Saturday, 14 March 2026

ആടിയ ശിഷ്ടം നെയ്യ് വില്‍പന ; ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗം റിപ്പോർട്ട്

ആടിയ ശിഷ്ടം നെയ്യ് വില്‍പന ; ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗം റിപ്പോർട്ട്

പത്തനംതിട്ട: ശബരിമല ആടിയ ശിഷ്ടം നെയ്യ് വില്‍പനയില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗം. 25.52ലക്ഷം രൂപയുടെ കുറവാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായിരിക്കുന്നത്. ലക്ഷകണക്കിന് രൂപയുടെ ഇടപാട് രേഖപ്പെടുത്തിയിരിക്കുന്നത് നാല് സ്‌കൂള്‍ നോട്ടുബുക്കുകളിലാണ്. ബുക്കില്‍ നിറയെ വെട്ടലും തിരുത്തലുമാണ്. ഇതിനാല്‍ കണക്കുകള്‍ പലതും വായിക്കാന്‍ സാധിക്കാത്ത വിധം അവ്യക്തമാണെന്നും നെയ്യുടെ അളവ് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഡിറ്റ് വിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് ബോര്‍ഡ് കൃത്യമായി മറുപടി നല്‍കിയില്ല. നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

ശബരിമല ആടിയ ശിഷ്ടം നെയ്യ്ക്കൊള്ളയില്‍ തട്ടിപ്പിന്റെ കേന്ദ്രം അറസ്റ്റിലായ സുനില്‍ കുമാര്‍ പോറ്റിയെന്ന് കണ്ടെത്തിയിരുന്നു. 36.24 രൂപയുടെ ക്രമക്കേടാണ് ഇയാള്‍ നടത്തിയത് എന്നാണ് കണ്ടെത്തിയത്. രണ്ട് മാസം കൊണ്ടാണ് തട്ടിപ്പ് നടത്തിയത്. നെയ്യുടെ സ്റ്റോക്കില്‍ വ്യാപകമായ ക്രമക്കേട് നടത്തിയാണ് പണം തട്ടിയത്. മറ്റ് ജീവനക്കാരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും വിജിലന്‍സ് കണ്ടെത്തി.

സുനില്‍ കുമാര്‍ പോറ്റി കഴിഞ്ഞ മണ്ഡലകാലത്തിന് തൊട്ടുമുമ്പാണ് ശബരിമലയില്‍ നിയമിതനായത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചാലിയേക്കര ഭദ്രകാളി ക്ഷേത്രത്തില്‍ കീഴ്ശാന്തിയായിരുന്നു. മണ്ഡലകാലത്തിന് മുമ്പ് ആടിയ ശിഷ്ടം നെയ്യ് ഉള്‍പ്പെടെയുള്ള ആചാരപരമായ കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി പല ക്ഷേത്രങ്ങളിലും കീഴ്ശാന്തിയായി പ്രവര്‍ത്തിച്ചവരെ ശബരിമലയിലേക്ക് നിയമിക്കുന്നത് പതിവുള്ള കാര്യമാണ്. തുടര്‍ന്നാണ് ആലപ്പുഴ അരൂര്‍ സ്വദേശിയായ സുനില്‍ കുമാര്‍ പോറ്റി സന്നിധാനത്ത് എത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എൽപിജി മാത്രമല്ല, കുപ്പിവെള്ളത്തെയും ഇറാൻ യുദ്ധം ബാധിച്ചു; ഇന്ത്യയിൽ വില ഉയരുമോ?

എൽപിജി മാത്രമല്ല, കുപ്പിവെള്ളത്തെയും ഇറാൻ യുദ്ധം ബാധിച്ചു; ഇന്ത്യയിൽ വില ഉയരുമോ?

ന്യൂഡൽഹി: യുഎസ്, ഇസ്രയേൽ-ഇറാൻ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ എൽപിജി പ്രതിസന്ധിക്ക് പുറമേ കുടിവെള്ള വ്യാപാരത്തിനും കനത്ത തിരിച്ചടി ഉണ്ടായതായി റിപ്പോർട്ട്. ശുദ്ധമായ കുടിവെള്ളത്തിന് ഇന്ത്യയിൽ ക്ഷാമമൊന്നുമില്ലെങ്കിലും അത് നിറയ്ക്കാനുള്ള കുപ്പികളുടെ നിർമ്മാണ ചെലവ് കൂടിയതാണ് കുപ്പിവെള്ള വ്യവസായത്തിന് തിരിച്ചടിയായത്.

46,150കോടി രൂപ വിലമതിക്കുന്നതാണ് ഇന്ത്യയിലെ കുപ്പിവെള്ള വ്യവസായം. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്രകൾ ദുഷ്‌കരമായതോടെ വെള്ളം നിറയ്ക്കുന്ന കുപ്പി, അടപ്പ്, കമ്പനിയുടെ പേരുവിവരങ്ങൾ അടങ്ങിയ ലേബൽ, പാക്കിങ് വസ്തുക്കൾ തുടങ്ങിയവയുടെ നിർമാണത്തിനാണ് തിരിച്ചടി നേരിടുന്നത്. പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിർമാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തു പോളിമറിന്റെ വിലയാണ് വർധിച്ചത്.

യുദ്ധം ആരംഭിച്ചതിന് പിന്നാലെ പോളിമറിന്റെ വില 12% ഉയർന്നു. സിന്തറ്റിക്ക് പോളിമറായ പോളിത്തീനിൽ നിന്നാണ് കുപ്പികൾ നിർമ്മിക്കുന്നത്. നിലവിൽ ഒരു ചെറിയ കുപ്പി നിർമ്മിക്കാനുള്ള ചെലവ് 1.45രൂപയായാണ് ഉയർന്നത്. അതിനിടയിൽ പോളിമർ ഒരു കിലോഗ്രാമിന്റെ വില 18ൽ നിന്നും 32ആയി ഉയർന്നു. വേനൽക്കാലമാകുന്നതോടേ ഇന്ത്യയിൽ കുപ്പിവെള്ളത്തിനുള്ള ആവശ്യകതയും ഉയരും നിലവിൽ 20രൂപയാണ് കുപ്പിവെള്ളത്തിന്റെ വില. കുപ്പിയുടെ അടപ്പുകൾ, ലേബലുകൾ എന്നിവ നിർമിക്കാനുള്ള സാധനങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി; ജീവനക്കാർക്ക് 'വര്‍ക്ക് ഫ്രം ഹോം' ഏര്‍പ്പെടുത്തി ടെക്‌നോ പാര്‍ക്ക്

പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി; ജീവനക്കാർക്ക് 'വര്‍ക്ക് ഫ്രം ഹോം' ഏര്‍പ്പെടുത്തി ടെക്‌നോ പാര്‍ക്ക്

കൊച്ചി: പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി രൂക്ഷമായതോടെ 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം ഏര്‍പ്പെടുത്തി ടെക്‌നോ പാര്‍ക്ക്. വിവിധ കമ്പനികള്‍ ജീവനക്കാർക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. പാചകവാതക സിലിണ്ടര്‍ പ്രതിസന്ധി ഹോട്ടല്‍ മേഖലയെയും താമസസ്ഥലങ്ങളെയും ബാധിച്ചു എന്നാണ് ടെക്‌നോ പാര്‍ക്ക് പുറത്തിറക്കിയ അറിയിപ്പില്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് 15 മുതല്‍ 21 വരെ ഒരാഴ്ച വര്‍ക്ക് ഫ്രം ഹോം ആയിരിക്കും എന്നാണ് അറിയിപ്പ്.

എല്‍പിജി പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും ഹോട്ടലുകള്‍ അടച്ചു പൂട്ടുകയും മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടര്‍ കൃത്യമായി എത്തിക്കുമെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ല.

രാജ്യത്ത് ഗ്രാമമേഖലകളില്‍ എല്‍പിജി ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയത്. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും.

അതേസമയം യുഎസ്, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ എല്‍പിജി പ്രതിസന്ധിക്ക് പുറമേ കുടിവെള്ള വ്യാപാരത്തിനും കനത്ത തിരിച്ചടി ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ശുദ്ധമായ കുടിവെള്ളത്തിന് ഇന്ത്യയില്‍ ക്ഷാമമൊന്നുമില്ലെങ്കിലും അത് നിറയ്ക്കാനുള്ള കുപ്പികളുടെ നിര്‍മ്മാണ ചെലവ് കൂടിയതാണ് കുപ്പിവെള്ള വ്യവസായത്തിന് തിരിച്ചടിയായത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 13 March 2026

മലപ്പുറം,ജില്ലയിലെ പാചകവാതകപ്രതിസന്ധി പരിഹരിക്കണം. KHRA മലപ്പുറം ജില്ലാ മന്ത്രിയ്ക്ക് കത്ത് നൽകി

മലപ്പുറം,ജില്ലയിലെ പാചകവാതകപ്രതിസന്ധി പരിഹരിക്കണം. KHRA മലപ്പുറം ജില്ലാ മന്ത്രിയ്ക്ക് കത്ത് നൽകി

 പാചകവാതകപ്രതിസന്ധി പരിഹരിക്കണം.
KHRA മലപ്പുറം ജില്ലാ 

തിരൂർ:രൂക്ഷമായ പാചക വാതക പ്രതിസന്ധി വിഷയത്തിൽ അടിയന്തിരമായി സർക്കാർ ഇടപെടണമെന്നമൊവശ്യപ്പെട്ട് മന്ത്രി വി.അബ്ദുൽറഹ്‌മാന് കേരളഹോട്ടൽ ആൻ്റെ് റസ്റ്റാറൻ്റെ് അസോസിയേഷൻ നിവേദനം നൽകി.
വിഷയത്തിൻ്റെ അടിയന്തിര പ്രാധാന്യമുള്ളതാണെന്നും,സർക്കാർ ആവശ്യമായ നടപടികൾ എടുക്കുമെന്നും ഉറപ്പ് നൽകി.
സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി. അബ്‌ദുൽ റഹ്‌മാൻ,ജില്ലാ വർക്കിംഗ് പ്രസിഡൻ്റെ്  അമീർ സബ്ക്ക, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ മണി സംഗം, യൂണിറ്റ് സിക്രട്ടറി നിസാർ ഈസ്റ്റേൺ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റംസാൻ ജനങ്ങളെ ചേർത്തു നിർത്തുന്ന ആഘോഷം :  മന്ത്രി വീണ ജോർജ് KHRA പത്തനംതിട്ട ജില്ല ഇഫ്താർ സംഗമം നടത്തി

റംസാൻ ജനങ്ങളെ ചേർത്തു നിർത്തുന്ന ആഘോഷം : മന്ത്രി വീണ ജോർജ് KHRA പത്തനംതിട്ട ജില്ല ഇഫ്താർ സംഗമം നടത്തി

പത്തനംതിട്ട : ജാതി മത ചിന്തകൾക്കതീതമായി ജനങ്ങളെ ചേർത്തു നിർത്തുന്ന ഒരു ആഘോഷമാണ് റംസാനെന്ന് മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു.

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്ത‌്‌ സംസാരിക്കുകയായിരുന്നു അവർ. ഇസ്ലാമിന്റെ പഞ്ചസ്‌തംഭങ്ങളില് ഒന്നാണ് റമദാന് മാസത്തിലെ വ്രതാനുഷ്‌ഠാനം. എല്ലാ മതസമൂഹങ്ങളിലും വിവിധ രൂപങ്ങളിലുള്ള വ്രതാനുഷ്‌ഠാനം ആചരിക്കുന്നുണ്ട്. മനുഷ്യൻ്റെ ആത്മീയതലത്തെ പരിഗണിക്കുന്ന ദര് ശനങ്ങള് ക്ക് ഉപവാസം ഉപേക്ഷിക്കുക സാധ്യമല്ല അതാണ് റംസാന്റെ സന്ദേശം എന്നും അവർ കൂട്ടിചേർത്തു.

ജില്ലാ പ്രസിഡൻ്റ് രാജ മാണിക്യം കോന്നിയുടെ അധ്യക്ഷതയിൽ പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ സിന്ധു അനിൽ, പത്തനംതിട്ട നഗരസഭ വൈസ് ചെയർമാൻ സഗീർ, പത്തനംതിട്ട നഗരസഭ കൗൺസിലർമാരായ സക്കീർ ഹുസൈൻ, എ സുരേഷ് കുമാർ,അനീഷ്. പി.കെ, ഏബൽ മാത്യു,, അനീഷ്. പി.കെ, സജിനി മോഹൻ, ജോയമ്മ, ഷറീന, അജിൻ വർഗ്ഗീസ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ പ്രസാദ് ആനന്ദദവൻ, റോയി മഡോണ, മുഹമ്മദ് ഷരീഫ്, കെ.എം.രാജ, ഉല്ലാസ്സ് എം.കെ, രാജേഷ്.ജി.നായർ, നാസർ താജ്, സുനിത ബിജു, മാമ്മൻ വർഗ്ഗീസ്റ്റ്, കെ.കെ. നവാസ്, സജി കോശി ജോർജ്ജ്, സക്കീർ ശാന്തി, സോണി സഖറിയാ, സന്തോഷ്, ലിസ്സി മത്തായി എന്നിവർ പ്രസംഗിച്ചു. മതമൈത്രിയും ഇഫ്‌താർ സംഗമവും എന്ന വിഷയത്തെ ആസ്‌പദമാക്കി പത്തനംതിട്ട ടൗൺ ജുമാ മസ്‌ജിദ് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി പ്രഭാഷണം നടത്തി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വനിതാ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നജെക്കോമിന്റെ  പ്രവർത്തനം മാതൃകാപരം: ദിയ ബിനു

വനിതാ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നജെക്കോമിന്റെ പ്രവർത്തനം മാതൃകാപരം: ദിയ ബിനു

പാലാ :വനിതാ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നജെക്കോമിന്റെ  പ്രവർത്തനം മാതൃകാപരമെന്ന്  പാലാ മുൻസിപ്പൽ ചെയർപേഴ്‌സൺ ദിയ ബിനു അഭിപ്രായപ്പെട്ടു.പാലാ ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ ബിസിനസ് വിഭാഗമായ ജെസിസ് ചേംബർ ഓഫ് കൊമേഴ്‌സ് (ജെകോം) വിജയകരമായി ഒരു വർഷം പൂർത്തിയാക്കി രണ്ടാം വർഷത്തിലേക്ക് കടന്ന ആഘോഷ സമ്മേളനം    ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദിയ ബിനു.

യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ജെ സി ഐ യുടെ പുതിയ സംരംഭം നാടിനാകെ അനുകരിക്കാവുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.പുതിയ ഭാരവാഹികൾക്ക് അധികാര കൈമാറ്റവും ;നേട്ടങ്ങൾ കൈവരിച്ച സംരംഭകർക്ക്‌ സ്വീകരണവും ആദരിക്കലും നടത്തി .

പാലായിലെ പ്രശസ്ത ഡെന്റൽ സർജൻ ഡോ. രാജു സണ്ണിയെ ചെയർമാനായി തിരഞ്ഞെടുത്തു. ജിൽബിൻ ജോൺ സെക്രട്ടറിയായും അലക്സ് സണ്ണി ട്രഷററായും എൻജിനീയർ ബിജു സെബാസ്റ്റ്യൻ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. ഹാൻസ്ഉദ്ഘാടന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിജു മുഖ്യാതിഥിയായിരിക്കും. ജെസിഐ ഇന്ത്യ സോൺ പ്രസിഡന്റ് ശ്യാം മോഹൻ, ജെകോം ചെയർമാൻ രഞ്ജു ക്രിസ്റ്റോ, സോൺ ഡയറക്ടർ സോബിൻ അണക്കര, ബിസിനസ് കോഡിനേറ്റർ ചെയ്തോ എന്നിവർ സംബന്ധിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 12 March 2026

  ഹോർമുസ് കടലിടുക്കിൽ കപ്പൽ കത്തിയെരിഞ്ഞു, 20 പേരെ രക്ഷപ്പെടു ത്തി; ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പലിന് നേരെയായിരുന്നു ആക്രമണം;

ഹോർമുസ് കടലിടുക്കിൽ കപ്പൽ കത്തിയെരിഞ്ഞു, 20 പേരെ രക്ഷപ്പെടു ത്തി; ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പലിന് നേരെയായിരുന്നു ആക്രമണം;

 ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പലിന് നേരെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ കപ്പൽ കത്തിയെരിഞ്ഞു, 20 പേരെ രക്ഷപ്പെടുത്തി

യുഎഇയിലെ ഖലീഫ പോർട്ടിൽ നിന്നും പുറപ്പെട്ട കപ്പൽ ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അജ്ഞാത ദിശയിൽ നിന്നുള്ള മിസൈൽ പതിച്ചത്. 

മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ മിസൈൽ ആക്രമണം. യുഎഇയിൽ നിന്ന് ഗുജറാത്തിലെ കണ്ട്ല തുറമുഖത്തേക്ക് വരികയായിരുന്ന 'മയൂരി നാരി' എന്ന തായ്‌ലൻഡ് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. അമേരിക്ക-ഇറാൻ യുദ്ധത്തെത്തുടർന്ന് കലുഷിതമായ ഈ മേഖലയിൽ കപ്പൽ ഗതാഗതം അതീവ അപകടാവസ്ഥയിലാണ്.