Saturday, 14 March 2026

2500ലേറെ സൈനികരുമായി യുഎസ്എസ് ട്രിപൊളി മിഡിൽ ഈസ്റ്റിലേക്ക്; ഇനി വ്യോമതാവളമില്ലാതെയും ആക്രമണം ഏകോപിപ്പിക്കാം

2500ലേറെ സൈനികരുമായി യുഎസ്എസ് ട്രിപൊളി മിഡിൽ ഈസ്റ്റിലേക്ക്; ഇനി വ്യോമതാവളമില്ലാതെയും ആക്രമണം ഏകോപിപ്പിക്കാം

വാഷിങ്ടണ്‍: ഇറാന്‍റെ എണ്ണ വ്യാപാരത്തിന്‍റെ സിരാകേന്ദ്രമായ ഖാർഗ് ദ്വീപിനെ ആക്രമിച്ചതിന് പിന്നാലെ പടയൊരുക്കം ശക്തമാക്കി അമേരിക്ക. മിഡിൽ ഈസ്റ്റിൽ അമേരിക്ക സൈനിക സാന്നിധ്യം വികസിപ്പിക്കുകയാണ്. യുഎസ്എസ് ട്രിപൊളി മേഖലയെ ലക്ഷ്യമാക്കി തിരിച്ചുകഴിഞ്ഞു. 2500ലേറെ സൈനികരെയും ആയുധങ്ങളെയും വഹിച്ചാണ് യാത്ര. മിഡിൽ ഈസ്റ്റിലുടനീളമുള്ള അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡാണ് നേതൃത്വം നൽകുന്നത്. ഈ നീക്കം വാഷിംഗ്ടൺ വിശാലമായ ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ് എന്നതിന്‍റെ സൂചനയാണ് നൽകുന്നത്.

വേണമെങ്കിൽ വ്യോമാക്രമണം നടത്താനും വ്യോമതാവളത്തിന്‍റെ സഹായമില്ലാതെ തന്നെ ആക്രമണങ്ങള്‍ ഏകോപിപ്പിക്കാനുമുള്ള സൗകര്യം യുഎസ്എസ് ട്രിപൊളിയിലുണ്ട്. കപ്പൽ എത്തുന്നതോടെ യുഎസ് സൈന്യം ഇറാൻ ലക്ഷ്യമാക്കി കൂടുതൽ നീക്കം നടത്തിയേക്കും. ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, പശ്ചിമേഷ്യയിലുടനീളം 50,000ലേറെ യുഎസ് സൈനികരെ ഇതിനകം വിന്യസിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങളെ പൂർണമായും ഉന്മൂലനം ചെയ്തെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ട്രിപൊളിയും മേഖലയിലേക്ക് തിരിക്കുന്നത്. എന്നാൽ ദ്വീപിലെ എണ്ണ ടെർമിനലുകൾ സുരക്ഷിതമാണെന്നും ട്രംപ് പറഞ്ഞു. ഇറാന്‍റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനം ഖാർഗ് ദ്വീപിൽ നിന്നാണ്. ഹോർമൂസിലൂടെയുള്ള കപ്പൽ സഞ്ചാരം ഇറാൻ തടഞ്ഞാൽ ഖാർഗിലെ എണ്ണ ടെർമിനലുകൾ ആക്രമിക്കാൻ മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഇറാനോട് കീഴടങ്ങാൻ ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ സൈന്യം ആയുധം താഴെവെയ്ക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകളെ യുഎസ് നാവികസേന ഉടൻ അകമ്പടി സേവിക്കുമെന്നും ട്രംപ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാവിലെ പോയത് മലപ്പുറം മഅ്ദിന്‍ കോളേജിലേക്ക്, 19കാരന്റെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍

രാവിലെ പോയത് മലപ്പുറം മഅ്ദിന്‍ കോളേജിലേക്ക്, 19കാരന്റെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍

മലപ്പുറം: കൊളത്തൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ കുരുവമ്പലം പൊട്ടിപ്പാറ ഹൗസില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (19) ആണ് മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയയിലെ വിജനമായ സ്ഥലത്താണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ 19 കാരന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മലപ്പുറത്തെ മഅ്ദിന്‍ കോളേജിലേക്ക് പോയ സിനാനെ പിന്നീട് കാണാതാവുകയായിരുന്നു. മകന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് കൊളത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സിനാന്‍ തിരുവനന്തപുരത്ത് മരിച്ച വിവരം കൊളത്തൂര്‍ പൊലീസിന് ലഭിക്കുന്നത്. തിരുവനന്തപുരത്ത് പൊലീസ് നടത്തിയ സിസിടിവി പരിശോധനയില്‍, സിനാന്‍ ഒരു കുപ്പിയില്‍ പെട്രോളിന് സമാനമായ ദ്രാവകവുമായി വിജനമായ സ്ഥലത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. ഇത് ആത്മഹത്യയാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന കാര്യത്തില്‍ മ്യൂസിയം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'എല്‍പിജിയുടെ പേരില്‍ രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു': പ്രധാനമന്ത്രി

'എല്‍പിജിയുടെ പേരില്‍ രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു': പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എല്‍പിജി പ്രതിസന്ധിയുടെ പേരില്‍ രാജ്യത്ത് ചിലര്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ സ്വയം തുറന്നുകാട്ടുകയാണെന്നും അവര്‍ രാജ്യത്തെ ജനങ്ങളെ വേദനിപ്പിക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചുവരികയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സാഹചര്യം മുതലെടുത്ത് ഉല്‍പ്പന്നങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ചിലര്‍ എല്‍പിജിയെക്കുറിച്ച് പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ ജനങ്ങളുടെ മുന്നില്‍ സ്വയം തുറന്നുകാട്ടുകയാണ് ചെയ്യുന്നത്. പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് രാജ്യത്തെ ജനങ്ങളെ അവര്‍ ദ്രോഹിക്കുകയാണ്. ഈ പ്രതിസന്ധിയെ നേരിടുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും യുവാക്കള്‍ക്കും അത് നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും നിര്‍ണായക പങ്കാണ് വഹിക്കാനുളളത്': നരേന്ദ്രമോദി പറഞ്ഞു.

ആഗോളപ്രതിസന്ധിക്കിടയിലും ലോക നേതാക്കള്‍ ഇന്ത്യയെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും ഇത് ഇന്ത്യയുടെ ഉത്തരവാദിത്തം ഉയര്‍ത്തുകയാണെന്നും മോദി പറഞ്ഞു. ഭാവിയുടെ ഭാഗമാകണമെങ്കില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കണമെന്ന് ലോകത്തിനറിയാം. ഒരേയൊരു ലക്ഷ്യമേയുളളു. അത് വികസിത ഇന്ത്യയാണ്. ഇന്ത്യ പുരോഗമിക്കുക മാത്രമല്ല, അടുത്ത ഘട്ടത്തിലേക്ക് പോവുക കൂടിയാണ്. ലോകം ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഇന്ത്യ സ്ഥിരതയിലേക്ക് മുന്നേറുകയാണ്. ലോകത്തിന്റെ മുഴുവന്‍ ഗുരുത്വാകര്‍ഷണ കേന്ദ്രമായി ഇന്ത്യ മാറുകയാണെന്ന് നിരവധി ലോക നേതാക്കളാണ് പറയുന്നത്'; നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിലേക്കുള്ള എൽ.പി.ജി കപ്പൽ ഹുർമൂസ് കടലിടുക്ക് കടന്നതായി മറൈൻ അധി

ഇന്ത്യയിലേക്കുള്ള എൽ.പി.ജി കപ്പൽ ഹുർമൂസ് കടലിടുക്ക് കടന്നതായി മറൈൻ അധി

ന്യൂഡൽഹി: പാചക വാതക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയിലേക്കുള്ള എൽ.പി.ജിയുമായി 'ശിവാലിക്' എന്ന കപ്പൽ ഹുർമൂസ് കടലിടുക്ക് കടന്നതായി മറൈൻ ട്രാഫിക്.കോം. 54000 ടണ്ണിലധികം സംഭരണശേഷിയുള്ള കപ്പലാണ് സംഘർഷ ബാധിത ഹുർമൂസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് കടന്നത്.എൽ.പി.ജിയുമായി മറ്റൊരുകപ്പലും ഉടൻ ഹുർമൂസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് എത്തുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

ഇന്ത്യ-ഇറാൻ നയതന്ത്ര ചർച്ചകൾക്ക് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഹുർമൂസ് കടലിടുക്ക് കടക്കാനാകുന്നത്. ഹുർമൂസ് വഴി ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഇറാൻ സുരക്ഷിതമായ പാതയൊരുക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലിയും നേരത്തേ വ്യക്തമാക്കിയിരുന്നു.

''ഇന്ത്യയും ഇറാനും സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് പൊതുവായ താത്പര്യങ്ങളുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ കഷ്ടപ്പാട് ഞങ്ങളുടെയും കഷ്ടപ്പാടാണ്. അതുപോലെ തിരിച്ചും. അതിനാൽ ഇന്ത്യൻ സർക്കാർ ഞങ്ങളെ സഹായിക്കുന്നു. ഞങ്ങൾക്ക് പൊതുവായ താത്പര്യങ്ങളുള്ളതിനാൽ ഞങ്ങൾ ഇന്ത്യൻ സർക്കാരിനെയും സഹായിക്കണം'', ഇറാൻ അംബാസഡർ വ്യക്തമാക്കി.

ഇന്ത്യയ്ക്ക് ആവശ്യമായ പ്രകൃതിവാതകത്തിന്റെ 50 ശതമാനവും അന്താരാഷ്ട്ര വിപണിയിൽ നിന്നാണ് വാങ്ങുന്നത്. ഇതിൽ 20 ശതമാനം ഖത്തറിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഖത്തറിലെ വാതക പാടങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനുശേഷം, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി കമ്പനിയായ ഖത്തർ എനർജി ഉത്പാദനം നിർത്തിയിരിക്കുകയാണ്. ഇത് ഏഷ്യൻ മേഖലകളിലേക്കുള്ള പ്രകൃതിവാതക വിതരണത്തെ രൂക്ഷമായി ബാധിച്ചു.

നിലവിലെ വെല്ലുവിളിയെ നേരിടാൻ, രാജ്യത്തുടനീളമുള്ള വിവിധ മേഖലകളിൽ പ്രകൃതിവാതകത്തിന്റെ വിതരണവും ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യ നൽകിട്ടുണ്ട്.എൽ.പി.ജി പ്രതിസന്ധിയി നിയന്ത്രണ വിധേ‍യമാണെന്നും പൊതുജനങ്ങൾ പരിഭ്രാന്തിയിലാകരുതെന്നും അധികൃർ ആവശ്യപ്പെട്ടു. യു.എസ്- ഇസ്രായേൽ സംയുക്ത സൈനിക ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷയിൽ യു.എസ് സൈനിക കേന്ദ്രങ്ങൾക്കു നേരെ ഇറാൻ ആക്രമണം തുടങ്ങിയിരുന്നു. ഇതൊടൊപ്പം ലോകത്തിലെ തന്നെ പ്രധാന ഊർജ ഗതാഗത പാതയായ ഹുർമൂസ് കടലിടുക്ക് ഇറാൻ അടച്ചിരിക്കുകയാണ്. ഇതോടെ ആഗോള വിപണിയിൽ തന്നെ ഊർജ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടലുകൾ പൂട്ടിയതോടെ എരുമപ്പാൽ വിറ്റഴിക്കാനാവാതെ കർഷകർ: നാടൻ കോഴി, കാട വളർത്തൽ കർഷകരും വിപണി കണ്ടെത്താനാകാതെ പ്രതിസന്ധിയിൽ

ഹോട്ടലുകൾ പൂട്ടിയതോടെ എരുമപ്പാൽ വിറ്റഴിക്കാനാവാതെ കർഷകർ: നാടൻ കോഴി, കാട വളർത്തൽ കർഷകരും വിപണി കണ്ടെത്താനാകാതെ പ്രതിസന്ധിയിൽ

കോട്ടയം: പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഭക്ഷണ ശാലകൾ അടച്ചിട്ടതു൦ ഭക്ഷണക്രമങ്ങളിൽ മാറ്റം വരുത്തിയതു൦ നാടൻ കോഴി, കാട വളർത്തൽ ,ഏരുമവളർത്തൽ കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് പറഞ്ഞു ഏരുമപ്പാൽ കർഷകരിൽ നിന്ന് കൂടുതലായു൦ വാങ്ങിയിരുന്നത് ഹോട്ടലുകളാണ് 

പശുവളർത്തലിനേക്കാൾ പരിപാലനച്ചിലവ് ഏരുമയ്ക്ക് അധിക ആയതിനാൽ പശുവിൻ പാലിന്റെ വിലയ്ക്ക് ഏരുമപ്പാൽ വിറ്റാൽ കർഷകർക്ക് പീടിച്ചുനിൽക്കാനാകില്ല. ഏരുമപാലിന് കൊഴുപ്പ് കൂടുതൽ ഉള്ളതിനാൽ ഉയർന്ന വിലക്കാണ് കർഷകരിൽ നിന്നു൦ ഹോട്ടലുടമകൾ പാൽവാങ്ങിയിരുന്നത്.

എന്നാൽ പാചകവാതക ക്ഷാമം രൂക്ഷമായതോടെ മുൻപ് വാങ്ങിയിരുന്നതിന്റെ പകുതിയിൽ താഴെ പാൽ മാത്രമാണ് ഇപ്പോൾ വാങ്ങുന്നത്. ഇതോടെ എരുമ കർഷകർ പാൽ വിറ്റഴിക്കാനാവാതെ പ്രതിസന്ധിയിലായി.

നാടൻകോഴിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി വലിയ ഡിമാൻഡ് ആയിരുന്നു .പാചകവാതക ക്ഷാമം വന്നതോടെ ഹോട്ടലുകളു൦ കള്ളുഷാപ്പുകളു൦ നാടൻ കോഴി വിപണിയിൽ നിന്നു൦ വിട്ടു നിൽക്കുകയാണ്. നോമ്പുകാല൦ അവസാനിച്ചാൽ നല്ല വിപണി കിട്ടുമെന്ന് പ്രതീക്ഷിച്ച കർഷകർ ആശങ്കയിലാണ്.

തട്ടുകടകളു൦ ഹോട്ടലുകളു൦ കേറ്ററിങ്ങ് സ്ഥാപനങ്ങളു൦ വിപണിയായി പ്രതീക്ഷിച്ചു കാട വളർത്തിയ കർഷകരു൦ നിരാശയിലാണ്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മകനുമൊത്ത് പാൽ വാങ്ങാൻ പോവുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണം, 12 മിനിറ്റിൽ പുള്ളിപ്പുലിയെ വെറും കൈകൊണ്ട് കൊന്ന് യുവാവ്

മകനുമൊത്ത് പാൽ വാങ്ങാൻ പോവുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണം, 12 മിനിറ്റിൽ പുള്ളിപ്പുലിയെ വെറും കൈകൊണ്ട് കൊന്ന് യുവാവ്

സോളൻ: പുലർച്ചെ പാൽ വാങ്ങാൻ പോവുന്നതിനിടെ യുവാവിന്റെ മുന്നിൽ ചാടിയത് പുള്ളിപ്പുലി. വെറും കൈ കൊണ്ട് 12 മിനിറ്റ് നീണ്ട പോരാട്ടം പുള്ളിപ്പുലിയെ കൊലപ്പെടുത്തി യുവാവ്. ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലെ സർലി ഗ്രാമത്തിലാണ് സംഭവം. മനുഷ്യ മൃഗ സംഘർഷം രൂക്ഷമായ മേഖലകളിലൊന്നിലാണ് യുവാവ് വെറും കൈ കൊണ്ട് പുള്ളിപ്പുലിയുമായി ജീവൻ മരണ പോരാട്ടം നടത്തിയത്. പർവേഷ് ശർമയും മകനും ബാലക് റാമും രാവിലെ പാൽ വാങ്ങാനായി പോകുമ്പോഴാണ് സംഭവം. രാവിലെ ഏഴ് മണിയോടെ പാടത്ത് കൂടി നടന്ന പോയ അച്ഛനും മകനെയുമാണ് ഏഴ് വയസ് പ്രായമുള്ള പുള്ളിപ്പുലി ആക്രമിച്ചത്. എന്നാൽ മനസാന്നിധ്യം കൈവിടാതിരുന്ന പർവേഷ് ശർമ പുലിയെ കൈ കാര്യം ചെയ്യുകയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി

കൊല്ലം കരുനാഗപ്പള്ളിയിൽ ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടി കൊലപ്പെടുത്തി. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴാണ് കാറിൽ എത്തിയ സംഘം ആക്രമിച്ചത്. അതുല്‍ സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്നെത്തി ആക്രമിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതുലിന്റെ കാറിനെ ഇടിച്ച് കുഴിയിലേക്ക് ഇറക്കിയ ശേഷം പുറത്തേക്കിറക്കി വെട്ടുകയായിരുന്നു. ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്.

കാറിലെത്തിയ സംഘം മറ്റൊരു ഗുണ്ടാ സംഘമാണെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ അതുലിനെ കരുനാഗപ്പള്ളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതുലിന്റെ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. പട്ടാപ്പകല്‍ നടുറോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.

കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന ​ഗുണ്ടാനേതാവ് സന്തോഷിനെ കഴിഞ്ഞവർഷം മാർച്ച് 27നാണ് കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായിരുന്നു അലുവ അതുൽ‌. കറണ്ട് ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു.