Wednesday, 11 March 2026

ബസിനുള്ളിൽ വച്ച് ശരീരത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്, അവസാന സ്റ്റോപ്പിന് മുൻപ് കത്തിയമർന്ന് ബസ്, 6 പേർ കൊല്ലപ്പെട്ടു

ബസിനുള്ളിൽ വച്ച് ശരീരത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്, അവസാന സ്റ്റോപ്പിന് മുൻപ് കത്തിയമർന്ന് ബസ്, 6 പേർ കൊല്ലപ്പെട്ടു

ബേൺ:ബസിനുള്ളിൽ വച്ച് ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്. സ്വിറ്റ്സർലൻഡിൽ ബസിനുള്ളിൽ നിന്നുണ്ടായ അഗ്നിബാധയിൽ ആറ് പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് ഗുരുതര പൊള്ളലേറ്റും. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6.25ഓടെയാണ് സംഭവം. സ്വിറ്റ്സർലൻഡിലെ ഫ്രിബോർഗിലെ കെർസർസിലാണ് യുവാവ് ബസിനുള്ളിൽ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. നിമിഷ നേരത്തിനുള്ളിൽ തീ ബസിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. പോസ്റ്റൽ സർവ്വീസിന്ററെ ഉടമസ്ഥതയിലുള്ള ബസിലാണ് അഗ്നിബാധയുണ്ടായത്. മനുഷ്യരാലുണ്ടായ അഗ്നിബാധയെന്നാണ് സംഭവത്തെ പൊലീസ് വിലയിരുത്തുന്നത്. അഗ്നിബാധയുടെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. ഡൂഡിംഗനിൽ നിന്ന് കെർസർസിലേക്ക് പോവുകയായിരുന്ന ബസിലാണ് അപകടമുണ്ടായത്. 

അവസാന സ്റ്റോപ്പിന് തൊട്ട് മുൻപാണ് അഗ്നിബാധ. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ആൾ സംഭവത്തിൽ മരിച്ചോയെന്നതിൽ ഇനിയും സ്ഥിരീകരണം ആയിട്ടില്ല. സംഭവ സ്ഥലത്ത് നിന്ന് ആളുകളോട് മാറണമെന്നും മേഖലയിലേക്ക് എത്തരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്ടർ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇസ്രയേൽ- ഇറാൻ യുദ്ധത്തിനിടെ ദുബായിൽ കുടുങ്ങിയ നടൻ അജിത് ചെന്നൈയിലെത്തി

ഇസ്രയേൽ- ഇറാൻ യുദ്ധത്തിനിടെ ദുബായിൽ കുടുങ്ങിയ നടൻ അജിത് ചെന്നൈയിലെത്തി

ചെന്നൈ: ഇസ്രയേൽ- ഇറാൻ യുദ്ധത്തിനിടെ ദുബായിൽ കുടുങ്ങിയ തമിഴ് നടൻ അജിത് കുമാർ തിരികെ ചെന്നൈയിലെത്തി. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ തടസപ്പെട്ടതിനെ തുടർന്നാണ് അജിത് വിമാനത്താവളത്തിൽ അകപ്പെട്ടത്. വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ഏറെ ദിവസങ്ങളായി സംഘർഷ ഭൂമിയിലായിരുന്നു താരം.

കഴിഞ്ഞ ദിവസമാണ് അജിത് ചെന്നൈ വിമാനത്താവളത്തിൽ എത്തിയത്. പുറത്ത് കാത്തുനിന്ന മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ അജിത് കാറിൽ കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പശ്ചിമേഷ്യയുടെ ചില ഭാ​ഗങ്ങളിൽ പെട്ടെന്നാണ് വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകും ചെയ്തു. ഇതോടെ നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.

താരത്തി‌ന്റെ സുരക്ഷയെ കുറിച്ച് ആരാധകർ ആശങ്കകൾ പങ്കുവച്ചിരുന്നു. അദ്ദേഹം സുരക്ഷിതനാണെന്നും ഉടനെ തിരിച്ചെത്തുമെന്നും അജിത്തിന്റെ മാനേജർ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് പൊള്ളുന്ന ചൂട്! താപനില ഉയരുന്നു; നാളെ 8 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് പൊള്ളുന്ന ചൂട്! താപനില ഉയരുന്നു; നാളെ 8 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേരളത്തിൽ 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, പാലക്കാട്, കാസർഗോഡ്, ആലപ്പുഴ കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.

ഇന്നും നാളെയുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും. പാലക്കാട് കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. ആലപ്പുഴ കോട്ടയം തൃശൂർ മലപ്പുറം കോഴിക്കോട് ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും എന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് , സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് , സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

പകൽ 11 മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്നും പരമാവധി ശുദ്ധജലം കുടിക്കണമെന്നും നി‍ർദ്ദേശത്തിൽ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ മൂന്നാറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൊജ്തബയ്ക്ക് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

മൊജ്തബയ്ക്ക് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

പ്യോങ്യാങ്: മൊജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തതിനെ പിന്തുണച്ച് ഉത്തര കൊറിയ. ഇറാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന ആക്രമണത്തെ ഉത്തരകൊറിയ അപലപിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു.

വധിക്കപ്പെട്ട ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്തബ ഖമനയിയെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത ഇറാന്റെ തീരുമാനത്തെയും നേതാവിനെ തെരഞ്ഞെടുക്കാനുള്ള ജനതയുടെ അവകാശത്തെയും ബഹുമാനിക്കുന്നുവെന്ന് ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.ഇറാനുമേൽ ഇസ്രയേലും യുഎസും നടത്തുന്നത് നിയമവിരുദ്ധ ആക്രമണമാണെന്നും അതിൽ കടുത്ത ആശങ്കയും അതൃപ്തിയും അറിയിക്കുകയാണെന്നും ഉത്തര കൊറിയ അഭിപ്രായപ്പെട്ടു. ഇറാനെതിരെ നടക്കുന്നത് നിയമവിരുദ്ധമായ സൈനിക നീക്കമാണ്. ഇത് പ്രദേശത്തെ സമാധാനത്തിന്റെയും സുരക്ഷയുടെയും അടിത്തറ ഇളക്കുന്നതും ആഗോള തലത്തിൽ അസ്ഥിരതയ്ക്ക് ഇടയാക്കുന്നതും ലോക സമാധാനം ഇല്ലാതാക്കുന്നതുമാണ് ആക്രമണം. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥിതിയെയും പ്രാദേശിക ഐക്യത്തെയും ഇല്ലാതാക്കും. അത് അംഗീകരിക്കാനാകില്ല. ലോകമൊന്നാകെ ഇതിനെ അപലപിക്കുകയും എതിർക്കുകയും വേണമെന്നും ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.

അതേസമയം സംഘർഷം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം പതിയ പടക്കപ്പലിൽനിന്ന് ഉത്തര കൊറിയ ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചിരുന്നു. കിം ജോങ് ഉൻ നേരിട്ടെത്തിയാണ് പരീക്ഷണത്തിന് മേൽനോട്ടം വഹിച്ചതെന്നാണ് വിവരം. ഇറാനെതിരായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉത്തര കൊറിയ പുതിയ പരീക്ഷണം നടത്തിയതിൽ ആശങ്കയും ഉയർന്നിരുന്നു.

മുജ്തബ ഖമനയിയെ തെരഞ്ഞെടുത്തതിന് പിന്നാലെ ഇറാന് പിന്തുണയുമായി ചൈനയും രംഗത്തെത്തിയിരുന്നു. ഇറാന്റെ പരമാധികാരവും സുരക്ഷയും പ്രാദേശിക സമഗ്രതയും മാനിക്കണമെന്നും മുജ്തബയുടെ സ്ഥാനാരോഹണം ഇറാന്റെ ആഭ്യന്തര വിഷയമാണെന്നുമായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റഷ്യൻ എണ്ണ വാങ്ങാൻ യു എസ് അനുമതി; റഷ്യയിൽ നിന്ന് 30 ദശലക്ഷം ബാരൽ എണ്ണ വാങ്ങി ഇന്ത്യ

റഷ്യൻ എണ്ണ വാങ്ങാൻ യു എസ് അനുമതി; റഷ്യയിൽ നിന്ന് 30 ദശലക്ഷം ബാരൽ എണ്ണ വാങ്ങി ഇന്ത്യ

ഇന്ത്യക്ക് റഷ്യൻ എണ്ണ വാങ്ങാനുള്ള യു എസ് അനുമതി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ. 30 ദശലക്ഷം ബാരൽ എണ്ണ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ കമ്പനികൾ വാങ്ങിയതായി വിവരം. നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യൻ എണ്ണ കമ്പനികൾ കുറച്ചിരുന്നു.

മാർച്ച് 5 ന് മുമ്പ് കപ്പലുകളിൽ കയറ്റിയ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികളെ അനുവദിക്കാനുള്ള വാഷിംഗ്ടണിന്റെ തീരുമാനത്തെ തുടർന്നാണ് എണ്ണ വാങ്ങൽ. കപ്പലുകളിൽ ഏകദേശം 138 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഉണ്ടെന്ന് കരുതപ്പെടുന്നു.

ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും 20 ശതമാനം സാധാരണയായി ഇന്ത്യയിലേക്കും മറ്റ് വിപണികളിലേക്കും ഒഴുകുന്ന പ്രധാന ജലപാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയ ആഘാതം നികത്തുന്നതിനാണ് ഈ എണ്ണ ഇളവ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വർഷം മുതൽ യുഎസ് സമ്മർദ്ദത്തിന് മറുപടിയായി ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ നിർത്തലാക്കിയിരുന്നു, സൗദി അറേബ്യയിൽ നിന്നും ഇറാഖിൽ നിന്നുമുള്ള ബാരലുകൾ ഉപയോഗിച്ച് വിടവ് നികത്തിയിരുന്നു, എന്നാൽ മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷത്തെത്തുടർന്ന് വിതരണങ്ങൾ തടസ്സപ്പെട്ടു. ഇറാനിൽ യുഎസ്, ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനുശേഷം മേഖലയിലെ പ്രധാന ഉൽ‌പാദകരെ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹോർമുസ് കടലിടുക്ക് അടച്ചു.

അതേസമയം റഷ്യൻ എണ്ണ സ്വീകരിക്കാൻ ഇന്ത്യയ്ക്ക് അമേരിക്ക നൽകിയത് താൽക്കാലിക അനുമതി എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരൊലീൻ ലീവിറ്റ്. ഇറാനുമായുള്ള സംഘർഷത്തിനിടെ ആഗോള ഊർജ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി,കടലിൽ എത്തിയിട്ടുള്ള എണ്ണ വാങ്ങിക്കാനാണ് അനുമതി. ഈ ഹ്രസ്വകാല ഇളവ് വഴി റഷ്യയ്ക്ക് കാര്യമായ സാമ്പത്തിക നേട്ടം ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോഡിലെ കുഴിയിൽ വീണ് ആംബുലൻസ് കുലുങ്ങി; 'മസ്‌തിഷ്‌ക മരണം' സംഭവിച്ച യുവതിക്ക് പുതുജീവൻ; ആശുപത്രിയിലേക്ക് മാറ്റി

റോഡിലെ കുഴിയിൽ വീണ് ആംബുലൻസ് കുലുങ്ങി; 'മസ്‌തിഷ്‌ക മരണം' സംഭവിച്ച യുവതിക്ക് പുതുജീവൻ; ആശുപത്രിയിലേക്ക് മാറ്റി

ബറേലി: റോഡിലെ കുഴിയിൽ വീണ് രാജ്യത്ത് മരിച്ചവരുടെ പട്ടിക എണ്ണിയാൽ തീരില്ല. എന്നാൽ അതേ റോഡിലെ കുഴിയിൽ വീണ് മരിച്ചെന്ന് കരുതിയ സ്ത്രീയുടെ ശരീരത്തിൽ വീണ്ടും ജീവൻ്റെ തുടിപ്പുണർന്നു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. മസ്‌തിഷ്‌ക മരണം സംഭവിച്ച യുവതിയെ ഇനി രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഡോക്‌ടർമാർ വിധിയെഴുതിയതോടെ വെൻ്റിലേറ്റർ നീക്കി വീട്ടിലേക്ക് മടക്കിക്കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് ആംബുലൻസ് റോഡിലെ കുഴിയിൽ വീണത്. ഇതിന് പിന്നാലെയാണ് യുവതി ജീവിതത്തിലേക്ക് തിരികെ വരുന്നതിൻ്റെ സൂചന പ്രകടിപ്പിച്ചത്. യുവതി സ്വയം ശ്വാസമെടുക്കാൻ തുടങ്ങി. കൈകാലുകൾ അനക്കുകയും ചെയ്തു. ആദ്യം അമ്പരന്ന ബന്ധുക്കളും ആംബുലൻസ് ജീവനക്കാരും പിന്നാലെ യുവതിയെ തിരികെ ആശുപത്രിയിൽ എത്തിച്ചു. യുവതി ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സിൽ കഴിയിുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ബറേലിയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സയിൽ കഴിഞ്ഞിരുന്നതെന്നാണ് ലൈവ് മിൻ്റ് റിപ്പോർട്ട് ചെയ്യുന്നത്. യുവതിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായും ഇനി ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്നുമാണ് ഇവിടുത്തെ ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞത്. യുവതി മരിച്ചെന്ന വിലയിരുത്തലിൽ മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോകുമ്പോഴാണ് റോഡിലെ കുഴി യുവതിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.

അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും യുവതി ജീവിതത്തിലേക്ക് മടങ്ങിവന്നത് അദ്ഭുതമായിട്ടാണ് കുടുംബാംഗങ്ങൾ കാണുന്നത്. റോഡിലെ കുഴിയിൽ വീണുണ്ടായ ആഘാതത്തിൽ യുവതിയുടെ ശരീരത്തിലുണ്ടായ എന്ത് മാറ്റമാണ് ചലനശേഷി തിരികെ നൽകിയതെന്ന് ഡോക്ടർമാർ പരിശോധിച്ചുവരികയാണ്. തങ്ങളുടെ പ്രിയപ്പെട്ടവൾ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഇപ്പോൾ കുടുംബം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘മാറാത്തത് മാറും ഇനി കേരളം വളരും’; അവസരം നൽകിയാൽ വികസനം ഉറപ്പാക്കാം, കേരളത്തിന് മോദിയുടെ ഗ്യാരന്‍റി

‘മാറാത്തത് മാറും ഇനി കേരളം വളരും’; അവസരം നൽകിയാൽ വികസനം ഉറപ്പാക്കാം, കേരളത്തിന് മോദിയുടെ ഗ്യാരന്‍റി

കേരളത്തിന് പുതിയ തുടക്കം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂരിൽ എൻഡിഎയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് പ്രകൃതിയും സംസ്കാരവും വിശാലമായ സമുദ്രതീരമുണ്ട് എന്നാൽ വളർച്ച ഉണ്ടാകുന്നില്ല അതിന് കാരണം മാറി മാറി ഭരിച്ച മുന്നണികളാണ്. ഭരണമാറ്റത്തിൽ നിലവിലെ പാറ്റേൺ മാറണം അതിനായി എൻഡിഎയ്ക്ക് അവസരം തരണമെന്ന് മോദി പറഞ്ഞു. കലൂരിലെ എൻഡിഎ പൊതുസമ്മേളനത്തിൽ സോളാർ തട്ടിപ്പും ശബരിമല സ്വർണക്കൊള്ളയും ഉയർത്തിയായിരുന്നു പ്രധാനമന്തിയുടെ പ്രസംഗം.

‘മാറാത്തത് മാറും ഇനി കേരളം വളരും’ , വികസിത കേരളം തരാമെന്ന് മോദി ഗ്യാരന്‍റിയും നൽകി. കേരളം ലോകത്തിന്റെ ആദ്യ ചോയ്‌സായി മാറുമെന്നും ഇടത്- യു ഡി എഫ് മുന്നണികൾ കേരളത്തിലെ യുവാക്കളെ വഞ്ചിച്ചുവെന്നും പറഞ്ഞ മോദി രാഹുൽ ഗാന്ധിയെയും വിമർശിച്ചു. ഇന്ന് ഭാരതത്തിലെ യുവാക്കൾ ഡ്രോൺ നിർമ്മാണത്തിൽ മുന്നിലാണ്. വിനോദ സഞ്ചാര മേഖലയിൽ യുവാക്കളുടെ സാന്നിധ്യം ഉണ്ടാക്കണമായിരുന്നു.എന്നാൽ കോൺഗ്രസിലെ ‘യുവരാജാവി’ന് ഇന്ത്യയിലെ യുവാക്കളുടെ കഴിവ് മനസിലാക്കാൻ കഴിയുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എ ഐ സാങ്കേതിക വിദ്യയ്ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കും. മത്സ്യത്തൊഴിലാളികൾക്ക് 5 ലക്ഷം വരെയുള്ള ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. നാല് ലക്ഷത്തിലധികം മത്സ്യതൊഴിലാളികൾക്ക് വായ്പ ലഭിച്ചു. വിഴിഞ്ഞം തുറമുഖം ആ പരിഗണയുടെ തുടർച്ച ആണെന്നും അവശ വിഭാഗങ്ങൾക്ക് കരുത്ത് പകരാൻ എൻഡിഎ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫില്‍ ഇന്ത്യക്കാർക്ക് പ്രതിസന്ധിയുണ്ടായാല്‍ സംരക്ഷണം ഒരുക്കാന്‍ കേന്ദ്രസർക്കാറിന് കഴിയും. കേരളത്തിൽ കൂടുതൽ ഇലക്ട്രിക് ബസ് പദ്ധതികൾ വരും. റെയിൽവേ വൈദ്യുതീകരണം കൂടുതൽ വ്യാപിപ്പിക്കും. സ്വയം പര്യാപ്തയ്ക്ക് വേണ്ടി എൻഡിഎ ശ്രമിക്കുമ്പോൾ ഇടതും കോൺഗ്രസും പരിഹാസമുയർത്തുകയാണ്. അവർ ഒരുമിച്ച് ഭരിച്ചപ്പോൾ വിദേശ സഹായത്തിലാണ് കാര്യങ്ങൾ മുന്നോട്ട് നീക്കിയത്. അഴിമതി വർഗീയത കുറ്റകൃത്യങ്ങളിൽ ഇടതും കോൺഗ്രസും പങ്കാളികളാണ്.വ്യവസായം തകർക്കുന്നതിലും വികസനം തടയുന്നതിലും ഇരു മുന്നണികളും പങ്കാളികളാണെന്നും പ്രധാമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു.