Wednesday, 11 March 2026

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി

ജുഡീഷ്യറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട NCERT പുസ്തക വിവാദത്തിൽ
കർശന നടപടിയുമായി സുപ്രീംകോടതി. പാഠഭാഗം തയ്യാറാക്കിയ മൂന്ന് പേർക്ക് കരിക്കുലം സമിതിയിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തി സുപ്രീംകോടതി. മൂന്നംഗ സംഘത്തെ എല്ലാ ചുമതലകളിൽ നിന്നും മാറ്റിനിർത്തണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകി. പ്രൊഫസർ മൈക്കൽ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവരെയാണ് പാഠഭാഗം തയ്യാറാക്കുന്നതിലെ എല്ലാ ചുമതലകളിൽ നിന്നും വിലക്കിയിരിക്കുന്നത്. എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തിൽ ആയിരുന്നു ജുഡീഷ്യറിയിലെ അഴിമതികൾ എന്ന വിവാദ പാഠഭാഗം.

സമൂഹമാധ്യമ പോസറ്റുകൾക്കെതിരെ നടപടിയെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. നിരുത്തരവാദപരമായി ഇടപെട്ട വെബ്സൈറ്റുകൾക്കും വ്യക്തികൾക്കും എതിരെ നടപടിയെടുക്കണം. മാധ്യമങ്ങളിൽ പ്രചരിക്കുന്ന നിരുത്തരവാദപരമായ ഉള്ളടക്കത്തിൽ കോടതി ആശങ്ക അറിയിച്ചു. നിരുത്തരവാദപരമായി ഇടപ്പെട്ട വെബ്സൈറ്റുകളും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഉചിതമായ നടപടി സ്വീകരിക്കണം. ഇത്തരം വ്യക്തികളുടെ പൂർണമായ വിവരം കോടതിയിൽ സമർപ്പിക്കണം.

പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കാനും സുപ്രീംകോടതി നിർദേശം നൽകി. ഒരു മുൻ ജഡ്ജി, നിയമ വിദഗ്ധൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിവരെ ഉൾക്കൊള്ളിച്ചു വേണം സമിതി രൂപീകരിക്കാൻ. ഈ സമിതിയുടെ അംഗീകാരം ഇല്ലാതെ പരിഷ്കരിച്ച അധ്യായം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്‌ലെ

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; സംരക്ഷണം തേടി തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി മൊണാലിസ ഭോസ്‌ലെ

തിരുവനന്തപുരം: പ്രണയം വീട്ടുകാർ എതിർത്തതോടെ സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിൽ എത്തി സമൂഹമാധ്യമത്തിലൂടെ വൈറലായ മൊണാലിസ ഭോസ്‌ലെ. കേരളത്തിലെ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം.

മൊണാലിസ ഭോസ്‌ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറിൽ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെത്തന്നെ നായകനായ യുവാവുമായി ഇവർ പ്രണയത്തിലുമായിരുന്നു. വീട്ടുകാർ ഇത് എതിർത്തതോടെയാണ് ഇരുവരും തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ സംരക്ഷണം തേടിയെത്തിയത്. മൊണാലിസ ഭോസ്‌ലെയും യുവാവുമായുള്ള ബന്ധത്തോട് പിതാവ് അടക്കമുള്ള ബന്ധുക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല. മൊണാലിസ ഭോസ്‌ലെയെ ബന്ധുവായ മറ്റൊരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.

എന്നാൽ പതിനെട്ട് വയസ് പൂർത്തിയായതിനാൽ യുവതിക്ക് അവർക്ക് ഇഷ്ടമുള്ള വ്യക്തിക്കൊപ്പം ജീവിക്കാം എന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചു. ഇതോടെ വിഷയം ഒത്തുതീർപ്പിലെത്തി. തുടർന്ന് മൊണാലിസയും കാമുകനും ബന്ധുക്കൾക്കൊപ്പം തിരിച്ചുപോയി.

മഹാകുംഭമേളയ്ക്കിടെ സമൂഹമാധ്യമത്തിൽ ശ്രദ്ധേയയായ മൊണാലിസ ഭോസ്‌ല അടുത്തിടെയാണ് സിനിമയിലേക്ക് ചുവടുവെച്ചത്. ഉദ്ഘാടന ചടങ്ങുകൾക്കും മറ്റുമായി മൊണാലിസ ഭോസ്‌ലെ നേരത്തെയും കേരളത്തിൽ എത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഭ്യൂഹങ്ങൾക്ക് വിരാമം ; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനിയക്ക് പരിക്കേറ്റിട്ടില്ലെന്ന് സ്ഥിരീകരണം

അഭ്യൂഹങ്ങൾക്ക് വിരാമം ; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനിയക്ക് പരിക്കേറ്റിട്ടില്ലെന്ന് സ്ഥിരീകരണം

ന്യൂഡൽഹി: യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനിയയ്ക്ക് പരിക്കേറ്റെന്ന അഭ്യൂഹങ്ങൾ തള്ളി ഇറാൻ. പ്രസിഡന്റ് മസൗദ് ‍ പെസെഷ്കിയാന്റെ മകൻ യൂസഫ് പെസെഷ്കിയാൻ അറിയിച്ചു. അഭ്യൂഹ​ങ്ങൾ തെറ്റാണെന്നും മൊജ്തബ ഖമനിയ സുരക്ഷിതനാണെന്നും അദ്ദേഹം വ്യക്തമാക്കി.

മൊജ്തബ ഖമനിയയ്ക്ക് പരിക്കേറ്റതായി വാർത്ത കേട്ടു. ചില സുഹൃത്തുക്കളോട് അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചു. അദ്ദേഹം സുരക്ഷിതനും ആരോ​ഗ്യവാനുമാണെന്ന് അവർ തന്നോട് പറഞ്ഞുവെന്നും യൂസഫ് പെസെഷ്കിയാൻ പ്രതികരിച്ചു.

ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ദീർഘകാല ഭരണാധികാരിയായ ആയത്തുള്ള അലി ഖമനിയയുടെ മകനും പിൻഗാമിയുമാണ് മൊജ്തബ ഖമനിയ. പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടിട്ടും മൊജ്തബ പൊതു ചടങ്ങിൽ പങ്കെടുക്കുകയോ രാജ്യത്തെ അഭിസംബോധന ചെയ്യുകയോ ചെയ്തില്ല. ഇതോടെ സംശയം ദൃഢപ്പെടുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസ് പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട് വൈകുന്നുവെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ജനസാന്ദ്രത കൂടിയ സ്ഥലമായതിനാൽ കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്രസർക്കാർ മറുപടി നൽകി.

22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും 4 എണ്ണം നിർമ്മാണ ഘട്ടത്തിലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാർ നയപരമായ തീരുമാനമെടുത്തെങ്കിൽ മാത്രമേ സാധ്യതാ പoനം നടത്താനാകൂവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 2014 ൽ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് വേണമെന്ന നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. 2020-2021, 2024-2025 കാലയളവിനുള്ളിൽ സംസ്ഥാനത്തിനായി ആരോഗ്യമേഖലയിൽ മാത്രം കേന്ദ്രം 4173 കോടി അനുവദിച്ചതായും കേന്ദ്രം ഹൈക്കോടതിയിൽ പറഞ്ഞു.

എയിംസിനായി സംസ്ഥാന സർക്കാർ 10 വർഷമായി ഒന്നും ചെയ്തില്ലെന്ന് കേന്ദ്ര സർക്കാർ അഭിഭാഷക ഹൈക്കോടതിയിൽ വാദിച്ചു. 2016 ൽ പദ്ധതി മുന്നോട്ട് വെച്ചു. അതിന് ശേഷം നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്ന് കേന്ദ്രം പറഞ്ഞു. അതേസമയം ‌‌കേന്ദ്ര വാദം സംസ്ഥാനം തള്ളി. സ്ഥലം ലം കണ്ടെത്തി നൽകി. അത് കേന്ദ്ര സർക്കാരിനെ അറിയിച്ചു. സർക്കാർ നിരന്തരം എയിംസ് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും സംസ്ഥാനം ഹൈക്കോടതിയെ അറിയിച്ചു. പുതിയതായി അനുവദിച്ച 22 എയിംസുകൾക്കും സ്വീകരിച്ച മാനദണ്ഡം എന്തെന്നറിയിക്കണമെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു; ഇന്ന് മാത്രം നാല് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം

ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു; ഇന്ന് മാത്രം നാല് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ നാല് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി യു.കെ മാരിടടൈം ഏജൻസി. വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ സ്ഫോടനത്തിൽ കാർഗോ കപ്പലിന് തീ പിടിച്ചു. ഇതേ തുടർ‌ന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ഒമാൻ തീരത്ത് മറ്റൊരു കാർഗോ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി. ദുബായ് തീരത്തിന് 50 നോട്ടിക്കൽ മൈൽ അകലെയും കപ്പൽ അപകടത്തിൽ പെട്ടെന്ന് ഏജൻസി അറിയിച്ചു. കാര്യമായ നാശനഷ്ടമില്ലെന്നാണ് റിപ്പോർട്ട്. റാസ് അൽ ഖൈമ തീരത്തിന് 25 നോട്ടിക്കൽ മൈൽ അകലെ മറ്റൊരു കപ്പലും അപകടത്തിൽ പെട്ടിട്ടുണ്ട്. ഇന്ന് മാത്രം നാല് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

അതേസമയം, ഗൾഫ് രാഷ്ട്രങ്ങൾക്ക് മേലുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. ‌ഇറാന്റെ ആക്രമണ ശ്രമങ്ങൾ യുഎഇ ശക്തമായി പ്രതിരോധിക്കുന്നുണ്ട്. 8 ഡ്രോണുകൾ തകർത്തതയായി കുവൈത്ത് അറിയിച്ചു. സൗദിയുടെ അൽ ഷൈബ എണ്ണപ്പാടം, പ്രിൻസ് സുൽത്താൻ എയർബേസ് എന്നിവക്ക് നേരെ നിരന്തരമായി ആക്രമണം തുടരുകയാണ്. ഇതിനിടെ സൗദിയുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സംസാരിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരന് പരിക്ക്

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരന് പരിക്ക്

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (DXB) സമീപം രണ്ട് ഡ്രോണുകൾ വീണതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ട് ഘാന പൗരന്മാർക്കും ഒരു ബംഗ്ലാദേശി പൗരനും നിസ്സാര പരിക്കേറ്റു. ഒരു ഇന്ത്യൻ പൗരന് നേരിയ പരിക്കേറ്റു. അപകടമുണ്ടായിട്ടും, വിമാന ഗതാഗതം സാധാരണപോലെ പ്രവർത്തിക്കുന്നുണ്ടെന്നും വിമാനങ്ങളൊന്നും വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

അടിയന്തര സേവന സംവിധാനങ്ങൾ സ്ഥലത്തെത്തി, പരിക്കേറ്റവരെ വൈദ്യചികിത്സയ്ക്കായി കൊണ്ടുപോയി. വിമാനത്താവളത്തിന് ചുറ്റും സുരക്ഷാ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡ്രോൺ സംഭവങ്ങളുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഉദ്യോഗസ്ഥർ അന്വേഷിച്ച്‌ വരികയാണ്.
ഗൾഫിൽ ഇറാന്റെ പ്രതികാര നടപടികൾ പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ ബുധനാഴ്ച ദോഹയിലുടനീളം നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി AFP ലേഖകർ പറഞ്ഞു.

സുരക്ഷാ സ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സുരക്ഷാ ഭീഷണി ഉയർന്ന നിലയിലാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷയ്ക്കായി താമസക്കാർ വീടിനുള്ളിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടു.

എക്‌സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ, ആളുകളോട് വീട്ടിൽ തന്നെ തുടരാനും പുറത്തുപോകുന്നത് ഒഴിവാക്കാനും ജനാലകളിൽ നിന്നും തുറന്ന സ്ഥലങ്ങളിൽ നിന്നും അകന്നു നിൽക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ പൊതു സുരക്ഷ നിലനിർത്താൻ സഹായിക്കുന്നതിനാണ് ഈ നിർദേശം നൽകിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തായ്‍ലൻഡിലേക്ക് പോയ വിമാനത്തിന്‍റെ ലാൻഡിങിനിടെ നോസ് വീലിൽ തകരാർ, പൈലറ്റ് വിമാനം ഇറക്കിയത് അതിസാഹസികമായി

തായ്‍ലൻഡിലേക്ക് പോയ വിമാനത്തിന്‍റെ ലാൻഡിങിനിടെ നോസ് വീലിൽ തകരാർ, പൈലറ്റ് വിമാനം ഇറക്കിയത് അതിസാഹസികമായി

ബാങ്കോക്ക്: ഹൈദാരാബാദിൽ നിന്ന് തായ്‍ലൻഡിലേക്ക് പോയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലാൻഡിങിനിടെ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ലാൻഡിംഗിനിടെ വിമാനത്തിന്‍റെ നോസ് വീലിൽ തകരാർ. അതിസാഹസികമായാണ് പൈലറ്റ് വിമാനം നിലത്ത് ഇറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 133 യാത്രക്കാരും സുരക്ഷിതരാണ്. തായ്‍ലൻഡിലെ ഫുക്കറ്റ് വിമാനത്താവളത്തിലാണ് സംഭവം. പിന്നാലെ ഫുക്കറ്റ് വിമാനത്താവളത്തിലെ റൺവേ അടച്ചു.

ബോയിംഗ് 737-മാക്സ്8 വിമാനമാണ് അപകടത്തിൽ നിന്ന് തലനാരിഴ്യ്ക്ക് രക്ഷപ്പെട്ടത്. മാർച്ച് 11 ന് ഹൈദരാബാദ്-ഫുക്കറ്റ് വിമാനത്തിന് ഫുക്കറ്റ് വിമാനത്താവളത്തിൽ വെച്ച് നോസ് വീലിൽ തകരാർ സംഭവിച്ചു എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയിൽ പറഞ്ഞത്. വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ സിസ്റ്റത്തിന്റെ നിർണായക ഘടകമാണ് നോസ് വീൽ. ഹൈദരാബാദിൽ നിന്ന് ഇന്ന് രാവിലെ രാവിലെ 6.42 ന് പറന്നുയർന്ന വിമാനം പ്രാദേശിക സമയം രാവിലെ 11.40 ന് ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. വിമാനം റണ്‍വേയിൽ കുടുങ്ങിയ നിലയിലാണ്.  ഇന്ന് വൈകുന്നേരം വരെ റണ്‍വെ അടച്ചിടും. എല്ലാ വിമാനങ്ങളും വ്യോമാതിർത്തിയിൽ നിർത്തുകയും ചിലത് ഇതര വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. 