Tuesday, 17 March 2026

വീട്ടിനുള്ളിൽ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

വീട്ടിനുള്ളിൽ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: വീട്ടിനുള്ളില്‍ സ്റ്റാര്‍ട്ട് ചെയ്തുവെച്ച ബൈക്കിന്റെ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. എല്ലാവരും ഉറക്കത്തിലായിരുന്നു. രാമചന്ദ്രയ്യ(70) കാര്‍ത്തിക് (15) ഇരട്ട സഹോദരിമാരായ ചരിത, ചന്ദന എന്നിവരാണ് കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയേറ്റ് മരിച്ചത്. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം നടന്നത്.

രാമചന്ദ്രയ്യ മകന്‍ മുരളി ബൈക്ക് മെക്കാനിക്കിന്റെ അടുത്ത് നിന്ന് അറ്റകുറ്റപണി നടത്തിയിരുന്നു. രാത്രി മുഴുവന്‍ ബൈക്കിന്റെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് മെക്കാനിക്ക് പറഞ്ഞിരുന്നുവെന്നും അതു പ്രകാരമാണ് ബൈക്ക് വീട്ടിനുള്ളില്‍ പാര്‍ക്ക് ചെയ്തതെന്നും മുരളി പറയുന്നു. രാത്രി മുഴുവന്‍ ബൈക്ക് പ്രവര്‍ത്തിപ്പിക്കുകയും പുക പുറത്തേക്ക് വിടുകയും ചെയ്തു. അച്ഛനും മകനും ഇരട്ട പെൺമക്കളും ഉറങ്ങിയിരുന്ന മുറിയുടെ വാതിലുകളും ജനലുകളും മുരളി അടച്ചിരുന്നു. മുരളിയും ഭാര്യയും ടെറസിലായിരുന്നു ഉറങ്ങിയിരുന്നത്.

അടച്ചിട്ട മുറിയിൽ വിഷ പുക നിറയുകയും ഉറങ്ങിക്കിടന്ന മൂന്ന് കുട്ടികളും മുത്തച്ഛനും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. പിറ്റേന്ന് രാവിലെയാണ് നാലുപേരും മരിച്ചുകിടക്കുന്നതായി വീട്ടുകാര്‍ കണ്ടത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

37 കോടിയുടെ സ്വത്തിന് വേണ്ടി ഭർത്താവിനെ വിഷം കൊടുത്ത് കൊന്ന ബാലസാഹിത്യകാരി കുറ്റക്കാരിയെന്ന് കോടതി

37 കോടിയുടെ സ്വത്തിന് വേണ്ടി ഭർത്താവിനെ വിഷം കൊടുത്ത് കൊന്ന ബാലസാഹിത്യകാരി കുറ്റക്കാരിയെന്ന് കോടതി

4 മില്യൺ ഡോളർ (ഏകദേശം 37 കോടി രൂപ) വില മതിക്കുന്ന സ്വത്ത് തന്‍റെ കൈവിട്ട് പോകാതിരിക്കാൻ ഭർത്താവിന് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ബാലസാഹിത്യകാരിയായ ഭാര്യ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. 2022 മാർച്ച് 4 -ാണ് ബാലസാഹിത്യകാരിയായ കൗറി റിച്ചിൻസ് ഭർത്താവിന് കോക്ടെയിലിൽ മാരകവിഷമായ ഫെന്‍റനൈൽ എന്ന വിഷ വസ്തു ഒഴിച്ച് നൽകിയത്. ഇത് കുടിച്ചതിന് പിന്നാലെ ഭർത്താവ് മരിച്ചു. ഈ കേസിൽ ഇപ്പോഴാണ് മൂന്ന് കുട്ടികളുടെ അമ്മയായ കൗറി റിച്ചിൻസ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്.

സ്വത്ത് തട്ടാൻ കൊലപാതകം

വിചാരണയ്ക്കിടെ 35 -കാരിയായ റിച്ചിൻസ് ദശലക്ഷക്കണക്കിന് ഡോളറിന്‍റെ കടം വരുത്തിയതായി കോടതി കണ്ടെത്തി. ഭർത്താവിന്‍റെ മരണശേഷം 4 മില്യൺ ഡോളറിലധികം വിലമതിക്കുന്ന അദ്ദേഹത്തിന്‍റെ എസ്റ്റേറ്റ് തനിക്ക് അവകാശമായി ലഭിക്കുമെന്ന് കൗറി റിച്ചിൻസ് തെറ്റിദ്ധരിച്ചിരുന്നെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. ഇവർ ഭർത്താവിന്‍റെ പേരിൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നെന്നും ഇതിനായി വ്യാജരേഖ ചമച്ചെന്നും കോടതി കണ്ടെത്തി. ഒപ്പം രണ്ട് ഇൻഷുറൻസ് തട്ടിപ്പ് കേസുകളിലും ഇവർ കുറ്റക്കാരിയാണെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവ് എറിക്കിന്‍റെ സ്വത്തും ലൈഫ് ഇൻഷുറൻസ് പോളിസികളും തട്ടാനായിരുന്നു കൗർ കൊലപാതകം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി, എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ്

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി, എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി. തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിക്കുകയും ചെയ്തു.

തന്ത്രി 41ാം ദിവസമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഇതോടെ എസ്ഐടി അന്വേഷണത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. തന്ത്രിയുടെ പങ്ക് തെളിയിക്കാൻ എസ്ഐടിക്ക് കഴിഞ്ഞില്ലെന്നും രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നുമാണ് ജാമ്യ ഉത്തരവിൽ പറഞ്ഞിരുന്നത്. എസ്ഐടിയുടെ വാദങ്ങൾ തള്ളിയായിരുന്നു ജാമ്യ ഉത്തരവ്. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ല. അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ തന്ത്രിക്ക് ചുമതലയില്ല. ശിൽപ്പങ്ങളും പാളികളും സ്വർണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ല. മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ല. ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നുമാണ് ജാമ്യ ഉത്തരവിൽ കോടതി പറഞ്ഞിരുന്നത്.

എന്നാൽ, തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്ത്രിയും ഒന്നാം പ്രതി പോറ്റിയും തമ്മിലുള്ള ബന്ധത്തിന് നിരവധി തെളിവുകളുണ്ട്. 2002 ബംഗലുരുവിൽ ഇരുവരും പല ഘട്ടത്തിൽ ഒരുമിച്ച് കണ്ടിട്ടുണ്ട്. ശ്രീരാംപുര ക്ഷേത്രത്തിലെ പോറ്റിയുടെ ജോലി പോയപ്പോൾ ബംഗലുരുവിലെ മഹാലക്ഷ്മി ക്ഷേത്രത്തൽ ശാന്തിക്കാരനാക്കാൻ തന്ത്രി ശ്രമിച്ചിരുന്നു. 2017ൽ പ്രതി ഗോവർദ്ധന്‍റെ വീട്ടിലെ പൂ‍ജയക്ക് തന്ത്രിയെ എത്തിച്ചത് പോറ്റിയായിരുന്നു ഇതിന് ഫോട്ടോ അടക്കമുള്ള തെളിവുകളുണ്ട്. ശബരിമലയിൽ പോറ്റിയെ പ്രവേശിപ്പിച്ചത് തന്ത്രി കുടുംബമാണെന്നും എസ്ഐടി അപ്പീലിൽ പറയുന്നു. സ്വർണ്ണപ്പാളി കടത്താൻ പോറ്റിയും തന്ത്രിയും മറ്റ് പ്രതികളും ചേർന്ന ഗൂഢാലോചന നടത്തിയതിനും തെളിവുണ്ടെന്നും ഹ‍ർജിയിൽ എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് എസ്ഐടിയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും'; പിണറായിക്ക് വിജയാശംസകളുമായി കമൽഹാസൻ

'സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും'; പിണറായിക്ക് വിജയാശംസകളുമായി കമൽഹാസൻ

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളുമായി രാജ്യസഭാ എംപിയും നടനുമായ കമൽഹാസൻ. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം സോഷ്യൽമീഡിയയിൽ കുറിച്ചു. എല്ലാറ്റിനുമുപരി, കേരളം 'എന്റെയും കേരളമാണ്' എന്ന് ഞാൻ വിശ്വസിക്കുന്നു. ചിലർ അവരുടെ ചിന്താഗതിയാൽ എന്നെ ഒരു പുറം നാട്ടുകാരനായി മുദ്രകുത്തിയാലും, കേരളത്തോടുള്ള എന്റെ വൈകാരിക ബന്ധം എന്നും നിലനിൽക്കും. അതുകൊണ്ട് തന്നെ, ഈ സംസ്ഥാനത്തിന്റെ, ഞാൻ ഉൾപ്പെടെ ഗുണഭോക്താക്കളായ എല്ലാവരോടും കഴിഞ്ഞ ഒരു ദശകത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ശുഭാശംസകൾ നേരാനും അഭ്യർത്ഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം. സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും- അദ്ദേഹം കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പതിനെട്ടാം ദിവസവും ഗള്‍ഫ് മേഖലകളില്‍ ഇറാന്റെ ആക്രമണം; യുഎഇയില്‍ പുലര്‍ച്ചെ ആക്രമണം

പതിനെട്ടാം ദിവസവും ഗള്‍ഫ് മേഖലകളില്‍ ഇറാന്റെ ആക്രമണം; യുഎഇയില്‍ പുലര്‍ച്ചെ ആക്രമണം

പതിനെട്ടാം ദിവസവും ഗള്‍ഫ് മേഖലകളില്‍ ഇറാന്റെ ആക്രമണം തുടരുന്നു. യുഎഇയില്‍ പുലര്‍ച്ചെ ആക്രമണം ഉണ്ടായി. അബുദബിയിലെ എണ്ണപാടം ലക്ഷ്യമാക്കിയായിരുന്നു ഡ്രോണ്‍ ആക്രമണം. ഷാഹ് ഓയില്‍ ഫീല്‍ഡില്‍ തീപിടിത്തമുണ്ടായി. ആര്‍ക്കും പരുക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണം ചെറുത്തതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

അതേസമയം, സൗദിയില്‍ വിവിധയിടങ്ങളിലായി 37 ഡ്രോണുകള്‍ പ്രതിരോധ മന്ത്രാലയം തകര്‍ത്തു. കിഴക്കന്‍ പ്രവിശ്യയിലും സെന്‍ട്രല്‍ പ്രവിശ്യയിലെ ഖര്‍ജിലുമാണ് പ്രധാനമായും ആക്രമണ ശ്രമങ്ങള്‍ നടന്നത്. കുവൈറ്റില്‍ 16 ഹെസ്ബുള്ള ഭീകരരെ പിടികൂടി.

അതിനിടെ, ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തോട് വിമുഖത പ്രകടിപ്പിക്കുകയാണ് ലോകരാജ്യങ്ങള്‍. നാവികവിന്യാസത്തിന് സഖ്യകക്ഷികള്‍ സഹായിച്ചില്ലെങ്കില്‍ നാറ്റോയുടെ ഭാവി മോശമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
സഹായിക്കാത്തവരെ ഓര്‍ത്തുവയ്ക്കുമെന്നും ട്രംപ് പറഞ്ഞു. ഈ മാസം ഒടുവില്‍ നടക്കേണ്ട ചൈന സന്ദര്‍ശനം ട്രംപ് മാറ്റിവച്ചേക്കുമെന്നും സൂചനയുണ്ട്.
ചൈനയുടെ മറുപടി അറിഞ്ഞശേഷമേ ചൈന സന്ദര്‍ശന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് ട്രംപ് വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസ് കടക്കാൻ എണ്ണ ടാങ്കറുകൾക്ക് അനുവാദമില്ല, ഇറാനുമായി ചർച്ച തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി, പ്രതിസന്ധി രൂക്ഷം

ഹോർമുസ് കടക്കാൻ എണ്ണ ടാങ്കറുകൾക്ക് അനുവാദമില്ല, ഇറാനുമായി ചർച്ച തുടരുകയാണെന്ന് വിദേശകാര്യ മന്ത്രി, പ്രതിസന്ധി രൂക്ഷം

ദില്ലി: ഹോർമുസ് കടലിടുക്ക് കടക്കാൻ കൂടുതൽ എണ്ണ ടാങ്കറുകൾക്ക് അനുവാദം നല്കാതെ ഇറാൻ. എണ്ണ ടാങ്കറുകൾ കടത്തിവിടാൻ ചർച്ചകൾ തുടരുകയാണെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. ഒരു എൽപിജി ടാങ്കറും ഒരു ക്രൂഡ് ഓയിൽ ടാങ്കറും ഇന്ന് ഗുജറാത്തിലെത്തും. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വില 93 ശതമാനം കൂടിയിരിക്കുകയാണ്. വാണിജ്യ എൽപിജി ക്ഷാമം കടുത്തതോടെ രാജ്യത്ത് ഹോട്ടൽ മേഖല സ്തംഭനത്തിലാണ്. ചെറുകിട റസ്റ്റോറന്‍റുകളടക്കം പൂട്ടി.

കഴിഞ്ഞ ദിവസം രണ്ടാമത്തെ ക്രൂഡ് ഓയിൽ ടാങ്കര്‍ ഹോർമുസ് കടന്ന് മുംബൈയിലെത്തിയിരുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്‍റെ 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലും വഹിച്ചുള്ള ലൈബീരിയൻ പതാക വഹിക്കുന്ന സ്മിർണി എന്ന കപ്പലാണ് മുംബൈയിലെത്തിയത്. സൗദി അറേബ്യയിലെ റാസ് തനൂറയിൽ നിന്നാണ് ഈ കപ്പൽ യാത്ര തിരിച്ചത്. തിങ്കളാഴ്ചയോടെ കപ്പലിലെ എണ്ണ മാഹുലിലെ എച്ച്പിസി എൽ റിഫൈനറിയിലേക്ക് മാറ്റിത്തുടങ്ങും. അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ എണ്ണവ്യാപാരം മുടങ്ങിയിരിക്കുകയാണ്. ഇതിനുശേഷം സുരക്ഷിതമായി ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ കപ്പലാണിത്. നേരത്തെ മാർച്ച് 11-ന് 'ഷെൻലോംഗ് സൂയസ്‌മാക്‌സ്' എന്ന കപ്പൽ മുംബൈയിലെ ജവഹർ ദ്വീപിൽ എത്തിയിരുന്നു.

ഇതിനിടെ ശനിയാഴ്ച യുഎഇയിലെ ഫുജൈറ ഓയിൽ ടെർമിനൽ ആക്രമിക്കപ്പെട്ടിരുന്നു. ഫുജൈറ തുറമുഖത്തെ പ്രധാന എണ്ണ ടെര്‍മിനലുകൾ ലക്ഷ്യമിട്ട്‌ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ വൻ നാശനഷ്‌ടമുണ്ടായി. പ്രതിരോധസേന തകർത്ത ഡ്രോണിന്റെ അവശിഷ്‌ടങ്ങൾ വീണ്‌ വൻ തീപിടിത്തമുണ്ടായി. എണ്ണ കയറ്റുമതി ഭാഗികമായി തടസ്സപ്പെട്ടു. ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലായ ജഗ് ലാഡ്കി യു എ ഇയിലെ ഫുജൈറ സിംഗിൾ പോയിന്റ് മൂറിംഗിൽ അസംസ്കൃത എണ്ണ കയറ്റിക്കൊണ്ടിരിക്കുമ്പോഴാണ്, ഫുജൈറ എണ്ണ ടെർമിനൽ ആക്രമിക്കപ്പെട്ടത്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 24 ഇന്ത്യൻ കപ്പലുകൾ ഗൾഫ് മേഖലയിലൂടെ സഞ്ചരിക്കുന്നുണ്ടെന്ന് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഇതിൽ രണ്ട് കപ്പലുകൾ എൽപിജിയുമായി മുന്ദ്ര, കണ്ട്‍ല തുറമുഖങ്ങളിലേക്ക് വരികയാണ്. യുദ്ധസാഹചര്യത്തിൽ ഗൾഫ് മേഖലയിൽ ഏകദേശം 23,000 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 276 പേരെ വിവിധ കമ്പനികൾ ഇതിനകം ഒഴിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിന് മെറ്റ തയ്യാറെടുക്കുന്നു; 15000-ത്തിലധികം പേരുടെ ജോലി പോകും

ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിന് മെറ്റ തയ്യാറെടുക്കുന്നു; 15000-ത്തിലധികം പേരുടെ ജോലി പോകും

കാലിഫോര്‍ണിയ: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലിന് തയ്യാറെടുക്കുകയാണ് മാർക്ക് സക്കര്‍ബർഗിന്‍റെ മെറ്റ കമ്പനി എന്ന് റിപ്പോർട്ട്. കമ്പനിയുടെ ഏകദേശം 79,000 ജീവനക്കാരിൽ 20 ശതമാനത്തിൽ അധികം പേർക്ക് ജോലി നഷ്‍ടമാകാൻ സാധ്യത ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇത് ഏകദേശം 15,800-ത്തിൽ അധികം വരും എന്നാണ് കരുതുന്നത്. കുതിച്ചുയരുന്ന എഐ ഇൻഫ്രാസ്ട്രക്ഷർ ചെലവുകളും എഐ സഹായത്തോടെ പ്രവർത്തിക്കുന്ന ലീനർ ഓപ്പറേഷനുകൾക്ക് മാറ്റം കൊണ്ടുവരാനുള്ള തന്ത്രപരമായ നീക്കങ്ങളും കാരണമാണ് ഈ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.

മെറ്റയുടെ മുതിർന്ന എക്‌സിക്യൂട്ടിവുകൾ ഇതിനെക്കുറിച്ച് ഉന്നത നേതൃത്വം അറിയിക്കുകയും, എത്ര പേർക്ക് ജോലി കുറയ്ക്കാമെന്ന് പ്ലാൻ ചെയ്യാൻ നിര്‍ദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട് എന്ന് റോയിട്ടേഴ്‌സിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ എത്രത്തോളം പിരിച്ചുവിടലുകൾ സംഭവിക്കും, എപ്പോഴാണ് ഇത് നടപ്പിലാക്കുന്നത് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. 2022–23 ലെ പുനഃസംഘടനയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടലിനാണ് മെറ്റ തയ്യാറെടുക്കുന്നത് എന്നും ഇത്തവണ അത് അമ്പരപ്പിക്കുന്നതായിരിക്കും എന്നുമാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

മെറ്റയുടെ എഐ പദ്ധതികൾക്ക് കനത്ത ചെലവ്

2028 ആകുമ്പോഴേക്കും ഡാറ്റാ സെന്‍ററുകൾ നിർമ്മിക്കുന്നതിനായി കമ്പനി 600 ബില്യൺ ഡോളർ ചെലവഴിക്കും. 2026-ലെ മൂലധന ചെലവ് 135 ബില്യൺ ഡോളറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം ചെലവഴിച്ച 72 ബില്യൺ ഡോളറിന്‍റെ ഇരട്ടിയാണിത്. അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം, മെറ്റ തങ്ങളുടെ സൂപ്പർ ഇന്‍റലിജൻസ് ടീമിനായി മികച്ച എഐ ഗവേഷകർക്ക് ആകർഷകമായ ശമ്പള പാക്കേജുകൾ വിതരണം ചെയ്യുന്നുണ്ട്. ആ പാക്കേജുകളിൽ ചിലത് നാല് വർഷത്തിനുള്ളിൽ കോടിക്കണക്കിന് ഡോളർ ചെലവു വരുന്നതാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്.