Wednesday, 18 March 2026

മൂന്ന് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണം; അപകടത്തിൽ ദുരൂഹതയോ?വിശദമായ അന്വേഷണത്തിന് പൊലീസ്

മൂന്ന് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണം; അപകടത്തിൽ ദുരൂഹതയോ?വിശദമായ അന്വേഷണത്തിന് പൊലീസ്

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ 3 എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചതിനെ തുടർന്ന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ച മൂന്നുപേരും. പൊലീസ് അപകട സ്ഥലത്തെത്തി പരിശോധിച്ചുവരികയാണ്.

സ്കൂട്ടറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്. വാഹനത്തിൻ്റെ പിറകുവശം തകർന്നതാണ് നാട്ടുകാരുടെ സംശയത്തിന് കാരണം. സ്കൂട്ടർ പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായതെങ്കിൽ പിൻഭാ​​ഗം തകരുമോ എന്ന ചോദ്യമാണ് ഉയർത്തുന്നത്. വാഹനത്തിൻ്റെ പിറകിലുള്ള പരിക്ക് ഏതെങ്കിലും വാഹനം വന്ന് ഇടിച്ചതാണോ എന്നാണ് സംശയം. സമീപത്തുള്ള സിസിടിവി പരിശോധിച്ചെങ്കിലും അപകടത്തിൻ്റെ ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. അതേസമയം, നാട്ടുകാരുടെ സംശയം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. വടകര ഡിവൈഎസ്പി ഉൾപ്പെടെ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

കോഴിക്കോട് കൊയിലാണ്ടിയിൽ കുറുവങ്ങാട് ആണ് അപകടം ഉണ്ടായത്. നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരിച്ചത്. മൂവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു. മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളാണ്. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം; ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ചു

ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം; ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ചു

ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം. ഹോർമൂസിനടുത്ത് ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ആന്റി-ഷിപ്പ് മിസൈലുകളുള്ള കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. 5000 പൗണ്ട് ക്ലാസിലുള്ള നിരവധി ഡീപ് പെനിട്രേഷൻ ബോംബുകളാണ് പ്രയോഗിച്ചതെന്നും സെൻട്രൽ കമാൻഡ് പറഞ്ഞു.

ഹോർമൂസ് കടലിടുക്ക് പ്രദേശത്ത് മിസൈലുകൾ ഭൂഗർഭ കേന്ദ്രങ്ങളിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ കേന്ദ്രങ്ങൾ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ച് അമേരിക്കൻ സൈന്യം തകർത്തത്. ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര കപ്പലുകൾക്ക് ഭീഷണിയാകുന്ന മിസൈലുകളാണ് നശിപ്പിച്ചതെന്ന് സെൻട്രൽ കമാൻഡ് വിശദീകരിച്ചു. ഹോർമൂസ് കടലിടുക്ക് ഇനിയൊരിക്കലും പഴയതുപോലെ ആവില്ലെന്ന് ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഗാസിബഫ് പ്രസ്താവിച്ചതിനു പിന്നാലെയായിരുന്നു അമേരിക്കയുടെ ആക്രമണം.

അതേസമയം ഇസ്രയേൽ ആക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഇന്നലെ പുലർച്ചെ ടെഹ്‌റാനിലേക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടത്. ലാരിജാനിയെ വധിച്ചെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് ഇന്നലെ പ്രസ്താവിച്ചിരുന്നു. അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്‌സിന്റെ കമാൻഡർ ഗുലാം റിസ സുലൈമാനിയും ഇന്നലത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ; പ്രതികാരം ചെയ്യുമെന്ന് IRGC

സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ; പ്രതികാരം ചെയ്യുമെന്ന് IRGC

ടെഹ്റാൻ: ഇറാൻ്റെ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. അഭിമാനത്തോടെ അലി ലാരിജാനി രക്തസാക്ഷിത്വം വരിച്ചുവെന്നാണ് ഇറാൻ സുപ്രീം സെക്യൂരിറ്റി കൗൺസിലിൻ്റെ പ്രതികരണം. അലി ലാരിജാനിക്കൊപ്പം അദ്ദേഹത്തിൻ്റെ മകനും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അലി ലാരിജാനിയും ബാസിജ് ഫോഴ്‌സിൻ്റെ കമാൻഡർ ഘോലംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇറാൻ്റെ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ അലി ലാ​രിജാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ‌‌ഇതിനിടെ അലി ലാരിജാനിയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ ശക്തമായ നിലപാട് സ്വീകരിച്ച നയരൂപീകരണ വിദ​ഗ്ധൻ കൂടിയായിരുന്നു അലി ലാരിജാനി. ഒരു സൈനിക കമാൻഡറല്ലെങ്കിലും, ഇറാൻ്റെ തന്ത്രപരമായ തീരുമാനങ്ങൾ രൂപപ്പെടുത്തുന്നതിൽ അലി ലാരിജാനിക്ക് പ്രധാന പങ്കുണ്ടായിരുന്നു. ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറി എന്ന നിലയിൽ, യുദ്ധം, നയതന്ത്രം, ദേശീയ സുരക്ഷ എന്നീ വിഷങ്ങളിൽ തീരുമാനം എടുക്കുന്നതിലും അലി ലാരിജാനിക്ക് നിർ‌ണ്ണായകമായ സ്വാധീനം ഉണ്ടായിരുന്നു. ഇപ്പോൾ അമേരിക്കയും ഇസ്രയേലുമായി നടക്കുന്ന യുദ്ധത്തിൽ നിർണ്ണായക തീരുമാനങ്ങൾ കൈകൊള്ളുന്നതിലും ലാരിജാനിക്ക് പങ്കാളിത്തം ഉണ്ടായിരുന്നു.

സൈനിക നേതൃത്വത്തിലെ പ്രമുഖരായ നിരവധി ഇറാനിയൻ ഉദ്യോ​ഗസ്ഥരെ ഇതിനകം ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ വധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ അലി ലാരിജാനിയുടെ കൊലപാതകം ഇറാൻ്റെ നേതൃഘടനയെ കൂടുതൽ ദുർബലമാക്കുമെന്നാണ് വിലയിരുത്തൽ. അമേരിക്ക നേതൃത്വം നൽകുന്ന പാശ്ചാത്യ ചേരിക്ക് എതിരായി ശക്തമായ നിലപാട് സ്വീകരിച്ച നേതാവായാണ് അലി ലാരിജാനി കണക്കാക്കപ്പെടുന്നത്. ഇസ്ലാമിക പ്രത്യയശാസ്ത്രത്തോട് കൂറ് പുലർത്തിയിരുന്ന ലാരിജാനി പ്രായോ​ഗികവാദിയായ സമീപനം കൈക്കൊള്ളുന്ന നേതാവായാണ് അറിയപ്പെട്ടിരുന്നത്.

ഇതിനിടെ ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ കനത്ത സുരക്ഷയുള്ള ഗ്രീൻ സോണിലെ യുഎസ് എംബസിക്ക് സമീപം ഉണ്ടായ സ്ഫോടന പരമ്പര അമേരിക്കയ്ക്ക് തിരിച്ചടിയായി. ഗൾഫ് മേഖലയെ ലക്ഷ്യമിട്ട് ഇറാൻ്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്, യുഎഇ‌ എന്നിവിടങ്ങളിൽ പ്രതിസന്ധി തുടരുന്നതായാണ് റിപ്പോർട്ട്. ഇറാനെതിരായ യുദ്ധത്തിൽ പ്രതിഷേധിച്ച് യുഎസിന്റെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ഡയറക്ടർ ജോ കെന്റ് രാജിവച്ചതും അമേരിക്കയ്ക്ക് തിരിച്ചടിയാണ്. ഇറാൻ 'ആസന്നമായ ഭീഷണി ഉയർത്തുന്നില്ല' എന്ന് വ്യക്തമാക്കിയായിരുന്നു ജോ കെൻ്റിൻ്റെ രാജി. ഇതിനിടെ ബെയ്‌റൂട്ടിലെ മൂന്ന് കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ടെഹ്‌റാനിൽ പുതിയ ആക്രമണങ്ങൾ നടത്തിയതായും ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭക്ഷണം നൽകുന്നതിനിടെ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; സിംഗപ്പൂരിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ

ഭക്ഷണം നൽകുന്നതിനിടെ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; സിംഗപ്പൂരിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ

സിംഗപ്പൂര്‍ : സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ച് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ പൗരൻ അറസ്റ്റിൽ. ആകാശ് തിവാരി (36) യാണ് അറസ്റ്റ് ചെയ്തത്. വിമാനം സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടിൽ ലാൻഡ് ചെയ്തതോടെ ആകാശിനെ എയർപോട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം. വിമാനത്തിൽ വെച്ച് ഫ്ലൈറ്റ് അറ്റന്‍ഡൻ്റായ യുവതി ഭക്ഷണം വിളമ്പുന്നതിനിടെയാണ് സംഭവം നടന്നതെന്ന് അധികൃതർ പറഞ്ഞു. വിമാനത്തിൽ വെച്ച് പ്രതി യുവതിയുടെ പിൻഭാഗത്ത് മനഃപൂർവം സ്പർശിക്കുകയായിരുന്നു. പ്രതിയെ താക്കീത് ചെയ്ത ശേഷം ലാൻഡിങ്ങിന് തയാറെടുക്കുന്നതിനിടെ ഇയാൾ യുവതിയെ പിന്തുടർന്നുവെന്നും യുവതി ബഹളം വെച്ചിട്ടും ഇയാൾ ഉപദ്രവം തുടർന്നെന്നും സിംഗപ്പൂർ പൊലീസ് പറഞ്ഞു.

സിംഗപ്പൂരിലെ ചാൻഗീ എയർപോട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്തതോടെ യുവതി ദുരനുഭവം സൂപ്പര്‍വൈസറോട് റിപ്പോർട്ട് ചെയ്തതോടെ സിംഗപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്ക് മേൽ ചുമത്തിയിട്ടുള്ളത്. ഇന്നലെ ആകാശ് തിവാരിയെ കോടതിയിൽ ഹാജരാക്കി. വാദം വ്യക്തമാക്കാൻ ആവശ്യപ്പെട്ടപ്പോൾ താൻ കുറ്റക്കാരനല്ലെന്നായിരുന്നു ആകാശിൻ്റെ പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കാലം കാത്തിരുന്നു മറുപടി നൽകും'; ടിവികെ നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി രജനീകാന്ത്

'കാലം കാത്തിരുന്നു മറുപടി നൽകും'; ടിവികെ നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി രജനീകാന്ത്

ചെന്നൈ: നടൻ വിജയ് നയിക്കുന്ന ടിവികെയുടെ നേതാവ് തന്നെ കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. 'സമയം സംസാരിക്കില്ല, പക്ഷേ കാത്തിരുന്നു മറുപടി നൽകും' എന്നാണ് രജനിയുടെ പ്രതികരണം. ഒപ്പം കക്ഷിരാഷ്ട്രീയ ഭേദമന്യേ തന്നെ പിന്തുണച്ച എല്ലാ രാഷ്ട്രീയക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു.

വൻ ആരാധകവൃന്ദമുള്ള രജനീകാന്ത് രാഷ്ട്രീയ വിവാദത്തിന് ഇരയായത് ടിവികെ ജനറൽ സെക്രട്ടറിയായ ആദവ് അർജുന നടത്തിയ പരാമർശത്തിന് പിന്നാലെയാണ്. രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്താതിരുന്നത് ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണി മൂലമാണെന്നാണ് ആദവ് അർജുന ആരോപിച്ചത്. ടിവികെ നേതാവായ വിജയ്‌യുടെ മനോവീര്യത്തെ പുകഴ്ത്താൻ ആദവ് അർജുന നടത്തിയ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതോടെ ശക്തമായ പ്രതികരണമാണ് പലകോണുകളിൽ നിന്നും ഉണ്ടായത്.

'തികച്ചും അപലപനീയമാണ്' ആദവ് അർജുന നടത്തിയ പരാമർശമെന്നാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസ്വാമി പ്രതികരിച്ചത്. രജനീകാന്ത് രാഷ്ട്രീയത്തിനും അതീതമാണ്, മാത്രമല്ല അദ്ദേഹത്തെ എല്ലാവരും ബഹുമാനിക്കുന്നു. ഇത്തരത്തിൽ അദ്ദേഹത്തിനെതിരെ നടത്തുന്ന പരമാർശങ്ങൾ താരത്തിന്റെ അന്തസിനെ കളങ്കപ്പെടുത്തുന്നതാണെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും എടപ്പാടി പറഞ്ഞു. കൂടാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കാനും മാറിനിൽക്കാനും എല്ലാവർക്കും അവകാശമുണ്ട്, അദ്ദേഹത്തിന് മാറിനിൽക്കാൻ അദ്ദേഹത്തിന്റേതായ കാരണമുണ്ടാകും. അത് മാനിക്കണമെന്നും എടപ്പാടി കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാബൂളിലെ ആശുപത്രിക്ക് നേരെയുള്ള പാക് ആക്രമണത്തിൽ 400മരണം; അപലപിച്ച് ഇന്ത്യ

കാബൂളിലെ ആശുപത്രിക്ക് നേരെയുള്ള പാക് ആക്രമണത്തിൽ 400മരണം; അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: കാബൂളിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ പാകിസ്താൻ നടത്തിയ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. കൂട്ടക്കൊലയെ സൈനിക നീക്കമാക്കി വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ് പാകിസ്താൻ ചെയ്യുന്നതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്‌സ്വാൾ ആരോപിച്ചു. പാക് ആക്രമണത്തിൽ നാനൂറ് പേരാണ് കൊല്ലപ്പെട്ടത്. കാബൂളിലെ ഒമീദ് അഡിക്ഷൻ ട്രീറ്റ്‌മെന്റ് ഹോസ്പിറ്റലിൽ തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം 9 മണിക്കാണ് ആക്രമണം നടന്നത്. രണ്ടായിരത്തോളം പേർക്ക് ചികിത്സ സൗകര്യമുള്ള ആശുപത്രിയിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ 250ഓളം പേർക്ക് പരിക്കേൽക്കുകയും ആശുപത്രി കെട്ടിടത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും തകർന്ന് തരിപ്പണമാകുകയും ചെയ്തിട്ടുണ്ട്.

പാകിസ്താൻ ഇപ്പോൾ ഒരു കൂട്ടക്കുരുതിയെ സൈനിക നീക്കമായി മാറ്റാൻ ശ്രമിക്കുകയാണ്. ഈ നീചമായ പ്രവർത്തി അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിൻ മേലുള്ള പാകിസ്താന്റെ പ്രകടമായ കടന്നുകയറ്റമാണ്. ഇത് പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും മേൽ നേരിട്ടുള്ള ഭീഷണിയാണെന്നും ഇന്ത്യ തുറന്നടിച്ചു. അന്താരാഷ്ട്ര സമൂഹം ഈ ക്രിമിനൽ നടപടിക്ക് പിന്നിലുള്ള കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും അഫ്ഗാനിലെ സാധാരണ ജനങ്ങളെ ലക്ഷ്യം വച്ചു നടത്തുന്ന ക്രൂരമായ ആക്രമണങ്ങൾ വൈകാതെ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

പുണ്യമാസമായ റംസാനിൽ നടത്തുന്ന ആക്രമണം കൂടുതൽ അപലപനീയമാണ്. ഒരു ആശുപത്രിയെയും അതിലെ രോഗികളെയും മനപൂർവം ലക്ഷ്യം വയ്ക്കുന്നതിനെ ന്യായീകരിക്കാൻ കഴിയുന്ന ഒരു വിശ്വാസമോ നിയമമോ ധാർമികതയോ ഇവിടെയില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.

പാക് അതിർത്തി കടന്ന് നടക്കുന്ന ആക്രമണങ്ങളിൽ പാകിസ്താനി താലിബാനെയും മറ്റ് ഭീകര സംഘടനകളെയും അഫ്ഗാൻ താലിബാൻ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് പാകിസ്താൻ കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാന് നേരെ ആക്രമണം ആരംഭിച്ചത്. അതേസമയം ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും കാബൂളിലെയും നാംഗർഹാർ പ്രവിശ്യയിലെയും സൈനിക താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് പാക് വാദം. അഫ്ഗാൻ - പാകിസ്താൻ സേനകൾ അതിർത്തിയിൽ പരസ്പരം വെടിവയ്പ്പ് നടത്തിയതിന് പിന്നാലെയാണ് വ്യോമാക്രമണം നടന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊയിലാണ്ടിയിൽ ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 MBBS വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കൊയിലാണ്ടിയിൽ ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 MBBS വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടത്തിൽ 3 MBBS വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മൂവരും സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളാണ് മൂവരും. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 