Monday, 9 March 2026

കോഴിക്കോട് മുക്കത്ത് ഹോട്ടലിൽ മോഷണം; 5000 രൂപയും ധനസഹായ പെട്ടിയിലെ പണവും കവർന്നു

കോഴിക്കോട് മുക്കത്ത് ഹോട്ടലിൽ മോഷണം; 5000 രൂപയും ധനസഹായ പെട്ടിയിലെ പണവും കവർന്നു

കോഴിക്കോട് : കോഴിക്കോട് മുക്കത്ത് ഹോട്ടലിൽ മോഷണം. വാതിൽ തകർത്ത് കടയിൽ കയറിയ കള്ളൻ 5000 രൂപയും ധനസഹായ പെട്ടിയിലെ പണവും കവർന്നു. ഇന്ന് പുലർച്ചെ നാല് മണിക്കാണ് മോഷണം നടന്നത്. കവർച്ച നടത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

മുക്കം അഴിക്കോട് സമീപത്തുള്ള പുഴയോരം ആഡംബരം കഞ്ഞി കട എന്ന ഹോട്ടലിലാണ് മോഷണം നടന്നത്. ഹോട്ടൽ ഉടമ കട തുറക്കാൻ എത്തിയപ്പോൾ ആണ് കടയുടെ മുൻ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. ക്യാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന 5000 രൂപയും പാലിയേറ്റിവ് കെയറിൻ്റെ ധനസഹായത്തിനായി വെച്ചിരുന്ന കുടുക്കയിൽ ഉണ്ടായിരുന്ന നാണയ തുട്ടുകളുമാണ് കള്ളൻ മോഷ്ടിച്ചത്. സംഭവത്തിൽ പൊലീസ് സമീപത്തെ സിസിടിവി ദൃശൃങ്ങൾ പരിശോധിക്കുന്നുണ്ട്. കള്ളൻ്റെ വ്യക്തമായ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചരിത്രകാരന്‍ കെ എന്‍ പണിക്കര്‍ അന്തരിച്ചു

ചരിത്രകാരന്‍ കെ എന്‍ പണിക്കര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരന്‍ കെ എന്‍ പണിക്കര്‍ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ചരിത്രാഖ്യാനത്തിലെ കരുത്തുറ്റ മാര്‍ക്‌സിയന്‍ സ്വരമാണ് വിടപറഞ്ഞത്. വലതുപക്ഷ അജണ്ടകള്‍ക്കെതിരെ നിരന്തരം എഴുതിയ കെ എന്‍ പണിക്കര്‍ പലപ്പോഴും കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. നവതി ആഘോഷിക്കാനിരിക്കെയാണ് വിയോഗം. തൊണ്ണൂറാം ജന്മദിനം കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ സമുചിതമായി ആഘോഷിക്കാനായിരുന്നു തീരുമാനം. നാളെ പത്ത് മണി മുതല്‍ ജവഹര്‍ നഗറിലെ വീട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും. ശേഷം വൈകീട്ട് നാലുമണിക്ക് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

2017 മുതല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിരുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറായിരുന്നു. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വകുപ്പുമേധാവിയായും സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഡീനായും ആര്‍ക്കൈവ്‌സ് ഓഫ് കണ്‍റ്റമ്പററി ഹിസ്റ്ററിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പലവിദേശ സര്‍വ്വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രി കേരളത്തിലേക്ക്, മാർച്ച് 11ന് NDA തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി കേരളത്തിലേക്ക്, മാർച്ച് 11ന് NDA തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്. എൻ.ഡി.എ തിരഞ്ഞെടുപ്പ് ക്യാമ്പെയ്ൻ പ്രധാനമന്ത്രി 11 ന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു. ചടങ്ങിൽ അരലക്ഷം പേർ പങ്കെടുക്കും

മാറ്റം തുടങ്ങാം വികസിത കേരളം മോദിയ്ക്കൊപ്പം എന്നതാണ് എൻ ഡി എ മുദ്രാവാക്യം. കൊച്ചിയിൽ 11 ന് നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കും. കലൂർ സ്റ്റേഡിയത്തിന് മുമ്പിൽ ആയിരിക്കും പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുക.

രാഹുൽ ഗാന്ധി പരാജയം. രാഹുൽ ഗാന്ധി പറയുന്നതെല്ലാം പരാജയങ്ങളുടെ പ്രഖ്യാപനം. വി.ഡി സതീശൻ്റെ യാത്രയും പരാജയം, ജമാഅത്തെ ഇസ്ലാമിയുടെ അച്ചാരം വാങ്ങിയുള്ള യാത്ര. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രത്യേക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും എസ് സുരേഷ് വ്യക്താമാക്കി.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആറിന് കൊച്ചിയിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എൻഡിഎയുടെ പ്രകടന പത്രിക മോദി അന്ന് പുറത്തിറക്കുമെന്നും പറഞ്ഞിരുന്നു. മതമേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മോദിയുടെ വരവോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടാനാണ് ബിജെപി നീക്കം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യനയ അഴിമതി കേസ്; സിബിഐക്ക് എതിരായ പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി

മദ്യനയ അഴിമതി കേസ്; സിബിഐക്ക് എതിരായ പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി

മദ്യനയ അഴിമതി കേസിൽ സിബിഐക്ക് എതിരായ പരാമർശങ്ങൾ സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി. വിചാരണക്കോടതിയുടെ പരാമർശങ്ങൾക്കാണ് സ്റ്റേ. സിബിഐ ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല നടപടികളും ഡൽഹി ഹൈക്കോടതി തടഞ്ഞു. ആംആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലിലാണ് ഡൽഹി ഹൈക്കോടതിയുടെ നടപടി.

ഹർജി വീണ്ടും ഈ മാസം 16ന് വീണ്ടും പരിഗണിക്കും. ഇഡി കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കാനും നിർദേശം നൽകി. ദേശീയ തലസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണിത് എന്ന് സിബിഐ കോടതിയിൽ പറഞ്ഞു.‌ ചില വ്യാപാരികൾക്ക് സൗകര്യമൊരുക്കുന്നതിനായി കൃത്രിമ നയം സൃഷ്ടിച്ചു എന്ന് സിബിഐ. കേജ്‌രിവാളിനും സിസോദിയയ്ക്കും എതിരെ മതിയായ തെളിവുകളുണ്ട്. സിബിഐയുടെ കേസിനെ പിന്തുണയ്ക്കുന്ന സാക്ഷികളുമുണ്ട് എന്ന് സോളിസിറ്റർ ജനറൽ കോടതിയിൽ വാദിച്ചു.

വിചാരണ കൂടാതെയാണ് പ്രതികളെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയതെന്ന് സിബിഐ ഹൈക്കോടതിയിൽ പറഞ്ഞു. അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകള്‍ വിചാരണക്കോടതി കണക്കിലെടുത്തില്ലെന്നും ഹർജിയിൽ സിബിഐ ചൂണ്ടിക്കാട്ടി. മാപ്പുസാക്ഷിയുടെ മൊഴിയെ വിചാരണക്കോടതി പൂര്‍ണമായി അവഗണിച്ചുവെന്നും ശക്തമായ തെളിവുകളും സാക്ഷിമൊഴികളും നിലവിലുണ്ടായിട്ടും വിചാരണക്കോടതി പരിഗണിച്ചില്ല എന്നും സിബിഐ പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയത്ത് പൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് സംശയം

കോട്ടയത്ത് പൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് സംശയം

കോട്ടയം പൊൻകുന്നത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശികളായ സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. വീടിനുള്ള ചോര വാർന്നൊഴുകിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തെന്ന് സംശയം. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

വീട്ടിൽ ഇവരോടൊപ്പം ഉണ്ടായിരുന്നത് ഇരുവരുടെയും പിഞ്ച് കുഞ്ഞ് മാത്രമാണുള്ളത്. കുട്ടിക്ക് പ്രശ്നങ്ങളില്ല. ഈ അടുത്താണ് പൊൻകുന്നത്തെ വാടക വീട്ടിലേക്ക് താമസം മാറിയത്. ഇന്ന രാവിലെയാണ് നാട്ടുകാർ അറിയുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് ആളുകൾ‌ എത്തിയത്. ഇത് പരിശോധിച്ചെത്തിയപ്പോഴാണ് വാതിൽ അടഞ്ഞ നിലയിൽ കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് വയസുള്ള കുട്ടി വാതിലിനരികില്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ കുത്തി തുറന്നാണ് അകത്ത് കയറിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു ഇവരുവര്‍ക്കും. ഇവര്‍ തമ്മില്‍ നിരന്തരം തര്‍ക്കം നിലനിന്നിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ഒരാളുടെ കഴുത്തിലും കൈയിലും മറ്റൊരാളുടെ കൈയിലും മുറിവുകളുള്ളതായി കണ്ടെത്തി. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വിഷയത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

400 രാജവെമ്പാലകൾ, കൊടും ചൂടിൽ മലപ്പുറത്ത് മാത്രം ഒരു മാസത്തിൽ പിടികൂടിയ കണക്ക്

400 രാജവെമ്പാലകൾ, കൊടും ചൂടിൽ മലപ്പുറത്ത് മാത്രം ഒരു മാസത്തിൽ പിടികൂടിയ കണക്ക്

മലപ്പുറം: വേനല്‍ കടുത്തതോടെ നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍ രാജവെമ്പാലയടക്കമുള്ള വിഷപ്പാമ്പുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം മമ്പാട് വീട്ടിക്കുന്ന് നഗര്‍, പാലേമാടിന് സമീപം മരുത എന്നിവിടങ്ങളില്‍ നിന്നായി രണ്ട് രാജവെമ്പാലകളെയാണ് പിടികൂടിയത്. പാറക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ച പാമ്പിനെ നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആര്‍ആര്‍ടി അംഗങ്ങള്‍ക്ക് പിടികൂടാനായത്

കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആറ് രാജവെമ്പാലകളെയാണ് ഈ മേഖലയില്‍ നിന്ന് മാത്രം പിടികൂടിയത്. ഒരു മാസത്തെ കണക്കെടുത്താല്‍ മൂര്‍ഖന്‍, അണലി, പെരുമ്പാമ്പ് തുടങ്ങി വിവിധ ഇനങ്ങളില്‍പ്പെട്ട നാനൂറോളം പാമ്പുകളെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. പിടികൂടുന്ന പാമ്പുകളെ നിരീക്ഷണത്തിന് ശേഷം ഉള്‍ക്കാടുകളിലേക്ക് തുറന്നുവിടുകയാണ് ചെയ്യുന്നത്. വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പറഞ്ഞു.

രാത്രിയില്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ടോര്‍ച്ച് ഉപയോഗിക്കുക. പാതയോരങ്ങളിലെ കുറ്റിക്കാടുകള്‍ക്കും കല്ലുകള്‍ക്കും സമീപം നടക്കുമ്പോള്‍ ശ്രദ്ധിക്കുക,വീടിന് ചുറ്റുമുള്ള കാടുകളും പാഴ്വസ്തുക്കളും നീക്കം ചെയ്യുക. വിറക് പുരകള്‍, പഴയ ടയറുകള്‍, കല്ല് കൂനകള്‍ എന്നിവ പാമ്പുകള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങളാണ്.വേനല്‍ക്കാലത്ത് തണുപ്പ് തേടി പാമ്പുകള്‍ വീടിനുള്ളില്‍ കയറാന്‍ സാധ്യതയുണ്ട്. അതിനാല്‍ വൈകുന്നേരങ്ങളില്‍ വാതിലുകളും ജനലുകളും കൃത്യമായി അടയ്ക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മന്ത്രി മുഹമ്മദ് റിയാസിനെ കൂക്കിവിളിച്ച് കോഴിക്കോട് സമരം നടത്തുന്ന നഴ്‌സുമാര്‍

മന്ത്രി മുഹമ്മദ് റിയാസിനെ കൂക്കിവിളിച്ച് കോഴിക്കോട് സമരം നടത്തുന്ന നഴ്‌സുമാര്‍

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ കൂക്കി വിളിച്ച് നഴ്‌സുമാര്‍. മലാപ്പറമ്പ്-മാനാഞ്ചിറ റോഡ് ഉദ്ഘാടനം ചെയ്ത ശേഷം സംഘടിപ്പിച്ച റോഡ് ഷോ കളക്ടേറ്റിന് മുന്നിലൂടെ പോകുമ്പോഴായിരുന്നു സമരം ചെയ്യുന്ന നഴ്‌സുമാര്‍ കൂക്കി വിളിച്ചത്. എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രനും മേയര്‍ ഒ സദാശിവനും റോഡ് ഷോയില്‍ ഉണ്ടായിരുന്നു. റോഡ് ഷോ കടന്നുപോകുമ്പോള്‍ മന്ത്രി സമരക്കാരെ അഭിവാദ്യം ചെയ്ത് കൈവീശി കാണിച്ചിരുന്നു. ഇൌ സമയത്താണ് കൂക്കിവിളിയുണ്ടായത്. എന്നാല്‍ മന്ത്രി ഗൗനിക്കാതെ റോഡ് ഷോ തുടര്‍ന്നു.

മിനിമം വേതനം 40,000 ആക്കാമെന്ന ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കാന്‍ തയ്യാറാകാത്ത സ്വകാര്യ ആശുപത്രികള്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് നഴ്‌സിംഗ് സംഘടനകളുടെ തീരുമാനം. അതിന്റെ ഭാഗമായാണ് കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ അഞ്ഞൂറോളം നഴ്‌സുമാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ഇതോടെ മലബാര്‍ മേഖലയില്‍ ഭൂരിഭാഗം ആശുപത്രികളുടേയും പ്രവര്‍ത്തനം അവതാളത്തിലായി.

ന്യായമായ വേതന വര്‍ധനവ് നടപ്പിലാക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി. പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യവും ശക്തമാണ്. വരും ദിവസങ്ങളില്‍ സമരം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് നഴ്‌സിംഗ് സംഘടനകളുടെ തീരുമാനം