Wednesday, 11 March 2026

പാകിസ്ഥാനായി ചാരപ്പണി ചെയ്ത യുപി സ്വദേശിയായ നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ; തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തൽ, പിടിയിലായത് കൊച്ചിയിൽ

പാകിസ്ഥാനായി ചാരപ്പണി ചെയ്ത യുപി സ്വദേശിയായ നാവിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ; തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയെന്ന് കണ്ടെത്തൽ, പിടിയിലായത് കൊച്ചിയിൽ

ദില്ലി: പാക് ചാര സംഘടനയ്ക്കായി ചാരവൃത്തി നടത്തിയ യുപി സ്വദേശിയായ നാവികസേനയിലെ സൈനികൻ അറസ്റ്റിൽ. ആഗ്ര സ്വദേശി ആദർശ് കുമാറാണ് (24) അറസ്റ്റിലായത്. ആദർശ് ജോലി ചെയ്തിരുന്നത് കൊച്ചിയിലെ തെക്കൻ നാവിക ആസ്ഥാനത്താണ്. ഇവിടുത്തെ തന്ത്രപ്രധാന ചിത്രങ്ങൾ അടക്കം പ്രധാനപ്പെട്ട വിവരങ്ങൾ പാക് ചാരസംഘടനയായ ഐ എസ് ഐ ക്ക് കൈമാറി എന്നാണ് കണ്ടെത്തൽ. യുപി എടിഎസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാവികസേനയിൽ ലാൻസ് നായിക് പോസ്റ്റിലാണ് ആദർശ് ജോലി ചെയ്തിരുന്നത്.

പണത്തിനായി തന്ത്രപ്രധാന വിവരങ്ങൾ ഐഎസ്ഐ ഏജന്‍റിന് കൈമാറി എന്നാണ് കണ്ടെത്തൽ. യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ നിർണായക വിവരങ്ങൾ കൈമാറി. തുടർന്ന് യുപി എടിഎസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇയാളുടെ മൊബൈൽ ഫോണ്‍ ഉൾപ്പെടെ നിരീക്ഷണത്തിൽ ആയിരുന്നു. ഐഎസ്‌ഐ ഏജന്‍റുമായി ആദർശ് ബന്ധം സ്ഥാപിച്ചതായും ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായും എടിഎസ് അന്വേഷണത്തിൽ വ്യക്തമായി. ആദർശിനെ കോടതിയിൽ ഹാജരാക്കി നടപടിക്രമങ്ങൾ അനുസരിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്കേറ്റതായി  റിപ്പോർട്ട്

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്കേറ്റതായി റിപ്പോർട്ട്

തെഹ്റാൻ: ഇറാൻ്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്തബ ഖമനയിക്ക് പരിക്കേറ്റതായി ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ റിപ്പോർട്ട്. ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ മൊജ്തബയ്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടിൽ പറയുന്നത്.

റമദാൻ യുദ്ധത്തിലെ ജൻബാസ് എന്നാണ് മൊജ്തബ ഖമനയിയെ ഇറാനിയൻ ടിവി വിശേഷിപ്പിച്ചത്. ശത്രുക്കളാൽ പരിക്കേൽക്കുന്നവരെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. പരിക്കുകളെ കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരി 28ന് തെഹ്റാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൊജ്തബയുടെ പിതാവും ഇറാൻ പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമനയിയും മാതാവും സഹോദരിയും കുഞ്ഞും അടക്കം കൊല്ലപ്പെട്ടിരുന്നു. ഇത് പിന്നാലെയാണ് ആയത്തുള്ള ഖമനയിയുടെ പിന്‍ഗാമിയായി മുജ്തബയെ തെരഞ്ഞെടുത്തത്. 88 പുരോഹിതന്മാരടങ്ങിയ വിദഗ്ധ സംഘമായിരുന്നു പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മുജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; 12,500 തൊഴിലവസരങ്ങള്‍

കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; 12,500 തൊഴിലവസരങ്ങള്‍

570 കോടി രൂപയുടെ നിക്ഷേപത്തോടെ കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ രണ്ട് പ്രധാന ഐടി സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ ഹൈലൈറ്റ് ഗ്രൂപ്പ്. കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെയും സൈബര്‍ പാര്‍ക്കിന്റെയും സഹകരണത്തോടെയുള്ള ഈ വികസന പദ്ധതിയില്‍ ഹൈലൈറ്റ് സൈബര്‍ ടവര്‍, ഹൈലൈറ്റ് സൈബര്‍ ഹബ് എന്നിങ്ങനെ രണ്ട് പ്രൊജക്ടുകളാണ് ഇതില്‍ ഉള്‍പ്പെടും.

ഹൈലൈറ്റ് സൈബര്‍ ഹബ്ബിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ആരംഭിച്ചു കഴിഞ്ഞു. ഹൈലൈറ്റ് സൈബര്‍ ടവറിനായുള്ള ഔദ്യോഗിക കരാറുകള്‍ കിറ്റ്ഫ്രയുമായി കൈമാറിയിട്ടുണ്ട്.

ബഹുരാഷ്ട്ര കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഇന്നവേഷന്‍ ലാബുകള്‍, ഗവേഷണ വികസന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഈ പദ്ധതികളിലൂടെ ലഭ്യമാകുമെന്നാണ് കരുതുന്നത്.

സൈബര്‍പാര്‍ക്കിനുള്ളില്‍ 2.5 ഏക്കര്‍ സ്ഥലത്താണ് 28 നിലകളുള്ള ഐടി സമുച്ചയമായ 'ഹൈലൈറ്റ് സൈബര്‍ ടവര്‍' നിര്‍മിക്കുന്നത്. ഏകദേശം 500 കോടി രൂപയാണ് നിക്ഷേപമുള്ള ഈ പദ്ധതി വഴി 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ഹൈലൈറ്റ് സൈബര്‍ ഹബ്ബും സജ്ജമാകുമ്പോള്‍ 2,500 പേര്‍ക്ക് കൂടി നേരിട്ട് ഐടി മേഖലയില്‍ തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാൻ ​ഗൂ​ഗിൾ പ്ലേസ്റ്റോർ

ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാൻ ​ഗൂ​ഗിൾ പ്ലേസ്റ്റോർ

ഫോണിലെ ബാറ്ററി ചാർജ് പെട്ടെന്ന് തീരാറുണ്ടോ? ഏത് ആപ്പ് ആണ് ഏറ്റവും കൂടുതൽ ബാറ്ററി ഉപയോ​ഗിക്കുന്നതെന്ന് അറിയാതെ പോകാറുണ്ടോ? എന്നാൽ അതിന് ഒരു പ്രതിവിധിയുമായി എത്തിയിരിക്കുകയാണ് ​ഗൂ​ഗിൾ. ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാനാണ് ​ഗൂ​ഗിളിന്റെ പുതിയ നീക്കം. പ്ലേസ്റ്റോർ ലിസ്റ്റിങ്ങിലാണ് ഇത് സംബന്ധിച്ച് ലേബൽ ചെയ്യുക. എല്ലാ ആൻഡ്രോയിഡ് ഉപഭോക്താക്കൾ‌ക്കും ഈ ഫീച്ചർ ഉടൻ ലഭിച്ചു തുടങ്ങും.

ഒരു ആപ്പ് അനുവദനീയമായ പരിധിക്കപ്പുറം ബാറ്ററി ഉപയോഗിക്കുകയാണെങ്കിൽ, ഇൻസ്റ്റാളേഷന് മുമ്പോ പ്ലേസ്റ്റോറിൽ ബ്രൗസ് ചെയ്യുമ്പോഴോ ഉപയോക്താക്കൾക്ക് ഒരു മുന്നറിയിപ്പ് നൽകും. ഉയർന്ന ബാക്​​ഗ്രൗണ്ട് ആക്ടിവിറ്റി കാരണം ഈ ആപ്പ് പ്രതീക്ഷിച്ചതിലും കൂടുതൽ ബാറ്ററി ഉപയോഗിച്ചേക്കാം എന്ന തരത്തിലുള്ളതായിരിക്കും ലേബൽ.

സാധനങ്ങളുടെ ഡെലിവറി, ക്യാബ് സ്റ്റാറ്റസ് എന്നിവയുമായി ബന്ധപ്പെട്ട ഡൈനാമിക് അലേർട്ട് ഉപയോഗിക്കുന്ന ആപ്പുകളെ ഇതിൽനിന്ന് ഒഴിവാക്കും. ഉപയോക്താക്കൾക്ക് ബാറ്ററി ചാർജ് കുറയുന്നത് ഒരു സ്ഥിരം പ്രശ്നമാണ്, അധിക ലോഡ് ഇല്ലാതെ പ്രവർത്തിപ്പിക്കുന്നതിനായി ആൻഡ്രോയിഡ് ആപ്പുകളിൽ മാറ്റങ്ങൾ വരുത്തുന്നത് ഒരു നല്ല നടപടിയായിരിക്കും എന്ന വിലയിരുത്തൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരു പവന്‍ സ്വര്‍ണത്തിന് വില ഒന്നരലക്ഷത്തിനടുത്ത്; വിലയില്‍ ഇന്നും വര്‍ധനവ്

ഒരു പവന്‍ സ്വര്‍ണത്തിന് വില ഒന്നരലക്ഷത്തിനടുത്ത്; വിലയില്‍ ഇന്നും വര്‍ധനവ്

സ്വര്‍ണവിലയില്‍ ഇത് ചാഞ്ചാട്ടത്തിന്റെ നാളുകള്‍. കുറഞ്ഞുനിന്ന വില രണ്ട് ദിവസമായി വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില ഉയര്‍ന്നും താഴ്ന്നും സ്ഥിരതയില്ലാതെ മുന്നോട്ട് പോവുകയാണ്. സ്വര്‍ണവില കുതിക്കുമ്പോഴും വാങ്ങുന്നതിനേക്കാള്‍ ആളുകള്‍ വില്‍ക്കാനാണ് എത്തുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. നാട്ടില്‍ മാത്രമല്ല ദുബായിലും സ്വര്‍ണം വില്‍ക്കാന്‍ എത്തുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുകയാണ്. ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5096 ഡോളറാണ്. ഭൗമ രാഷ്ട്രീയ സാമ്പത്തിക കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും സ്വര്‍ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുന്നു.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 14,970 രൂപയാണ് ഇന്നത്തെ വില. പവന് 1,19,760 രൂപയും. ഇന്നലത്തെ വിലയില്‍ നിന്ന് 680 രൂപയുടെ വ്യത്യാസമാണ് പവന്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 85 രൂപയുടെ വര്‍ധനവും. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 12,355 രൂപയാണ് വില. പവന് 98,840 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നില്‍ക്കുമ്പോള്‍ 560 രൂപയുടെ വ്യത്യാസമാണ് പവന് ഉണ്ടായത്. വെള്ളിവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാമിന് 290 രൂപയും 10 ഗ്രാമിന് 2900 രൂപയുമാണ് ഇന്നത്തെ വെള്ളിവില.

യുഎസ് പണപ്പെരുപ്പം, അമേരിക്കന്‍ പലിശ നിരക്കുകള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍, രാജ്യാന്തര നയങ്ങള്‍, വന്‍കിട രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍, ക്രൂഡ് ഓയില്‍ വിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മാറ്റങ്ങള്‍, രൂപയുടെ മൂല്യത്തിലെ അസ്ഥിരത, ലോക നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ ഇവയയൊക്കെയാണ് സ്വര്‍ണവിലയിലെ വര്‍ധനവിന് കാരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു; കോഴിക്കോട് ജില്ലയിൽ ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു

സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു; കോഴിക്കോട് ജില്ലയിൽ ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു. കോഴിക്കോട് ജില്ലയിൽ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു. കോഴിക്കോട് ജില്ലയിലെ മിക്ക ആശുപത്രികളിലെയും പ്രവർത്തനം താറുമാറായി. കോഴിക്കോട് കളക്‌ടറേറ്റിന് മുൻപിൽ സമരം തുടരുകയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. നാൽപതോളം സ്വകാര്യ ആശുപത്രിയിലെ അഞ്ഞൂറോളം നഴ്‌സുമാർ ഉൾപ്പെട്ട സമരമാണ് ശക്തമായി തുടരുന്നത്.

പ്രശ്‌നം പരിഹരിക്കാൻ യാതൊരു ചർച്ചകളും സർക്കാറിന്റെയോ മാനേജ്മെൻ്റുകളുടെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. രോഗികളെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ കലക്ടറുടെ അനുമതി തേടിയിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് നഴ്‌സസിന്റെ നിലപാട്.

സമരം അനാവശ്യമെന്നാണ് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻറെ വാദം. ഇതിനിടെ സമരം ചെയ്യുന്ന കോഴിക്കോട് റെഡ് ക്രസന്റ് ആശുപത്രിയിലെ നഴ്‌സസിന്റെ എക്‌സിപിരിയൻസ് സർട്ടിഫിക്കറ്റിൽ ബ്ലാക്ക് മാർക്ക് വീഴത്തുമെന്നാണ് മാനേജ്‌മെന്റിന്റെ മുന്നറിയിപ്പ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ പച്ചവെള്ളം; സംഭവവുമായി ബന്ധമില്ലെന്നാണ് ഗ്യാസ് ഏജൻസി

പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ പച്ചവെള്ളം; സംഭവവുമായി ബന്ധമില്ലെന്നാണ് ഗ്യാസ് ഏജൻസി

ആലപ്പുഴ പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ പച്ചവെള്ളമെന്ന് പരാതി. മൂന്ന് ദിവസം മുമ്പാണ് ഫുഡ്‌ പ്രൊഡകട്സ് സ്ഥാപനത്തിലേക്ക് ഗ്യാസ് സിലിണ്ടർ വാങ്ങിയത്. ​ഗ്യാസ് ഏജൻസി വിതരണം ചെയ്ത സിലിണ്ടറിലാണ് വെള്ളം കണ്ടത്. പ്രശ്‌നം പരിഹരിക്കാൻ ആവില്ലെന്നും സംഭവവുമായി ബന്ധമില്ലെന്നുമാണ് ഗ്യാസ് ഏജൻസിയുടെ വിശദീകരണം. 19.1 കിലോ പാചകവാതക സിലിണ്ടറിൽ 10 കിലോ ഭാരത്തിൽ വെള്ളം.

പുന്നപ്ര കുറവൻതോട് ‘ഒരുമ’ ഫുഡ് പ്രോഡക്ട്സ് നടത്തുന്ന കബീർ കഴിഞ്ഞ ഞായറാഴ്ചയാണ് പുതിയ സിലിണ്ടർ വാങ്ങിയത്. സ്ഥാപനത്തിൽ ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ ഓഫാവുകയായിരുന്നു. സിലിണ്ടർ പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ദ്രാവകം കുലുങ്ങുന്ന ശബ്ദം കേട്ടത്. തുടർന്ന് വാൽവ് തുറന്ന് പരിശോധിച്ചപ്പോൾ പാചകവാതകത്തിന് പകരം പച്ചവെള്ളം പുറത്തേക്ക് വരികയായിരുന്നു.