Monday, 9 March 2026

കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം

കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം

ന്യൂഡൽഹി: കുട്ടികളിൽ പ്രായപരിധി അനുസരിച്ച് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം. ഇതിന്റെ ഭാഗമായി പുതിയ ബിൽ പാർലമെന്റിൽ കൊണ്ടുവരും. 8-12, 12-16, 16-18 പ്രായപരിധിയിൽ ഉപയോഗം നിയന്ത്രിക്കാനാണ് തീരുമാനം. സോഷ്യൽ മീഡിയ ഉപയോഗം ഉണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങൾ വലുതാണെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ കൂടി കേട്ടായിരിക്കും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സോഷ്യൽ മീഡിയ പൂർണമായും നിരോധിക്കുന്നതിനോട് സർക്കാരിന് യോജിപ്പില്ലെന്നും പതിനെട്ട് വയസിന് താഴെയുള്ള കുട്ടികൾക്കായി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ സൂക്ഷ്മവും ഘട്ടംഘട്ടവുമായ സമീപനമാണ് പരിഗണിക്കുന്നതെന്നും ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പാർലമെന്റിലെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനിക്കുന്നത്.

കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാബിനറ്റിൽ അനൗദ്യോഗിക ചർച്ചകൾ നടന്നിട്ടുണ്ടെന്നാണ് ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വിഷയത്തിൽ പൊതുജന ചർച്ചകൾ വേണമെന്നാണ് സർക്കാർ നിലപാട്. അടുത്ത 90ദിവസത്തിനുള്ളിൽ 13 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ ആന്ധ്ര പ്രദേശ് നിർദേശിച്ചിരുന്നു. അതേസമയം 16വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കി. ഫെബ്രുവരിയിൽ പ്രായത്തിനെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളെ കുറിച്ച് സാമൂഹിക മാധ്യമ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ദളിത് യുവാവ് മരിച്ചു; ഗുരുതര ആരോപണവുമായി കുടുംബം

തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ദളിത് യുവാവ് മരിച്ചു; ഗുരുതര ആരോപണവുമായി കുടുംബം

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ 26കാരനായ ദലിത് യുവാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. ആകാശ് ഡെനിസൺ എന്ന ബിരുദധാരിയാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം. യുവാവിന്റെ മരണത്തിന് കാരണം കസ്റ്റഡി പീഡനമാണെന്ന് കുടുംബം ആരോപിച്ചു.

രണ്ട് പേരുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് ആക്രമിച്ചെന്നുമുള്ള പരാതിയിലായിരുന്നു ആകാശിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മാർച്ച് ആറിനായിരുന്നു സംഭവം. ആകാശിന് പുറമെ മറ്റൊരാൾ കൂടി കേസിൽ പ്രതിയാണ്. ഇരുവരെയും മജിസ്ട്രേറ്റ് മാർച്ച് 18 വരെ കസ്റ്റഡിയിൽ വിടുകയായിരുന്നു. ഞായറാഴ്ചയായിരുന്നു ആകാശിൻ്റെ മരണം. ഇതിന് പിന്നാലെ പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. മകൻ മരിക്കാൻ കാരണം കസ്റ്റഡി പീഡനമാണെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയിൽവെച്ച് കണ്ടപ്പോൾ ആകാശ് രക്ഷിതാക്കളോട് പൊലീസ് മർദനത്തെ കുറിച്ച് പറഞ്ഞതായി മനുഷ്യാവകാശ പ്രവർത്തകൻ പറഞ്ഞു. രണ്ട് കല്ലുകൾക്കുള്ളിൽ കാൽ കുരുക്കിവെച്ച് പൊലീസ് തല്ലിയതായും ആകാശ് പറഞ്ഞിരുന്നുവെന്നും അവർ വ്യക്തമാക്കി.

അതേസമയം കസ്റ്റഡിയിൽ എടുക്കുമ്പോൾ ആകാശിന് പരിക്കുണ്ടായിരുന്നുവെന്നും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നുമാണ് പൊലീസിൻ്റെ വാദം. ആകാശിനെ ആദ്യം ശിവഗംഗയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതോടെ മധുരയിലെ രാജാജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവിന് ശ്വാസമെടുക്കുന്നതിന് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മധ്യപൂർവേഷ്യ സംഘർഷഭരിതം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു

മധ്യപൂർവേഷ്യ സംഘർഷഭരിതം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു

പത്താംനാളിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. ബഹ്‌റൈനിൽ പുലർച്ചെ ആക്രമണമുണ്ടായി. സിത്റ ഐലൻഡിൽ നിരവധി പേർക്ക് പരുക്കേറ്റു. ഫുജൈറയിൽ എണ്ണ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായി. സൗദിക്ക് നേരെ ഇന്നലെ രാത്രിയും ഡ്രോൺ, മിസൈൽ ആക്രമണ ശ്രമമുണ്ടായി. എല്ലാ ശ്രമങ്ങളും സൗദി പ്രതിരോധ സേന തകർത്തു.

അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ബാരലിന് 100 ഡോളർ കടന്നു. ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, റഷ്യൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധത്തിൽ ഇളവ് വരുത്തിയ നടപടിയെ നുായികരിച്ച്‌ അമേരിക്ക. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക്‌ ഉണ്ടായേക്കാവുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാനാണ് ഉപരോധത്തിൽ ഭാഗിക ഇളവ് നൽകിയതെന്ന് അമേരിക്ക.

ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക-ഇസ്രയേൽ ആക്രമണം തുടരുകയാണ്. ലെബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 400 പേരോളം കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 83 കുട്ടികൾ അടക്കം 394 പേരാണ് കൊല്ലപ്പെട്ടത്. ഇറാന്റെ തുറമുഖ നഗരമായ ബുഷ്ഹെറിൽ നാശനഷ്ടം ഉണ്ടായതായും റിപ്പോർട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്ത് പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: യുഎസ് - ഇസ്രയേൽ - ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന വില ഉയർത്തില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് പെട്രോൾ ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കഴിയുമെങ്കിൽ റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങുമെന്നും സൗദിയിലെ യൻബുവിൽനിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ക്രൂഡ് കാർഗോ ബുക്ക് ചെയ്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

ക്രൂഡ്ഓയിൽ ഇറക്കുമതിയുടെ കണക്കും സർക്കാർ വിശദീകരിച്ചിട്ടുണ്ട്. പോയമാസം ഏറ്റവുമധികം ഇറക്കുമതി നടന്നത് റഷ്യയിൽ നിന്നാണ്. ഇരുപത് ശതമാനം വർധനവാണ് ഉണ്ടായത്. ക്രൂഡ് ഓയിൽ എവിടെ ലഭ്യമായാലും ശേഖരിക്കുമെന്നും ദേശീയതാത്പര്യം മാത്രമാണ് മാനദണ്ഡമെന്നും സർക്കാർ വ്യക്തമാക്കി.അതേസമയം എൽപിജി വില വർദ്ധവിൽ പ്രതിപക്ഷത്തിന്റെ വിമർശനത്തിനെതിരെയും കേന്ദ്രം പ്രതികരിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും പാചകവാതകത്തിന്റെ വില ഉയർത്തില്ലെന്ന ഉറപ്പ് നൽകിയിട്ടില്ലെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.

കോൺഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പെട്രോളിന്റെയും ഡീസലിന്റെയും വില കൂടിലെന്ന് മാത്രമാണ് അതിൽ പറഞ്ഞിരിക്കുന്നതെന്നുമാണ് വിശദീകരണം. അതേസമയം ഒരു ഘട്ടത്തിൽ എൽപിജി സ്റ്റോക്കിൽ ആശങ്ക ഉണ്ടായിരുന്നെങ്കിലും നിലവിൽ ആ സാഹചര്യം മാറിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. ഹോർമൂസ് കടലിടുക്ക് അടച്ചത് മൂലമുള്ള പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യ മറ്റ് ഉറവിടങ്ങൾ തേടിയതോടെ മുമ്പ് അറുപത് ശതമാനമായിരുന്ന ഇത്തരം ഇറക്കുമതി പത്തു ശതമാനം വർധിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സീല്‍ ചെയ്ത ബിയര്‍ ബോട്ടിലില്‍ ജീവനുള്ള മീന്‍; ഉപഭോക്താവും ജീവനക്കാരും തമ്മില്‍ തര്‍ക്കം

സീല്‍ ചെയ്ത ബിയര്‍ ബോട്ടിലില്‍ ജീവനുള്ള മീന്‍; ഉപഭോക്താവും ജീവനക്കാരും തമ്മില്‍ തര്‍ക്കം

ഹൈദരാബാദ്: കൊടുംചൂടില്‍ നിന്ന് 'ആശ്വാസം' കിട്ടാനായി ബിയര്‍ വാങ്ങിയ മധ്യവയസ്‌കന് അതില്‍ നിന്നും കിട്ടിയത് ജീവനുള്ള മീനിനെ. ഹൈദരാബാദിലെ നാചരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മല്ലപൂര്‍ പ്രദേശത്താണ് സംഭവം നടന്നത്.

മല്ലപൂരിലെ മദ്യവില്‍പ്പനശാലയായ ജെയ്പീ വൈന്‍ ഷോപ്പില്‍ നിന്നാണ് ഒരു ഉപഭോക്താവ് കിംഗ്ഫിഷര്‍ ലൈറ്റ് ബിയര്‍ കുപ്പി വാങ്ങിയത്. കുപ്പി തുറക്കുന്നതിന് മുന്നേ തന്നെ അതിനുള്ളില്‍ എന്തോ ഉള്ളതായി അയാള്‍ ശ്രദ്ധിച്ചു. പിന്നീടാണ് അത് മീനാണെന്നും അതിന് ജീവനുണ്ടെന്നും വ്യക്തമായത്.

തുടര്‍ന്ന് കുപ്പിയുമായി കടയിലെത്തിയ ഇയാള്‍ ജീവനക്കാരോട് വിവരം പറഞ്ഞു. എന്നാല്‍ അവിടെ അല്ല മദ്യം നിര്‍മിക്കുന്നതെന്നും കമ്പനി അയച്ചുതരുന്നത് വില്‍ക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ജീവനക്കാര്‍ പറഞ്ഞത്. പരാതി ഗൗരവമായി പരിഗണിക്കുന്നതിന് പകരം ജീവനക്കാര്‍ തന്റെ ആശങ്കകള്‍ തള്ളിക്കളഞ്ഞുവെന്ന് ഉപഭോക്താവ് പറഞ്ഞു. പരാതി ഉണ്ടെങ്കില്‍ ബിയര്‍ കമ്പനിയെ സമീപിക്കണമെന്ന് അവർ പറഞ്ഞതായും ഉപഭോക്താവ് ചൂണ്ടിക്കാട്ടി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആൾത്താമസമില്ലാത്ത വീടിന് 1.99കോടി രൂപ വൈദ്യുതി ബിൽ, അമ്പരന്ന് ഉപഭോക്താവ്

ആൾത്താമസമില്ലാത്ത വീടിന് 1.99കോടി രൂപ വൈദ്യുതി ബിൽ, അമ്പരന്ന് ഉപഭോക്താവ്

അമരാവതി: ആന്ധ്രപ്രദേശിൽ ആൾത്താമസമില്ലാത്ത വീടിന്‍റെ ഉടമയ്ക്ക് ലഭിച്ചത് 1.99കോടി രൂപയുടെ വൈദ്യുതി ബിൽ. കാക്കിനാട ജില്ലയിലെ സമർലക്കോട്ട നിവാസിയായ ഉപഭോക്താവിന്റെ പരാതിയിൽ നടത്തിയ പരിശോധനയിലാണ് കാരണം പിടികിട്ടിയത്. മറ്റൊന്നുമല്ല വൈദ്യുത മീറ്ററിനുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഭീമമായ ബില്ലിന് കാരണമായത്. സമർലക്കോട്ട ജില്ലയിലെ ടിഡ്‌കോ കോളനിയിലെ ദാസരി ദുർഗയ്ക്കാണ് ഓൺലൈനായി ബില്ലിന്റെ അറിയിപ്പ് ലഭിച്ചത്. കുടുംബത്തിനൊപ്പം തന്‍റെ ഫ്ളാറ്റിലാണ് ദുർഗ താമസിക്കുന്നത്. ആരും ഇല്ലാത്ത വീട്ടിൽ ഇത്രയും ബില്ലെങ്ങനെ വന്നു എന്നത് ദുർഗയെ മാത്രമല്ല നാട്ടുകാരെയും അമ്പരപ്പിലാക്കി.

തുടർന്ന് ദാസരി ദുർഗ ഉടൻ തന്നെ സമീപത്തുള്ള വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് കുതിച്ചു. പരാതി ലഭിച്ചതിന് പിന്നാലെ ആന്ധ്രാപ്രദേശ് ഈസ്റ്റേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതോടെയാണ് പുതിയ വൈദ്യുതി മീറ്റർ സ്ഥാപിക്കുന്ന സമയത്തുണ്ടായ സാങ്കേതിക തകരാർ മൂലമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതോടെയാണ് ഉപഭോക്താവിന് ആശ്വാസമായത്. പിന്നാലെ ദുർഗയ്ക്ക് പുതിയ ബിൽ ലഭിക്കുകയും ചെയ്തു. പുതിയ ബില്ലായി വെറും 147രൂപ മാത്രമാണ് അവർക്ക് അടയ്‌ക്കേണ്ടി വന്നുള്ളു.

സംഭവം സോഷ്യൽ മീഡിയയിൽ ബില്ലിന്റെ ചിത്രത്തോടൊപ്പം പ്രചരിച്ചതോടെ വലിയ ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശമ്പള പരിഷ്കരണം: പണിമുടക്ക് ആരംഭിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ

ശമ്പള പരിഷ്കരണം: പണിമുടക്ക് ആരംഭിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ

ശമ്പള പരിഷ്കരണ ആവശ്യം അംഗീകരിക്കാത്ത ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ അടക്കം പണിമുടക്ക് ആരംഭിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. ഇന്നലത്തെ ചർച്ചയിൽ ധാരണയായ ഏഴ് ആശുപത്രികളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. ജില്ലകളിൽ കളക്ടറേറ്റുകളിലും വിവിധ ആശുപത്രികൾക്ക് മുമ്പിലും ധർണ്ണയും പ്രതിഷേധ സമരവും നടത്തും.

തിരുവനന്തപുരം ജില്ലയിൽ നിലവിൽ പ്രതിഷേധങ്ങൾ ഇല്ല. ഇന്നലത്തെ ചർച്ചയ്ക്ക് പിന്നാലെ യുഎൻഎയുടെ ആവശ്യങ്ങൾ തിരുവനന്തപുരത്തെ എസ് കെ യും അനന്തപുരിയും അടക്കമുള്ള ആശുപത്രികൾ അംഗീകരിച്ചിരുന്നു. സർക്കാർ പ്രഖ്യാപിച്ച 28500 രൂപ എന്ന നിലപാട മനേജ്മെന്റുകൾ അംഗീകരിച്ചില്ല. തുടർന്നാണ് സമരം തുടരാൻ സംഘടന തീരുമാനിച്ചത്. മാനേജ്മെന്റുകളുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാത്ത ആശുപത്രികളിൽ നാളെ സമരം നടത്തുമെന്ന് നഴ്സ്മാരുടെ സംഘടന അറിയിച്ചത്.