Wednesday, 11 March 2026

സംസ്ഥാനത്ത് അതികഠിനമായ ചൂട്; ആറിടത്ത് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതികഠിനമായ ചൂട്; ആറിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് വിവിധ ജില്ലകളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ആറിടങ്ങളിൽ ഓറഞ്ച് അലർട്ടും അഞ്ചിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴയിലെ ചെങ്ങന്നൂർ, കോട്ടയത്തെ ചങ്ങനാശ്ശേരി, ഇടുക്കിയിലെ മൂന്നാർ, പാലക്കാട് ജില്ലയിലെ തൃത്താല എന്നിവിടങ്ങളിലാണ് അതീവ ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളിലുള്ളവർ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.

ഇതിനുപുറമെ എറണാകുളത്തെ കളമശ്ശേരി, തൃശ്ശൂരിലെ ഒല്ലൂർ, മലപ്പുറത്തെ പൊന്നാനി, കോഴിക്കോട്ടെ ബേപ്പൂർ, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളിൽ ജാഗ്രതാനിർദ്ദേശത്തിന്റെ ഭാഗമായി യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വെയിൽ കടുക്കുന്ന സമയങ്ങളിൽ, പ്രത്യേകിച്ച് പകൽ 11 മണി മുതൽ 3 മണി വരെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കുടയും തൊപ്പിയും ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി സമ്മാനിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജീവിതത്തിലെ വലിയ നിമിഷങ്ങളിലൂടെയാണ് ഹൃദയം ചലിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഒരുപാട് വേദിയിൽ ഇരിക്കാൻ സാധിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ ലഭിക്കുന്നത് ഇത് ആദ്യമായാണ്. എന്റെ ജീവിതത്തിലെ വലിയ നിമിഷമായി കാണുന്നുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

സംസ്ഥാനത്ത് 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു . 5,500 കോടിയിലധികം രൂപ ചെലവിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ.) കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിൻ യൂണിറ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചു. കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളർ പദ്ധതിക്കും തറക്കല്ലിട്ടു.

കോറിഡോറിന്റെ ഭാഗമായുള്ള ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും ഉദ്ഘാടനം ചെയ്തു. വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാത ചെലവ് ഏകദേശം 2,140 കോടി രൂപയാണ്. പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന പ്രകാരം കേരളത്തിൽ നിർമിച്ച 23 റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു.

കേരളത്തിനും തമിഴ്‌നാടിനും ഇടയിലുള്ള റെയിൽ ഗതാഗതം ശക്തിപ്പെടുത്തുന്നതിനായി പാലക്കാട്-പൊള്ളാച്ചി ട്രെയിൻ സർവീസിനും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഈ പുതിയ ട്രെയിൻ സർവീസ് ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന ദൈനംദിന യാത്രക്കാർ, തീർത്ഥാടകർ, വ്യാപാരികൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് കൂടുതൽ സൗകര്യപ്രദവും താങ്ങാനാവുന്നതുമായ യാത്രാമാർഗ്ഗം ഒരുക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന ശ്വേത മേനോനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന നടി ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കൊച്ചി സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് കോടതി റദ്ദാക്കിയത്. എറണാകുളം സിജെഎം കോടതിയിലെ നടപടികളും ഹൈക്കോടതി റദ്ദാക്കി. കേസ് എഴുതിത്തള്ളാത്തത് എന്തുകൊണ്ടെന്ന് പൊലീസിനോട് ഹൈക്കോടതി ചോദിച്ചു.

ശ്വേത മേനോനെതിരായ കുറ്റകൃത്യം നിലനില്‍ക്കില്ലെന്നും പരാതി മുഖവിലയ്‌ക്കെടുത്താലും കുറ്റകൃത്യം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ശ്വേത മേനോന്‍റെ സല്‍പ്പേര് കളങ്കപ്പെടുത്താനും വ്യക്തി വിദ്വേഷം മുന്‍നിര്‍ത്തിയുമാണ് പരാതിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ശ്വേത മേനോനെതിരെ കേസെടുത്തത്. മജിസ്ട്രേറ്റ് കോടതിയുടെ നിർദേപ്രകാരം ആയിരുന്നു എഫ്ഐആർ.

മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിൽ ഐടി നിയമത്തിലെ 67(എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരവുമായിരുന്നു ശ്വേതക്കെതിരെ കേസെടുത്തത്. അശ്ലീല രംഗങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്നതടക്കമുള്ള കാര്യങ്ങളും ശ്വേതക്കെതിരായ പരാതിയിൽ ഉന്നയിച്ചിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി

ജുഡീഷ്യറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട NCERT പുസ്തക വിവാദത്തിൽ
കർശന നടപടിയുമായി സുപ്രീംകോടതി. പാഠഭാഗം തയ്യാറാക്കിയ മൂന്ന് പേർക്ക് കരിക്കുലം സമിതിയിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തി സുപ്രീംകോടതി. മൂന്നംഗ സംഘത്തെ എല്ലാ ചുമതലകളിൽ നിന്നും മാറ്റിനിർത്തണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകി. പ്രൊഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവരെയാണ് പാഠഭാഗം തയ്യാറാക്കുന്നതിലെ എല്ലാ ചുമതലകളിൽ നിന്നും വിലക്കിയിരിക്കുന്നത്. എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തിൽ ആയിരുന്നു ജുഡീഷ്യറിയിലെ അഴിമതികൾ എന്ന വിവാദ പാഠഭാഗം.

സമൂഹമാധ്യമ പോസറ്റുകൾക്കെതിരെ നടപടിയെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. നിരുത്തരവാദപരമായി ഇടപെട്ട വെബ്സൈറ്റുകൾക്കും വ്യക്തികൾക്കും എതിരെ നടപടിയെടുക്കണം. മാധ്യമങ്ങളിൽ പ്രചരിക്കുന്ന നിരുത്തരവാദപരമായ ഉള്ളടക്കത്തിൽ കോടതി ആശങ്ക അറിയിച്ചു. നിരുത്തരവാദപരമായി ഇടപ്പെട്ട വെബ്സൈറ്റുകളും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഉചിതമായ നടപടി സ്വീകരിക്കണം. ഇത്തരം വ്യക്തികളുടെ പൂർണമായ വിവരം കോടതിയിൽ സമർപ്പിക്കണം.

പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കാനും സുപ്രീംകോടതി നിർദേശം നൽകി. ഒരു മുൻ ജഡ്ജി, നിയമ വിദഗ്ധൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിവരെ ഉൾക്കൊള്ളിച്ചു വേണം സമിതി രൂപീകരിക്കാൻ. ഈ സമിതിയുടെ അംഗീകാരം ഇല്ലാതെ പരിഷ്കരിച്ച അധ്യായം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്‌ലെ

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്‌ലെ

തിരുവനന്തപുരം: പ്രണയം വീട്ടുകാർ എതിർത്തതോടെ സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിൽ എത്തി സമൂഹമാധ്യമത്തിലൂടെ വൈറലായ മൊണാലിസ ഭോസ്‌ലെ. കേരളത്തിലെ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം.

മൊണാലിസ ഭോസ്‌ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറിൽ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെത്തന്നെ നായകനായ യുവാവുമായി ഇവർ പ്രണയത്തിലുമായിരുന്നു. വീട്ടുകാർ ഇത് എതിർത്തതോടെയാണ് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്‌ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്‌ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.

എന്നാൽ പതിനെട്ട് വയസ് പൂർത്തിയായതിനാൽ യുവതിക്ക് അവർക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാം എന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഇതോടെ വിഷയം ഒത്തുതീർപ്പിലെത്തി. തുടർന്ന് മൊണാലിസയും കാമുകനും ബന്ധുക്കൾക്കൊപ്പം തിരിച്ചുപോയി.

മഹാകുംഭമേളയ്ക്കിടെ സമൂഹമാധ്യമത്തിൽ ശ്രദ്ധേയയായ മൊണാലിസ ഭോസ്‌ല അടുത്തിടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്. ഉദ്ഘാടന ചടങ്ങുകൾക്കും മറ്റുമായി മൊണാലിസ ഭോസ്‌ലെ നേരത്തെയും കേരളത്തിൽ എത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഭ്യൂഹങ്ങൾക്ക് വിരാമം ; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനിയക്ക് പരിക്കേറ്റിട്ടില്ലെന്ന് സ്ഥിരീകരണം

അഭ്യൂഹങ്ങൾക്ക് വിരാമം ; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനിയക്ക് പരിക്കേറ്റിട്ടില്ലെന്ന് സ്ഥിരീകരണം

ന്യൂഡൽഹി: യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനിയയ്ക്ക് പരിക്കേറ്റെന്ന അഭ്യൂഹങ്ങൾ തള്ളി ഇറാൻ. പ്രസിഡന്റ് മസൗദ് ‍ പെസെഷ്കിയാന്റെ മകൻ യൂസഫ് പെസെഷ്കിയാൻ അറിയിച്ചു. അഭ്യൂഹ​ങ്ങൾ തെറ്റാണെന്നും മൊജ്തബ ഖമനിയ സുരക്ഷിതനാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൊജ്തബ ഖമനിയയ്ക്ക് പരിക്കേറ്റതായി വാർത്ത കേട്ടു. ചില സുഹൃത്തുക്കളോട് അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹം സുരക്ഷിതനും ആരോ​ഗ്യവാനുമാണെന്ന് അവർ തന്നോട് പറഞ്ഞുവെന്നും യൂസഫ് പെസെഷ്കിയാൻ പ്രതികരിച്ചു.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ദീർഘകാല ഭരണാധികാരിയായ ആയത്തുള്ള അലി ഖമനിയയുടെ മകനും പിൻഗാമിയുമാണ് മൊജ്തബ ഖമനിയ. പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടിട്ടും മൊജ്തബ പൊതു ചടങ്ങിൽ പങ്കെടുക്കുകയോ രാജ്യത്തെ അഭിസംബോധന ചെയ്യുകയോ ചെയ്തില്ല. ഇതോടെ സംശയം ദൃഢപ്പെടുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട് വൈകുന്നുവെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാൽ കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി.

22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും 4 എണ്ണം നിർമ്മാണ ഘട്ടത്തിലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാർ നയപരമായ തീരുമാനമെടുത്തെങ്കിൽ മാത്രമേ സാധ്യതാ പoനം നടത്താനാകൂവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 2014 ൽ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. 2020-2021, 2024-2025 കാലയളവിനുള്ളിൽ സംസ്ഥാനത്തിനായി ആരോഗ്യമേഖലയിൽ മാത്രം കേന്ദ്രം 4173 കോടി അനുവദിച്ചതായും കേന്ദ്രം ഹൈക്കോടതിയിൽ പറഞ്ഞു.

എയിംസിനായി സംസ്ഥാന സർക്കാർ 10 വർഷമായി ഒന്നും ചെയ്തില്ലെന്ന് കേന്ദ്ര സർക്കാർ അഭിഭാഷക ഹൈക്കോടതിയിൽ വാദിച്ചു. 2016 ൽ പദ്ധതി മുന്നോട്ട് വെച്ചു. അതിന് ശേഷം നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്ന് കേന്ദ്രം പറഞ്ഞു. അതേസമയം ‌‌കേന്ദ്ര വാദം സംസ്ഥാനം തള്ളി. സ്ഥലം ലം കണ്ടെത്തി നൽകി. അത് കേന്ദ്ര സർക്കാരിനെ അറിയിച്ചു. സർക്കാർ നിരന്തരം എയിംസ് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും സംസ്ഥാനം ഹൈക്കോടതിയെ അറിയിച്ചു. പുതിയതായി അനുവദിച്ച 22 എയിംസുകൾക്കും സ്വീകരിച്ച മാനദണ്ഡം എന്തെന്നറിയിക്കണമെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.