Tuesday, 17 March 2026

തൃശൂരിൽ വളർത്തുനായയെ വിളിക്കാനിറങ്ങിയ യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ഒളിച്ചിരുന്ന പ്രതി പിടിയിൽ

തൃശൂരിൽ വളർത്തുനായയെ വിളിക്കാനിറങ്ങിയ യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ഒളിച്ചിരുന്ന പ്രതി പിടിയിൽ

തൃശ്ശൂർ ക്രിസ്റ്റഫർ നഗറിൽ യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം കിണറ്റിൽ ഇറങ്ങി ഒളിക്കാൻ ശ്രമിച്ച പ്രതി അപ്പാടൻ തോമസിനെ (65) ഒല്ലൂർ പൊലീസ് സാഹസികമായി പിടികൂടി.

ഇന്നലെ വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം. വീട്ടിലെ വളർത്തുനായ റോഡിലേക്കിറങ്ങിയപ്പോൾ അതിനെ തിരികെ വിളിക്കാൻ ഇറങ്ങിയതായിരുന്നു സൗമ്യ. ഈ സമയം കത്തിയുമായി പിന്നാലെയെത്തിയ തോമസ് സൗമ്യയെ കുത്തിവീഴ്ത്തുകയായിരുന്നു. കുത്തേറ്റ് അരമണിക്കൂറോളം റോഡിൽ രക്തം വാർന്നു കിടന്ന സൗമ്യയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് ശേഷം സമീപത്തെ വീട്ടിലെ കിണറ്റിൽ ഇറങ്ങി ഒളിച്ച പ്രതിയെ അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണ് പൊലീസ് പുറത്തെത്തിച്ചത്. അഞ്ചേരിയിൽ ഓട്ടോ ഡ്രൈവറായ തോമസും സൗമ്യയുടെ കുടുംബവും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതി ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഏഗ്ന, ആരോൺ എന്നിവർ മക്കളാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തീ പിടിച്ചത് വെന്റിലേറ്റർ യൂണിറ്റിൽ; ആർക്കും പരുക്കില്ല, തീ നിയന്ത്രണവിധേയം

തീ പിടിച്ചത് വെന്റിലേറ്റർ യൂണിറ്റിൽ; ആർക്കും പരുക്കില്ല, തീ നിയന്ത്രണവിധേയം

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്ക് സർജറിക്കൽ ഐസിയുവിലെ തീപിടിത്തത്തിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ. തീപിടിത്തത്തിൽ ആർക്കും പരുക്കില്ല. വളരെ വേഗത്തിൽ തന്നെ പടർന്ന തീ അണക്കാനായി. 33 രോഗികളാണ് ICU വിൽ ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. വെൻ്റിലേറ്റർ മെഷീനിൽ നിന്നാണ് തീപിടിത്തം ഉണ്ടായതെന്ന് ഫയർഫോഴ്‌സ് സ്ഥിരീകരിച്ചു. തീ പിടിത്തത്തിന് പുറമേ പുകയും ഉണ്ടായി ഇതാണ് ആശുപത്രിയിലെ കൂട്ടിരിപ്പുകാരെ പരിഭ്രാന്തിയിലാക്കിയത്. ചെറിയ തീപിടിത്തം മാത്രമാണ് ഉണ്ടായതെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് റീജണൽ ഫയർ ഓഫീസർ കെ അബ്ദുൾ റഷീദ് പറഞ്ഞു.

തീ നിയന്ത്രണ വിധേയമായെങ്കിലും പുക മാത്രമാണ് നിലവിലുള്ളത്. ഇത് രോ​ഗികൾക്ക് ബുദ്ധിമുട്ടായതോടെ എല്ലാ രോഗികളേയും മാറ്റുകയായിരുന്നു. നിലവിൽ ഒഴിപ്പിച്ച രോഗികൾക്ക് വിശദ പരിശോധന നടത്തിവരികയാണ്. അതിനിടെ, മേയർ വിവി രാജേഷ് മെഡിക്കൽ കോളജിലെത്തി സ്ഥിഗതികൾ വിലയിരുത്തി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും വെന്റിലേറ്ററിന് സമീപമുണ്ടായിരുന്ന ഒരു കിടക്കയിലേക്കാണ് തീ പടർന്നത് ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഓക്സിജൻ വിച്ഛേദിക്കുകയായിരുന്നുവെന്നും മേയർ വ്യക്തമാക്കി.

അതേസമയം, ഡോക്ടർ സ്റ്റാഫ്‌ എന്നിവർ ധൈര്യമായിഇടപെട്ടതിനാൽ 16 രോഗികളെ മെഡിക്കൽ ഐ സി യുവിലേക്ക് മാറ്റി. മൊത്തത്തിൽ 32 പേരെയാണ് ഐസിയുവിൽ നിന്ന് മാറ്റിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി വ്യക്തമാക്കി. എല്ലാവർക്കും കൃത്യമായ ചികിത്സ ഉറപ്പാക്കി. ഒബ്സർവേഷനിലേക്ക് മാറ്റിയ രണ്ട് ജീവനക്കാരുടെ നിലയും തൃപ്തികരമാണ്. മെഡിക്കൽ കോളേജിലെ എല്ലാ ഇലക്ട്രിക് വിഭാഗങ്ങളും പരിശോധിക്കും. മുൻകരുതൽ എന്ന നിലയിൽ ഫ്ലോറിൽ ഉള്ള എല്ലാവരെയും മാറ്റിയിരിക്കുകയാണ്. എല്ലാ സർക്കാർ ആശുപത്രികളിലും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്താൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന് നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി പ്രതികരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാചകവാതക പ്രതിസന്ധി; ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കണം, നിർദേശം നൽകി കേന്ദ്ര സർക്കാർ

പാചകവാതക പ്രതിസന്ധി; ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കണം, നിർദേശം നൽകി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഹോട്ടലുകൾ അടച്ചുപൂട്ടുന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ് കാര്യങ്ങൾ. എൽപിജിക്ക് പകരം മറ്റ് ഇന്ധനങ്ങൾ കൂടി ഉപയോഗിക്കാൻ ഹോട്ടൽ റെസ്റ്റോറന്‍റ് മേഖലയ്ക്ക് നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകും എന്നും കേന്ദ്രം വ്യക്തമാക്കി. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത നിയന്ത്രിച്ചതോടെ ബദൽ സംവിധാനങ്ങൾക്കും സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് നാൽപതിനായിരം ലിറ്റർ അധിക മണ്ണെണ്ണ നൽകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൽക്കരി ലഭ്യത കൂടുതലാക്കാനും നടപടികൾ തുടങ്ങിയെന്ന് മന്ത്രാലയം അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാള്‍

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാള്‍

കൊല്ലം: ഡോക്ടർ വന്ദനാദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ മറ്റന്നാൾ വിധിക്കും. കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിൽ 70 ൽ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു. 2023 മെയ് 10 ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ക്രൂരകൃത്യം അരങ്ങേറിയത്.

കാലിന് പരിക്കേറ്റ കുടുവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആശുപത്രിയിൽ എത്തിച്ചു. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയിൽ ഉണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങി. പൊലീസുകാരെ അടക്കം ആക്രമിച്ചു. ഡോക്ടർ വന്ദനാ ദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തി. ആശുപത്രിയിൽ സന്ദീപ് നടത്തിയ അക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്കൂൾ അധ്യാപകനായിരുന്നു സന്ദീപ്. സമൂഹത്തിന് മാതൃകയാകേണ്ടിയിരുന്നയാൾ നടത്തിയ ക്രൂരതയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാ പരിശുദ്ധ ഗാഡലൂപ്പെ മാതാ ദൈവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും ഊട്ടുനേർച്ചയും

പാലാ പരിശുദ്ധ ഗാഡലൂപ്പെ മാതാ ദൈവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും ഊട്ടുനേർച്ചയും

പാലാ പരിശുദ്ധ ഗാഡലൂപ്പെ മാതാ ദൈവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും ഊട്ടുനേർച്ചയും

പാലാ :തിരുസഭയുടെ പരിപാലകനും, പാലാ ഗാഡലൂപ്പേ മാതാ ദൈവാലയത്തിൻറെ ഉപമധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ മാർച്ച് 19, വ്യാഴാഴച്ച സാഘോഷം നടത്തപ്പെടുന്നു. രാവിലെ 7 മണി മുതൽ പുഷ്പവടി നേർച്ചയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 9 മണിക്ക് കുരിശിന്റെ വഴി. തുടർന്ന് നടക്കുന്ന വചനപ്രഘോഷണം ആലപ്പുഴ ഐ. എം. എസ് ധ്യാനഭവൻ ഡയറക്‌ടർ റവ. ഫാ. ജോഷി IMS നയിക്കും. 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹബലിക്ക് വിജയപുരംരൂപത ചാൻസിലർ റവ. ഡോ. ജോസ് നവസ് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് ഒരുമണി മുതൽ ഊട്ടുനേർച്ച വിതരണം ആരംഭിക്കും.

കുടുംബ നവീകരണ ധ്യാനം

മാർച്ച് 25,26,27,28

വിശുദ്ധ വാരഒരുക്കത്തിന് വേണ്ടി 2026 മാർച്ച് 25 മുതൽ 28( ബുധൻ വ്യാഴം വെള്ളി ശനി) ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ 9.00 വരെ കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു. റവ. ഫാ. തോമസ് നെടുമാങ്കു |ഴിയും, റവ. ഫാ. ഗീവർഗീസ് പാലമൂട്ടിൽതെക്കേതിലും ധ്യാനം നയിക്കും, എല്ലാവരെയും ഊട്ടു നേർച്ചയിലേക്കും, കുടുംബ നവീകരണ ധ്യാനത്തിലേക്കും സ്വാഗതം 1 ചെയ്യുന്നു

വികാരി - റവ. ഫാ. ജോഷി പുതുപ്പറമ്പിൽ (വികാരി)

എബിൻ ജോസഫ് മരുതോലിൽ ( ഇടവക സമിതി സെക്രട്ടറി) എം.പി മണിലാൽ (PDC സെക്രട്ടറി )

മാമൻ ജോസ് ( തിരുനാൾ കൺവീനർ)

ജൂബി ജോർജ്( പബ്ലിസിറ്റി കൺവീനർ)

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടിനുള്ളിൽ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

വീട്ടിനുള്ളിൽ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: വീട്ടിനുള്ളില്‍ സ്റ്റാര്‍ട്ട് ചെയ്തുവെച്ച ബൈക്കിന്റെ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. എല്ലാവരും ഉറക്കത്തിലായിരുന്നു. രാമചന്ദ്രയ്യ(70) കാര്‍ത്തിക് (15) ഇരട്ട സഹോദരിമാരായ ചരിത, ചന്ദന എന്നിവരാണ് കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയേറ്റ് മരിച്ചത്. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം നടന്നത്.

രാമചന്ദ്രയ്യ മകന്‍ മുരളി ബൈക്ക് മെക്കാനിക്കിന്റെ അടുത്ത് നിന്ന് അറ്റകുറ്റപണി നടത്തിയിരുന്നു. രാത്രി മുഴുവന്‍ ബൈക്കിന്റെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് മെക്കാനിക്ക് പറഞ്ഞിരുന്നുവെന്നും അതു പ്രകാരമാണ് ബൈക്ക് വീട്ടിനുള്ളില്‍ പാര്‍ക്ക് ചെയ്തതെന്നും മുരളി പറയുന്നു. രാത്രി മുഴുവന്‍ ബൈക്ക് പ്രവര്‍ത്തിപ്പിക്കുകയും പുക പുറത്തേക്ക് വിടുകയും ചെയ്തു. അച്ഛനും മകനും ഇരട്ട പെൺമക്കളും ഉറങ്ങിയിരുന്ന മുറിയുടെ വാതിലുകളും ജനലുകളും മുരളി അടച്ചിരുന്നു. മുരളിയും ഭാര്യയും ടെറസിലായിരുന്നു ഉറങ്ങിയിരുന്നത്.

അടച്ചിട്ട മുറിയിൽ വിഷ പുക നിറയുകയും ഉറങ്ങിക്കിടന്ന മൂന്ന് കുട്ടികളും മുത്തച്ഛനും ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. പിറ്റേന്ന് രാവിലെയാണ് നാലുപേരും മരിച്ചുകിടക്കുന്നതായി വീട്ടുകാര്‍ കണ്ടത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

37 കോടിയുടെ സ്വത്തിന് വേണ്ടി ഭർത്താവിനെ വിഷം കൊടുത്ത് കൊന്ന ബാലസാഹിത്യകാരി കുറ്റക്കാരിയെന്ന് കോടതി

37 കോടിയുടെ സ്വത്തിന് വേണ്ടി ഭർത്താവിനെ വിഷം കൊടുത്ത് കൊന്ന ബാലസാഹിത്യകാരി കുറ്റക്കാരിയെന്ന് കോടതി

4 മില്യൺ ഡോളർ (ഏകദേശം 37 കോടി രൂപ) വില മതിക്കുന്ന സ്വത്ത് തന്‍റെ കൈവിട്ട് പോകാതിരിക്കാൻ ഭർത്താവിന് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ ബാലസാഹിത്യകാരിയായ ഭാര്യ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. 2022 മാർച്ച് 4 -ാണ് ബാലസാഹിത്യകാരിയായ കൗറി റിച്ചിൻസ് ഭർത്താവിന് കോക്ടെയിലിൽ മാരകവിഷമായ ഫെന്‍റനൈൽ എന്ന വിഷ വസ്തു ഒഴിച്ച് നൽകിയത്. ഇത് കുടിച്ചതിന് പിന്നാലെ ഭർത്താവ് മരിച്ചു. ഈ കേസിൽ ഇപ്പോഴാണ് മൂന്ന് കുട്ടികളുടെ അമ്മയായ കൗറി റിച്ചിൻസ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചത്.

സ്വത്ത് തട്ടാൻ കൊലപാതകം

വിചാരണയ്ക്കിടെ 35 -കാരിയായ റിച്ചിൻസ് ദശലക്ഷക്കണക്കിന് ഡോളറിന്‍റെ കടം വരുത്തിയതായി കോടതി കണ്ടെത്തി. ഭർത്താവിന്‍റെ മരണശേഷം 4 മില്യൺ ഡോളറിലധികം വിലമതിക്കുന്ന അദ്ദേഹത്തിന്‍റെ എസ്റ്റേറ്റ് തനിക്ക് അവകാശമായി ലഭിക്കുമെന്ന് കൗറി റിച്ചിൻസ് തെറ്റിദ്ധരിച്ചിരുന്നെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. ഇവർ ഭർത്താവിന്‍റെ പേരിൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുത്തിരുന്നെന്നും ഇതിനായി വ്യാജരേഖ ചമച്ചെന്നും കോടതി കണ്ടെത്തി. ഒപ്പം രണ്ട് ഇൻഷുറൻസ് തട്ടിപ്പ് കേസുകളിലും ഇവർ കുറ്റക്കാരിയാണെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവ് എറിക്കിന്‍റെ സ്വത്തും ലൈഫ് ഇൻഷുറൻസ് പോളിസികളും തട്ടാനായിരുന്നു കൗർ കൊലപാതകം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.