Thursday, 5 March 2026

സൗദിയെ ലക്ഷ്യമാക്കി ഇന്ന് തൊടുത്തത് മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളും; വിജയകരമായി തകർത്തു

റിയാദ്: സൗദി തലസ്ഥാന നഗരത്തിനോട് ചേർന്നുള്ള അൽ ഖർജ് പട്ടണത്തെ ഇന്ന് (വ്യാഴം) ലക്ഷ്യമിട്ടെത്തിയ മൂന്ന് ക്രൂയിസ് മിസൈലുകളും നാല് ഡ്രോണുകളും വിജയകരമായി തകർത്തെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. അൽ ഖർജ് പട്ടണത്തിന് പുറത്തുവെച്ചാണ് മൂന്ന് ക്രൂയിസ് മിസൈലുകൾ തകർത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിന് പിന്നാലെ അൽ ഖർജ് ഗവർണറേറ്റിെൻറ കിഴക്കൻ മേഖലയിൽ വെച്ച് വ്യോമ പ്രതിരോധ സേന മൂന്ന് ഡ്രോണുകളും വെടിവെച്ചിട്ടു. കൂടാതെ, വടക്കൻ അതിർത്തിയിലെ അൽ ജൗഫ് മേഖലയുടെ കിഴക്ക് ഭാഗത്ത് വെച്ച് മറ്റൊരു ഡ്രോണും തകർത്തതായി മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം റാസ് തനൂറ റിഫൈനറിക്ക് നേരെയും ഡ്രോൺ ആക്രമണ ശ്രമം നടന്നതായി പ്രതിരോധ മന്ത്രാലയം സൂചിപ്പിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം ഈ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റാസ് തനൂറ റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണ ശ്രമം ഊർജ്ജ വിതരണത്തെയോ പ്രവർത്തനത്തെയോ ബാധിച്ചിട്ടില്ലെന്ന് ഊർജ്ജ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഇത്തരം ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒടുവിൽ മൗനം വെടിഞ്ഞ് ഇന്ത്യ, ആയത്തുള്ള ഖമനേയിയുടെ വധത്തിൽ അനുശോചനം രേഖപ്പെടുത്തി; വിദേശകാര്യ സെക്രട്ടറി ഇറാൻ എംബസി സന്ദർശിച്ചു

ദില്ലി: അമേരിക്കൻ - ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. കേന്ദ്ര സർക്കാരിന് വേണ്ടി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ദില്ലിയിലെ ഇറാൻ എംബസി സന്ദർശിച്ചാണ് അനുശോചനം അറിയിച്ചത്. എംബസിയിൽ തയ്യാറാക്കിയ അനുശോചന പുസ്തകത്തിൽ അദ്ദേഹം ഒപ്പിടുകയും ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഖമനേയി വധത്തിൽ ഇതുവരെയും പ്രതികരിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമ‍ർശനം ഉയർത്തിയിരുന്നു. സർക്കാരിന്റെ മൗനം ഇന്ത്യക്ക് നാണക്കേടാണ് എന്നായിരുന്നു പ്രതിപക്ഷ വിമർശനം. ഇതിന് പിന്നാലെയാണ് ഇന്ത്യ, ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നവകേരള സര്‍വേ ദീര്‍ഘിപ്പിച്ച് സര്‍ക്കാരിന്റെ ഉത്തരവ്; മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു

നവകേരള സര്‍വേ ദീര്‍ഘിപ്പിച്ച് സര്‍ക്കാരിന്റെ ഉത്തരവ്. മാര്‍ച്ച് 31 വരെയാണ് ദീര്‍ഘിപ്പിച്ചത്. നേരത്തെ ഫെബ്രുവരി 28 വരെയായിരുന്നു സര്‍വേ നിശ്ചയിച്ചിരുന്നത്.

സുപ്രീംകോടതിയില്‍ നിന്ന് സര്‍ക്കാരിനുണ്ടായ ആശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് നവകേരള സര്‍വേ നീട്ടിക്കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ക്ഷേമ പദ്ധതികള്‍ എങ്ങനെ നടക്കുന്നവെന്നറിയാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് കൂടി നിരീക്ഷിച്ചു കൊണ്ടാണ് നവകേരള സര്‍വേ സ്റ്റേ
ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.

ഭരണഘടനാപ്രശ്‌നങ്ങളും സുപ്രിംകോടതി വിധിയുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചത്. ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രിംകോടതി സ്റ്റേ അനുവദിച്ചത്.

സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ലക്ഷ്യമിട്ട് നടത്തിയ നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്തത് തിരഞ്ഞടുപ്പ് കാലത്ത് സര്‍ക്കാരിന് വലിയ ആശ്വാസമായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാർ ജീവനക്കാർക്ക് നേരത്തെ ശമ്പളം നൽകാൻ ദുബായ്

വരാനിരിക്കുന്ന ഈദ് ആഘോഷങ്ങൾ കണക്കിലെടുത്ത് ദുബായ് സർക്കാർ ജീവനക്കാർക്ക് മാർച്ചിലെ ശമ്പളം മുൻകൂട്ടി നൽകാൻ ഉത്തരവിട്ടു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. തീരുമാനപ്രകാരം ഈ മാസം 17-ന് തന്നെ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് ശമ്പളം എത്തും. പെരുന്നാൾ ഒരുക്കങ്ങൾ നേരത്തെ പൂർത്തിയാക്കാനും കുടുംബത്തോടൊപ്പം ആഘോഷങ്ങൾ സന്തോഷകരമാക്കാനും ജീവനക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കരുണാർദ്രമായ നടപടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്പാ ഉടമയായ 57കാരിയെ കെട്ടിയിട്ട് പണവും സ്വർണാഭരണവും കവർന്ന മുൻജീവനക്കാരിയും സംഘവും പിടിയിൽ

തൃശൂർ കണിമംഗലത്തുള്ള സ്പാ ഉടമയായ 57കാരിയെ വീട്ടിൽ കയറി കെട്ടിയിട്ട് സ്വർണാഭരണവും പണവും മൊബൈലും കവർന്ന യുവതികളടക്കമുള്ള സംഘത്തെ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ ആഞ്ജലീയ എന്ന സൂസന്ന എയ്ഞ്ചൽ (22), സ്റ്റീഫൻ രാജ് (27), സൂര്യ (26), ഫെഡറിക് (33), ധനലക്ഷ്മി (30), ഷേർളി (22), സുചിത (25) എന്നിവരെയാണ് മണിക്കൂറുകൾക്കുള്ളിൽ തൃശൂർ സിറ്റി പോലീസ് പിടികൂടിയത്.

കെട്ടിയിട്ട്, ഭീഷണിപ്പെടുത്തി സ്വർണാഭരണവും പണവും കൈവശപ്പെടുത്തിയെന്ന സ്പാ ഉടമയുടെ ഫോൺ സന്ദേശം ലഭിച്ച ഉടനെ നൈറ്റ് പട്രോളിംഗ് ഓഫീസറായ അസിസ്റ്റന്റ് കമ്മീഷണർ ശശിധരന്റെ നേതൃത്വത്തിൽ എല്ലാ പട്രോളിംഗും വാഹനപരിശോധന ശക്തമാക്കിയതിനെ തുടർന്ന് പട്ടിക്കാട് വച്ചാണ് സംഘത്തെ പിടികൂടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതാനിരുന്ന വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പൂങ്കാവ് കൊച്ചീക്കാരൻ വീട്ടിൽ അജോയുടെ മകൾ എസ്തേറി(15)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ട്യൂഷന് പോകാത്തതിന് അച്ഛൻ വഴക്കുപറഞ്ഞിരുന്നു. ഇതിനു ശേഷമാണ് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് എസ്എസ്എൽസി പരീക്ഷ എഴുതേണ്ടതായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്ഷേത്രോത്സവത്തിലെ സംഘർഷത്തിൽ 18കാരൻ മരിച്ച സംഭവം: 'മുഴുവൻ പ്രതികളെയും പിടികൂടണം'; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് പോളിടെക്നിക് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. പത്തനംതിട്ട അടൂർ മണക്കാല പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥി ഹരികൃഷ്ണൻ്റെ മരണത്തിൽ സഹപാഠികളാണ് പ്രതിഷേധിച്ചത്. മരണത്തിന് കാരണക്കാരായ മുഴുവൻ പ്രതികളെയും പിടികൂടണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രതിഷേധ റാലി നടത്തി. പോളിടെക്നിക് കോളേജിലെ ഒന്നാംവർഷ ആർക്കിടെക്ചർ വിദ്യാർത്ഥിയായിരുന്നു ഹരികൃഷ്ണൻ.

ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റാണ് കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണൻ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.

മാർച്ച് ഒന്നിനായിരുന്നു ഹരികൃഷ്ണന് ക്രൂരമായി മർദനമേറ്റത്. മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഹരികൃഷ്ണൻ. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘമാണ് ആക്രമിച്ചത്. ഹരികൃഷ്ണനെ ഇവർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. സഹോദരൻ ഇടപെട്ട് പിന്നീട് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ പ്രതികൾ ഹരികൃഷ്ണനെയും സഹോദരനെയും ഓഡിറ്റോറിയത്തിന് സമീപം വിളിച്ചുവരുത്തി വീണ്ടും മർദിച്ചു. ഹരികൃഷ്ണന്റെ തലയ്ക്ക് തടിക്കഷ്ണം കൊണ്ട് അടിക്കുകയാണ് പ്രതികൾ ചെയ്തത്. ഇതോടെ ഹരികൃഷ്ണൻ ബോധരഹിതനായി വീണു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ഹരികൃഷ്ണനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരുത്തടി സ്വദേശി സുനില്‍കുമാര്‍, രതീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾ ഒളിവിലാണ്. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്