവന് 1,30,824 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 12,265 രൂപയും പവന് 98,120 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 295 രൂപയും കിലോഗ്രാമിന് 2,95,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,28,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. ഇറാൻ യുഎസ് യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ സ്വർണവില വീണ്ടും ഉയരാനാണ്‌ സാധ്യത. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നിക്ഷേപമെന്ന നിലയിലുള്ള സ്വർണത്തിന്റെ വലിയ ഡിമാൻഡും വില ഇനിയും ഉയരുമെന്ന സൂചനയാണ് നൽകുന്നത്. കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം; സ്ഥിതിഗതികൾ പരിശോധിച്ച് വിദേശകാര്യമന്ത്രാലയം

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവം; സ്ഥിതിഗതികൾ പരിശോധിച്ച് വിദേശകാര്യമന്ത്രാലയം

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്തതിൽ സ്ഥിതിഗതികൾ പരിശോധിച്ചു വരുന്നതായി വിദേശകാര്യമന്ത്രാല വൃത്തങ്ങൾ. ഇറാൻ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്ന് കോൺഗ്രസ്. ഇറാനെ ആക്രമിക്കാൻ ഇന്ത്യൻ തുറമുഖങ്ങൾ അമേരിക്ക ഉപയോഗിക്കുന്നു എന്ന പ്രചാരണം തള്ളി കേന്ദ്രസർക്കാർ.

ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാൻ യുദ്ധക്കപ്പലായ ഐറിസ് ദേനക്ക് നേരെയാണ് അമേരിക്കൻ അന്തർവാഹിനി ആക്രമണം നടത്തിയത്. നാവിക അഭ്യാസത്തിനു ശേഷം വിശാഖപട്ടണത്തിൽ നിന്ന് മടങ്ങുകയായിരുന്ന ഇറാൻ കപ്പലിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. രണ്ടാം ലോക മഹായുദ്ധം ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. സംഭവത്തിൽ സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണെന്ന് വിദേശകാര്യമന്ത്രാലം വ്യക്തമാക്കി. എല്ലാ വശവും പരിശോധിച്ചതിനുശേഷം പ്രതികരണം ഉണ്ടാകും.

അതേസമയം, ഇന്ത്യൻ തുറമുഖങ്ങൾ യുഎസ് നാവികസേന ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വിദേശകാര്യമന്ത്രാലയം തള്ളി. ഇന്ത്യൻ പ്രതിരോധ ഇടനാഴികളിലടക്കം ചോദ്യം ഉയർത്തുന്ന അമേരിക്കൻ ആക്രമണത്തിൽ കേന്ദ്ര നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിൽ ഡൽഹിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം നടത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ ഡ്രോണുകളെ നേരിടാൻ ഗൾഫിലേക്ക് സൈനിക വിദഗ്ധരെ അയക്കാൻ ഉക്രെയ്ൻ; വെടിനിർത്തൽ ഉപാധിയുമായി സെലെൻസ്‌കി

ഇറാൻ ഡ്രോണുകളെ നേരിടാൻ ഗൾഫിലേക്ക് സൈനിക വിദഗ്ധരെ അയക്കാൻ ഉക്രെയ്ൻ; വെടിനിർത്തൽ ഉപാധിയുമായി സെലെൻസ്‌കി

പശ്ചിമേഷ്യയിൽ ഇറാൻ നടത്തിവരുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഗൾഫ് രാജ്യങ്ങളിലേക്ക് തങ്ങളുടെ സൈനിക വിദഗ്ധരെ അയക്കാൻ തയ്യാറാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി. ഉക്രെയ്നിലെ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കാത്ത രീതിയിൽ പശ്ചിമേഷ്യൻ രാജ്യങ്ങളെ എങ്ങനെയൊക്കെ സഹായിക്കാം എന്നതിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങൾക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉക്രെയ്നിലെ നഗരങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും തകർക്കാൻ റഷ്യ ഉപയോഗിക്കുന്ന അതേ 'ഷാഹെദ്' ഡ്രോണുകളാണ് ഇറാൻ ഇപ്പോൾ ഗൾഫ് രാജ്യങ്ങൾക്കെതിരെയും പ്രയോഗിക്കുന്നതെന്ന് സെലെൻസ്‌കി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇറാൻ 800-ലധികം മിസൈലുകളും 1400-ലധികം ഡ്രോണുകളും വിക്ഷേപിച്ചതായും ഇത് ആഗോള വിപണിയിൽ എണ്ണ, ഗ്യാസ് വില വർധിക്കാൻ കാരണമാകുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. യുഎഇ, ഖത്തർ, ജോർദാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി താൻ സംസാരിച്ചുവെന്നും കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് അപകടം; ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: വേങ്ങരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര വലിയോറ പാണ്ടികശാല സ്വദേശി മോയന്‍ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (12) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. അല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാന്‍ ആണ് കുട്ടിയെ ഇടിച്ചത്. ഓട്ടോയില്‍ നിന്നും ഇറങ്ങി റോഡിന് മറുവശത്തേക്ക് നടക്കുമ്പോള്‍ എതിര്‍ ദിശയില്‍ നിന്നും വന്ന സ്‌കൂള്‍ വാന്‍ റിസ്വാനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

ബുധനാഴ്ച വൈകീട്ട് 3.30ന് വലിയോറ മുതലമാടുവെച്ചാണ് അപകടമുണ്ടായത്. വലിയോറ ഈസ്റ്റ് എ. എം. യു. പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റിസ്വാന്‍. അപകടം നടന്ന ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ വേങ്ങര പോലീസ് അന്വേഷണം ആരംഭിച്ചു. പിതാവ്: മോയന്‍ ഇസ്മായില്‍. മാതാവ്: നൂറ. സഹോദരന്‍: റയാന്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഉച്ചയോടെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയിൽ വിസാ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; ഓവർസ്റ്റേ പിഴ ഒഴിവാക്കി മടങ്ങാൻ അവസരം

യുഎഇയിൽ വിസാ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം; ഓവർസ്റ്റേ പിഴ ഒഴിവാക്കി മടങ്ങാൻ അവസരം

ദുബായ്: വ്യോമാതിർത്തി അടച്ചതും വിമാന സർവീസുകൾ റദ്ദാക്കിയതും കാരണം യുഎഇയിൽ കുടുങ്ങിപ്പോയ യാത്രക്കാർക്ക് വിസ കാലാവധി കഴിഞ്ഞുള്ള പിഴകൾ ഒഴിവാക്കി നൽകാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ICP) തീരുമാനിച്ചു.

ടൂറിസ്റ്റ് അല്ലെങ്കിൽ വിസിറ്റ് വിസകൾ കൈവശമുള്ള സന്ദർശകർക്കും, എക്സിറ്റ് പെർമിറ്റുള്ള വ്യക്തികൾക്കും, രാജ്യം വിടുന്നതിനായി റെസിഡൻസി പെർമിറ്റുകൾ റദ്ദാക്കിയ താമസക്കാർക്കും ഈ ഇളവ് ബാധകമാണ്. 2026 ഫെബ്രുവരി 28-നോ അതിനുശേഷമോ ചുമത്തപ്പെട്ട പിഴകൾക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക.

സാധാരണ നിലയിൽ വിസ കാലാവധി കഴിഞ്ഞു രാജ്യത്ത് തുടരുന്നതിന് പ്രതിദിനം 50 ദിർഹം വീതം പിഴ ഈടാക്കാറുണ്ട്. എന്നാൽ യാത്രക്കാരുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ സാമ്പത്തിക ബാധ്യത ഒഴിവാക്കി നൽകുന്നതെന്നും ഇത് അവരുടെ നിയമപരമായ പദവി ക്രമപ്പെടുത്താൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ എന്നാണ് വിമാന സർവീസുകൾ പുനഃരാരംഭിക്കാൻ കഴിയുക എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ യുദ്ധത്തിൽ ട്രംപിന് യുഎസ്‌ സെനറ്റിന്റെ പിന്തുണ; സൈനിക നീക്കം അവസാനിപ്പിക്കാനുള്ള പ്രമേയം തള്ളി

ഇറാൻ യുദ്ധത്തിൽ ട്രംപിന് യുഎസ്‌ സെനറ്റിന്റെ പിന്തുണ; സൈനിക നീക്കം അവസാനിപ്പിക്കാനുള്ള പ്രമേയം തള്ളി

ഇറാൻ ആക്രമണത്തിൽ അമേരിക്കൻ സെനറ്റിൽ ഡോൺൾഡ് ട്രംപിന് പിന്തുണ. സൈനിക നീക്കം അവസാനിപ്പിക്കാനുള്ള പ്രമേയം അമേരിക്കൻ സെനറ്റ് തള്ളി.47 നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം തള്ളപ്പെട്ടത്. യുഎസ് കോൺഗ്രസിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇറാനെതിരെ കൂടുതൽ സൈനിക ആക്രമണങ്ങൾ നടത്തുന്നത് തടയാനായിരുന്നു ഈ പ്രമേയം ലക്ഷ്യമിട്ടത്.

ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം വൻ വിജയമാണെന്നും പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് അമേരിക്കൻ സൈന്യം നടത്തുന്നതെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാന്റെ മിസൈൽ ശേഖരവും അവ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളും അതിവേഗം തകർക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രമാണ് ഇറാനെന്നും നിലവിലെ സൈനിക നീക്കം അത് അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് യുദ്ധത്തിൻ്റെ നിലവിലെ സാഹചര്യത്തെ കുറിച്ച് ട്രംപ് സംസാരിച്ചത്.

അതേസമയം, അമേരിക്കയുടേയും ഇസ്രയേലിന്റേയും ആക്രമണങ്ങൾക്ക് തിരിച്ചടിയല്ലാതെ മറ്റു മറുപടിയില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ പറഞ്ഞു.കിഴക്കൻ ടെഹ്റാനിൽ ഇറാന്റെ സൈനിക സമുച്ചയം ഇസ്രയേൽ ആക്രമിച്ചു. മേഖലയിൽ വൻ ആക്രമണം നടത്തിയതായി ഐഡിഎഫ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ; ഒമാനിലേക്കുളള സർവ്വീസുകൾ പുനരാരംഭിച്ചു

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ; ഒമാനിലേക്കുളള സർവ്വീസുകൾ പുനരാരംഭിച്ചു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് റദ്ദാക്കിയത് 36 വിമാനങ്ങൾ. എയർ ഇന്ത്യയുടെ ഏഴ് വിമാനങ്ങൾ സർവീസ് റദ്ദാക്കി. ദുബായിയുടെ അഞ്ചു വിമാനങ്ങൾ സർവീസ് തുടങ്ങി. ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 34 വിമാനങ്ങളും ക്യാൻസൽ ചെയ്തു. ഒമാന്‍ എയറും എയർ ഇന്ത്യ എക്സ്‍പ്രസും തിരുവനന്തപുരം- മസ്കറ്റ് റൂട്ടിൽ സർവീസ് നടത്തി. മിഡിൽ ഈസ്റ്റിലേക്കുള്ള മറ്റ് സർവീസുകള്‍ റദ്ദാക്കി. ഒമാനിലേക്കുളള സർവ്വീസുകൾ പുനരാംരംഭിച്ചിട്ടുണ്ട്.

മണിക്കൂറിൽ 48 വിമാനങ്ങൾക്ക്​ കടന്നുപോകാൻ കഴിയുന്ന രീതിയിൽ കഴിഞ്ഞ ദിവസം യു.എ.ഇ സുരക്ഷിത വ്യോമ ഇടനാഴി തുറന്നതോടെ കൂടുതൽ വിമാന കമ്പനികൾക്ക്​ സർവിസ്​ നടത്താൻ വഴിയൊരുങ്ങി. എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച്​അഞ്ച്​മുതൽ ഏഴുവരെ റാസൽഖൈമയിൽ നിന്നും തിരിച്ചും​ഡൽഹി, കൊച്ചി, മുംബൈ നഗരങ്ങളിലേക്ക്​പ്രത്യേക സർവിസുകൾ​നടത്തുമെന്ന് അറിയിച്ചിരുന്നു. കൊച്ചിയിൽ നിന്ന്​വൈകിട്ട്​4.25ന്​പുറപ്പെട്ട്​8.55 റാസൽഖൈമയിൽ എത്തും.

അതേസമയം വ്യോമപാത അടച്ചതിനെ തുടർന്ന് രാജ്യത്ത് കുടുങ്ങിയ വിസ കാലാവധി തീർന്നവർക്ക് യുഎഇ ഇളവുകൾ പ്രഖ്യാപിച്ചു. ഇവർക്കുള്ള ഓവർസ്റ്റേ ഫൈൻ ഒഴിവാക്കി. വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്കും ഫെബ്രുവരി 28ന് ശേഷം സന്ദർശക വിസ, ടൂറിസ്റ്റ് വിസ കാലാവധി തീരുന്നവർക്കും ഇളവ് ലഭ്യമാണ്. താമസ വിസ റദ്ദാക്കി രാജ്യം വിടാനിരുന്നവർക്കും പിഴ ഉണ്ടാവില്ല. യുഎഇ ഐസിപിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസികേരളീയര്‍ക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ രൂപീകരിച്ച ആറ് നോര്‍ക്ക സഹായ കൂട്ടായ്മകളില്‍ ബന്ധപ്പെടാനുളള ഫോണ്‍ നമ്പറുകള്‍ സജ്ജമായി. നിലവിലുള്ള പ്രത്യേക സാഹചര്യങ്ങളെ പരിഗണിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സന്ദർശക വിസയിലുള്ളവർക്ക് ഒരു മാസം സ്വമേധയാ അധിക കാലാവധി അനുവദിച്ചു. ഫെബ്രുവരി 28, 2026 മുതൽ കാലാവധി കഴിഞ്ഞതോ ഉടൻ കാലാവധി തീരാനിരിക്കുന്നതോ ആയ എല്ലാ തരത്തിലുള്ള വിസിറ്റ് വിസകൾക്കും ഒരു മാസം കാലാവധി നീട്ടി ലഭിക്കും.