Tuesday, 17 March 2026

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന് തിരിച്ചടി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

തൊണ്ടിമുതല്‍ തിരിമറി കേസ്: ആന്റണി രാജുവിന് തിരിച്ചടി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല

കൊച്ചി: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിച്ചില്ല. അതുകൊണ്ട് തന്നെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. തൊണ്ടിമുതല്‍ തിരിമറിക്കേസിലെ ശിക്ഷാ നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ കുറ്റക്കാരനാണെന്ന തിരുവനന്തപുരം സെഷന്‍സ് കോടതി വിധി മരവിപ്പിക്കാനാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.

കുറ്റക്കാരനെന്ന കോടതി വിധി മരവിപ്പിച്ചാല്‍ മാത്രമേ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുകയുള്ളു. ആന്റണി രാജു ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം. കേസില്‍ ജനുവരി മൂന്നിനായിരുന്നു ആന്റണി രാജുവിന് കോടതി ശിക്ഷ വിധിച്ചത്.

മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ആന്റണി രാജുവിന് ലഭിച്ച ശിക്ഷ. ' തന്റെ കക്ഷിയെ രക്ഷിക്കാന്‍ ആന്റണി രാജു കൃത്രിമം നടത്തി. ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കേണ്ടവരാണ് കുറ്റം ചെയ്തത്. പ്രതികളുടെ പ്രവൃത്തി കേവലം ഒരു ക്രമക്കേടല്ല. നീതിയുടെ ഗതിയെ ബോധപൂര്‍വം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്', എന്നാണ് കോടതി വിധിപ്പകര്‍പ്പില്‍ പറഞ്ഞത്. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടന്നതെന്നും അന്ന് നീതിന്യായ വ്യവസ്ഥയുടെ പരാജയമുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിന് എതിരായ കേസ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി പിടിയിലായിരുന്നു. ഈ കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്ന സര്‍വലിയുടെ അടിവസ്ത്രത്തില്‍ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതിയിലെ ക്ലര്‍ക്കായിരുന്ന കെ എസ് ജോസും ചേര്‍ന്ന് കൃത്രിമം കാണിച്ചെന്നതാണ് കുറ്റം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; ഒരാൾ മരിച്ചു,നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; ഒരാൾ മരിച്ചു,നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ചു കയറി ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

ബാലരാമപുരം അവണാംകുഴിയിൽ ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.

ഓട്ടോ ഡ്രൈവർ സുധാകരൻ(63) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് ആദ്യം തട്ടുകടയിലേക്കും പിന്നീട് വെയിറ്റിംഗ് ഷെഡിലേക്കും പിന്നാലെ ഓട്ടോ സ്റ്റാൻഡിലേക്കും ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈകുന്നേരം 6 മുതൽ രാത്രി 10 വരെ വൈദ്യുതി നിരക്കിൽ മൂന്നിരട്ടി വർദ്ധനവുണ്ടോ? ടിഒഡി ആർക്കെല്ലാം ബാധകം? കെഎസ്ഇബിയുടെ വിശദീകരണം

വൈകുന്നേരം 6 മുതൽ രാത്രി 10 വരെ വൈദ്യുതി നിരക്കിൽ മൂന്നിരട്ടി വർദ്ധനവുണ്ടോ? ടിഒഡി ആർക്കെല്ലാം ബാധകം? കെഎസ്ഇബിയുടെ വിശദീകരണം

തിരുവനന്തപുരം: വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ എല്ലാവർക്കും വൈദ്യുതി നിരക്കിൽ മൂന്നിരട്ടി വർദ്ധനവെന്ന പ്രചാരണത്തിൽ വിശദീകരണവുമായി കെഎസ്ഇബി. എല്ലാവർക്കും വർദ്ധന ബാധകമല്ലെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും 20 കിലോവാട്ടിന് മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും എല്ലാ വിഭാഗം എച്ച്ടി/ഇഎച്ച്ടി ഉപഭോക്താക്കൾക്കും മാത്രമാണ് ടിഒഡി അഥവാ ടൈം ഓഫ് ഡേ ബില്ലിങ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു. ദിവസത്തെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ബില്ലിങ് തീരുമാനിക്കുന്നത്

250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നോർമൽ സോണ്‍ ആയി കണക്കാക്കും. ഈ സമയത്ത് ഗാർഹിക താരിഫിനേക്കാൾ 10 ശതമാനം കുറവ് നിരക്ക് മാത്രമേ ഈടാക്കൂ. വൈകുന്നേരം 6 മുതൽ രാത്രി 10 വരെ നാല് മണിക്കൂർ സമയം പീക് സോണാണ്. ഈ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് ഗാർഹിക താരിഫിനേക്കാൾ 25 ശതമാനം കൂടുതൽ നിരക്ക് നൽകേണ്ടി വരും. രണ്ടിരട്ടിയോ മൂന്നിരട്ടിയോ ബിൽ നൽകണമെന്നത് തെറ്റായ പ്രചാരണമാണെന്ന് കെഎസ്ഇബി അറിയിക്കുന്നു. രാത്രി 10 മുതൽ രാവിലെ 6 വരെ ഗാർഹിക താരിഫ് നിരക്കിൽ തന്നെ വൈദ്യുതി ഉപയോഗിക്കാം.

അനാവശ്യ ലൈറ്റുകൾ അണയ്ക്കുക, കൂടുതൽ പവർ എടുക്കുന്ന ഉപകരണങ്ങൾ ഒഴിവാക്കുക, എസി 25 ഡിഗ്രി സെൽഷ്യസിൽ സെറ്റ് ചെയ്യുക, എൽഇഡി ബൾബുകൾ ഉപയോഗിക്കുക എന്നിവയെല്ലാം ചെയ്യാം. ഇസ്തിരിപ്പെട്ടി, വാട്ടർ ഹീറ്റർ, മിക്സി, വാഷിങ് മെഷീൻ തുടങ്ങിയവ വൈകുന്നേരം ആറിന് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കി പകൽ സമയത്ത് ഉപയോഗിച്ചാൽ 35 ശതമാനത്തിലേറെ തുക ലാഭിക്കാമെന്നും കെഎസ്ഇബി ഓർമിപ്പിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുരങ്ങുകളെ ഓടിക്കണം; കരടി വേഷം ധരിച്ച് ഉത്തർപ്രദേശിലെ കർഷകർ

കുരങ്ങുകളെ ഓടിക്കണം; കരടി വേഷം ധരിച്ച് ഉത്തർപ്രദേശിലെ കർഷകർ

കൃഷി നശിപ്പിക്കുന്ന കുരങ്ങുകളെ തുരത്താൻ വിചിത്രമായ വഴി തേടി ഉത്തർപ്രദേശിലെ ഒരു കർഷകൻ. സംഭാൽ ജില്ലയിലെ ഫിറോസ്പൂർ ഗ്രാമത്തിലാണ് സംഭവം. തന്‍റെ പാടത്തെ വിളകൾ സംരക്ഷിക്കാൻ കരടിയുടെ വേഷം ധരിച്ചാണ് ധരംബീർ എന്ന കർഷകൻ ഇപ്പോൾ കാവലിരിക്കുന്നത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻ ഐ പുറത്തുവിട്ടതോടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി

കരടി വേഷം

ഗ്രാമത്തിലെ ഉരുളക്കിഴങ്ങ്, സ്ട്രോബെറി പാടങ്ങളിൽ നൂറിലധികം കുരങ്ങുകളാണ് ദിവസവും നാശനഷ്ടങ്ങൾ വരുത്തുന്നത്. അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ധരംബീറും മറ്റ് ഏതാനും കർഷകരും ചേർന്ന് 4,000 രൂപ മുടക്കി കരടി വേഷം വാങ്ങിയത്. ഈ വേഷം ധരിച്ച് പാടത്തിറങ്ങിയാൽ കുരങ്ങുകൾ പേടിച്ച് ഓടുമെന്ന് കർഷകർ പറയുന്നു. "കുരങ്ങുകൾ വലിയ ശല്യമാണ്. ഈ വേഷത്തിൽ ഞങ്ങളെ കാണുമ്പോൾ അവ പേടിച്ച് ഓടുന്നുണ്ട്. നിലവിൽ രണ്ട് മൂന്ന് പേർ ഇത്തരത്തിൽ കരടി വേഷം ധരിച്ച് കാവൽ നിൽക്കുന്നുണ്ട്. ഇതിനൊരു ശാശ്വത പരിഹാരം വേണം," - ധരംബീർ പറയുന്നു.

ശാശ്വത പരിഹരമല്ല

സംഭവം ശ്രദ്ധയിൽപ്പെട്ടതായി പ്രാദേശിക ഫോറസ്റ്റ് റേഞ്ചർ മനോജ് കുമാർ അറിയിച്ചു. എങ്കിലും കരടി വേഷം ധരിക്കുന്നത് ഒരു ശാശ്വത പരിഹാരമല്ലെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. "ഒരു സ്ഥലത്ത് നിന്ന് ഓടിച്ചാൽ കുരങ്ങുകൾ മറ്റൊരു സ്ഥലത്തേക്ക് പോകും. അവയെ പിടികൂടി കാട്ടിലേക്ക് മാറ്റുകയാണ് ഏക പോംവഴി. ഇതിനായി വനംവകുപ്പ് എല്ലാ ശ്രമങ്ങളും നടത്തും. മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് കുരങ്ങുകളെ പിടികൂടാൻ ശക്തമായ നടപടികൾ സ്വീകരിക്കും," എന്ന് മനോജ് കുമാർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം 3.5 ലക്ഷത്തിലധികം ആളുകളാണ് ഈ കർഷകന്‍റെ 'കരടി വേഷം' കണ്ടത്. വന്യമൃഗശല്യം നേരിടാൻ കർഷകർ ഇത്തരം വിചിത്ര മാർഗങ്ങൾ തേടേണ്ടി വരുന്നത് ചർച്ചകൾക്കും വഴിതെളിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്ന് ഡോണള്‍ഡ് ട്രംപ്

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്ന് ഡോണള്‍ഡ് ട്രംപ്

ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ തനിക്കാരുടെയും സഹായം വേണ്ടെന്ന് ഡോണള്‍ഡ് ട്രംപ്. തങ്ങള്‍ക്കാരുടെയും സഹായം ആവശ്യമില്ലെന്നും ലോകത്തെ ഏറ്റവും ശക്തിയുള്ള രാഷ്ട്രമാണ് അമേരിക്കയെന്നും അമേരിക്കയ്ക്കാണ് ഏറ്റവും ശക്തമായ സൈന്യമുള്ളതെന്നും ട്രംപ് പറഞ്ഞു. സഖ്യകക്ഷികള്‍ ഏതു മട്ടില്‍ പ്രതികരിക്കുമെന്നറിയാനാണ് താന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്നും ട്രംപ് വ്യക്തമാക്കി.

ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന ട്രംപിന്റെ നിര്‍ദ്ദേശത്തോട് ലോകരാജ്യങ്ങള്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ട്രംപിന്റെ പ്രതികരണം.അമേരിക്കന്‍ സഖ്യകക്ഷികളായ ജര്‍മനിയും സ്പെയ്നും ഇറ്റലിയും ഫ്രാന്‍സും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങള്‍ ട്രംപിന്റെ നിര്‍ദ്ദേശം നിരസിച്ചിരുന്നു.

ഹോര്‍മൂസില്‍ നാവികവിന്യാസത്തിന് സഖ്യകക്ഷികള്‍ സഹായിച്ചില്ലെങ്കില്‍ നാറ്റോയുടെ ഭാവി മോശമായിരിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് തള്ളിക്കൊണ്ടായിരുന്നു യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതികരണം. തങ്ങളോട് ആലോചിച്ചിട്ടല്ല അമേരിക്ക പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിച്ചതെന്ന് ജര്‍മനി പരസ്യമായി നിലപാടെടുത്തു. യുദ്ധക്കപ്പലുകള്‍ ഹോര്‍മൂസിലേക്ക് അയക്കുന്നത് യുദ്ധം വ്യാപിക്കാനെ ഇടയാക്കുകയുള്ളുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമെറും വ്യക്തമാക്കി. തന്റെ അഭ്യര്‍ത്ഥന ലോകനേതാക്കള്‍ പരസ്യമായി തള്ളിയത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ തനിക്കാരുടെയും സഹായം വേണ്ടെന്നും സഖ്യകക്ഷികള്‍ ഏതു മട്ടില്‍ പ്രതികരിക്കുമെന്നറിയാനാണ് താന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്നും ട്രംപ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊന്നു; കേസ്

തെലങ്കാനയിൽ നൂറോളം തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊന്നു; കേസ്

തെലങ്കാന: തെലങ്കാനയിൽ തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊന്നു. നൂറോളം തെരുവുനായ്ക്കളെയാണ് വിഷം കൊടുത്ത് കൊന്നത്.

മഞ്ചേരിയൽ ജില്ലയിലെ കിശ്ത്പുർ ഗ്രാമത്തിലാണ് സംഭവം. ഗ്രാമമുഖ്യനും കൂട്ടാളികളുമാണ് തെരുവുനായ്ക്കളെ കൊന്നത് എന്നാണ് വിവരം. ഇതിനെതിരെ മൃഗസ്നേഹിയായ ഗൗതം എന്നയാൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിന്മേൽ ഗ്രാമത്തിലെ സർപഞ്ചിനും ഗ്രാമപഞ്ചായത്തിനുമെതിരെ കേസെടുത്തു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി തന്നെയാണ് തെരുവുനായ്ക്കളെ കൊല്ലാൻ മുൻകൈ എടുത്തത് എന്നാണ് വിവരം. പുറത്തുനിന്ന് രണ്ടുപേരെ കൊണ്ടുവന്ന് നായ്ക്കളെ വിഷംകൊടുത്ത് കൊന്നുവെന്നും നദിക്കരയിൽ കുഴിച്ചുമൂടിയെന്നുമാണ് കണ്ടെത്തൽ.

കഴിഞ്ഞ കുറച്ച് മാസങ്ങളായി തെലങ്കാനയിലെ വിവിധ ഭാഗങ്ങളിലും വ്യാപകമായി തെരുവുനായ്ക്കളെ കൊല്ലുന്നതായി കാണപ്പെടുന്നുണ്ട്. നിരവധി ഗ്രാമപഞ്ചായത്ത് സർപഞ്ചുകൾക്കെതിരെയാണ് കേസ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. എന്നാലിന്ന്, സ്വർണവില കൂടുകയായിരുന്നു.

തുടർച്ചയായി ഏഴ് തവണത്തെ കുറവിന് ശേഷമാണ് ഇന്ന് വിലയ്ക്ക് വർധനവുണ്ടായത്. രു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,16,320 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 14,540 രൂപയും. കഴിഞ്ഞ ദിവസവുമായി തട്ടിച്ച് നോക്കുമ്പോള്‍ പവന് 880 രൂപയുടെയും ഗ്രാമിന് 110 രൂപയുടെയും വർ‌ധനവാണുണ്ടായത്. ഇന്നലെ 1,15,440 രൂപയിലാണ് ഒടുവില്‍ വ്യാപാരം നടന്നത്.

18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 11,945 രൂപയും പവന് 95,560 രൂപയുമാണ് ഇന്നത്തെ വില. ഇന്നലത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗ്രാമിന് 90 രൂപയുടെ വ്യത്യാസം ഉണ്ടായിട്ടുണ്ട്. വെള്ളിവിലയിലും കൂടുതല്‍ ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2,700 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമായി ആയി കൂടിയിട്ടുണ്ട്.