Wednesday, 18 March 2026

പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു; ഇടതുകൈക്ക് പരിക്ക്

പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു; ഇടതുകൈക്ക് പരിക്ക്

മലപ്പുറം: പ്രതിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്റ്റെപ്‌റ്റോ ജോണിനാണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഇടതു കയ്യിന് ആഴത്തിലുള്ള മുറിവേറ്റു. ഉദ്യോഗസ്ഥൻ നിലവിൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

പരപ്പനങ്ങാടി കുപ്പിവളവിൽ വെച്ച് ഇന്നലെയായിരുന്നു സംഭവം. നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയ ആളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് ഇയാൾ സിഐയെ കുത്തുകയായിരുന്നു. പ്രതി മാനസിക പ്രശ്‌നമുള്ള വ്യക്തിയെന്നാണ് വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ സംഘർഷം; ഖത്തറിലും ഈദ് ഗാഹില്ല, ഈദ് നമസ്കാരം പള്ളികളിൽ മാത്രം നടത്തണമെന്ന് ഉത്തരവ്

പശ്ചിമേഷ്യൻ സംഘർഷം; ഖത്തറിലും ഈദ് ഗാഹില്ല, ഈദ് നമസ്കാരം പള്ളികളിൽ മാത്രം നടത്തണമെന്ന് ഉത്തരവ്

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്കാരം പള്ളികളിൽ മാത്രമായി നടത്തണമെന്ന് ഖത്തർ. യുഎഇയ്ക്ക് പിന്നാലെയാണ് ഖത്തറും ഈദുൽ ഫിത്തർ നമസ്കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നത്. ഖത്തറിൽ ജുമുഅ നടക്കുന്ന പള്ളികളിൽ മാത്രമായിരിക്കും പെരുന്നാൾ നമസ്കാരം. നമസ്കാരവും ഖുതുബയും പതിനഞ്ച് മിനിറ്റിനകം തീർക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ഈദ് ​ഗാഹുകളിലെ കൂടിച്ചേരലുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് യുഎഇ മതകാര്യമന്ത്രാലയം അറിയിച്ചു. വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും നമസ്കാരത്തിനായി പള്ളികളിൽ നേരത്തെ എത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു

റമദാൻ 29-ന് (മാർച്ച് 18) യുഎഇയിലെ ചന്ദ്രദർശന സമിതി ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കും. ബുധനാഴ്ച മാസപ്പിറവി കണ്ടാൽ മാർച്ച് 19 വ്യാഴാഴ്ച ഈദുൽ ഫിത്തർ ആഘോഷിക്കും. ഇനി ചന്ദ്രനെ കണ്ടില്ലെങ്കിൽ, റമദാൻ 30 പൂർത്തിയാക്കി മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ഈ വർഷം റമദാൻ 30 ദിവസം പൂർത്തിയാകാനാണ് സാധ്യത. ഇത് ശരിയാണെങ്കിൽ, മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും ഈദുൽ ഫിത്തർ ആചരിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസര്‍കോട് പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പരീക്ഷയെഴുതിയത് 20കാരന്‍, കേസെടുത്ത് പൊലീസ്

കാസര്‍കോട് പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പരീക്ഷയെഴുതിയത് 20കാരന്‍, കേസെടുത്ത് പൊലീസ്

കാസര്‍കോട്: പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം. കാസര്‍കോട് മൊഗ്രാല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഒരു 20കാരനാണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താര്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സ്‌കൂള്‍ പ്രിന്‍സിപ്പളിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഇതേ സ്‌കൂളില്‍ തന്നെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നു. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് ഫോണ്‍ പിടികൂടിയത്. സമര്‍ത്ഥമായി ഒളിപ്പിച്ചാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് അധ്യാപിക  പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷം: 1.1 കോടി ബിരുദധാരികൾ പെരുവഴിയിലെന്ന് റിപ്പോർട്ട്

യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷം: 1.1 കോടി ബിരുദധാരികൾ പെരുവഴിയിലെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ യുവ ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുന്നുവെന്ന് അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ട്. 20നും 29നും ഇടയിൽ പ്രായമുള്ള 6.3 കോടി ബിരുദധാരികളിൽ 1.1 കോടി പേരും നിലവിൽ തൊഴിൽരഹിതരാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. ബിരുദം പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ സ്ഥിരവരുമാനമുള്ള ജോലി ലഭിക്കുന്നത് വളരെ കുറച്ചുപേർക്ക് മാത്രമാണ്. ബിരുദധാരികളിൽ വെറും 7 ശതമാനം പേർക്ക് മാത്രമാണ് തങ്ങൾ തൊഴിലില്ലാത്തവരാണെന്ന് റിപ്പോർട്ട് ചെയ്തതിന് ശേഷം ഒരു വർഷത്തിനുള്ളിൽ സ്ഥിര ശമ്പളമുള്ള ജോലി കണ്ടെത്താൻ കഴിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

15 മുതൽ 25 വയസ്സുവരെയുള്ള ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനത്തോളമാണ്. 25 മുതൽ 29 വയസ്സുവരെയുള്ളവരുടെ ഇടയിൽ ഇത് 20 ശതമാനവും. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രാജ്യത്തെ യുവാക്കളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. അതോടൊപ്പം ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് പ്രവേശിക്കുന്നവരുടെ എണ്ണവും വർധിച്ചു. എന്നാൽ ഈ വർധനക്ക് ആനുപാതികമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ് പ്രധാന പ്രതിസന്ധി.

2017-ൽ വിദ്യാഭ്യാസ രംഗത്തുണ്ടായിരുന്ന യുവാക്കളുടെ എണ്ണം 38 ശതമാനമായിരുന്നെങ്കിൽ 2024ൽ അത് 34 ശതമാനമായി കുറഞ്ഞു. കുടുംബം പുലർത്താനായി വരുമാനം കണ്ടെത്തേണ്ടി വരുന്നത് കൊണ്ടാണ് പലരും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത്. 2017ൽ ഈ കാരണം പറഞ്ഞിരുന്നവർ 58 ശതമാനമായിരുന്നെങ്കിൽ 2023ഓടെ അത് 72 ശതമാനമായി ഉയർന്നു.

തൊഴിൽ വിപണിയിലെ വെല്ലുവിളികൾ

2004-05നും 2023നും ഇടയിലുള്ള കണക്കുകൾ പ്രകാരം പ്രതിവർഷം ഏകദേശം 50 ലക്ഷം ബിരുദധാരികളാണ് തൊഴിൽ വിപണിയിലേക്ക് എത്തുന്നത്. എന്നാൽ ഇതിൽ 28 ലക്ഷം പേർക്ക് മാത്രമാണ് എന്തെങ്കിലും തരത്തിലുള്ള ജോലി ലഭിക്കുന്നത്. ഇതിൽ തന്നെ സ്ഥിര ശമ്പളമുള്ള ജോലി ലഭിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.

ശമ്പളത്തിലെ വ്യത്യാസം

ബിരുദധാരികൾക്ക് ബിരുദമില്ലാത്തവരെ അപേക്ഷിച്ച് തുടക്കത്തിൽ ഇരട്ടി ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും, യുവാക്കളായ ബിരുദധാരികളുടെ തുടക്ക ശമ്പളത്തിൽ വർധന കുറവാണെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം, സ്ത്രീകളുടെയും പുരുഷന്മാരുടെയും ശമ്പളത്തിലുള്ള വ്യത്യാസം കുറഞ്ഞുവരുന്നത് നല്ല സൂചനയായി റിപ്പോർട്ട് വിലയിരുത്തുന്നു.

സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ വലിയ പുരോഗതി കൈവരിക്കുകയും ലിംഗ-ജാതി വിവേചനങ്ങൾ കുറയുകയും ചെയ്തിട്ടുണ്ടെങ്കിലും, ഈ വിദ്യാഭ്യാസ നേട്ടം തൊഴിലവസരങ്ങളായി മാറുന്നില്ല എന്നതാണ് റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്. കൃത്യമായ നയരൂപീകരണത്തിലൂടെ തൊഴിലവസരങ്ങൾ വർധിപ്പിച്ചില്ലെങ്കിൽ ഈ സാഹചര്യം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ദോഷകരമായി ബാധിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തി ബിരിയാണി കഴിച്ചു, 14 പേർ അറസ്റ്റിൽ

ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തി ബിരിയാണി കഴിച്ചു, 14 പേർ അറസ്റ്റിൽ

വാരണാസി: ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ നടത്തി ബിരിയാണി കഴിച്ച 14പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി, ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് നടപടി. ബിജെപി യുവമോർച്ച നേതാവ് രജത്ത് ജയ്‌സ്വാളിന്റെ പരാതിയിലാണ് കേസെടുത്തത്.

സനാതനധർമം പിന്തുടരുന്നവർക്ക് ആഴത്തിലുള്ള വിശ്വാസമാണ് ഗംഗാനദിയിലുള്ളത്. ആയിരക്കണക്കിന് പേരാണ് കാശി സന്ദർശിച്ച് പൂജകൾ നടത്തുന്നതും പ്രാർത്ഥിക്കുന്നതും. ഇത്തരമൊരു സാഹചര്യത്തിൽ ഗംഗാനദിയുടെ നടുവിലിരുന്ന് ബിരിയാണി കഴിക്കുന്നതും അതിന്റെ എച്ചിൽ നദിയിലേക്ക് എറിയുന്നതും ശരിയായരീതിയല്ല. ഹിന്ദുകളുടെ മതവികാരത്തെ ഹനിക്കാൻ മനപ്പൂർവമുള്ള ശ്രമമാണിതെന്നാണ് ജയ്‌സ്വാളിന്റെ ആരോപണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെന്നൈയിലെ മണ്ഡലങ്ങളിൽ കണ്ണുവെച്ച് ടിവികെ നേതാക്കള്‍; വിജയ് ജനവിധി തേടുക പെരമ്പൂരിൽ നിന്ന്

ചെന്നൈയിലെ മണ്ഡലങ്ങളിൽ കണ്ണുവെച്ച് ടിവികെ നേതാക്കള്‍; വിജയ് ജനവിധി തേടുക പെരമ്പൂരിൽ നിന്ന്

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ചെന്നൈയിലെ നിയമസഭാ മണ്ഡലങ്ങളിലേക്ക് കണ്ണുവെച്ച് വിജയ് അടക്കമുളള ടിവികെയുടെ മുതിർന്ന നേതാക്കള്‍. വിജയ് പെരമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനാണ് സാധ്യതയെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. തിരുച്ചി ഈസ്റ്റില്‍ നിന്നും വിജയ് മത്സരിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും നേതൃത്വം അത് തളളി. 2.22 ലക്ഷം വോട്ടര്‍മാരുളള പെരമ്പൂര്‍ ചെന്നൈ ജില്ലയിലെ സുപ്രധാന മണ്ഡലമാണ് പെരമ്പൂര്‍.

ടിവികെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് ടി നഗറില്‍ നിന്നായിരിക്കും ജനവിധി തേടുക. തെരഞ്ഞെടുപ്പ് ചുമതലയുളള ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന വില്ലിവാക്കത്തുനിന്നും മത്സരിക്കും. ടിവികെയില്‍ ചേര്‍ന്ന മുന്‍ എഐഎഡിഎംകെ എംഎല്‍എ ജെ സി ഡി പ്രഭാകര്‍ തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തില്‍ നിന്നും ടിവികെ ട്രഷറര്‍ പി വെങ്കട്ടരാമന്‍ മൈലാപ്പൂരില്‍ നിന്നും മുന്‍ എംഎല്‍എ വി എസ് ബാബു കൊളത്തൂരുനിന്നുമായിരിക്കും ജനവിധി തേടുക. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാരായ എം അരുള്‍ പ്രകാശമും എ രാജ്‌മോഹനും സൈദാപ്പേട്ടുനിന്നും എഗ്മോറില്‍ നിന്നും മത്സരിക്കാനും തീരുമാനമായി. എന്‍ മേരി വില്‍സണ്‍ ആര്‍ കെ നഗറില്‍ നിന്നും മത്സരിക്കും.

ടിവികെ ഹൈ ലെവല്‍ കമ്മിറ്റിയുടെ ചീഫ് കോര്‍ഡിനേറ്ററും ഒന്‍പത് തവണ എംഎല്‍എയുമായ കെ എ സെങ്കോട്ടയ്യന്‍ സ്വന്തം മണ്ഡലമായ ഗോപിചെട്ടിപാളയത്തില്‍ നിന്നായിരിക്കും ജനവിധി തേടുക. ടിവികെയുടെ മറ്റൊരു ജനറല്‍ സെക്രട്ടറിയും മുന്‍ ഐആര്‍എസ് ഓഫീസറുമായ ആര്‍ അരുണ്‍രാജ് തിരുച്ചെങ്കോട് നിന്നും ജോയിന്റ് ജനറല്‍ സെക്രട്ടറി സി ടി ആര്‍ നിര്‍മ്മല്‍ കുമാര്‍ തിരുപ്പരന്‍കുണ്ട്രത്തുനിന്നും മത്സരിക്കാന്‍ തീരുമാനമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയും സഖ്യകക്ഷികളും ചെന്നൈ ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 17 March 2026

സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മ മാർച്ച് പാലാ ടോംസ് ചേമ്പറിൽ

സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മ മാർച്ച് പാലാ ടോംസ് ചേമ്പറിൽ

സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മ മാർച്ച് 19ന് 3 pm പാലാ ടോംസ് ചേമ്പറിൽ
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സഹകരണ ബാങ്ക് നിക്ഷേപകരുടെ നിലപാട് സ്വീകരിക്കുവാൻ,കോട്ടയം ജില്ലയിലെ വിവിധ സഹകരണ സംഘങ്ങളിലെ നിക്ഷേപകരുടെ യോഗം ഓൾ കേരളാ കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽമാർച്ച് 19ന് പാലാ ടോംസ് ചേമ്പറിൽ ചേരുന്നു.സംസ്ഥാന വൈസ് പ്രസിൻ്റുമാരായ റോയി വെള്ളരിങ്ങാട്ട്, പ്രൊഫ. നെടുങ്കുന്നം രഘുനാഥ്, ജില്ലാ പ്രസിഡൻ്റ് എ.സി. ബേബിച്ചൻ എന്നിവർ നേതൃത്വം നൽകുന്നു. കിഴതടിയൂർ, വലവൂർ, കടനാട്, മേലമ്പാറ, മൂന്നിലവ്, കടപ്ലാമറ്റം, പൂഞ്ഞാർ, പുന്നത്തറ, കറുകച്ചാൽ, വെള്ളൂർ തുടങ്ങിയ സഹകരണ ബാങ്കുകളിൽ നിന്നുള്ള നിക്ഷേപകർ പങ്കെടുക്കുന്നു. വിവിധ സഹകരണസംഘങ്ങളിൽ നിക്ഷേപം നഷ്ടപ്പെട്ടിട്ടുള്ള നിക്ഷേപകർ യോഗത്തിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.