Friday, 6 March 2026

KSRTCയുടെ മുഖം മാറുന്നു; പാൻട്രി,ടോയ്‌ലറ്റ് സൗകര്യമുള്ള ബസ് വരുന്നു

KSRTCയുടെ മുഖം മാറുന്നു; പാൻട്രി,ടോയ്‌ലറ്റ് സൗകര്യമുള്ള ബസ് വരുന്നു

കൊച്ചി: കെഎസ്ആർടിസിയുടെ പുതിയ ബിസിനസ് ക്‌ളാസ് ബസ് വരുന്നതായി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. പാൻട്രി, ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉള്ള ബസാണ് വരിക. ഈ മാസം പകുതിയോടെ ബസ് എത്തുമെന്നും മന്ത്രി അറിയിച്ചു.

നവീകരിച്ച എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്‌ഘാടനത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ബസിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാം. എയർഹോസ്റ്റസിനെ പോലെ ബസ് ഹോസ്റ്റസും പുതിയ സർവീസിൽ ഉണ്ടാകും. ഡ്രൈവർക്ക് പുറമെയാണ് ബസ് ഹോസ്റ്റസ് ഉണ്ടാകുക. തിരുവനന്തപുരം-കൊച്ചി റൂട്ടിലാകും സർവീസുണ്ടാകുക എന്നും വണ്ടി വന്നാൽ താൻ ഓടിച്ച് നോക്കി സർവീസ് ആരംഭിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നാൽ ഉദ്ഘാടനം ചെയ്യാൻ സാധിക്കില്ല എന്നതുകൊണ്ട് ഇപ്പോൾത്തന്നെ ഉദ്‌ഘാടനം നടത്തിയതായും മന്ത്രി പ്രഖ്യാപിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇന്ത്യ ചൈനയെ പോലെ വളര്‍ന്ന് വലുതായി കാണാന്‍ ആഗ്രഹിക്കുന്നില്ല';വലിയ സാമ്പത്തിക ഇളവുകള്‍ നല്‍കില്ലെന്ന് യുഎസ്

'ഇന്ത്യ ചൈനയെ പോലെ വളര്‍ന്ന് വലുതായി കാണാന്‍ ആഗ്രഹിക്കുന്നില്ല';വലിയ സാമ്പത്തിക ഇളവുകള്‍ നല്‍കില്ലെന്ന് യുഎസ്

വാഷിംഗ്ടൺ: ചൈനയ്ക്ക് ഒരിക്കൽ നൽകിയതുപോലുള്ള വലിയ സാമ്പത്തിക ഇളവുകൾ ഇന്ത്യയ്ക്ക് നൽകില്ലെന്ന് പ്രഖ്യാപിച്ച് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ. ചൈനയ്ക്ക് സാമ്പത്തിക ഇളവുകൾ നൽകിയത് അമേരിക്കയ്ക്ക് പറ്റിയ തെറ്റാണെന്നും അത് ഒരിക്കൽ കൂടി ആവർത്തിക്കില്ലെന്നും ക്രിസ്റ്റഫർ ലാൻഡൗ പറഞ്ഞു. ഇന്ത്യയ്ക്ക് സാമ്പത്തിക ഇളവുകൾ നൽകിയാൽ ചൈനയെ പോലെ വളർന്ന് അമേരിക്കയ്ക്ക് വെല്ലുവിളിയാകുമെന്നും ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ചൂണ്ടികാട്ടി. അതിനാൽ ഇന്ത്യയെ മറ്റൊരു ചൈനയാക്കാൻ യുഎസ് അനുവദിക്കില്ലെന്ന് അദേഹം പറഞ്ഞു.

അമേരിക്ക ഇന്ത്യയിൽ വലിയ വ്യാപാര സാധ്യതകൾ കാണുന്നുണ്ടെന്നും എന്നാൽ അതീവ ജാ​ഗ്രതയോട് കൂടിയാണ് ഇന്ത്യയുമായി കരാറുകളിലും ചർച്ചകളിലും ഏർപ്പെടുന്നതെന്നും ക്രിസ്റ്റഫർ ലാൻഡൗ അറിയിച്ചു. പതിറ്റാണ്ടുകൾക്ക് മുൻപ് ചൈനയുമായി കരാറിലേർപ്പെടുന്നതിനേക്കാൾ ശ്രദ്ധയോടെയാണ് അമേരിക്ക ഇപ്പോൾ ഇന്ത്യയെ സമീപ്പിക്കുന്നതെന്നും അദേഹം പറഞ്ഞു.

ഇന്ത്യയുമായി അനന്തമായ വ്യാപാര സാധ്യതകൾ കാണുന്നുണ്ടെങ്കിലും എല്ലാത്തിനും പരിമിതികളുണ്ടെന്നും ചൈനയെ പോലെ ഇന്ത്യക്ക് ഇളവ് നൽകി പഴയ തെറ്റ് അമേരിക്ക ഇനി ഒരിക്കലും ആവർത്തിക്കില്ലെന്നും ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. 20 വർഷങ്ങൾക്ക് മുൻപ് അമേരിക്ക നൽകിയ സാമ്പത്തിക ഇളവുകളാണ് ഇന്ന് ചൈനയെ വലിയ സമ്പത്തിക രാജ്യമാക്കി മാറ്റിയത്. ഇത് അമേരിക്കയ്ക്ക് തന്നെ വെല്ലുവിളിയായി. ഇതേ തെറ്റ് ഇന്ത്യയുടെ കാര്യത്തിൽ സംഭവിക്കില്ലെന്നും അദേഹം ആവർത്തിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം ഇന്ത്യയുമായി ഒപ്പിട്ട വ്യാപാര കരാറുകളെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യങ്ങൾ പരാമർശിച്ചത്. കഴിഞ്ഞ മാസം അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. നിരവധി റൗണ്ട് ചർച്ചകൾക്ക് ശേഷമാണ് അമേരിക്ക തീരുവ കുറച്ചത്. വർദ്ധിച്ചു വരുന്ന പശ്ചിമേഷ്യൻ സംഘർഷത്തെ കണക്കിലെടുത്ത് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അമേരിക്ക അനുമതി നൽകിയെന്നും ക്രിസ്റ്റഫർ ലാൻഡൗ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അപകീർത്തികരമായ ഉള്ളടക്കം നീക്കം ചെയ്യാൻ ഗൂഗിളിന് നിർദ്ദേശം നൽകണം; കർണാടക ഹൈക്കോടതിയെ സമീപിച്ച് ശ്രീലങ്കൻ ജഡ്ജി

അപകീർത്തികരമായ ഉള്ളടക്കം നീക്കം ചെയ്യാൻ ഗൂഗിളിന് നിർദ്ദേശം നൽകണം; കർണാടക ഹൈക്കോടതിയെ സമീപിച്ച് ശ്രീലങ്കൻ ജഡ്ജി

ബെംഗളുരു: അപകീർത്തികരമായ ഉള്ളടക്കം നീക്കം ചെയ്യാൻ ഗൂഗിളിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ ജഡ്ജി കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ കർണ്ണാടക ഹൈക്കോടതി ഗൂഗിളിനും രണ്ട് ശ്രീലങ്കൻ മാധ്യമങ്ങൾക്കും നോട്ടീസയച്ചു. ശ്രീലങ്കൻ സുപ്രിംകോടതി ജഡ്ജി അഹ്‌മദ് ദിലിപ് നവാസ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നടപടി.

അപകീർത്തികരമായ നാല് ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ ഗൂഗിളും ഉള്ളടക്കം പ്രസിദ്ധീകരിച്ചതിൽ ശ്രീലങ്കൻ മാധ്യമങ്ങളായ കൊളംബോ ടെലഗ്രാഫും ലങ്ക ഇ ന്യൂസും മറുപടി നൽകണം. ഹർജിയിൽ മാർച്ച് 16ന് കർണ്ണാടക ഹൈക്കോടതി പ്രാഥമിക വാദം കേൾക്കും.

ഒരാൾക്കും സ്വന്തം കേസിൽ ജഡ്ജിയായിരിക്കാൻ കഴിയില്ലെന്ന നിയമതത്വം മുൻനിർത്തിയാണ് ശ്രീലങ്കൻ ജഡ്ജി ഇന്ത്യൻ കോടതിയെ സമീപിച്ചത്. ശ്രീലങ്കൻ സുപ്രിംകോടതിയിലെ ജഡ്ജിയായതിനാൽ കീഴ്ക്കോടതികൾ സ്വാധീനിക്കപ്പെടാം. അതിനാൽ നീതിന്യായ ധാർമ്മികത കൂടി പരിഗണിച്ചാണ് നീതി തേടി ഇന്ത്യൻ കോടതിയെ സമീപിച്ചത് എന്നാണ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചത്.

പ്രസിദ്ധീകരിച്ച ഉള്ളടക്കം നീക്കം ചെയ്യുന്നതിന് മൗലികാവകാശം ഉണ്ടെന്നാണ് ശ്രീലങ്കൻ ജഡ്ജിയുടെ വാദം. ശ്രീലങ്കൻ സുപ്രിംകോടതി ജഡ്ജിയായി ഉയർത്തപ്പെടുന്നത് തടയാനാണ് അപകീർത്തികരമായ വാർത്തകൾ ശ്രീലങ്കൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത് എന്നുമാണ് ജസ്റ്റിസ് അഹ്‌മദ് ദിലിപ് നവാസിന്റെ വാദം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

16കാരനെ തലയ്ക്കടിച്ചുകൊന്ന ശേഷം മാംസം ഭക്ഷിക്കാൻ ശ്രമം; പ്രതി ഗുഡ്ഡ പട്ടേൽ പിടിയിൽ, സംഭവം മധ്യപ്രദേശിൽ

16കാരനെ തലയ്ക്കടിച്ചുകൊന്ന ശേഷം മാംസം ഭക്ഷിക്കാൻ ശ്രമം; പ്രതി ഗുഡ്ഡ പട്ടേൽ പിടിയിൽ, സംഭവം മധ്യപ്രദേശിൽ

ഭോപ്പാൽ: മധ്യപ്രദേശിൽ പതിനാറുകാരനെ കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാൻ ശ്രമം. ഗുഡ്ഡ പട്ടേൽ എന്നയാളാണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാൻ ശ്രമിച്ചത്. ഒരു കാരണവും ഇല്ലാതെയായിരുന്നു കൊലപാതകം.

പട്ടാപ്പകൽ, ആളുകൾ നോക്കിനിൽക്കെയായിരുന്നു കൊലപാതകം. സഹോദരിയുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് പതിനാറുകാരനായ ഭാരത് വിശ്വകർമയെയാണ് ഗുഡ്ഡ പട്ടേൽ ആക്രമിച്ചത്. കമ്പിവടി കൊണ്ട് കുട്ടിയെ തലയ്ക്കടിച്ചുവീഴ്ത്തിയ ഗുഡ്ഡ പട്ടേൽ പിന്നീട് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പിന്നീട് ഗുഡ്ഡ പട്ടേൽ കുട്ടിയുടെ രക്തം കുടിച്ചു. പിന്നാലെ തലയിൽ നിന്നുള്ള മാംസം ഭക്ഷിക്കാനും ശ്രമിച്ചു എന്നാണ് സംഭവം നേരിട്ടുകണ്ടവരുടെ വിവരണം. ശേഷം സമീപത്തെ പാടത്തിലേക്ക് ഓടി രക്ഷപ്പെട്ട ഇയാളെ നാട്ടുകാരും പൊലീസും ചേർന്നാണ് പിടികൂടിയത്.

ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു കൊലപാതകം എന്നാണ് വിവരം. കുട്ടിയെ അടിച്ചുവീഴ്ത്തിയ ഉടൻ തന്നെ നാട്ടുകാർ സ്ഥലത്തേയ്ക്ക് ഓടിക്കൂടിയിരുന്നു. പിന്നാലെ കണ്ടത് ഗുഡ്ഡ പട്ടേലിന്റെ ഞെട്ടിക്കുന്ന പ്രവർത്തിയാണ്.

ജയിലിൽ നിന്നിറങ്ങി അധിക ദിവസം ആകുന്നതിന് മുമ്പേയാണ് ഗുഡ്ഡ പട്ടേൽ ഇത്തരത്തിൽ കൊലപാതകം നടത്തിയത്. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയതിനാണ് ഗുഡ്ഡ ജയിൽ ശിക്ഷ അനുഭവിച്ചത്. ഒരു കാരണവും ഇല്ലാതെയാണ് കുട്ടിയെ ഇയാൾ ആക്രമിച്ചത്. സഹോദരിയുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമണം നടന്നതെന്നും എന്താണ് നടന്നതെന്ന് മനസിലാകുന്നില്ലെന്നും കുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്ഷേത്രോത്സവത്തിനിടെ സംഘർഷം: പരിക്കേറ്റ ഹരികൃഷ്ണന്‍ മരിച്ചു

ക്ഷേത്രോത്സവത്തിനിടെ സംഘർഷം: പരിക്കേറ്റ ഹരികൃഷ്ണന്‍ മരിച്ചു

കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ പോളിടെക്നിക് വിദ്യാർത്ഥി ഹരികൃഷ്ണന്റെ മരണം സ്ഥിരീകരിച്ചു. കുന്നത്തൂർ ഐവർകാല സ്വദേശിയാണ് ഹരികൃഷ്ണൻ (18). തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണം. ഹരികൃഷ്ണന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

പത്തനംതിട്ട അടൂർ മണക്കാല പോളിടെക്നിക് കോളേജിലെ ഒന്നാംവർഷ ആർക്കിടെക്ചർ വിദ്യാർത്ഥിയായിരുന്നു ഹരികൃഷ്ണൻ. കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടയിൽ ക്രൂരമർദ്ദനത്തിനിരയായാണ് വിദ്യാർത്ഥി മരിച്ചത്. മർദ്ദനത്തിൽ ഹരികൃഷ്ണൻ്റെ സഹോദരൻ ജയകൃഷ്ണനും പരിക്കേറ്റിരുന്നു

മാർച്ച് ഒന്നിനായിരുന്നു ഹരികൃഷ്ണന് ക്രൂരമായി മർദ്ദനമേറ്റത്. മരുത്തടി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. മരുത്തടിയിലുള്ള സഹോദരിയുടെ വീട്ടിൽ ഉത്സവം കൂടാൻ എത്തിയതായിരുന്നു ഹരികൃഷ്ണൻ. ഘോഷയാത്രയ്ക്കിടെ മദ്യപിച്ചെത്തിയ ഒരു സംഘമാണ് ആക്രമിച്ചത്. ഹരികൃഷ്ണനെ ഇവർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരുത്തടി സ്വദേശി സുനില്‍കുമാര്‍, രതീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾ ഒളിവിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീണ്ടും ചികിത്സാപിഴവ്;ശസ്ത്രക്രിയയ്ക്ക് ശേഷം തുണി തുന്നിക്കെട്ടി;കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പരാതി

വീണ്ടും ചികിത്സാപിഴവ്;ശസ്ത്രക്രിയയ്ക്ക് ശേഷം തുണി തുന്നിക്കെട്ടി;കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ചികിത്സ പിഴവ് ആരോപണം. ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റിൽ വെച്ച് തുന്നിക്കെട്ടിയെന്നാണ് പരാതി. കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ആരോപണം ‌ഉയരുന്നത്.മേനംകുളം സ്വദേശിയായ ഷീബ പ്രമോദിനാണ് ദുരവസ്ഥ ഉണ്ടായത്. മൂന്നു മാസമാണ് യുവതി വേദന അനുഭവിച്ചത്.

2025 ഡിസംബർ മൂന്നിനാണ് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിൽ ഷീബ പ്രമോദിന് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടന്നത്. ഡിസംബർ 12ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിൻ്റെ ഭാഗം ഉണങ്ങാതെ പഴുത്തു. വേദന കൂടിയതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി നടത്തിയ പരിശോധനയിൽ മുറിവിൻ്റെ ഒരു വശത്തുകൂടി നൂല് പുറത്തേക്കുവന്നു. ഇതോടെയാണ് വയറിനുളളിൽ പഞ്ഞിയും തുണിയും ഉണ്ടെന്ന് കണ്ടെത്തിയത്.

ഇതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ സിഎസ്ഐ ആശുപത്രിയിൽ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുക്കുകയായിരുന്നു. തുണി എങ്ങനെ വയറ്റിൽ പോയെന്ന് അറിയില്ലെന്നും മറ്റു ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ പോയതാകാമെന്നുമാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വിശദീകരണം. ആശുപത്രിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്നും പരാതിക്കാരി ഷീബ പ്രമോദ് പറഞ്ഞു.

അതേസമയം ഇടുക്കി നെടുങ്കണ്ടം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ചികിത്സ പിഴവ് ആരോപണം ഉയരുന്നുണ്ട്. യുവാവിൻ്റെ കാലിൽ ഇട്ട ടൈറ്റാനിയം കമ്പി ഒരു വർഷം കൊണ്ട് ഒടിഞ്ഞുവെന്നാണ് പരാതി. മറ്റൊരു ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തപ്പോൾ കമ്പി തുരുമ്പ് എടുത്ത നിലയിൽ ആയിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. പച്ചടി സ്വദേശി രാഹുൽ രഘു ( 21 ) ആണ് ദുരവസ്ഥ നേരിട്ടത്.

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിൻ്റെ കാലിൽ ചെയ്തത് മൂന്ന് ശസ്ത്രക്രിയകൾ ആണ്.

മൂന്നിലും പിഴവ് ഉണ്ടായതോടെ തൊടുപുഴയിലെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നുവെന്നും കുടുംബം ആരോപിച്ചു. പിഴവ് ആശുപത്രിയെ അറിയിച്ചപ്പോൾ മരിച്ചു പോയില്ലല്ലോ എന്നായിരുന്നു പ്രതികരണം. ആശുപത്രിയുടെ ഗുരുതര പിഴവാണ് തന്നെ ഈ അവസ്ഥയിലാക്കിയത് എന്നും മറ്റൊരാൾക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും കുടുംബം പറഞ്ഞു.

എന്നാൽ ചികിത്സ പിഴവിൽ വിചിത്ര വാദമാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി നടത്തിയത്. ടൈറ്റാനിയം കമ്പി മറ്റൊരു കമ്പനിയിൽ നിന്നാണ് വാങ്ങിയതെന്നും അതിനാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. വേണമെങ്കിൽ കമ്പനിയുമായി സംസാരിക്കാമെന്നുമാണ് ആശുപത്രിയുടെ പ്രതികരണം

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18കാരനെ മർദ്ദിച്ചു, എല്ലാ പ്രതികളും പിടിയിൽ

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18കാരനെ മർദ്ദിച്ചു, എല്ലാ പ്രതികളും പിടിയിൽ

കൊല്ലം : കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ 18 കാരനായ കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. അഞ്ചാം പ്രതി ഷമിൽരാജ്, ആറാം പ്രതി ഷിബിൻ എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് പിടികൂടിയത്. കേസിൽ 4 പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.

കുന്നത്തുർ സ്വദേശി ഹരികൃഷ്ണനെ പ്രതികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചു.

കഴിഞ്ഞ ഞായറാഴ്ചമരുത്തടി ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. ഘോഷയാത്ര കാണാൻ നിന്നപ്പോൾ പ്രതികളുടെ മുന്നിൽ നിന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം. മദ്യപിച്ചെത്തിയ ആറംഗ സംഘം തടിക്കഷണങ്ങൾ ഉപയോഗിച്ച് ഹരികൃഷ്ണനെയും സഹോദരനെയും ബന്ധുവിനെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് കനത്ത അടിയേറ്റ ഹരികൃഷ്ണൻ ബോധരഹിതനായി വീണു. മർദ്ദന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.