Wednesday, 18 March 2026

ഇറാനിലേക്ക് ഒരു സൈനിക നീക്കവുമില്ല, തങ്ങളുടെ സൈന്യത്തെ അയക്കില്ലെന്ന് പോളണ്ടും, ട്രംപിന്റെ അഭ്യർത്ഥന തള്ളി

ഇറാനിലേക്ക് ഒരു സൈനിക നീക്കവുമില്ല, തങ്ങളുടെ സൈന്യത്തെ അയക്കില്ലെന്ന് പോളണ്ടും, ട്രംപിന്റെ അഭ്യർത്ഥന തള്ളി

ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ സഖ്യകക്ഷികളുടെ സഹായം തേടിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന പോളണ്ട് തള്ളി. ഇറാനുമായുള്ള യുദ്ധത്തിൽ പങ്കെടുക്കാൻ തങ്ങളുടെ സൈന്യത്തെ അയക്കില്ലെന്ന് പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് വ്യക്തമാക്കി. 

ഇറാനിലേക്ക് ഒരു സൈനിക നീക്കത്തിന് പോളണ്ട് പദ്ധതിയിടുന്നില്ലെന്നും ഇക്കാര്യത്തിൽ സഖ്യകക്ഷികൾക്ക് യാതൊരു സംശയവുമില്ലെന്നും ടസ്ക് പറഞ്ഞു. പോളണ്ടിന്റെ കര, വ്യോമ, നാവിക സേനകൾ ഇറാനെതിരായ യുദ്ധത്തിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. അയൽരാജ്യമായ യുക്രെയ്നിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് സ്വന്തം സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിലാണ് പോളണ്ട് ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നേരത്തെ ജർമ്മനി, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ട്രംപിന്റെ ആവശ്യം നിഷേധിച്ചിരുന്നു. ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കാതിരിക്കാൻ പ്രധാനമായും ചൂണ്ടിക്കാണിച്ചത് സംഘർഷം വർദ്ധിക്കാനുള്ള സാധ്യതയാണ്. സൈനിക നീക്കത്തിന് പകരം നയതന്ത്ര ചർച്ചകൾക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അവർ വ്യക്തമാക്കി. സ്വന്തം രാജ്യത്തെ നിയമപരമായ തടസ്സങ്ങളാണ് ജർമ്മനി ചൂണ്ടിക്കാട്ടിയത്. 

ട്രംപിന്റെ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലും പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ ഇറാനിലെ സൈനിക ഇടപെടലുകളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാവുകയാണ്. മേഖലയിലെ സുരക്ഷാ സഖ്യം രൂപീകരിക്കാനുള്ള വാഷിംഗ്ടണിന്റെ നീക്കങ്ങൾക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈദ്യുത ലൈനിൽ തട്ടി, വാഹനത്തിലെ വൈക്കോൽ കെട്ടിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

വൈദ്യുത ലൈനിൽ തട്ടി, വാഹനത്തിലെ വൈക്കോൽ കെട്ടിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

കൊല്ലം: പിക്കപ്പ് വാനിൽ കൊണ്ടുപോയ വൈക്കോൽ കെട്ട് വൈദ്യുത ലൈനിൽ തട്ടി കത്തി നശിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. തിങ്കളാഴ്ച രാവിലെ 10.30-ന് മൈനാഗപ്പള്ളി കുമ്പള ഉന്നതിക്ക് സമീപമായിരുന്നു സംഭവം. ഉന്നതി ഭാഗത്തുനിന്ന് ചുരുളുകളാക്കിയ വൈക്കോൽ കെട്ടുകൾ പൊക്കത്തിൽ അടുക്കി വാഹനം കുറ്റിയിൽ മുക്കിലേക്ക് വരികയായിരുന്നു. താഴ്ന്നു കിടന്ന വൈദ്യുതി ലൈൻ തട്ടിയതോടെ വൈക്കോലിലേക്ക് തീ പടർന്നു. നന്നായ് ഉണങ്ങിയ വൈക്കോലായതിനാൽ തീ ആളിപ്പടർന്നു. ശബ്ദം കേട്ട് ഡ്രൈവർ വടക്കൻ മൈനാഗപ്പള്ളി സ്വദേശി സുരേന്ദ്രൻ പെട്ടെന്ന് വാഹനം നിർത്തി വൈക്കോൽ ചുരുളുകൾ പുറത്തേക്ക് വലിച്ചിട്ടു. നാട്ടുകാരും രക്ഷാപ്രവർത്തനങ്ങൾക്കായി ഓടിയെത്തി.

വലിച്ചെറിഞ്ഞ വൈക്കോലിൽ നിന്ന് പാതയോരത്തേക്കും ചെറിയതോതിൽ തീ പടർന്നു. സംഭവം അറിഞ്ഞ് ശാസ്താംകോട്ടയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തി ഏറെ പ്രയാസപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവസ്ഥലത്തേക്ക് വലിയ വാഹനം എത്തിച്ചേരാൻ കഴിയാതിരുന്നത് രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചു. വാഹനത്തിലുണ്ടായിരുന്ന വൈക്കോൽ കെട്ടുകൾ പൂർണമായി കത്തിയമർന്നെങ്കിലും പിക്കപ് വാനിലേക്ക് തീ പടർന്നിരുന്നില്ല. ശാസ്താംകോട്ട ഗ്രേഡ് സ്റ്റേഷൻ ഓഫീസർ രമേശ്‌ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാന് മരുന്നുകൾ നൽകി ഇന്ത്യ; യുദ്ധസാഹചര്യത്തിലെ മാനുഷിക സഹായമെന്ന നിലയിൽ നീക്കം; ദില്ലിയിലെ ഇറാൻ എംബസിക്ക് കൈമാറി

ഇറാന് മരുന്നുകൾ നൽകി ഇന്ത്യ; യുദ്ധസാഹചര്യത്തിലെ മാനുഷിക സഹായമെന്ന നിലയിൽ നീക്കം; ദില്ലിയിലെ ഇറാൻ എംബസിക്ക് കൈമാറി

ടെഹ്റാൻ: ഇറാന് മരുന്നുകൾ നൽകി ഇന്ത്യ. യുദ്ധസാഹചര്യത്തിൽ മാനുഷിക സഹായം എന്ന നിലക്കാണ് മരുന്ന് കൈമാറിയത്. ദില്ലിയിലെ ഇറാൻ എംബസിക്ക് മരുന്നുകൾ കൈമാറി. അയൽരാജ്യങ്ങളിൽ എത്തിച്ച് മരുന്നുകൾ ഇറാനിലേക്ക് റോഡ് മാർഗ്ഗം കൊണ്ടു പോകും. ഇന്ത്യക്കും ഇറാനും ഇടയിൽ ചില വിഷയങ്ങളിൽ ചില ഭിന്നതകൾ നിലനിന്നിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ, ഇറാന് നേരെയുള്ള കടന്നാക്രമണങ്ങളെ ഇന്ത്യ അപലപിച്ചില്ലെന്നുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. 

അതിന് ശേഷം ഇന്ത്യയും ഇറാനും തമ്മിൽ ചർച്ച നടക്കുകയും പ്രധാനമന്ത്രി നേരിട്ട് ഇറാന് പ്രസിഡന്റിനെ വിളിക്കുകയും ചെയ്തിരുന്നു. ഇറാൻ വിദേശകാര്യ മന്ത്രിയും ഇന്ത്യയുടെ വിദേശ കാര്യമന്ത്രിയും തമ്മിൽ നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇന്ത്യ ഇറാന് മരുന്നുകൾ കൂടി നൽകിയിരിക്കുന്നത്. ഇറാന്റെ സഹായത്തോടെ ഇന്ത്യയുടെ രണ്ട് എൽപിജി ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നു. ഈ ടാങ്കറുകൾ ഇന്ത്യയിലെത്തിച്ചതിന് ഇറാന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഹോർമുസ് കടലിടുക്കിലുളള കൂടുതൽ ടാങ്കറുകൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുളള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിവിൽ സർവീസ് ജേതാവ് സ്മിത സാബുവിന് രാമപുരം കോളേജിന്റെ ആദരവ്

സിവിൽ സർവീസ് ജേതാവ് സ്മിത സാബുവിന് രാമപുരം കോളേജിന്റെ ആദരവ്

2025 സിവിൽ സർവീസ് പരീക്ഷയിൽ 239-ആം റാങ്ക് നേടിയ  പാലായുടെ അഭിമാനം  സ്മിത  സാബുവിനെ  രാമപുരം മാർ അഗസ്തീനോസ് കോളേജ് ആദരിച്ചു.

സ്മിത സാബുവിന്റെ വിജയം പ്രദേശത്തിനും വിദ്യാർത്ഥിസമൂഹത്തിനും വലിയ പ്രചോദനമാണെന്ന് കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അഭിപ്രായപ്പെട്ടു.

 സിവിൽ സർവീസ് പരീക്ഷയിലെ തന്റെ അനുഭവങ്ങളും തയ്യാറെടുപ്പിന്റെ വഴികളും സ്മിത  പങ്കുവെച്ചു. സ്ഥിരമായ പരിശ്രമവും ആത്മവിശ്വാസവും ലക്ഷ്യസാക്ഷാത്കാരത്തിന് അനിവാര്യമാണെന്ന്   അവർ  പറഞ്ഞു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുത്തു. 
കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ,  സിജി ജേക്കബ്    അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് ജോസഫ് , പ്രകാശ് ജോസഫ്, സാബു കദളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കിഴതടിയൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പരാതിക്കാരന് നഷ്ടപരിഹാരം ഉൾപ്പെടെ 37,00,000/-ലക്ഷം രൂപ നൽകാൻ കൺസ്യൂമർ കോടതിയുടെ ഉത്തരവ്

കിഴതടിയൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പരാതിക്കാരന് നഷ്ടപരിഹാരം ഉൾപ്പെടെ 37,00,000/-ലക്ഷം രൂപ നൽകാൻ കൺസ്യൂമർ കോടതിയുടെ ഉത്തരവ്

കോട്ടയം: കാലാവധി കഴിഞ്ഞ ഫിക്സഡ് ഡെപ്പോസിറ്റ് തുക അവകാശിക്ക് നൽകുന്നതിൽ വീഴ്ചവരുത്തിയ ബാങ്ക്, പരാതിക്കാരന് ഡെപ്പോസിറ്റ് തുകയും നഷ്ടപരിഹാരവും നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു. 

പരാതിക്കാരനായ പാലാ മുരിക്കുംപുഴ സ്വദേശി  ജോസഫ്, തന്റെയും തന്റെ കുടുംബാങ്ങളുടെയും പേരിൽ 2015 -ൽ പാലാ കിഴതടിയൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ 36,00,000/- ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് നിക്ഷേപം നടത്തിയിരുന്നു. 2024 ഏപ്രിൽ മാസത്തിൽ നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയാവുകയും, ബാങ്ക് ഭരണസമിതിക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയർന്ന് വരികയും ചെയ്ത ഘട്ടത്തിൽ, പരാതിക്കാരൻ ഡെപ്പോസിറ്റ് തുക പലിശ സഹിതം തിരികെ ലഭിക്കുന്നതിന് ബാങ്കിനെ സമീപിക്കുകയായിരുന്നു. എന്നാൽ ഫിക്സഡ് ഡെപ്പോസിറ്റ് മുഴുവനായി തിരികെ നൽകാൻ സാധിക്കില്ലെന്നും, ഓരോ മാസവും 5000/- രൂപ വീതം പരാതിക്കാരന്റെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാം എന്ന നിരുത്തരവാദപരമായ ഒരു മറുപടിയാണ് ബാങ്ക് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഈ സാഹചര്യത്തിലാണ് തനിക്ക് അവകാശപ്പെട്ട പണം പലിശ തിരികെ ലഭിക്കാൻ  പരാതിക്കാരൻ കോട്ടയം ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

 നിക്ഷേപകർ അവരുടെ പ്രയത്‌നഫലമായ പണം നിക്ഷേപിക്കുന്നത് കാലാവധിയെത്തുമ്പോൾ അത് തിരിച്ചുകിട്ടുമെന്ന നിയമാനുസൃതമായ പ്രതീക്ഷയിലാണെന്ന്  കോടതി ചൂണ്ടിക്കാട്ടി. ഗൗരവമായ അശ്രദ്ധയും സേവന ന്യൂനതകളും ബാങ്കിന്റെ ഭാഗത്ത് നിന്നും സംഭവിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി. 

പരാതിക്കാരന് ഉണ്ടായ സാമ്പത്തിക നഷ്ടത്തിനും മാനസിക ക്ലേശങ്ങൾക്കും 36,00,000/- രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് തുക കൂടാതെ 100,000/- രൂപ നഷ്ടപരിഹാരം കൂടി ബാങ്ക് നൽകണമെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരന് വേണ്ടി അഡ്വ. റോണി നെടുമ്പള്ളി ഹാജരായി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാക്സിനെടുത്തിട്ടും രക്ഷയില്ല, തെരുവുനായ കടിച്ചത് 15 മാസം മുൻപ്,50 ലക്ഷത്തിന്റെ ചികിത്സയ്ക്കും 8 വയസുകാരനെ രക്ഷിക്കാനായില്ല

വാക്സിനെടുത്തിട്ടും രക്ഷയില്ല, തെരുവുനായ കടിച്ചത് 15 മാസം മുൻപ്,50 ലക്ഷത്തിന്റെ ചികിത്സയ്ക്കും 8 വയസുകാരനെ രക്ഷിക്കാനായില്ല

ജഗ്തിയാൽ: തെരുവുനായ ആക്രമിച്ച് ചികിത്സയിൽ കഴിഞ്ഞത് 15 മാസം. തെലങ്കാനയിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. നായയുടെ കടിയേറ്റ് 15 മാസം കഴിഞ്ഞാണ് ആൺകുട്ടി മരിക്കുന്നത്. തെലങ്കാനയിലെ വെൽഗാറ്റൂർ മണ്ഡലിലെ കൊട്ടിലിംഗ്ല ഗ്രാമത്തിലെ മഞ്ചികട്ട്ല മണിതേജയെയാണ് തെരുവുനായ ആക്രമണത്തനിരിയായി മരിച്ചത്. 2024 ഡിസംബറിലാണ് വീടിന് പുറത്ത് സുഹൃത്തുക്കളുമൊത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കഴുത്തിലും തോളിലും നായയുടെ പരിക്കേറ്റതിന് പിന്നാലെ ചികിത്സ തേടിയ 8 വയസുകാരന് വാക്സിനും നൽകിയിരുന്നു. എന്നാൽ സംക്രാന്തി അവധിക്കിടെ മണിതേജ പേവിഷ ബാധയുടെ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. പിന്നാലെ തന്നെ കുട്ടിയെ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഇവിടെ ചികിത്സ തുടരുന്നതിനിടയിലാണ് 8വയസുകാരന്റെ അവസ്ഥ ഗുരുതരമായത്. വിദഗ്ധ ചികിത്സയ്ക്കായി എട്ട് വയസുകാരനെ ഹൈദരബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 50 ലക്ഷത്തോളം രൂപ ചെലവിട്ട് ദീർഘനാൾ ചികിത്സയിൽ കഴിഞ്ഞെങ്കിലും തിങ്കളാഴ്ച രാത്രി മണിതേജയുടെ അവസ്ഥ വഷളാവുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ 'രഹസ്യ' നീക്കം; യുദ്ധത്തിനിടയിലും 90 കപ്പലുകൾ കടന്നുപോയി, ഇന്ത്യയ്ക്കും പാകിസ്ഥാനും ആശ്വാസം

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ 'രഹസ്യ' നീക്കം; യുദ്ധത്തിനിടയിലും 90 കപ്പലുകൾ കടന്നുപോയി, ഇന്ത്യയ്ക്കും പാകിസ്ഥാനും ആശ്വാസം

ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് യുദ്ധം തുടങ്ങിയതോടെ ഫലത്തില്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ ഇതിനിടയിലും എണ്ണ ടാങ്കറുകള്‍ ഉള്‍പ്പെടെ 90-ഓളം കപ്പലുകള്‍ ഇതുവഴി കടന്നുപോയതായി റിപ്പോര്‍ട്ട്. മാരിടൈം ഡാറ്റാ ഏജന്‍സികളായ ലോയ്ഡ്സ് ലിസ്റ്റും കെപ്ലറും നല്‍കുന്ന വിവരമനുസരിച്ച്, യുദ്ധം തുടങ്ങിയ മാര്‍ച്ച് ആദ്യവാരം മുതല്‍ ഇതുവരെ ഇറാന്‍ 1.6 കോടി (16 ദശലക്ഷം) ബാരലിലധികം എണ്ണയാണ് കയറ്റുമതി ചെയ്തത്.

രഹസ്യമായി സഞ്ചരിക്കുന്ന 'ഡാര്‍ക്ക്' കപ്പലുകള്‍

ഉപരോധങ്ങള്‍ മറികടക്കാന്‍ റഡാറുകളില്‍ പെടാതെ രഹസ്യമായി സഞ്ചരിക്കുന്ന, ഇറാനുമായി ബന്ധമുള്ള 'ഡാര്‍ക്ക്' കപ്പലുകളാണ് ഇതില്‍ കൂടുതലും കടന്നുപോയത്. മുന്‍പ് പ്രതിദിനം 100 മുതല്‍ 135 കപ്പലുകള്‍ വരെ കടന്നുപോയിരുന്ന സ്ഥാനത്ത്, മാര്‍ച്ച് 1 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ വെറും 89 കപ്പലുകള്‍ മാത്രമാണ് കടന്നുപോയത്. ഇതില്‍ 16 എണ്ണം എണ്ണ ടാങ്കറുകളായിരുന്നു. ഈ മേഖലയില്‍ ഇതിനോടകം 20 കപ്പലുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ പല കപ്പലുകളും തങ്ങള്‍ക്ക് ചൈനയുമായി ബന്ധമുണ്ടെന്നോ അല്ലെങ്കില്‍ ചൈനീസ് ജീവനക്കാരാണുള്ളതെന്നോ കാണിക്കുന്നുണ്ട്. പാശ്ചാത്യ ഉപരോധങ്ങള്‍ കാരണം നിലവില്‍ ചൈനയാണ് ഇറാന്റെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത്. ഇറാന്റെ എണ്ണ കയറ്റുമതിയില്‍ ഇപ്പോഴും വലിയ ഇടിവ് സംഭവിച്ചിട്ടില്ലെന്നാണ് സൂചന.

ഇന്ത്യയ്ക്കും പാകിസ്ഥാനും സുരക്ഷാ പാത

ചില രാജ്യങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ തങ്ങളുടെ കപ്പലുകള്‍ സുരക്ഷിതമായി ഇതുവഴി കടത്തിവിടുന്നുണ്ട്. എല്‍.പി.ജി വഹിച്ചുകൊണ്ട് ഇന്ത്യയുടെ 'ശിവാലിക്', 'നന്ദാദേവി' എന്നീ കപ്പലുകള്‍ മാര്‍ച്ച് 13, 14 തീയതികളില്‍ ഇതിലൂടെ കടന്നുപോയി. ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത് സാധ്യമായതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഫിനാന്‍ഷ്യല്‍ ടൈംസിനോട് വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്റെ 'കറാച്ചി' എന്ന ക്രൂഡ് ഓയില്‍ ടാങ്കറും കഴിഞ്ഞ ദിവസം കടന്നുപോയി. എണ്ണ ടാങ്കറുകള്‍ കടത്തിവിടാന്‍ ഇറാഖും ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.