Tuesday, 10 March 2026

പശ്ചിമേഷ്യൻ സംഘർഷം; രാജ്യത്ത് എൽപിജി പ്രതിസന്ധിയെന്ന് കേന്ദ്രസർക്കാർ, നിയന്ത്രണവുമായി പെട്രോളിയം മന്ത്രാലയം

പശ്ചിമേഷ്യൻ സംഘർഷം; രാജ്യത്ത് എൽപിജി പ്രതിസന്ധിയെന്ന് കേന്ദ്രസർക്കാർ, നിയന്ത്രണവുമായി പെട്രോളിയം മന്ത്രാലയം

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധിയെന്ന് കേന്ദ്രസര്‍ക്കാര്‍. വീട്ടാവശ്യത്തിനല്ലാത്ത എല്‍പിജി ഉപയോഗത്തില്‍ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് അടിയന്തര നിര്‍ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യവസായങ്ങളും ശ്മശാനങ്ങളടക്കമുള്ള ഉപഭോക്താക്കള്‍ക്കാണ് ഈ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഭാഗികനിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ ഒഴിവാക്കാന്‍ ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധി 25 ദിവസമായി ഉയര്‍ത്തിയിട്ടുണ്ട്. രണ്ട് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധിയാണ് 25 ദിവസം. കൂടുതല്‍ എല്‍പിജി ഉല്‍പ്പാദനം നടത്താനും ഗാര്‍ഹിക എല്‍പിജി ഉപയോഗത്തിനായി അധിക ഉല്‍പ്പാദനം ഉപയോഗിക്കാനും എണ്ണ ശുദ്ധീകരണശാലകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. അതേസമയം ആശുപത്രി, ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അവശ്യ പൊതുസേവനങ്ങളെ നിയന്ത്രണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാര്യയ്ക്ക് മെസേജ് അയച്ച അയൽവാസിയുടെ തല ഭർത്താവ് അടിച്ചുപൊട്ടിച്ചു; തലയോട്ടി പൊട്ടി 28കാരന്‍ ഗുരുതരാവസ്ഥയിൽ

ഭാര്യയ്ക്ക് മെസേജ് അയച്ച അയൽവാസിയുടെ തല ഭർത്താവ് അടിച്ചുപൊട്ടിച്ചു; തലയോട്ടി പൊട്ടി 28കാരന്‍ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ: ആലപ്പുഴ കൊമ്മാടിയില്‍ ഭാര്യയ്ക്ക് മെസേജ് അയച്ച അയല്‍വാസിയായ യുവാവിന്റെ തല ഭര്‍ത്താവ് അടിച്ചുപൊട്ടിച്ചു. ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേറ്റ 28കാരന്റെ തലയോട്ടി പൊട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

യുവതിയുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്ത്.'നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല' എന്ന സന്ദേശമാണ് ഭര്‍ത്താവ് കണ്ടത്. ഇതിനെ തുടര്‍ന്നായിരുന്നു മര്‍ദനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ ജാഗ്രത നിർദേശം

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

KSRTC ബസിൽ ഫ്‌ളക്‌സ് കെട്ടിവെച്ച് ഗണേഷ് കുമാറിനെതിരെ KSU ന്റെ പ്രതിഷേധം

KSRTC ബസിൽ ഫ്‌ളക്‌സ് കെട്ടിവെച്ച് ഗണേഷ് കുമാറിനെതിരെ KSU ന്റെ പ്രതിഷേധം

വയനാട്: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു. മന്ത്രിക്കെതിരെ ഭാര്യ ബിന്ദു മേനോൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പത്തനാപുരത്തായിരുന്നു കെഎസ്‌യുവിൻ്റെ പ്രതിഷേധം. 'കാലൻ കോഴി പത്തനാപുരത്ത് വേണ്ട' എന്നെഴുതിയ ഫ്ളക്സ് കെഎസ്ആർടിസി ബസിൽ കെട്ടിവെച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. മന്ത്രി രാജിവെയ്ക്കണമെന്നായിരുന്നു ആവശ്യം.

മന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസ് വനിതാ പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വയനാട്ടിലെ കൽപ്പറ്റയിലും കോൺഗ്രസ് വനിതാ പ്രവർത്തകർ തിരുവനന്തപുരത്തുമായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിയെ കൈയിലേന്തിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സെക്രട്ടേറിയറ്റ് വളഞ്ഞായിരുന്നു കോൺഗ്രസ് വനിതാ പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

അതിനിടെ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മേനോന്റെ ആരോപണത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ രം​ഗത്തെത്തി. മന്ത്രിയുടെ ഭാര്യ അതിക്രമത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും പൊലീസിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്ന് കെ മുരളീധരൻ കുറ്റപ്പെടുത്തി. ഇത് കേരളത്തിലെ സ്ത്രീ സുരക്ഷയുടെ ഗതിയാണ് വ്യക്തമാക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ധാർമികത എംഎൽഎ മാർക്ക് മാത്രമല്ല മന്ത്രിക്കും ബാധകമാണ്. ഗണേഷ് കുമാർ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെയ്ക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെള്ള നിർബന്ധമല്ല, ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റാം; പക്ഷേ കട്ടൗട്ടുകൾ ഔട്ട് തന്നെ

വെള്ള നിർബന്ധമല്ല, ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റാം; പക്ഷേ കട്ടൗട്ടുകൾ ഔട്ട് തന്നെ

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിൽ വെളളനിറം മാത്രമല്ല മറ്റ് നിറമാകാമെന്ന് സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനം. എന്നാൽ ചലച്ചിത്ര താരങ്ങളുടെ വലിയ കട്ടൗട്ടുകൾ പാടില്ല. 2022ലാണ് ടൂറിസ്റ്റ് ബസുകളിൽ വെള്ളം നിറം മതിയെന്ന തീരുമാനം സർക്കാർ കൊണ്ടുവന്നത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ കളറുള്ള ബസുകൾക്കാണ് കേരളത്തിലെ ടൂർ ഓട്ടം അടക്കം ലഭിക്കുന്നതെന്ന് ഉടമകൾ പരാതി ഉയർത്തിയിരുന്നു. ഈ വിഷയത്തിൽ യോഗത്തിൽ പരിഗണിക്കുകയും ചെയ്തു. ഇതോടെ ടൂറിസ്റ്റ് ബസിന് ഏത് നിറം വേണമെങ്കിലും ആകാമെന്ന ശുപാർശ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാൻ അതോറിറ്റി തീരുമാനിച്ചു.

അതേസമയം കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തി റെന്റ് എ ബൈക്ക് നടത്തിപ്പിന് പെർമിറ്റ് നൽകാനും തീരുമാനമായിട്ടുണ്ട്. ഇക്കാര്യത്തിനായി നിരവധി അപേക്ഷകൾ ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് മുന്നിൽ എത്തിയിരുന്നു. ഏകീകൃത നിറം ഏർപ്പെടുത്തിയ ശേഷം ആളപായത്തിന് കാരണമാകുന്ന വലിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ നടന്ന വകുപ്പ്തല അന്വേഷണത്തിന് ഒടുവിലാണ് ടൂറിസ്റ്റ് ബസുകളിലെ അമിത ലൈറ്റുകളും ശബ്ദസംവിധാനം, ഗ്രാഫിക്‌സുകൾ, വിവിധ വർണങ്ങൾ എന്നിവ ഒഴിവാക്കാൻ തീരുമാനിച്ചത്. 2024 ജൂലായിൽ വെള്ള നിറം ഒഴിവാക്കാൻ നീക്കമുണ്ടായിരുന്നുവെങ്കിലും പിൻവലിച്ചിരുന്നു. അതേസമയം വെള്ള നിറം കളറാക്കാൻ ഒന്നരലക്ഷത്തോളം രൂപ ചെലവ് വരും. അതിനാൽ ഒരു വിഭാഗം ബസ് ഉടമകൾ നിറംമാറ്റം ആവശ്യപ്പെടുന്നുമില്ലായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 9 March 2026

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്

കൊച്ചി: നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ കാറിൽ കഞ്ചാവ് പൊതികൾ. പൊലീസ് എത്തും മുൻപ് രക്ഷപ്പെട്ട് കാറിലുണ്ടായിരുന്നവർ. കിഴക്കമ്പലം ഊരക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമാണ് നിയന്ത്രണം വിട്ട കാർ താഴ്ചയിലുള്ള ഒരു വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി 8.45ഓടെയാണ് സംഭവം. ഊരക്കാട് മുരിങ്ങനാട്ട് ജയന്റെ വീട്ടുമുറ്റത്തേക്കാണ് റോഡിൽ നിന്ന് ഏകദേശം 12 അടി താഴേക്ക് കാർ മറിഞ്ഞത്. യുവാക്കൾ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു.

അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ സ്ഥലത്തെത്തി കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെയാണ് വാഹനത്തിനുള്ളിൽ കഞ്ചാവ് പൊതികൾ കണ്ടത്. തുടർന്ന് നാട്ടുകാർ തടിയിട്ടപറമ്പ് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തുന്നതിന് മുൻപ് കാറിലുണ്ടായിരുന്ന യുവാക്കളിൽ ഒരാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അപകടത്തിൽ പരുക്കേറ്റ മറ്റൊരു യുവാവിനെ പൊലീസ് പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഞ്ചാവ് കടത്താനാണോ അല്ലെങ്കിൽ ഉപയോഗത്തിനായിരുന്നോ ഇത് കൊണ്ടുവന്നതെന്ന് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. രക്ഷപ്പെട്ട യുവാവിനായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ചു; രണ്ട് പേർക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ചു; രണ്ട് പേർക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്

കൊച്ചി: ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച സംഭവത്തിൽ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. എറണാകുളം സ്വദേശി ജിസ്മോൻ, മൂവാറ്റുപുഴ സ്വദേശി കിരൺ എന്നിവർക്കെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്. ഈ മാസം നാലിനായിരുന്നു സംഭവം. ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ട്രെയിനിൽ തൃശ്ശൂരിൽ വെച്ചാണ് റീൽ ചിത്രീകരിച്ചത്. റീൽ വൈറലായതോടെ റെയിൽവേ പൊലീസ് ആക്ട് 145 ബി പ്രകാരം പൊതുജന ശല്യത്തിനാണ് കേസെടുത്തത്.