Tuesday, 10 March 2026

'യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല'; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

'യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല'; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

ടെഹ്‌റാന്‍: യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കയ്ക്ക് എടുക്കാന്‍ സാധിക്കില്ലെന്നും ഇറാനാണ് അത് തീരുമാനിക്കുക എന്ന് അവകാശപ്പെട്ട് ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്പസ്(ഐആര്‍ജിസി) രംഗത്തെത്തിയത്.

ട്രംപിന്റെ പ്രസ്താവന നുണയാണ്. അപമാനകരമായ തോല്‍വി ഏറ്റുവാങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് നേട്ടങ്ങളുണ്ടാക്കിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഈ യുദ്ധത്തിന്റെ അവസാനം എപ്പോഴായിരിക്കുമെന്ന് തീരുമാനിക്കുക ഇറാനാണെന്നും ഐആര്‍ജിസി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അലി മുഹമ്മദ് നൈനി പറഞ്ഞു.

അമേരിക്കയുടെ ആയുധശേഖരം തീരാന്‍ പോവുകയാണ്. അതിനാല്‍ യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ കാരണങ്ങള്‍ അന്വേഷിക്കുകയാണെന്ന് തങ്ങള്‍ക്ക് അറിയാം. അമേരിക്കന്‍ ജനതയോട് സത്യം പറയാന്‍ നിങ്ങള്‍ തയ്യാറാകാത്തത് എന്താണ്. ഗള്‍ഫ് മേഖലയിലെ യുഎസ് സൈനികതാവളങ്ങളെല്ലാം നശിപ്പിക്കപ്പെട്ട കാര്യം അമേരിക്കക്കാര്‍ അറിയരുതെന്ന് ട്രംപ് ആഗ്രഹിക്കുന്നുവെന്നും അലി മുഹമ്മദ് നൈനി പ്രതികരിച്ചു.

യുഎസ്- ഇറാന്‍ സംഘര്‍ഷത്തില്‍ ഇറാന്റെ മിസൈല്‍ ശേഖരത്തെ അമേരിക്ക തകര്‍ത്തു എന്ന ട്രംപിന്റെ അവകാശവാദം നൈനി നിഷേധിച്ചു. യുദ്ധം തുടങ്ങിയ ദിവസങ്ങളിലേക്കാള്‍ കൂടുതല്‍ പ്രൊജക്ടൈലുകള്‍ പ്രയോഗിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. ഒരു ടണ്ണിലധികം ഭാരമുള്ള വാര്‍ഹെഡുകള്‍ പോലും ഇതിലുണ്ടെന്നും നൈനി വ്യക്തമാക്കി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അക്രമണകാരികളും അവരുടെ പങ്കാളികളും ഒരു ലിറ്റര്‍ എണ്ണ പോലും കയറ്റുമതി ചെയ്യില്ല. അതിന് ഇറാന്റെ സായുധസേന അനുവദിക്കില്ല. എണ്ണയുടെ വില നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ വ്യര്‍ത്ഥമാണെന്നും അലി മുഹമ്മദ് നൈനി കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു.

പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നു. ഇതിൽ മനംനൊന്ത് മാനസിക സമ്മർദ്ദത്തെ തുടർന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്.

മാനസിക സമ്മർദ്ദത്തെ തുടർന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ആനന്ദ് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഈമാസം ആറിന്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. സംഭവത്തിൽ കുടുംബം പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സംഘർഷത്തിൽ അമേരിക്ക വളരെ മുന്നിൽ'; ഇറാനുമായുള്ള യുദ്ധം ഏകദേശം അവസാനിച്ചെന്ന് ട്രംപ്

'സംഘർഷത്തിൽ അമേരിക്ക വളരെ മുന്നിൽ'; ഇറാനുമായുള്ള യുദ്ധം ഏകദേശം അവസാനിച്ചെന്ന് ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ യുദ്ധം ഏകദേശം അവസാനിച്ചെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായുള്ള സംഘര്‍ഷം നാലോ അഞ്ചോ ആഴ്ച്ചകൾ നീണ്ടുനില്‍ക്കുമെന്ന് കരുതിയിരുന്നു എന്നും എന്നാല്‍ സംഘര്‍ഷത്തില്‍ അമേരിക്ക വളരെ മുന്നില്‍ ആയതിനാല്‍ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നും ട്രംപ് പറഞ്ഞു. സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.

യുദ്ധം ഏകദേശം അവസാനിച്ചു. ഇറാന് നാവികസേനയോ ആശയവിനിമയ സംവിധാനങ്ങളോ വ്യോമസേനയോ ഇല്ല. അവര്‍ അയച്ച മിസൈലുകള്‍ പോലും ചിതറിപ്പോവുകയാണ് ചെയ്തത്. അവരുടെ ഡ്രോണുകള്‍ എപ്പോഴും നശിപ്പിക്കപ്പെടുകയാണെന്ന് നിങ്ങള്‍ തന്നെ ശ്രദ്ധിച്ചാല്‍ മനസിലാകും. സൈനികപരമായി അവരുടെ പക്കല്‍ ഒന്നും അവശേഷിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടന്നുപോകുന്നുണ്ടെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ട്രംപിന്റെ പ്രതികരണം. അത് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. ഇറാന് ചെയ്യാന്‍ കഴിയുന്നതെല്ലാം അവര്‍ ചെയ്ത് കഴിഞ്ഞു. ഇനിയും കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കരുത്. അത് ആ രാജ്യത്തിന്റെ അവസാനത്തിന് കാരണമാകുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തി.

അതേസമയം, ഇറാന്റെ പരമോന്നത നേതാവായി മൊജ്തബ ഖമനയിയെ തെരഞ്ഞെടുത്ത സംഭവത്തില്‍ തനിക്ക് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. മൊജ്തബ ഖമനയിയോട് യാതൊന്നും പറയാനില്ല. ഇറാനെ നയിക്കാന്‍ മറ്റൊരാളെയാണ് താന്‍ മനസില്‍ കാണുന്നതെന്നും മൊജ്തബയുടെ നിയമനത്തില്‍ താന്‍ തൃപ്തനല്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ സംഘർഷം; രാജ്യത്ത് എൽപിജി പ്രതിസന്ധിയെന്ന് കേന്ദ്രസർക്കാർ, നിയന്ത്രണവുമായി പെട്രോളിയം മന്ത്രാലയം

പശ്ചിമേഷ്യൻ സംഘർഷം; രാജ്യത്ത് എൽപിജി പ്രതിസന്ധിയെന്ന് കേന്ദ്രസർക്കാർ, നിയന്ത്രണവുമായി പെട്രോളിയം മന്ത്രാലയം

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധിയെന്ന് കേന്ദ്രസര്‍ക്കാര്‍. വീട്ടാവശ്യത്തിനല്ലാത്ത എല്‍പിജി ഉപയോഗത്തില്‍ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് അടിയന്തര നിര്‍ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യവസായങ്ങളും ശ്മശാനങ്ങളടക്കമുള്ള ഉപഭോക്താക്കള്‍ക്കാണ് ഈ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഭാഗികനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ ഒഴിവാക്കാന്‍ ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധി 25 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. രണ്ട് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധിയാണ് 25 ദിവസം. കൂടുതല്‍ എല്‍പിജി ഉല്‍പ്പാദനം നടത്താനും ഗാര്‍ഹിക എല്‍പിജി ഉപയോഗത്തിനായി അധിക ഉല്‍പ്പാദനം ഉപയോഗിക്കാനും എണ്ണ ശുദ്ധീകരണശാലകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. അതേസമയം ആശുപത്രി, ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അവശ്യ പൊതുസേവനങ്ങളെ നിയന്ത്രണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാര്യയ്ക്ക് മെസേജ് അയച്ച അയൽവാസിയുടെ തല ഭർത്താവ് അടിച്ചുപൊട്ടിച്ചു; തലയോട്ടി പൊട്ടി 28കാരന്‍ ഗുരുതരാവസ്ഥയിൽ

ഭാര്യയ്ക്ക് മെസേജ് അയച്ച അയൽവാസിയുടെ തല ഭർത്താവ് അടിച്ചുപൊട്ടിച്ചു; തലയോട്ടി പൊട്ടി 28കാരന്‍ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ: ആലപ്പുഴ കൊമ്മാടിയില്‍ ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയായ യുവാവിന്റെ തല ഭര്‍ത്താവ് അടിച്ചുപൊട്ടിച്ചു. ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേറ്റ 28കാരന്റെ തലയോട്ടി പൊട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

യുവതിയുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്ത്.'നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല' എന്ന സന്ദേശമാണ് ഭര്‍ത്താവ് കണ്ടത്. ഇതിനെ തുടര്‍ന്നായിരുന്നു മര്‍ദനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രത നിർദേശം

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

KSRTC ബസിൽ ഫ്‌ളക്‌സ് കെട്ടിവെച്ച് ഗണേഷ് കുമാറിനെതിരെ KSU ന്റെ പ്രതിഷേധം

KSRTC ബസിൽ ഫ്‌ളക്‌സ് കെട്ടിവെച്ച് ഗണേഷ് കുമാറിനെതിരെ KSU ന്റെ പ്രതിഷേധം

വയനാട്: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു. മന്ത്രിക്കെതിരെ ഭാര്യ ബിന്ദു മേനോൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പത്തനാപുരത്തായിരുന്നു കെഎസ്‌യുവിൻ്റെ പ്രതിഷേധം. 'കാലൻ കോഴി പത്തനാപുരത്ത് വേണ്ട' എന്നെഴുതിയ ഫ്ളക്സ് കെഎസ്ആർടിസി ബസിൽ കെട്ടിവെച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. മന്ത്രി രാജിവെയ്ക്കണമെന്നായിരുന്നു ആവശ്യം.

മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസ് വനിതാ പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വയനാട്ടിലെ കൽപ്പറ്റയിലും കോൺഗ്രസ് വനിതാ പ്രവർത്തകർ തിരുവനന്തപുരത്തുമായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിയെ കൈയിലേന്തിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സെക്രട്ടേറിയറ്റ് വളഞ്ഞായിരുന്നു കോൺഗ്രസ് വനിതാ പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

അതിനിടെ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മേനോന്റെ ആരോപണത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ രം​ഗത്തെത്തി. മന്ത്രിയുടെ ഭാര്യ അതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും പൊലീസിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. ഇത് കേരളത്തിലെ സ്ത്രീ സുരക്ഷയുടെ ഗതിയാണ് വ്യക്തമാക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ധാർമികത എംഎൽഎ മാർക്ക് മാത്രമല്ല മന്ത്രിക്കും ബാധകമാണ്. ഗണേഷ് കുമാർ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെയ്ക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.