Tuesday, 10 March 2026

കുവൈത്തിന് നേരെ വീണ്ടും ആക്രമണം; രണ്ട് ബാലിസ്റ്റിക് മിസൈലും ഒരു ഡ്രോണും തകർത്തു

കുവൈത്തിന് നേരെ വീണ്ടും ആക്രമണം; രണ്ട് ബാലിസ്റ്റിക് മിസൈലും ഒരു ഡ്രോണും തകർത്തു

കുവൈത്ത് സിറ്റി: തിങ്കളാഴ്ച പുലർച്ച മുതൽ അർധരാത്രിവരെ കുവൈത്തിന്റെ വ്യോമപരിധിയിൽ കടന്നെത്തിയ ശത്രു വ്യോമ ലക്ഷ്യങ്ങളുടെ മിസൈലുകളും ഡ്രോണുകളും കുവൈത്ത് സായുധസേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുലഅസീസ് അൽ-ഒതൈബി അറിയിച്ചു. രാജ്യത്തിന്‍റെ തെക്കൻ ഭാഗത്ത് കണ്ടെത്തിയ 2 ശത്രു ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ഒരു ഡ്രോണും കണ്ടെത്തി ഇത് പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും അറിയിച്ചു.

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശത്രു ലക്ഷ്യങ്ങളെ തടയുന്നതിനിടെ ഉണ്ടായതാണെന്ന് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് വ്യക്തമാക്കി. എല്ലാവരും ബന്ധപ്പെട്ട അധികാരികൾ പുറത്തിറക്കുന്ന സുരക്ഷാ നിർദേശങ്ങളും മുൻകരുതൽ മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു. കുവൈത്ത് സായുധസേന രാജ്യത്തിന്റെ സുരക്ഷയും സ്വാധീനവും സംരക്ഷിക്കാൻ ഉയർന്ന ജാഗ്രതയിൽ തുടരുകയാണെന്നും, രാജ്യത്തിന്റെ സ്ഥിരതയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ ഏതു ഭീഷണിയെയും നേരിടാൻ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തുർക്കിക്ക് നേരെ രണ്ടാമതും ഇറാൻ മിസൈൽ; തകർത്ത് നാറ്റോ; തുർക്കിയിലേക്ക് ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇറാൻ

തുർക്കിക്ക് നേരെ രണ്ടാമതും ഇറാൻ മിസൈൽ; തകർത്ത് നാറ്റോ; തുർക്കിയിലേക്ക് ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഇറാൻ

ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ ആക്രമണ ശ്രമം തകർത്ത് തുർക്കിയും നാറ്റോയും. തിങ്കളാഴ്ച തുർക്കിയിലെ ഷാഹിൻബെ ജില്ലയെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ നാറ്റോയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. സംഭവത്തിൽ നാശനഷ്ടങ്ങളോ ആൾനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിന് ശേഷം തുർക്കിക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ മിസൈൽ ആക്രമണമാണിത്. മേഖലയിൽ കൂടുതൽ പ്രകോപനങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്നും സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും തുർക്കി പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാ സഖ്യകക്ഷികളെയും ഭീഷണികളിൽ നിന്ന് സംരക്ഷിക്കാൻ നാറ്റോ പ്രതിജ്ഞാബദ്ധമാണെന്ന് നാറ്റോ വക്താവ് ആലിസൺ ഹാർട്ട് എക്സിൽ കുറിച്ചു.

അതേസമയം, തുർക്കിയുമായി അടുത്ത ബന്ധം നിലനിർത്താൻ താല്പര്യമുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. തുർക്കിക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇറാൻ വാദം. മിസൈൽ ആക്രമണം അന്വേഷിക്കാൻ ഒരു 'സംയുക്ത സംഘം' രൂപീകരിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു. ഇറാനെതിരായ യുഎസ്-ഇസ്രായേൽ നീക്കങ്ങളെത്തുടർന്ന് മേഖലയിലെ മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി മിസൈൽ-ഡ്രോൺ ആക്രമണങ്ങളുണ്ടായി. 

ദീർഘകാല യുദ്ധത്തിന് സജ്ജമെന്ന് ഇറാൻ 

അമേരിക്കയുമായും സഖ്യകക്ഷികളുമായും ദീർഘകാല യുദ്ധത്തിന് ഇറാൻ സജ്ജമാണെന്നും നിലവിൽ നയതന്ത്ര ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ഇറാൻ പരമോന്നത നേതാവിന്‍റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി പ്രഖ്യാപിച്ചു. യുദ്ധത്തിന്‍റെ പത്താം ദിനത്തിൽ തങ്ങളുടെ നിലപാട് കൂടുതൽ കർക്കശമാക്കിയ ഇറാൻ, ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം തുടരുമെന്ന സൂചനയും നൽകി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ യുദ്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തണമെന്നും, സാമ്പത്തികമായ ആഘാതങ്ങളിലൂടെ മാത്രമേ ഈ പോരാട്ടം അവസാനിക്കൂ എന്നും ടെഹ്‌റാനിൽ നൽകിയ പ്രത്യേക അഭിമുഖത്തിൽ ഖരാസി വ്യക്തമാക്കി. മുൻപ് നടന്ന ചർച്ചകളിൽ ട്രംപ് വാഗ്ദാനങ്ങൾ ലംഘിച്ചതായും ചർച്ചകൾക്കിടയിൽ തന്നെ തങ്ങളെ ആക്രമിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.  

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ സർക്കാരിന് ആശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, ഹർജി തള്ളി ഹൈക്കോടതി

ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ സർക്കാരിന് ആശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ആശ്വാസം. സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹ‍ർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസ് ഡി എ സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സന്ദേശമയച്ചത് നല്ല ഭരണത്തിന്റെ ഭാഗമായേ കാണാനാകൂവെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാർക്കിൽ നിന്ന് ഡാറ്റ കൈമാറി എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹ‍ർജി തള്ളിയത്.

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സ്പാർക്കിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയതിൽ സ്വകാര്യത ലംഘനം ചൂണ്ടികാട്ടിയുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സെക്രട്ടറിയേറ്റ് ജീവനക്കാരൻ അനിൽകുമാർ അടക്കമുള്ളവരാണ് അനുമതിയില്ലാതെ വിവരങ്ങൾ ചോർത്തിയതിൽ ഹൈക്കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ക്ഷാമബത്ത അടക്കം നൽകിയത് ചൂണ്ടികാട്ടി മെസേജുകൾ അയക്കുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമായിരുന്നു ഹ‍ർജിക്കാരുടെ വാദം. എന്നാൽ, തെരഞ്ഞെടുപ്പ് സന്ദേശങ്ങൾ ഒന്നും അയച്ചില്ലെന്നും ജിവനക്കാർക്ക് അയച്ചത് ഭരണ നിർവ്വഹണത്തിന്‍റെ ഭാഗമായ സന്ദേശങ്ങൾ മാത്രമാണെന്നുമാണ് സർക്കാറിന്‍റെ മറുപടി. ആരുടെയും വ്യക്തിഗത വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് കോടതിയെ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ; വിതരണക്കാർക്ക് കത്തയച്ചു

പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ; വിതരണക്കാർക്ക് കത്തയച്ചു

ദില്ലി: രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നു. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ തീരുമാനം. വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഓസി കൺട്രി ഹെഡ് ബി ബി പാത്ര വിതരണക്കാർക്ക് കത്തയച്ചു. ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുത്തുമെന്നും എത്ര രൂപ കൂട്ടുമെന്നത് സെയിൽസ് ടീം അറിയിക്കുമെന്നുമാണ് കത്തിൽ പറയുന്നു. ഇന്നലെയാണ് വിരണക്കാർക്ക് കത്തയച്ചത്.

ക്രൂഡ് ഓയിൽ വില വർധനയും രൂപയുടെ മൂല്യത്തകർച്ചയും ചൂണ്ടിക്കാട്ടിയാണ് ഐഓസി വിതരണക്കാർക്ക് കത്ത് അയച്ചിരിക്കുന്നത്. അതേസമയം, പാചകവാതക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വാണിജ്യ സിലിണ്ടർ വിതരണം നിർത്തിയതായും ഐഒസി അറിയിച്ചു. ബെംഗളൂരുവിലെ ഹോട്ടലുകളിലും ഇൻഡസ്ട്രികളിലും വിതരണം നിർത്തിവെച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെന്നൈ ഡിവിഷനാണ് അറിയിപ്പ് നൽകിയത്. ഉപഭോക്താക്കൾ ഇതര വഴികൾ തേടണമെന്നുമാണ് നിർദേശം. ഇതിനിടെ ഭാരത് പെട്രോളിയവും എച്ച്പിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ബെം​ഗളൂരു ന​ഗരത്തിലെ 35,000 ഓളം ഹോട്ടലുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മാസം നഗരത്തിൽ വേണ്ടത് 3 ലക്ഷം സിലിണ്ടറുകളാണ്. ദിവസവും 22,000 സിലിണ്ടറുകളാണ് വേണ്ടിവരുന്നത്. നിലവിൽ 11,000 സിലിണ്ടർ മാത്രം വിതരണം ചെയ്യുന്നുണ്ട്. സ്റ്റോക്ക് തീർന്നാൽ ഹോട്ടലുകൾ അടച്ചിടേണ്ട സാഹചര്യമാണ്. സംഭവത്തെ തുട‌ർന്ന് മുഖ്യമന്ത്രിയെ കാണാനാണ് കർണാടക ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ തീരുമാനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിലെ ആദ്യത്തെ ഫുള്ളി ഓട്ടോമേറ്റഡ് സ്റ്റീരിയോസ്കോപ്പിക് 3D സ്റ്റുഡിയോ കൊച്ചിയിൽ

ഇന്ത്യയിലെ ആദ്യത്തെ ഫുള്ളി ഓട്ടോമേറ്റഡ് സ്റ്റീരിയോസ്കോപ്പിക് 3D സ്റ്റുഡിയോ കൊച്ചിയിൽ

കൊച്ചി: ചലച്ചിത്ര നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഓട്ടോമേറ്റഡ് സ്റ്റീരിയോസ്കോപ്പിക് 3D മൂവി പ്രൊഡക്ഷൻ സ്റ്റുഡിയോ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. 'റിയൽ എക്സ് 3D മീഡിയ പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്' (RealX 3D Media Productions Pvt Ltd) ആണ് അത്യാധുനിക സാങ്കേതികവിദ്യയുമായി ഈ സംരംഭത്തിന് പിന്നിൽ. പരമ്പരാഗതമായ 3D നിർമ്മാണ രീതികളിലെ പോരായ്മകൾ പരിഹരിച്ച്, ലളിതവും കൃത്യതയുള്ളതുമായ ഓട്ടോമേറ്റഡ് വർക്ക്ഫ്ലോ ആണ് ഈ സ്റ്റുഡിയോ അവതരിപ്പിക്കുന്നത്.

നൂതന സാങ്കേതികവിദ്യയും കൃത്യതയും

ഇതുവരെ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഭാരമേറിയ 3D റിഗ്ഗുകൾക്കും മാനുവൽ അലൈൻമെന്റ് രീതികൾക്കും പകരമായി, റിയൽ എക്സ് 3D സ്വന്തമായി വികസിപ്പിച്ചെടുത്ത 'ഓട്ടോമേറ്റഡ് 3D റിഗ്' ആണ് ഇവിടെ ഉപയോഗിക്കുന്നത്. ഭാരം കുറഞ്ഞതും മോട്ടോറൈസ്ഡ് സിൻക്രണൈസേഷൻ സൗകര്യമുള്ളതുമായ ഈ സംവിധാനം ഡിജിറ്റൽ കാലിബ്രേഷനിലൂടെ ഇടത്-വലത് കണ്ണുകളുടെ ദൃശ്യങ്ങൾ കൃത്യമായി ക്രമീകരിക്കുന്നു. ഇത് കാണികൾക്ക് കണ്ണിന് ആയാസമില്ലാത്ത മികച്ച 3D അനുഭവം ഉറപ്പാക്കുന്നു.

RED 6K ക്യാമറകൾ ഉപയോഗിക്കുന്നതിലൂടെ അതിശയിപ്പിക്കുന്ന ദൃശ്യമികവും ഡൈനാമിക് റേഞ്ചും സ്റ്റുഡിയോ വാഗ്ദാനം ചെയ്യുന്നു. സാധാരണയായി സിനിമകൾ ചിത്രീകരിച്ച ശേഷം 3D-യിലേക്ക് മാറ്റുന്ന രീതിക്ക് (Post-conversion) പകരം, ചിത്രീകരണ വേളയിൽ തന്നെ ശാസ്ത്രീയമായി ആഴം (Depth) നൽകുന്ന "ട്രൂ നേറ്റീവ് 3D" (True Native 3D) രീതിയാണ് ഇവിടെ പിന്തുടരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അസംസ്കൃത എണ്ണ വില കൂടിയാലും ഇന്ത്യയിൽ പണപെരുപ്പം വർധിക്കില്ല; നിർമല സീതാരാമൻ

അസംസ്കൃത എണ്ണ വില കൂടിയാലും ഇന്ത്യയിൽ പണപെരുപ്പം വർധിക്കില്ല; നിർമല സീതാരാമൻ

എണ്ണവില കൂടുമ്പോൾ സ്വാഭാവികമായും സാധനങ്ങളുടെ വിലയും കൂടുമെന്നതാണ് നമ്മുടെ പൊതുവായ ആശങ്ക. എന്നാൽ, നിലവിലെ സാഹചര്യത്തിൽ എണ്ണവില വർദ്ധനവ് പണപ്പെരുപ്പത്തെ അമിതമായി ബാധിക്കില്ലെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ വ്യക്തമാക്കിയത്.

പണപ്പെരുപ്പവും എണ്ണവിലയും തമ്മിലുള്ള ബന്ധം

സാധാരണയായി അസംസ്കൃത എണ്ണ വില കൂടുമ്പോൾ പെട്രോൾ, ഡീസൽ വിലകൾ വർധിക്കുന്നു. ഇത് ചരക്ക് നീക്കത്തിനുള്ള ചെലവ് വർധിപ്പിക്കുകയും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വില കൂടാൻ കാരണമാവുകയും ചെയ്യും. ഇതിനെയാണ് നമ്മൾ പണപ്പെരുപ്പം എന്ന് വിളിക്കുന്നത്.എന്നാൽ ഇപ്പോൾ നിലവിൽ ഇന്ത്യയിൽ അത്തരമൊരു സാഹചര്യം വരില്ല എന്ന് കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്.

ഇന്ത്യ സുരക്ഷിത മേഖലയിൽ

നിലവിൽ ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് നിയന്ത്രണ വിധേയമാണ് (താഴ്ന്ന പരിധിയിൽ). അതിനാൽ ചെറിയ വിലക്കയറ്റങ്ങൾ സമ്പദ്‌വ്യവസ്ഥയെ പെട്ടെന്ന് തളർത്തില്ല. സാമ്പത്തിക ശാസ്ത്രത്തിൽ 100 ബേസിസ് പോയിന്റ് എന്നാൽ 1 ശതമാനമാണ്. മന്ത്രി ഉദ്ധരിച്ച കണക്ക് പ്രകാരം, എണ്ണവിലയിൽ 10% വർധനവ് ഉണ്ടായാൽ പോലും അത് രാജ്യത്തെ ആകെ പണപ്പെരുപ്പത്തിൽ കേവലം 0.30% (30 ബേസിസ് പോയിന്റ്) വർധനവ് മാത്രമേ ഉണ്ടാക്കൂ. ഈ ചെറിയ വർധനവ് ജനജീവിതത്തെ വലിയ രീതിയിൽ ബാധിക്കില്ലെന്നും രാജ്യം ഈ പ്രതിസന്ധിയെ നേരിടാൻ സജ്ജമാണെന്നുമാണ് മന്ത്രി സൂചിപ്പിച്ചത്.

റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയ സമയം മുതൽ തന്നെ അസംസ്കൃത വില കൂടി വലിയ പണപ്പെരുപ്പം ഉണ്ടാകും എന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും, റഷ്യയിൽ നിന്നും വിലക്കുറവിൽ അസംസ്കൃത എണ്ണ ലഭിച്ചിരുന്നതിനാൽ, ഇന്ത്യക്ക് പണപ്പെരുപ്പം അധികം വർധിക്കാതെ നിയന്ത്രിക്കാനായി. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അസംസ്കൃത എണ്ണ വില കൂടിയാലും ഇന്ത്യക്ക് അത് മെരുക്കാനാകും എന്ന ആത്മ വിശ്വാസമുണ്ട്. ചുരുക്കത്തിൽ എണ്ണവില കൂടിയാൽ വിലക്കയറ്റം ഉണ്ടാകില്ല എന്നല്ല, മറിച്ച് നിലവിലെ സാഹചര്യത്തിൽ ആ വർധനവ് വളരെ ചെറുതായിരിക്കുമെന്നും അത് നേരിടാൻ നമുക്ക് കഴിയുമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കലൂര്‍, മറൈന്‍ ഡ്രൈവ് മേഖലകളിലാണ് പ്രധാനമായും പരിശോധനകള്‍ നടത്തുക എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു, 8000ഓളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നഗരത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അവധി ഒഴിവാക്കി ഡ്യൂട്ടിക്ക് കയറണമെന്ന പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കൂടാതെ സിറ്റി പൊലീസിന് ഇന്നും നാളെയും രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെ നിര്‍ബന്ധിത ഡ്യൂട്ടി നല്‍കിയിട്ടുണ്ട്. നഗരത്തില്‍ നാളെ രാവിലെ 10 മണി മുതല്‍ 3 മണിവരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും അറിയിപ്പുണ്ട്.