Monday, 16 March 2026

പ്രൈമറി അധ്യാപകർ സത്യാന്വേഷികളാകണം മാർ ജോസഫ് കല്ലറങ്ങാട്ട്

പ്രൈമറി അധ്യാപകർ സത്യാന്വേഷികളാകണം മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: പ്രൈമറി സ്കൂൾ അധ്യാപകർ സത്യാന്വേഷികളും സുവിശേഷ പ്രചാരകരുമായി മാറണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്. കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തുന്നവരാണ് പ്രൈമറി സ്കൂളധ്യാപകർ.പാലാ സെൻ്റ് മേരീസ് എൽ പി.സ്കൂൾ വിദ്യാഭ്യാസ മേഖലക്ക് നൽകിയ സംഭാവനകൾ ശ്ലാഖനീയമാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിന്ന നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എഫ്.സി.സി. പാലാ അൽഫോൻസാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സി.ലിസ്ബിൻ പുത്തൻപുര അധ്യക്ഷത വഹിച്ചു. ളാലം പഴയ പള്ളി വികാരി റവ.ഫാ.ജോസഫ് തടത്തിൽ ആമുഖ പ്രഭാഷണം നടത്തി.കെ.ഫ്രാൻസീസ് ജോർജ് എം.പി മുഖ്യ പ്രഭാഷണം നടത്തി.മാണി.സി. കാപ്പൻ എം.എൽ.എ നവതി സന്ദേശം നൽകി. മുനിസിപ്പൽ കൗൺസിലർ ബിജി ജോജോ, എ.ഇ ഒ സജി.കെ ബി, ബി.പി.സി കെ.രാജ് കുമാർ പി.റ്റി.എ പ്രസിഡൻ്റ് ജോഷിബ ജയിംസ് ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ ചീരാംകുഴി, വിദ്യാർത്ഥി പ്രതിനിധികളായ അഗസ്റ്റസ് ലിജോ  ആനിത്തോട്ടം, റയാൻ സുനിൽ, ഹെൽന പ്രിൻസ്, അക്ഷര രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 *പാലാ രൂപത യുവജന പ്രസ്ഥാനത്തിൻറെ (എസ് എം വൈ എം - കെ സി വൈ എം) വനിതാദിനാഘോഷം "WOW : WONDERS OF WOMENHOOD" നടത്തപ്പെട്ടു.*

*പാലാ രൂപത യുവജന പ്രസ്ഥാനത്തിൻറെ (എസ് എം വൈ എം - കെ സി വൈ എം) വനിതാദിനാഘോഷം "WOW : WONDERS OF WOMENHOOD" നടത്തപ്പെട്ടു.*

പൂവരണി :  പാലാ രൂപത   യുവജന പ്രസ്ഥാനം SMYM -KCYM വനിതാദിനാഘോഷം, WOW: Wonders Of Womenhood പൂവരണി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പ്രശസ്ത സംരംഭകയും സോഷ്യൽ വർക്കറുമായ  അഞ്ജന ഷാജി മുഖ്യാതിഥി ആയിരുന്നു. പാലാ മുൻസിപ്പൽ ചെയർപേഴ്സൺ മിസ്സ്. ദിയ പുളിക്കകണ്ടം ഉദ്ഘാടനം ചെയ്ത യോഗത്തിന്
രൂപത വൈസ് പ്രസിഡൻറ് റെയ്ചൽ മേരി ചാൾസ് അധ്യക്ഷത വഹിക്കുകയും, രൂപത ജനറൽ സെക്രട്ടറി സോന എ. മാത്യു  സ്വാഗതം ആശംസിച്ചു സംസാരിക്കുകയും, രൂപത ആനിമേറ്റർ സിസ്റ്റർ നിർമ്മൽ തെരേസ് SMC ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു. 

 ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ് നാമോരോരുത്തരുടെയും ജീവിതമെങ്കിലും സാഹചര്യങ്ങളെ കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് നമ്മുടെ വരുത്തിയിൽ വരുത്താം എന്ന് തൻറെ വാക്കുകളിലൂടെ അഞ്ജന ഷാജി പങ്കുവെച്ചു.

സേക്രഡ് ഹാർട്ട് ചർച്ച് പൂവരണി ഇടവക വികാരി ഫാ. ജോസഫ് മടത്തികുന്നേൽ,  പാലാ രൂപത വൈസ് പ്രസിഡൻറ് എബിൻ തോമസ് എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു സംസാരിക്കുകയും പാലാ രൂപത മുൻകാല വനിതാ ഭാരവാഹികളെയും നിലവിലെ ഫൊറോന വനിതാ ഭാരവാഹികളെയും തദ്ദേശീയ ഇലക്ഷനുകളിൽ വിജയിച്ച SMYM വനിതാ പ്രവർത്തകരെയും ആദരിക്കുകയും ചെയ്തു. രൂപതാ ജോയിൻ സെക്രട്ടറി റിയ സാബു യോഗത്തിന് നന്ദി അറിയിച്ചു. രൂപതാ പ്രസിഡൻറ് മിജോ ജോയ്, രൂപതാ സെക്രട്ടറി അഡോൺ ടോമി, ട്രഷറർ ജോസ് ചാൾസ്, സംസ്ഥാന ഭാരവാഹികളായ സെഞ്ചു ജേക്കബ് റോബിന്‍ ടി. തോമസ്, പൂവരണി യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, പ്രസിഡൻറ് ജിത്തോമീ, മറ്റ് യൂണിറ്റ്-ഫൊറോന-രൂപത ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായിരുന്നു പ്രസ്തുത പരിപാടിയിൽ വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പയിൻ എസ് എം വൈ എം ജോയിൻ്റ് ഡയറക്റ്റർ സി. നവീന CMC ഉദ്ഘാടനം ചെയ്യുകയും, സർഗ്ഗ ക്ഷേത്ര ഭാരവാഹി മിസ് ദിയ അഭിസംബോധന ചെയ്ത് സംസാരിക്കുകയും, എട്ടോളം കുട്ടികൾ മുടി ഡൊണേറ്റ് ചെയ്യുകയും ചെയ്തു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 15 March 2026

രാമപുരത്ത് തോടുകളിലും പരിസരങ്ങളിലും മാലിന്യം തള്ളുന്നവരെ  നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചു

രാമപുരത്ത് തോടുകളിലും പരിസരങ്ങളിലും മാലിന്യം തള്ളുന്നവരെ നിരീക്ഷിക്കാൻ ക്യാമറ സ്ഥാപിച്ചു

രാമപുരത്ത് തോടുകളിലും പരിസരങ്ങളിലും മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക: നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

രാമപുരം: ശുചിത്വ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി രാമപുരം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പഞ്ചായത്തിലെ തോടുകളുടെ സമീപത്ത് മാലിന്യം തള്ളുന്ന സംഭവങ്ങളെ കുറിച്ച് നിരന്തരം പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമായും ഈ സ്ഥലങ്ങളിലായി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.

ക്യാമറകളുടെ സാങ്കേതിക സംവിധാനങ്ങൾ പൂർത്തിയാക്കിയ ശേഷം ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പൊതു സ്ഥലങ്ങളിൽ അനധികൃതമായി മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

തോടുകളും പരിസര പ്രദേശങ്ങളും ശുചിയായി നിലനിർത്താനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും ഈ നടപടി സഹായകരമാകുമെന്ന് പഞ്ചായത്ത് പ്രതീക്ഷിക്കുന്നു. കൂടാതെ പൊതുഇടങ്ങളിലെ നിയമലംഘനങ്ങളും മറ്റു കുറ്റകൃത്യങ്ങളും തടയുന്നതിനും നിരീക്ഷണ ക്യാമറകൾ സഹായകരമാകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. കെ. ശാന്തറാം  വിലയിരുത്തി .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയുടെ രണ്ടാമത്തെ എൽപിജി (LPG) ടാങ്കർ കപ്പലായ നന്ദാദേവി ഇന്ത്യയിലേയ്ക്ക്

ഇന്ത്യയുടെ രണ്ടാമത്തെ എൽപിജി (LPG) ടാങ്കർ കപ്പലായ നന്ദാദേവി ഇന്ത്യയിലേയ്ക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത്തെ എൽപിജി (LPG) ടാങ്കർ കപ്പലായ നന്ദാദേവി ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് അന്താരാഷ്ട്ര സമുദ്രപരിധിയിൽ പ്രവേശിച്ചതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സംഘർഷഭരിതമായ ഗൾഫ് മേഖലയിലൂടെ ഊർജ്ജ ചരക്കുകൾ സുരക്ഷിതമായി എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പാണിത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കപ്പൽ ഇന്ത്യൻ തീരത്ത് എത്തുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്പ്രസ്സിന് റിപ്പോർട്ട് ചെയ്തു.

സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, 46,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പെട്രോളിയം ഗ്യാസ് (LPG) ആണ് നന്ദാദേവി വഹിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പൽ ഇന്ത്യയിലേക്കുള്ള യാത്ര തുടരുന്നത്. മുംബൈ അല്ലെങ്കിൽ കണ്ട്‌ല തുറമുഖങ്ങളിൽ ഒന്നിലായിരിക്കും കപ്പൽ അടുക്കുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

ഗൾഫ് മേഖലയിലെ നിലവിലെ പ്രതിസന്ധികൾ കാരണം കപ്പൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ ഊർജ്ജ വിതരണ ശൃംഖലയെ സംബന്ധിച്ചിടത്തോളം ഈ ചരക്ക് വളരെ പ്രധാനപ്പെട്ടതാണ്. നേരത്തെ, നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ സുരക്ഷിതമായ പാത ഉറപ്പാക്കിയശേഷം ഇന്ത്യയുടെ ആദ്യ എൽപിജി കപ്പലായ ശിവാലിക്, ഹോർമുസ് കടലിടുക്ക് പിന്നിട്ടിരുന്നു. ആ കപ്പലും നിലവിൽ നാവികസേനയുടെ സംരക്ഷണത്തിൽ സുരക്ഷിതമായി യാത്ര തുടരുകയാണ്.

 കേരളത്തിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന നേതാക്കൾ തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും.
 വാർത്തകൾ വിശദമായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കുക 

http://www.keralahotelnews.com/2026/03/khra_14.html

ഇന്ത്യൻ നാവിക സേനയുടെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ രണ്ട് കപ്പലുകളും സുപ്രധാനമായ ഹോർമുസ് സമുദ്രപാതയിലൂടെ സുരക്ഷിതമായി സഞ്ചാരിക്കുന്നത്. ശിവാലിക്കും നന്ദാദേവിയും സുരക്ഷിതമായി പുറത്തെത്തിയതോടെ, മറ്റ് കപ്പലുകൾക്കും ഇതേ രീതി പിന്തുടരാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. എൽപിജി ഇറക്കുമതിക്കായി ഗൾഫ് മേഖലയെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വികാസം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.

നയതന്ത്ര ചർച്ചകൾ പൂർത്തിയായാലുടൻ രണ്ട് എൽപിജി കപ്പലുകളും ഹോർമുസ് കടലിടുക്ക് വഴി നീങ്ങിത്തുടങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി പശ്ചിമേഷ്യയിലെ പ്രതിസന്ധിയെക്കുറിച്ച് ഫോണിലൂടെ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ശിവാലിക് കടലിടുക്ക് കടന്ന വാർത്ത പുറത്തുവന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 14 March 2026

നസ്രാണി സമുദായ ഐക്യമുന്നേറ്റത്തിന് പാലായിൽ നടന്നു

നസ്രാണി സമുദായ ഐക്യമുന്നേറ്റത്തിന് പാലായിൽ നടന്നു

നസ്രാണി സമുദായ ഐക്യമുന്നേറ്റത്തിന് പാലായിൽ തുടക്കമായി.   പാലാ : മാര്‍ത്തോമ്മാ ശ്ലീഹാ പൈതൃകവും സുറിയാനി പാരമ്പര്യവുമുള്ള നസ്രാണി സമുദായ വൈദീക - അൽമായ പ്രതിനിധികളുടെ യോഗം പാലാ ബിഷപ്‌സ് ഹൗസില്‍ മെത്രാന്മാരുടെ നേതൃത്വത്തിൽ നടന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്ത യോഗത്തിൽ കർദിനാൾ ബസേലിയോസ്  മാർ ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. നസ്രാണികൾ ഒന്നിച്ചു നിൽക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നു മലങ്കര  ഓർത്തഡോകസ് സുറിയാനി സഭ പരമാധ്യക്ഷൻ മോറോൻ മോർ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ തൻ്റെ ഉല്ഘാടനപ്രസംഗത്തിൽ പറഞ്ഞു. മത പരിവർത്തന നിയമങ്ങൾ ഭരണഘടനാ വിരുദ്ധമല്ല എന്നുറപ്പാക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു. വിഘടിച്ചുപോയ മാര്‍ത്തോമ്മാ നസ്രാണി സമുദായത്തിനു സാധ്യമായ മേഖലകളിൽ  ഒന്നിച്ചുപോകാമെന്നു കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവാ തിരുമേനി സൂചിപ്പിച്ചു.  ക്രൈസ്തവർ ഈശോയുടെ നാമത്തിൽ ചെയ്യുന്ന സാമൂഹിക സേവനങ്ങളെ സംശയിക്കുന്നവർ കൂടി വരുന്നു. നസ്രാണികളുടെ കൂടി വരവ് ഒരിക്കലും വർഗ്ഗീയത അല്ല, രാജ്യത്തിനൂ മുഴുവൻ ബലം പകരാനാണ്. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏഴു നസ്രാണി സഭകളിൽ നിന്നായി മെത്രാന്മാരുടെ 11 പ്രതിനിധികൾ പങ്കെടുത്തു. സാമുദായികമായി സംഘടിക്കുക എന്നത് സഭകളുടെ ഐക്യത്തേക്കാൾ എളുപ്പവും അവശ്യവുമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. ചിതറുന്നത് ഒന്നിച്ചു കൂടാനുള്ള ഒരു കാരണമാകണം അദ്ദേഹം ഓർമ്മിപ്പിച്ചു. 
  യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്താ തിരുമേനി,  യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്താ തിരുമേനി, മലങ്കര യാക്കോബായ സുറിയാനി സഭയില്‍നിന്നും കുര്യാക്കോസ്  മാര്‍ തിയോഫിലോസ് മെത്രാപ്പോലീത്താ തിരുമേനി, മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലിത്താ തിരുമേനി, മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയില്‍നിന്നും സഫ്രഗൻ മെത്രാപ്പോലീത്താ  ജോസഫ് മാര്‍ ബര്‍ണബാസ്  തിരുമേനി, പൗരസ്ത്യ കല്‍ദായ സുറിയാനി സഭ അധ്യക്ഷൻ മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്താ തിരുമേനി, സീറോ മലബാര്‍ കത്തോലിക്കാ സഭയില്‍നിന്നും മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ, കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാര്‍ ജോസ് പുളിക്കൽ എന്നിവര്‍ സന്നിഹിതരായി അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. കോശി കമ്മീഷൻ അംഗം ഡോ.  ജേക്കബ് പുന്നൂസ് ഐപിഎസ്, മലബാര്‍ സ്വതന്ത്ര്യസുറിയാനി (തൊഴിയൂര്‍സഭ) അൽമായ ട്രസ്റ്റി ബിനോയി പി മാത്യൂ, സീറോ മലബാർ പബ്ളിക് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കവയലിൽ, റ്റി . റ്റി . മൈക്കിൾ, സീ ന്യൂസ് കോർഡിനേറ്റർ ശ്രീമതി ലിസി കെ. ഫെർണാണ്ടസ്, നസ്രാണി ജാത്യൈക്യ സംഘം പ്രസിഡൻ്റ് ഷെവ. ഉമ്മച്ചൻ വേങ്കടത്ത് എന്നിവർ പ്രസംഗിച്ചു. നസ്രാണി വിഷയങ്ങൾ തുടർന്നും ചർച്ച ചെയ്യാൻ തുടർ യോഗങ്ങൾ കൂടണം എന്ന തീരുമാനത്തോടെ യോഗം അവസാനിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവതീപ്രവേശനത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ

യുവതീപ്രവേശനത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ

കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ. മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും മതാചാരങ്ങളില്‍ മനുഷ്യയുക്തിക്ക് അനുസരിച്ചല്ല തീരുമാനമെടുക്കേണ്ടത് എന്നും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീപ്രവേശനം ഗുരുതരമായ മനുഷ്യാവകാശലംഘനം അല്ലെന്നും സർക്കാർ നിലപാടറിയിച്ചു. 17 പേജടങ്ങുന്ന സത്യവാങ്മൂലമാണ് സർക്കാർ സമർപ്പിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൈക്കൂലിക്കേസ്; പാലക്കാട് 15 ജി എസ് ടി ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം

കൈക്കൂലിക്കേസ്; പാലക്കാട് 15 ജി എസ് ടി ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം

പാലക്കാട് കൈക്കൂലിക്കേസിൽ ജി എസ് ടി ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം. എൻഫോഴ്സ് സ്‌ക്വാഡിലുള്ള 15 ഉദ്യോഗസ്ഥരെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിറങ്ങി. പാലക്കാട് ജില്ലയിൽ വ്യാപകമായ കൈക്കൂലി ആരോപണത്തെത്തുടർന്നാണ് 15 ജി എസ്ടി ഉദ്യോഗസ്ഥരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥരുടെ കൈക്കൂലിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ജി എസ്ടിയുടെ നടപടി.

വാളയാർ മുതൽ പട്ടാമ്പി വരെയുള്ള എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡിലുള്ളവർക്കാണ് കൂട്ട സ്ഥലംമാറ്റം. മലപ്പുറത്തെ ജി എസ്ടി ടാക്സ്പെയർ സർവീസ്, ഓഡിറ്റിംഗ് വിഭാഗങ്ങളിലേക്ക് സ്‌ഥലംമാറ്റിക്കൊണ്ടാണ് ജി എസ്ടി കമ്മീഷണറുടെ ഉത്തരവിറങ്ങിയത്. ആക്രി സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട് ജി എസ് ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ സുമനെ ജനുവരിയിൽ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജി എസ്ടി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ടെ കോടികളുടെ കൈക്കൂലി ഇടപാടുകളെക്കുറിച്ച് വിവരം ലഭിച്ചത്.