Tuesday, 17 March 2026

വേവിച്ച ചിക്കന്‍ എത്ര ദിവസം കേടുകൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം

വേവിച്ച ചിക്കന്‍ എത്ര ദിവസം കേടുകൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം

പല ആളുകളുടെയും പ്രിയപ്പെട്ട വിഭവമാണ് ചിക്കന്‍. ഇത് വേവിച്ചും വേവിക്കാതെയും ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാറുണ്ട്. എന്നാല്‍ പാകം ചെയ്ത ചിക്കന്‍ എത്ര ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാം. ശരിയായി പാകം ചെയ്ത ഭക്ഷണം പോലും ഒരു സമയം കഴിഞ്ഞാല്‍ ഭക്ഷ്യവിഷബാധയുണ്ടാക്കിയേക്കാവുന്നതുകൊണ്ടുതന്നെ ചിക്കന്റെ ഉപയോഗത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്.

വേവിച്ച ചിക്കന്‍ എത്ര ദിവസം ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാം

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറിന്റെ (യുഎസ്ഡിഎ) ഭക്ഷ്യ സുരക്ഷാ മാര്‍ഗനിര്‍ദേശം അനുസരിച്ച് വേവിച്ച ചിക്കന്‍ 40°F (4°C) അല്ലെങ്കില്‍ അതില്‍ താഴെയുള്ള താപനിലയില്‍ തുടരുകയാണെങ്കില്‍ സാധാരണയായി 3 മുതല്‍ 4 ദിവസം വരെ ഫ്രിഡ്ജില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കും. ഗ്രില്‍ ചെയ്തതോ, വറുത്തതോ ആയ ചിക്കന്‍ വിഭവങ്ങള്‍ക്കും ഈ സമയപരിധി ബാധകമാണ്. മൂന്നോ നാലോ ദിവസത്തെ ഇടവേളയ്ക്ക് ശേഷം ചിക്കനില്‍ ബാക്ടീരിയ വളരാനുളള സാധ്യത വര്‍ധിക്കുന്നു. ഫ്രിഡ്ജില്‍ ഈ സമയത്തില്‍ കൂടുതല്‍ സമയം വയ്ക്കുന്ന ചിക്കന്‍ വിഭവങ്ങള്‍ വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഭക്ഷ്യ സുരക്ഷാവിദഗ്ധര്‍ പറയുന്നു.

വേവിച്ച ചിക്കന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാനുള്ള ശരിയായ വഴികള്‍
ഭക്ഷണ പദാര്‍ഥങ്ങള്‍ സുരക്ഷിതമല്ലാതെയും അശ്രദ്ധമായും കൈകാര്യം ചെയ്താല്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ ഭക്ഷണം എങ്ങനെ സൂക്ഷിക്കുന്നു എന്നത് ഒരു പ്രധാന കാര്യമാണ്.

രണ്ട് മണിക്കൂറിനുള്ളില്‍ ഫ്രിഡ്ജില്‍ വയ്ക്കാം

USDA യുടെ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ അനുസരിച്ച് പാകം ചെയ്ത ഭക്ഷണം, പാകം ചെയ്തശേഷം രണ്ട് മണിക്കൂറിനുളളില്‍ റഫ്രിഡ്ജറേറ്ററില്‍ വയ്ക്കണം.

വായൂ കടക്കാത്ത പാത്രത്തില്‍ അടച്ചുവയ്ക്കുക

വേവിച്ച ചിക്കന്‍ വായൂ കടക്കാത്ത പാത്രത്തിലോ നന്നായി അടച്ച പാക്കറ്റിലോ സൂക്ഷിക്കണം. ഇത് ഈര്‍പ്പം നിലനിര്‍ത്തുകയും ബാക്ടീരിയകളില്‍ നിന്ന് രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

റഫ്രിഡ്ജറേറ്ററിലെ താപനില ശ്രദ്ധിക്കുക

ഭക്ഷണവസ്തുക്കളിലെ ബാക്ടീരിയകളുടെ വളര്‍ച്ച മന്ദഗതിയിലാക്കാന്‍ റഫ്രിഡ്ജറേറ്ററില്‍ 40°F (4°C) അല്ലെങ്കില്‍ അതില്‍ താഴെയായി സൂക്ഷിക്കണമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA) പറയുന്നു.

ചെറിയ പാത്രങ്ങളില്‍ സൂക്ഷിക്കുക

ഭക്ഷണം ചെറിയ പാത്രങ്ങളില്‍ ഇട്ട് സൂക്ഷിക്കുന്നത് ഭക്ഷണം വേഗത്തില്‍ തണുക്കാന്‍ സഹായിക്കുന്നു. വേഗത്തില്‍ തണുക്കുന്നതുകൊണ്ട് ബാക്ടീരിയകളുടെ വളര്‍ച്ച തടയുന്നു.

ഫ്രീസറില്‍ വച്ചാല്‍ കൂടുതല്‍ ദിവസം കേടുകൂടാതിരിക്കുമോ?

വേവിച്ച ചിക്കന്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നത് കൂടുതല്‍ ദിവസം കേടുകൂടാതിരിക്കാന്‍ സഹായിക്കും. വേവിച്ച ചിക്കന്‍ ഗുണം നഷ്ടപ്പെടാതെ 2 മുതല്‍ 6 മാസം വരെ ഫ്രീസറില്‍ സൂക്ഷിക്കാം. മരവിപ്പിക്കുന്നത് ബാക്ടീരിയയുടെ വളര്‍ച്ച പതുക്കെയാക്കുന്നു. എങ്കിലും ഉപയോഗത്തിന് മുന്‍പ് ശരിയായ രീതിയില്‍ വീണ്ടും ചൂടാക്കേണ്ടതാണ്.

ശരിയായി ചൂടാക്കി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത

വേവിച്ച ചിക്കന്‍ ഫ്രിഡ്ജില്‍ വച്ചശേഷം നന്നായി ചൂടാക്കി ഉപയോഗിക്കേണ്ടതാണ്. 165°F (74°C) താപനിലയില്‍ ചൂടാക്കണമെന്നാണ് USDA പറയുന്നത്. ഈ താപനിലയില്‍ ചൂടാക്കുന്നത് ബാക്ടീരിയയെ നശിപ്പിക്കാന്‍ സഹായിക്കും.

ചിക്കന്‍ കേടായി എന്ന് എങ്ങനെ മനസിലാക്കാം

ഗന്ധത്തിലെ മാറ്റങ്ങള്‍ - കേടായ ചിക്കന് പുളിച്ചതോ ദുര്‍ഗന്ധം വമിക്കുന്ന ഗന്ധമോ ആയിരിക്കാം.

ഘടനയിലെ മാറ്റങ്ങള്‍ - വേവിച്ച ചിക്കന്റെ ഘടന വഴുവഴുപ്പുള്ളതോ ഒട്ടിപ്പിടിക്കുന്നതോ ആയി തോന്നിയാല്‍ അതില്‍ ബാക്ടീരിയ വളരുന്നതായി മനസിലാക്കാം

നിറവ്യത്യാസം - വേവിച്ച ചിക്കന്‍ മങ്ങിയ ചാരനിറമോ അല്‍പം പച്ച നിറമോ ആയി മാറിയാല്‍ അത് കഴിക്കാന്‍ സുരക്ഷിതമായിരിക്കില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്‍റി 20 സ്ഥാനാർത്ഥിയാകും; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സാബു എം ജേക്കബ്

നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്‍റി 20 സ്ഥാനാർത്ഥിയാകും; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സാബു എം ജേക്കബ്

കൊച്ചി: ട്വന്റി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സാബു എം ജേക്കബ്. നടി വീണ നായർ ഏറ്റുമാനൂരിൽ ട്വന്റി 20 സ്ഥാനാർത്ഥിയാകും. അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും. തൃപ്പൂണിത്തുറയിൽ നടി അഞ്ജലി നായരും സ്ഥാനാര്‍ത്ഥിയാകും. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പം താനുണ്ടാകുമെന്നും സ്ഥാനാർത്ഥിത്വത്തിൽ ഏറെ സന്തോഷമെന്നും അഞ്ജലി പ്രതികരിച്ചു. പെരുമ്പാവൂരിൽ നടി ലക്ഷ്മിപ്രിയ സ്ഥാനാര്‍ത്ഥിയാകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. ബയോമെഡിക്കൽ ടീം, ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ്, പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം എന്നിവർക്ക് ആണ് ചുമതല. മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. തീപിടുത്തം ഉണ്ടായ സർജിക്കൽ ഐസിയു വാർഡ് പുനരാരംഭിക്കുക വിദഗ്ധസമിതി റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

തീപിടുത്തത്തിൽ രോഗികൾ സുരക്ഷിതർ ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 32 രോഗികളാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. 32 രോഗികളെയും ഉടൻതന്നെ ഐസിയുവിൽ നിന്നും മാറ്റിയെന്നും ഡോക്ടർമാർ നഴ്സുമാർ ആരോഗ്യപ്രവർത്തകർ എല്ലാവരും കൃത്യമായി ഉടൻ പ്രവർത്തിച്ചുവെന്നും മന്ത്രി പറഞ്ഞു. ഐസിയുവിന്റെ മുകൾ നിലയിൽ നിന്നും രോഗികളെ മാറ്റാൻ ശ്രമിവെന്നും

ഐസിയു പ്രവർത്തനം തുടരാം എന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അഡീഷണൽ ചീഫ് സെക്രട്ടറി, ഡി എം ഇ ,സൂപ്രണ്ട് എന്നിവർ ഉടൻ സ്ഥലത്ത് എത്തി. രോഗികളെ സുരക്ഷിതരാക്കുക എന്നുള്ളതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാര്യം സംയോജിതമായി ഇടപെട്ട മെഡിക്കൽ കോളേജ് ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. തീപിടുത്തം സംബന്ധിച്ച് അന്വേഷണം നടത്തും. മാതൃക പെരുമാറ്റച്ചട്ടം ഉള്ളതിനാൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ ആകില്ല. ആശുപത്രി ഭരണസമിതിയുടെ നേതൃത്വത്തിൽ തുടർ കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുള്ളൻപ്പന്നിയെ അടിച്ചു കൊന്ന കേസ്; വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

മുള്ളൻപ്പന്നിയെ അടിച്ചു കൊന്ന കേസ്; വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

മുള്ളൻപ്പന്നിയെ അടിച്ചു കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഐഎം നേതാവുമായ വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി.തിരുവനന്തപുരം സെഷൻസ് കോടതിയാണ്
ജാമ്യാപേക്ഷ തള്ളിയത്. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കുന്ന വ്യക്തി ചെയ്ത പ്രവർത്തി ചെറുതായി കാണാൻ കഴിയില്ലെന്നാണ് കോടതി നിരീക്ഷണം.

നാട്ടുകാരിൽ ഒരാളുടെ വീട്ടിലാണ് മുള്ളൻപന്നി കയറിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നതിനിടെ സ്ഥലത്തെത്തിയ വെള്ളനാട് ശശി ഇരുമ്പുപൈപ്പ് ഉപയോഗിച്ച് മുള്ളൻപന്നിയെ അടിക്കുകയായിരുന്നു. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. പിന്നാലെ, ശശിയെ തിരക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് ഇയാൾക്കെതിരെ വനംവകുപ്പ് കേസെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെവ്‌കോ പ്രീമിയം കൗണ്ടറിലെ ഡിജിറ്റൽ പേയ്‌മെന്റ് ഉത്തരവ് പിൻവലിച്ചു; ഇന്ന് മുതൽ പണമിടപാട് നടത്താം

ബെവ്‌കോ പ്രീമിയം കൗണ്ടറിലെ ഡിജിറ്റൽ പേയ്‌മെന്റ് ഉത്തരവ് പിൻവലിച്ചു; ഇന്ന് മുതൽ പണമിടപാട് നടത്താം

തിരുവനന്തപുരം: ബെവ്‌കോ പ്രീമിയം കൗണ്ടറുകളിലെ ഡിജിറ്റൽ പേയ്‌മെന്റ് ഉത്തരവ് പിൻവലിച്ചു. ഇന്ന് മുതൽ പണമിടപാടും നടത്താം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്നാണ് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരുന്നു. ഇത് കര്‍ശനമായി പാലിക്കണമെന്നും നിർദേശമുണ്ടായിരുന്നു.

കറൻസി ഇടപാടുകൾ ഇല്ലാതാകുന്നതോടെ മദ്യ വിതരണത്തിനുള്ള സമയം ലാഭിക്കുക, തിരക്ക് കുറയ്ക്കുക, ഇടപാട് രേഖകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് ബെവ്കോ ലക്ഷ്യമിടുന്നത്. എന്നാൽ പണമിടപാട് പൂർണമായും ഡിജിറ്റലാക്കുന്നത് ബുദ്ധിമുട്ടുകൾ കൂടുമെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമാകുമെന്നും ആശങ്ക ഉയർന്നിരുന്നു ഇതിന് പിന്നാലെയാണ് ഡിജിറ്റൽ പേയ്‌മെന്റ് മാത്രം എന്ന ഉത്തരവ് പിൻവലിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

LPG ദൗർലഭ്യം; ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി' ഗുജറാത്തിലെത്തി,

LPG ദൗർലഭ്യം; ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി' ഗുജറാത്തിലെത്തി,

ഗാന്ധിനഗര്‍: പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഹോര്‍മുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി' ഇന്ത്യന്‍ എല്‍പിജി കപ്പല്‍ സുരക്ഷിതമായി ഗുജറാത്തിലെത്തി. ഏകദേശം 46,000 മെട്രിക് ടണ്‍ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എല്‍പിജി) വഹിച്ച് കൊണ്ട് നന്ദാദേവി കപ്പല്‍ തീരത്തെത്തിയത്. ഇന്നലെ മറ്റൊരു ഗ്യാസ് വാഹിനിയായ ശിവാലിക് ഇന്ത്യയില്‍ എത്തിയിരുന്നു.

ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന്റെയും പ്രത്യേക ഇടപെടലിലൂടെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. അതീവ അപകടസാധ്യത നിലനിൽക്കുന്ന ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ, ഇറാനിയൻ നാവികസേനകൾ കപ്പലുകൾക്ക് ആവശ്യമായ സുരക്ഷയും സഹായവും നൽകിയിരുന്നു. ലോകത്തെ പ്രധാന സമുദ്ര പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതിനെത്തുടർന്ന് കപ്പൽ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ ഈ നയതന്ത്ര നീക്കം.

അമേരിക്ക, ഇസ്രയേൽ, യൂറോപ്പ് കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി ലഭിച്ചത്. ഇന്ത്യയുടെ എണ്ണ കപ്പലുകൾ ആക്രമിക്കില്ലെന്നും ഇറാൻ ഉറപ്പ് നൽകിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രസാദും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റിലയൻസ് സാംസങ് സി & ടിയുമായി ഗ്രീൻ അമോണിയ വിതരണത്തിനായി ദീർഘകാല കരാർ ഒപ്പുവെച്ചു

റിലയൻസ് സാംസങ് സി & ടിയുമായി ഗ്രീൻ അമോണിയ വിതരണത്തിനായി ദീർഘകാല കരാർ ഒപ്പുവെച്ചു

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL) ദക്ഷിണ കൊറിയയിലെ സാംസങ് സി & ടി കോർപ്പറേഷനുമായി ഗ്രീൻ അമോണിയ വിതരണത്തിനായി 15 വർഷത്തെ ദീർഘകാല സപ്ലൈ ആൻഡ് പർച്ചേസ് എഗ്രിമെന്റ് ഒപ്പുവെച്ചു. 2029 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദം മുതൽ കരാർ പ്രാബല്യത്തിൽ വരും.

3 ബില്യൺ അമേരിക്കൻ ഡോളറിലധികം മൂല്യമുള്ള ഈ കരാർ ലോകത്തിലെ ഏറ്റവും വലിയ ദീർഘകാല ഗ്രീൻ അമോണിയ ഓഫ്‌ടേക്ക് കരാറുകളിൽ ഒന്നാണ്.

ഈ കരാറിലൂടെ ഇന്ത്യയിൽ നിർമ്മിക്കുന്ന സമ്പൂർണ്ണ മൂല്യശൃംഖലയിലൂടെ (end-to-end value chain) നിർമ്മിക്കുന്ന ഗ്രീൻ ഇന്ധനങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് പുതിയ സ്ഥാനം നേടാനാകുമെന്ന് വിലയിരുത്തപ്പെടുന്നു. ശുദ്ധ ഊർജ ഉപകരണങ്ങളുടെ ആഭ്യന്തര നിർമ്മാണം ഉൾപ്പെടെ ഇന്ത്യയുടെ നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ (NGHM) ലക്ഷ്യങ്ങളോട് അനുബന്ധിച്ചാണ് ഈ പദ്ധതി മുന്നോട്ടു പോകുന്നത്.