Monday, 9 March 2026

സൗദി അറേബ്യയില്‍ നിന്ന് താല്‍ക്കാലിക സര്‍വീസ് ആരംഭിക്കാൻ ജസീറ എയര്‍വേയ്‌സ്

സൗദി അറേബ്യയില്‍ നിന്ന് താല്‍ക്കാലിക സര്‍വീസ് ആരംഭിക്കാൻ ജസീറ എയര്‍വേയ്‌സ്

പ്രതികൂല സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈറ്റിലെ ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയര്‍വേയ്‌സ് സൗദി അറേബ്യയില്‍ നിന്ന് താല്‍ക്കാലിക സര്‍വീസ് ആരംഭിക്കുന്നു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം സുരക്ഷാ സാഹതര്യത്തെ തുടര്‍ന്ന് അടച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. സൗദി അറേബ്യയിലെയും കുവൈത്തിലെയും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെയാണ് സര്‍വീസ് ആരംഭിക്കുന്നതെന്ന് ജസീറ എയര്‍വെയ്‌സ് അറിയിച്ചു.

സൗദിയിലെ ഖൈസൂമ വിമാനത്താവളത്തില്‍ നിന്ന് ഉടന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എര്‍ലൈന്‍ വ്യക്തമാക്കി. കുവൈറ്റില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് റോഡ് മാര്‍ഗം രണ്ടര മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഖൈസൂമ വിമാനത്താവളത്തില്‍ എത്തിച്ചേരാനാകും. ഇതിനായി യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യവും ഏര്‍പ്പെടുത്തും. ഈ വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്നതിന് സൗദി വിസ നിര്‍ബന്ധമാണെന്നും ജസീറ എയര്‍വേയ്‌സ് അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കിടപ്പുമുറിയിലെ കുറ്റിയിട്ടു,പൊലീസ് ഇപ്പം വരുമെടാ നീ നിൽക്കെന്ന് വിളിച്ചു പറഞ്ഞു; കള്ളനെ തുരത്തി വീട്ടമ്മ

കിടപ്പുമുറിയിലെ കുറ്റിയിട്ടു,പൊലീസ് ഇപ്പം വരുമെടാ നീ നിൽക്കെന്ന് വിളിച്ചു പറഞ്ഞു; കള്ളനെ തുരത്തി വീട്ടമ്മ

തിരുവല്ല : മുന്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കടന്ന മോഷ്ടാവിനെ ആത്മധൈര്യം കൊണ്ട് ഓടിച്ചുവിട്ട് വീട്ടമ്മ. നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപം മുക്കാട്ട് വീട്ടില്‍ സഫിയ നൗഷാദിനെറ വീട്ടിലാണ് ഞായറാഴ്ച പുലര്‍ച്ചെ മോഷ്ടാവ് എത്തിയത്. ഉറക്കം വരാതെ കിടക്കുമ്പോള്‍ പുറത്ത് ചില ശബ്ദങ്ങള്‍ കേട്ടാണ് സഫിയ ഉണര്‍ന്നത്. ഫോണില്‍ നോക്കിയപ്പോള്‍ സമയം 2:20 ആയിട്ടുള്ളു. ഇരുനില വീടിന്റെ മുകള്‍ നിലയിലാണ് കിടപ്പുമുറി. അല്പം കഴിഞ്ഞപ്പോള്‍ താഴത്തെ നിലയിലെ അലമാര തുറക്കുന്ന ശബ്ദം കേട്ടു. മോഷ്ടാവാണെന്ന് ഉറപ്പിച്ച സഫിയ ഒരുകിലോമീറ്റര്‍ മാറി താമസിക്കുന്ന മകളെയും മരുമകനെയും ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. മുറിയിലെ എല്ലാ കുറ്റികളുമിടാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മരുമകന്‍ പുളിക്കീഴ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടെ കിടപ്പുമുറിയുടെ വാതിലിൻ്റെ ഹാൻഡലിൽ തിരിക്കുന്നത് സഫിയ കണ്ടു. ഉടൻ ഉച്ചത്തിൽ ‘ഇപ്പം വരുമെടാ പൊലീസ്, നീ നിൽക്ക്’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഇതോടെ പുറത്തെ അനക്കം കേൾക്കാതായെന്ന് സഫിയ പറഞ്ഞു. അരമണിക്കൂറിനകം മകളും മരുമകനും പിന്നാലെ പൊലീസും സ്ഥലത്ത് എത്തി. അവർ എത്തിയപ്പോഴേക്കും കള്ളൻ ഓടിപോയിരുന്നു.അവർ വന്നശേഷമാണ് കിടപ്പുമുറി തുറന്ന് സഫിയ പുറത്തിറങ്ങിയത്. താഴത്തെ അലമാരകൾ തുറന്ന നിലയിലായിരുന്നെങ്കിലും കാര്യമായ വസ്തുക്കൾ ഇവിടെനിന്ന് കവർച്ച ചെയ്യപ്പെട്ടിട്ടില്ലയെന്ന് കുടുംബം പറഞ്ഞു.

ഞായറാഴ്ച രാത്രി അന്തിച്ചന്തയിൽ ആറ്റുമാലിൽ വീട്ടിലും കവർച്ച നടന്നിരുന്നു. മുൻവാതിലാണ് കുത്തിത്തുറന്നാണ് കവർച്ച നടത്തിയത്. അന്തരിച്ച ന്യൂറോ സർജൻ ഡോ. സജീവ് തോമസിന്റെ വീട്ടിലാണ് കവർച്ച നടത്തിയത്. വീട് അടച്ചിട്ടിരിക്കുകയാണ്. സജീവ് തോമസിന്റെ വിദേശത്തുള്ള മക്കൾ എത്തിയാൽ മാത്രമേ എന്തൊക്കെ നഷ്ടമായി എന്നത് വ്യക്തമാകൂ. സജീവ് തോമസിന്റെ വീടിന്റെ മുൻപിലെ സിസിടിവിയിൽ മൂന്നു മണിയോടെ കമ്പിപ്പാരയും വെട്ടുകത്തിയുമായി നടന്നുപോകുന്ന മോഷ്ടാവിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്. സംഭവത്തിൽ പുളിക്കീഴ് പൊലീസ് അന്വേഷണം തുടങ്ങി. മൂന്ന് മാസത്തിനിടെ നെടുമ്പ്രം ഭാഗത്ത് പത്ത് കവർച്ച നടന്നതായി നാട്ടുകാർ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അതിവേഗ റെയിൽപ്പാത: പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്

അതിവേഗ റെയിൽപ്പാത: പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്

കേരളത്തിൽ അതിവേഗ റെയിൽപ്പാതക്കായുള്ള പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്. പദ്ധതിയെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കുന്നതിനായി ഇന്ന് മലപ്പുറത്ത് ജനസമ്പർക്ക പരിപാടി നടത്തും. രാവിലെ 10.30ന് മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി അദ്ദേഹം മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു.

കേരളത്തിൽ അതിവേഗ റെയിൽ പദ്ധതിക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇ. ശ്രീധരന്റെ നീക്കം. എന്നാൽ നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷന് കേരള ഹൈസ്പീഡ് റെയിൽവേ ലൈൻ പദ്ധതിയുമായി ബന്ധമില്ലെന്നും, പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവ് ഉടൻ വരുമെന്നും ഇ. ശ്രീധരൻ വിശദീകരിക്കുന്നുണ്ട്.

ജനങ്ങളുടെ സംശയങ്ങൾ ഇ.ശ്രീധരൻ നേരിട്ട് പരിഹരിക്കുന്നത് ഗുണമാകുമെന്ന് വിലയിരുത്തൽ. അതിവേഗ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിൽ എല്ലാം ജന സമ്പർക്ക പരിപാടി നടത്തും. അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും തന്റെ മേൽനോട്ടത്തിൽ ഡിഎംആർസി അത് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ ചൂടാക്കി വിളമ്പി, ഭർത്താവുമായി തർക്കം; ജീവനൊടുക്കി 27കാരി

മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ ചൂടാക്കി വിളമ്പി, ഭർത്താവുമായി തർക്കം; ജീവനൊടുക്കി 27കാരി

ബെംഗളൂരു: മൂന്ന് ദിവസം മുമ്പുണ്ടാക്കിയ സാമ്പാർ വിളമ്പിയതിനെ ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെ യുവതി ജീവനൊടുക്കി. ബെംഗളൂരു സ്വദേശിനിയായ കാവ്യയാണ് ആത്മഹത്യ ചെയ്തത്. 27കാരിയായ കാവ്യ മൂന്ന് ദിവസം മുമ്പ് ഉണ്ടാക്കിയ സാമ്പാർ ചൂടാക്കി വീണ്ടും വിളമ്പുകയായിരുന്നു. ഇതേ ചൊല്ലി ഭർത്താവ് രംഗസ്വാമിയുമായി തർക്കമുണ്ടായി. തർക്കം കയ്യേറ്റത്തിലേക്ക് എത്തി. ഇതിൽ മനംനൊന്ത് യുവതി കൃഷി ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന കീടനാശിനി എടുത്ത് കുടിക്കുകയായിരുന്നു.

കാവ്യക്ക് ശാരീരിക പ്രശ്‌നങ്ങളും ഛർദ്ദിയും ശ്രദ്ധയിൽപ്പെട്ട ബന്ധു വിവരം തിരക്കിയതോടെയാണ് കീടനാശിനി കഴിച്ച വിവരം പുറത്തറിയുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിലും മരണകാരണം കീടനാശിനി കഴിച്ചതാണെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ച് വർഷം മുമ്പാണ് രംഗസ്വാമിയും കാവ്യയും വിവാഹിതരായത്. ഇരുവർക്കും നാല് വയസുള്ള കുട്ടിയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദയില്‍ മിസൈല്‍ അവശിഷ്ടം വീണ് മരിച്ചത് ഇന്ത്യക്കാരനല്ല; വ്യക്തമാക്കി ഇന്ത്യന്‍ എംബസി

സൗദയില്‍ മിസൈല്‍ അവശിഷ്ടം വീണ് മരിച്ചത് ഇന്ത്യക്കാരനല്ല; വ്യക്തമാക്കി ഇന്ത്യന്‍ എംബസി

റിയാദ്: സൗദി അറേബ്യയില്‍ മിസൈല്‍ അവശിഷ്ടം വീണ് മരിച്ചവരില്‍ ഇന്ത്യക്കാര്‍ ഇല്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. മരിച്ച രണ്ട് പേരും ബംഗ്ലാദേശ് പൗരന്മാരാണ്. പരിക്കേറ്റ 12പേരില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നും എംബസി അറിയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടുവെന്നാണ് കഴിഞ്ഞദിവസം സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചത്.

അല്‍ - ഖര്‍ജ് ഗവര്‍ണറേറ്റിലെ ജനവാസമേഖലയില്‍ ഒരു പ്രൊജക്‌റ്റൈല്‍ വീണതിനെ തുടര്‍ന്നാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റൊരാള്‍ ബംഗ്ലാദേശ് സ്വദേശിയുമാണെന്നായിരുന്നു സൗദി സിവില്‍ ഡിഫന്‍സ് അപ്പോള്‍ അറിയിച്ചത്. സൗദിയിലെ അല്‍ ഖര്‍ജ് റസിഡന്‍ഷ്യല്‍ കെട്ടിടത്തിലായിരുന്നു ആക്രമണം. ഇതിലാണ് എംബസി വ്യക്തത വരുത്തിയിരിക്കുന്നത്.

ഒരു പ്രമുഖ ക്ലീനിങ് ആന്‍ഡ് മെയിന്റനന്‍സ് കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന സ്ഥലത്താണ് മിസൈല്‍ അവശിഷ്ടം വീണത്. ജനവാസമേഖലകളെയും സിവില്‍ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇത്തരം ആക്രമണം നടത്തുന്നതിനെതിരെ വിമര്‍ശനം ശക്തമാകുന്നുണ്ട്. പരിക്കേറ്റവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുഎസ്, ഇസ്രയേല്‍, ഇറാന്‍ സംഘര്‍ഷം പത്താം ദിവസവും അയവില്ലാതെ തുടരുകയാണ്.

അതേസമയം ഇറാനില്‍ സയ്ദ് മുജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. അയത്തുള്ള അലി ഖമേനിയുടെ രണ്ടാമത്തെ മകനാണ്. മുജ്തബയുടെ നിയമനത്തെ കുറിച്ചുള്ള അറിയിപ്പ് ലഭിച്ചതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണ അറിയിച്ച് വമ്പന്‍ ജനക്കൂട്ടം തെരിവില്‍ ഒത്തുകൂടിയിരുന്നു. ഐആര്‍ജിസിയും ജനറല്‍ സ്റ്റാഫ് ഒഫ് ആര്‍മ്ഡ് ഫോഴ്‌സും പിന്തുണ അറിയിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സച്ചിൻ സാറിനെ നിരന്തരം വിളിക്കുമായിരുന്നു; അദ്ദഹത്തിന്റെ നിർദേശങ്ങൾ സഹായിച്ചു' സഞ്ജു സാംസൺ

'സച്ചിൻ സാറിനെ നിരന്തരം വിളിക്കുമായിരുന്നു; അദ്ദഹത്തിന്റെ നിർദേശങ്ങൾ സഹായിച്ചു' സഞ്ജു സാംസൺ

ടി20 ലോകകപ്പ് ടൂർണമെന്റിലെ താരമായതിനു പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൺടുൽക്കർക്ക് നന്ദി പറഞ്ഞ് സഞ്ജു സാംസൺ. ടൂർണമെന്റിലുടനീളം ഇന്ത്യൻ ടീമിലെ പല മുതിർന്ന താരങ്ങളുമായി സംസാരിച്ചിരുന്നെന്നും അവരുടെ മാർഗനിർദേശങ്ങളാണ് തനിക്ക് സഹായകമായതെന്നും സച്ചിനുമായി താൻ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ തന്റെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിച്ചുവെന്നും സഞ്ജു പറഞ്ഞു.

"ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളിൽ നിന്ന് ഒരുപാട് നിർദ്ദേശങ്ങളും വഴികാട്ടലുകളും എനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാൻ സച്ചിൻ സാറുമായി നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. ഓസ്‌ട്രേലിയയിൽ മത്സരങ്ങളിൽ അവസരം ലഭിക്കാതെ പുറത്തിരുന്നപ്പോൾ, ഇത്തരം സാഹചര്യങ്ങളിൽ വേണ്ട മാനസികാവസ്ഥയെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ഞങ്ങൾ തമ്മിൽ ദീർഘനേരം സംസാരിക്കാറുണ്ടായിരുന്നു. ഇന്നലെ (ശനിയാഴ്ച) പോലും എന്റെ മാനസികാവസ്ഥ അറിയാൻ അദ്ദേഹം വിളിച്ചിരുന്നു. അദ്ദേഹത്തെപ്പോലൊരാളിൽ നിന്ന് ഉപദേശങ്ങൾ ലഭിക്കുക എന്നത് വലിയ കാര്യമാണ്. കളിയിലെ വ്യക്തത, തയ്യാറെടുപ്പ്, ബോധം എന്നിവയിലെല്ലാം അത് സഹായിച്ചു. എന്നെ പിന്തുണച്ച എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണ്." സഞ്ജു പറഞ്ഞു.

2026 ജനുവരിയിൽ നടന്ന ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്ന് ടീമിൽ നിന്ന് പുറത്തായപ്പോൾ താൻ മാനസികമായി തകർന്നുപോയെന്നും എന്നാൽ ദൈവം തനിക്കായി മറ്റ് പദ്ധതികൾ കരുതിയിരുന്നതായും സഞ്ജു പറഞ്ഞു. നിർണ്ണായക മത്സരങ്ങളിൽ അപ്രതീക്ഷിതമായി തിരിച്ചുവരാനും രാജ്യത്തിനായി പരമാവധി ചെയ്യാനും കഴിഞ്ഞു. ഇതിനെക്കുറിച്ച് സ്വപ്നം കാണാൻ ധൈര്യം കാണിച്ചതിൽ താൻ അഭിമാനിക്കുന്നുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പരീക്ഷാ നടത്തിപ്പിൽ വീഴ്ച; ഒൻപതാം ക്ലാസുകാർക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്

പരീക്ഷാ നടത്തിപ്പിൽ വീഴ്ച; ഒൻപതാം ക്ലാസുകാർക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്

കണ്ണൂർ: സ്‌കൂൾ വാർഷിക പരീക്ഷാ നടത്തിപ്പിൽ ഗുരുതര സുരക്ഷാ വീഴ്ച. ശനിയാഴ്ച നടന്ന ഒൻപതാം ക്ലാസ് മലയാളം പരീക്ഷയ്ക്കാണ് പത്താം തീയതി നടക്കേണ്ട എട്ടാം ക്ലാസിലെ ചോദ്യക്കടലാസ് വിതരണത്തിനെത്തിയത്. തലശ്ശേരി നോർത്ത് ബി.ആർ.സി.ക്ക് കീഴിലെ ചില സ്കൂളുകളിലാണ് ഈ സംഭവം നടന്നത്.

ചോദ്യക്കടലാസ് അടങ്ങിയ കവർ പൊട്ടിച്ച് കുട്ടികൾക്ക് വിതരണം ചെയ്യാൻ തുടങ്ങുമ്പോഴാണ് അധ്യാപകർക്ക് അബദ്ധം മനസ്സിലായത്. എട്ടാം ക്ലാസിലെ മലയാളം സെക്കൻഡ് ചോദ്യക്കടലാസ് പാക്കറ്റുകളിൽ 'ഒൻപതാം ക്ലാസ്' എന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് കാരണമായത്. കണ്ണൂരിൽ നിന്നുള്ള പാക്കിങ്ങിൽ വന്ന പിശകാണിതെന്ന് അധികൃതർ അറിയിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബി.ആർ.സി.യുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസിലെ ശരിയായ ചോദ്യക്കടലാസ് എത്തിച്ച് പരീക്ഷ നടത്തി. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ പല സ്കൂളുകളിലും വൈകിട്ട് 2.45-ഓടെയാണ് തുടങ്ങാനായത്. ചോദ്യക്കടലാസ് മാറിയ വിവരം നേരത്തെ തിരിച്ചറിഞ്ഞതിനാൽ എട്ടാം ക്ലാസിലെ ചോദ്യങ്ങൾ കുട്ടികൾ കണ്ടില്ലെന്നാണ് അധ്യാപകർ നൽകുന്ന വിശദീകരണം.